ബഹ്റൈന്‍ ലാല്‍കെയേഴ്സ് മെഡിക്കൽ ക്യാമ്പ് പരമ്പരയ്ക്ക് തുടക്കം കുറിച്ചു
മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈൻ ലാൽകെയേഴ്സ് സംഘടിപ്പിക്കുന്ന രണ്ടാഴ്ച നീളുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമായി.മോഹൻലാൽ നായകനായി എത്തുന്ന ദൃശ്യം 3 സിനിമയുടെ പ്രദർശന ഉദ്ഘാടന ചടങ്ങിന് ശേഷമാണ് വിവിധ സാമൂഹിക സേവന പരിപാടികളുടെ ഭാഗമായി മെഡിക്കൽ ക്യാമ്പ് പരമ്പരയ്ക്ക് തുടക്കം കുറിച്ചത്.മനാമയിലെ അൽ ഹിലാൽ ആശുപത്രിയുമായി സഹകരിച്ച് സംഘടിപ്പിച്ച ആദ്യ മെഡിക്കൽ ക്യാമ്പ് മികച്ച ജനപങ്കാളിത്തത്തോടെയാണ് നടന്നത്. ആരോഗ്യ ബോധവത്കരണം, പ്രാഥമിക ആരോഗ്യ പരിശോധന, വിദഗ്ധരുടെ ആരോഗ്യ നിർദേശങ്ങൾ എന്നിവ ഉൾപ്പെട്ട ക്യാമ്പ് നിരവധി […]









