പിറന്നാൾ ദിനത്തിൽ അതുല്യ മരണം തിരഞ്ഞെടുത്തു, സഹിച്ചത് ക്രൂരപീഡനം, നിലവിളിയുടെ വീഡിയോ പുറത്ത്

  • Home-FINAL
  • Kerala
  • പിറന്നാൾ ദിനത്തിൽ അതുല്യ മരണം തിരഞ്ഞെടുത്തു, സഹിച്ചത് ക്രൂരപീഡനം, നിലവിളിയുടെ വീഡിയോ പുറത്ത്

പിറന്നാൾ ദിനത്തിൽ അതുല്യ മരണം തിരഞ്ഞെടുത്തു, സഹിച്ചത് ക്രൂരപീഡനം, നിലവിളിയുടെ വീഡിയോ പുറത്ത്


ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യ (30) നേരിട്ടത് ഭർത്താവിന്റെ ക്രൂരപീഡനം. അതുല്യ നേരത്തെ കുടുംബത്തിന് അയച്ച് വീഡിയോയും ചിത്രങ്ങളുമാണ് പുറത്തായത്. മദ്യപിച്ച ശേഷമുള്ള ഭർത്താവിന്റെ പെരുമാറ്റവും പീഡനവും വ്യക്തമാകുന്ന വീഡിയോയാണ് പുറത്തുവന്നത് ഭർത്താവിന്റെ കൊടുംക്രൂരത വീഡിയോയിൽ കാണാം. സതീഷ് കസേര കൊണ്ട് അതുല്യയെ അടിക്കാൻ ശ്രമിക്കുന്നതിന്റെയും ശാരീരികമായി ഉപദ്രവിക്കുന്നതിന്റെയും ദൃശ്യങ്ങളാണിത്. സതീഷ് ബഹളം വയ്ക്കുന്നതിന്റെയും അതുല്യ നിലവിളിക്കുന്നതിന്റെയും ദൃശ്യങ്ങളുമുണ്ട്. സതീഷിന്റെ ആക്രമണത്തിൽ ശരീരത്തിൽ പരിക്കേറ്റ പാടുകൾ അതുല്യ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുനൽകിയിരുന്നു. ഫ്‌ളാറ്റിന്റെ വാതിൽ പുറത്ത് നിന്നും പൂട്ടിയിട്ടാണ് സതീഷ് ജോലിക്ക് പോയിരുന്നതെന്നും അതുല്യയുടെ ഷാർജയിലുള്ള സുഹൃത്തുക്കൾ പറയുന്നു.

ശാസ്താംകോട്ട സ്വദേശിയാണ് സതീഷ്. കുടുംബം ചവറ തെക്കുംഭാഗം പൊലീസിൽ പരാതി നൽകി. പുതിയ ജോലിക്ക് ചേരാനിരുന്ന ദിവസമാണ് അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് അതുല്യയുടെ ജന്മദിനം കൂടിയായിരുന്നു എന്ന വിവരവും പുറത്തു വന്നിട്ടുണ്ട്.

കൊല്ലം ചവറ തെക്കുംഭാഗം കോയിവിള അതുല്യ ഭവനിൽ അതുല്യ സതീഷിനെ (30)? യാണ് ഷാർജയിലെ റോളയിലെ ഫ്‌ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

ദമ്പതികളുടെ ഏക മകൾ ആരാധിക(10) അതുല്യയുടെ മാതാപിതാക്കളായ രാജശേഖരൻ പിള്ളയ്ക്കും തുളസീഭായിക്കുമൊപ്പം നാട്ടിലെ സ്‌കൂളിലാണ് പഠിക്കുന്നത്. ഏകസഹോദരി അഖില ഗോകുൽ ഷാർജയിൽ ഇവരുടെ ഫ്‌ളാറ്റിന് സമീപം താമസിക്കുന്നുണ്ട്.

Leave A Comment