BMC News Desk

കെ. സി. എഫ് ബഹ്‌റൈൻ രിഫാഈ ദഫ് റാത്തീബ് നാളെ (05-12-2025 വെള്ളി) ഷഹീർ തങ്ങൾ മുഖ്യാഥിതി

കർണാടക കൾചറൽ ഫൗണ്ടേഷൻ (കെ. സി. എഫ്) വർഷങ്ങളായി നടത്തി വരുന്ന രിഫാഈ ദഫ് റാത്തീബ് ജൽസ നാളെ (05-12-2025 വെള്ളി) രാത്രി 6.30 മണിക്ക് മനാമ പാക്കിസ്ഥാൻ ക്ലബ്ബിൽ വെച്ച് നടക്കും. ഇസ്ലാമിക ആത്മീയ ചക്രവാളത്തിലെ നിറ ജോതിസ് ശൈഖ് രിഫാഈ തങ്ങളുടെ വഴിയിൽ വന്ന ദഫ് മുട്ടിന്റെ അകമ്പടിയോട് കൂടെയുള്ള റാത്തീബ് സംഗമത്തിൽ ബഹ്‌റൈനിലെ ഐ. സി. എഫ്, കെ. സി. എഫ്, ആർ. എസ്. സി മറ്റു സ്ഥാപന സംഘടന നേതാക്കളും പ്രവർത്തകരും […]
Read More

രേഖകളില്ലാതെ അനധികൃത താമസം; 83 പേരെ നാട് കടത്തിയതായി ബഹ്റൈൻ

നവംബർ 23 മുതല്‍ 29 വരെയുള്ള കാലയളവില്‍ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോററ്ററി 1,817 കാമ്ബെയ്‌നുകളും പരിശോധനാ സന്ദർശനങ്ങളും നടത്തി.ഇതിന്റെ ഫലമായി താമസ രേഖകള്‍ ഇല്ലാത്ത 50 വിദേശ തൊഴിലാളികളെ അറസ്റ്റ് ചെയ്തു. മുമ്ബ് പിടികൂടിയ 83 പേരെ നാട് കടത്തിയതായും എല്‍എംആർഎ വ്യക്തമാക്കി. കാമ്ബെയ്‌നുകളുടെയും പരിശോധനാ സന്ദർശനങ്ങളുടെയും ഫലമായി നിരവധി സംഘടിത നിയമങ്ങളുടെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട നിരവധി ലംഘനങ്ങള്‍ കണ്ടെത്തി. ബഹ്‌റൈൻ രാജ്യത്തിലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ആക്റ്റ്, റെസിഡൻസ് നിയമം എന്നിവയിലെ വ്യവസ്ഥകള്‍ […]
Read More

46 -മത് ജിസിസി സഹകരണ ഉച്ചക്കോടിക്ക് ബഹ്റൈനിൽ ഇന്ന് തുടക്കമാകും :രാജ്യ തലവന്മാർ എത്തിത്തുടങ്ങി

ഇന്ന് ബഹ്റൈനിൽ ആരംഭിക്കുന്ന ഗള്‍ഫ് സഹകരണ കൗണ്‍സിലിന്‍റെ (ജിസിസി) 46-ാമത് സമ്മേളനത്തില്‍ പങ്കെടുക്കാൻ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ എത്തിത്തുടങ്ങി.ഒമാൻ ഭരണാധികാരി സുല്‍ത്താൻ ഹൈതം ബിൻ താരീഖ്,കുവൈറ്റ് അമീർ ഹിസ് ഹൈനസ് ഷെയ്ഖ് മെഷാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹ് എന്നിവരെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ സ്വീകരിച്ചു. ഇന്ന് ആരംഭിക്കുന്ന ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ 46-ാമത് ഉച്ചകോടി, അംഗരാജ്യങ്ങളിലെ പൗരന്മാർ ഒന്നടങ്കം ആഗ്രഹിക്കുന്ന ആഴത്തിലുള്ള സഹകരണം, സമഗ്രമായ […]
Read More

മെട്രോ യാത്രയ്ക്ക് ഇനി അധികനാൾ കാത്തിരിക്കേണ്ട; ആദ്യഘട്ട ടെന്‍ഡര്‍ പ്രഖ്യാപിക്കാൻ ബഹ്റൈൻ

ബഹ്റൈനിലെ മെട്രോയുടെ ആദ്യഘട്ട ടെന്‍ഡര്‍ ഉടന്‍ പ്രഖ്യാപിക്കും. ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ സീഫുമായി ബന്ധിപ്പിക്കുന്നതാണ് ആദ്യഘട്ട പദ്ധതി. ബഹ്‌റൈനില്‍ മെട്രോ യാഥാര്‍ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി പദ്ധതിയുടെ ആദ്യഘട്ട ടെന്‍ഡര്‍ ഉടന്‍ പുറത്തിറക്കുമെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷന്‍ മന്ത്രി ഡോ. ശൈഖ് അബ്ദുല്ല ബിന്‍ അഹ്‌മദ് ആല്‍ ഖലീഫ വ്യക്തമാക്കി. 29 കിലോമീറ്റര്‍ ദൂരത്തിലാകും മെട്രോ സജ്ജമാക്കുക. രണ്ട് ലൈനുകളിലായി ഇരുപത് സ്റ്റേഷനുകള്‍ ഇതില്‍ ഉണ്ടാകും.ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ സീഫുമായി ബന്ധിപ്പിക്കുന്നതാണ് ആദ്യ പാത. ജുഫൈര്‍, […]
Read More

ഐസിസി ക്രിയോ ക്രിക്കറ്റ് ഗ്രാൻഡ് ഫിനാലെയിൽ ഇന്ത്യൻ സ്‌കൂളിന് കിരീടം

ഐസിസി ക്രിയോ ക്രിക്കറ്റ് ഗ്രാൻഡ് ഫിനാലെയിൽ ഇന്ത്യൻ സ്‌കൂളിന് ഉജ്വല വിജയം. അൽ നജ്മ സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പാകിസ്ഥാൻ സ്കൂളിനെ 27 റൺസിന് പരാജയപ്പെടുത്തി ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ (ഐഎസ്‌ബി) പെൺകുട്ടികൾക്കായുള്ള ഐസിസി ക്രിയോ ക്രിക്കറ്റ് ഗ്രാൻഡ് ഫിനാലെയിൽ കിരീടം നേടി. ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ സംഘടിപ്പിച്ച മുഴു ദിന മത്സരത്തിൽ രാജ്യത്തുടനീളമുള്ള 16 സ്കൂൾ ടീമുകൾ പങ്കെടുത്തു. ന്യൂ മില്ലേനിയം സ്കൂളിനെതിരായ സെമിഫൈനൽ വിജയത്തിന് ശേഷം ഐഎസ്‌ബി ഫൈനലിൽ ഇടം നേടുകയായിരുന്നു. […]
Read More

മുഹറഖ് നൈറ്റ്സ് ഫെസ്റ്റിവലി’ന്റെ നാലാം പതിപ്പിന് തുടക്കമായി: ബഹ്റൈൻ്റെ ദേശീയ ദിനാഘോഷങ്ങളോട് അനുബന്ധിച്ചാണ് ഫെസ്റ്റിവൽ നടത്തുന്നത്

സെലിബ്രേറ്റ് ബഹ്റൈന്‍’ സീസണിന്റെ ഭാഗമായി നടക്കുന്ന ‘മുഹറഖ് നൈറ്റ്സ് ഫെസ്റ്റിവലി’ന്റെ ഉദ്ഘാടന ചടങ്ങിൽ ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പങ്കെടുത്തു. മുഹറഖ് നൈറ്റ്സിന്റെ നാലാം പതിപ്പ് ഡിസംബര്‍ 30 വരെ ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെ വൈകീട്ട് 5 മുതല്‍ രാത്രി 10 മണി വരെയും വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ വൈകുന്നേരം 5 മുതല്‍ പുലര്‍ച്ചെ 12 വരെയും ദിവസവും നടക്കും.സ്‌കെച്ചിംഗ് ടൂറുകള്‍, ഫോട്ടോഗ്രാഫി ടൂറുകള്‍, പേളിംഗ് പാത്ത് ഹെറിറ്റേജ് […]
Read More

ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ കായികമേള

47-ാമത്‌ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ കായികമേള ഷാര്‍ജ വാണ്ടറേഴ്‌സ്‌ ക്ലബില്‍ നടന്നു.ബോയ്‌സ്‌ ഗേള്‍സ്‌ സ്‌കൂളുകളിലെ രണ്ടു ദിവസങ്ങളിലായി നടന്ന കായികമേള സി.ബി.എസ്‌.ഇ റീജിണല്‍ ഡയരക്ടര്‍ ഡോ.രാംശങ്കര്‍, അസോസിയേഷന്‍ ട്രഷറര്‍ ഷാജി ജോണ്‍ എന്നിവര്‍ ഉദ്‌ഘാടനം ചെയ്‌തു.ദ്വിദിന ചടങ്ങുകളില്‍ എമിരേറ്റ്‌സ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ വുമണ്‍സ്‌ ഡവലപ്‌മെന്റ്‌ ഓഫിസറും മുന്‍ യു.എ.ഇ വുമണ്‍സ്‌ ക്രിക്കറ്റ്‌ ടീം ക്യാപ്‌റ്റനുമായ ഛായ മുഗള്‍ മുഖ്യാതിഥിയായി .ഗേള്‍സ്‌ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ്‌ നേടിയ ഗ്രീന്‍ ഹൗസിനും ബോയ്‌സ്‌ വിഭാഗത്തില്‍ ബ്ലൂ ഹൗസിനുമുള്ള റോളിംഗ്‌ […]
Read More

വോയ്‌സ് ഓഫ് ആലപ്പി വനിതാ വിഭാഗം ആരോഗ്യ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു

ആലപ്പുഴ ജില്ലക്കാരുടെ ബഹ്‌റൈനിലെ കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പിയുടെ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്കും കൗമാര പ്രായക്കാരായ പെൺകുട്ടികൾക്കുമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ‘അവൾക്കായ്’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി, സൽമാബാദിലെ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചാണ് സംഘടിപ്പിച്ചത്. പ്രശസ്‌ത ഗൈനക്കോളജി ഡോക്ടർ ജാസ്‌മിൻ ശങ്കരനാരായണൻ ക്ലാസ്സിന് നേതൃത്വം നൽകി. ശേഷം നടന്ന ഇന്റെറാക്ഷൻ സെഷനിൽ ക്ലാസ്സിൽ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് ഡോക്ടർ വിശദമായ മറുപടി നൽകി. പങ്കെടുത്ത എല്ലാവർക്കും അൽ ഹിലാൽ ഹോസ്പിറ്റലിന്റെ ഡിസ്‌കൗണ്ട് വൗച്ചറുകളും, ചോദ്യങ്ങൾക്ക് […]
Read More

എസ് കെ എസ് എസ് എഫ് ബഹ്റൈൻ വിഖായ ടീം; ഒരുക്കങ്ങൾ പൂർത്തിയായി

സമസ്ത നൂറാം വാർഷിക പ്രചാരണ സമ്മേളനത്തിൻ്റെ ഭാഗമായി സമസ്ത ബഹ്റൈൻ സൽമാനിയ കെ സിറ്റി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ബഹ്റൈൻ പ്രചാരണ സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രസിഡൻ്റ് സയ്യിദുൽ ഉലമാ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. ബഹ്റൈനിലെ സമസ്തയുടെ വിവിധ ഏരിയകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കുള്ള പ്രതിനിധി ക്യാമ്പിൽ പ്രമുഖവാഗ്മിയും യുവപണ്ഡിതനുമായ സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ വിഷയാവതരണം നടത്തും.നൂറാം വാർഷികത്തിന്റെ ഭാഗമായി വിഖായ സംഗമം സമസ്ത ബഹ്റൈൻ വർക്കിംഗ് പ്രസിഡൻ്റ് വി […]
Read More

സുനിൽ ജോർജ് മെമ്മോറിയൽ ട്രോഫി ഷൈൻ ഗ്രൂപ്പിന്

ബഹ്‌റൈൻ ക്രിക്കറ്റ്‌ ഫെഡറേഷനുമായി സഹകരിച്ചുകൊണ്ട് ബ്രോസ് & ബഡ്ഡീസ് ക്രിക്കറ്റ് ടീം സംഘടിപ്പിച്ച സുനിൽ ജോർജ് മെമ്മോറിയൽ ട്രോഫിയിൽ ഷഹീൻ ഗ്രൂപ്പ് ചാമ്പ്യന്മാരായി. നന്മ കുട്ള ടീമിനാണ് രണ്ടാം സ്ഥാനം. ബുസൈതീനിലെ 8 ഗ്രൗണ്ടുകളിലായാണ് ടൂർണമെന്റിന്റെ അഞ്ചാം സീസൺ സംഘടിപ്പിച്ചത്. ഹലാത് സി.സി, ടാർഗറ്റ് സി.സി എന്നിവർ യഥാക്രമം മൂന്നും നാലും സ്ഥാനക്കാരായി. ബഹ്‌റൈനിൽ വച്ച് മരണപ്പെട്ട ക്രിക്കറ്റ് താരത്തിന്റെ സ്മരണയ്ക്കായി സംഘടിപ്പിച്ച ഈ ടൂർണമെന്റ് എൻ. ഇ. സി യുമായി സഹകരിച്ചാണ് സംഘടിപ്പിച്ചത്. 88 ടീമുകളെ […]
Read More