ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തിവയ്ക്കുമെന്ന് ഇറാൻ
ഗൾഫ് രാജ്യങ്ങൾ ഇറാനെ ആക്രമിക്കുന്നില്ലെങ്കിൽ, അവർക്കെതിരായ ആക്രമണങ്ങൾ നിർത്തിവയ്ക്കാൻ ഇറാൻ താൽക്കാലിക നേതൃത്വ കൗൺസിൽ അംഗീകാരം നൽകിയതായി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ പറഞ്ഞു.ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ മേഖലയിൽ ആക്രമണം തുടരുന്നതിനിടെയാണ് പ്രഖ്യാപനം.









