ബഹ്റൈൻ ഒ ഐ സി സി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയൂടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.
പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പത്ത് ഗ്രാമപഞ്ചായത്ത്, വിവിധ ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത് സ്ഥാനങ്ങളിൽ മത്‌സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥികളെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാൻ കൺവെൻഷൻ തിരുമാനിച്ചു.പ്രസ്‌തുത കൺവെൻഷൻ ബഹ്റൈൻ ഒ ഐ സി സി ദേശീയ കമ്മിറ്റി പ്രസിഡൻ്റ് ഗഫൂർ ഉണ്ണികുളം ഉദ്ഘാടനം ചെയ്തു. റഷീദ് മുയിപ്പോത്ത് അധ്യക്ഷത വഹിച്ചു. ഒ ഐ സി സി വർക്കിംഗ് പ്രസിഡൻ്റ് ബോബി പാറയിൽ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറിമാരായ സൈയദ് എം.എസ്, ഷമീം കെ.സി നടുവണ്ണൂർ, പ്രദീപ് മേപ്പയൂർ, കെ.എം.സി.സി. […]









