റിയാദിന് സമീപം ചെറുവിമാനം തകർന്നു വീണ് ഒരു മരണം.
സഊദിയിൽ ചെറു വിമാനം തകർന്ന് വീണു. അപകടത്തെ തുടർന്ന് പൈലറ്റ് മരിച്ചു. റിയാദിന് വടക്ക് അൽ തുമാമ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ചെറു വിമാനമാണ് ഇന്ന് രാവിലെ അപകടത്തിൽപ്പെട്ടതായി ഏവിയേഷൻ ഇൻവെസ്റ്റിഗേഷൻ ഓഫീസ് അറിയിച്ചത്. വിമാനത്തിൽ പൈലറ്റ് മാത്രമാണുണ്ടായിരുന്നതെന്ന് ഓഫീസ് അറിയിച്ചു.അപകടത്തിന്റെ സാഹചര്യങ്ങളും കാരണങ്ങളും കണ്ടെത്തുന്നതിന് അന്വേഷണം നടത്താൻ സംഘത്തെ അയച്ചതായി ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അറിയിച്ചു.