BMC News Desk

ബഹ്‌റൈനിൽ ഹൃദയാഘാതം മൂലം കോഴിക്കോട് കൊയിലാണ്ടി സ്വദേശി നിര്യാതനായി

ബഹ്‌റൈനിൽ ഹൃദയാഘാതം മൂലം കോഴിക്കോട് കൊയിലാണ്ടി സ്വദേശി നിര്യാതനായി.ബഹ്റൈൻ ഫാർമസിയിലെ ജോലി ചെയ്യുന്ന മുഹമ്മദ് ഫസൽ വെളുത്തമണ്ണിലാണ് ഇന്ന് വൈകിട്ട് 4.30ന് മരണപ്പെട്ടത്.കുടുബം നാട്ടിലാണ്. സാബിറയാണ് ഭാര്യ, സിബില ഫാത്തിമ, മുഹമ്മദ്‌ നിസാം എന്നിവർ മക്കളും യുസുഫ്, റഫീഖ്, ഷജീർ, ഹസീബ്, സബീബ, സുനീർ എന്നിവർ സഹോദരങ്ങളുമാണ്. ബഹ്‌റൈൻ കെഎംസിസി ഹൂറ ഗുദൈബിയ ഏരിയാ മെമ്പർ കൂടിയായ മുഹമ്മദ് ഫസലിൻറെ മൃതദേഹം നിലവിൽ സൽമാനിയ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. ബഹ്‌റൈൻ കെഎംസിസി മയ്യിത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിൽ […]
Read More

കണ്ണൂർ തളാപ്പ് സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി

ബഹ്‌റൈനിൽ ജോലി ചെയ്തു വരികയായിരുന്ന കണ്ണൂർ തളാപ്പ് എ കെ ജി ഹോസ്പിറ്റലിനു സമീപം താമസിക്കുന്ന അജിത്ത് മാറോളി (52)ബഹ്‌റൈനിൽ നിര്യാതനായി.ഭാര്യ റോഷ്‌ന അജിത്, ഇന്ത്യൻ സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥി ആഹിൽ അജിത്ത് എന്നിവർ ബഹ്‌റൈനിലുണ്ട്. സൽമാബാദ് അൽ ആരാ കമ്പനി ജീവനക്കാരനായിരുന്നു . മൃതദേഹം അനന്തര നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി.
Read More

ബഹ്റൈൻ എന്‍.എസ്.എസ്.മന്നം അവാര്‍ഡ് നിർണ്ണയ സമിതിയെ പ്രഖ്യാപിച്ചു.

പ്രവാസ ലോകത്തെ ശ്രദ്ധേയമായ പുരസ്കാരങ്ങളിലൊന്നായ ബഹ്റൈൻ എന്‍.എസ്.എസ്.മന്നം അവാര്‍ഡ് നിർണ്ണയിക്കാനുള്ള സമിതിയെ വെള്ളിയാഴ്ച ചേർന്ന ബഹ്‌റൈന്‍ കേരള സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ അസോസിയേഷന്‍(എന്‍.എസ്.എസ് ) ഭരണ സമിതി പ്രഖ്യാപിച്ചു. ഡോ. രഞ്ജിത്ത് മേനോൻ അധ്യക്ഷനായ മൂന്നംഗ സമിതിയാണ് 2022 വർഷത്തെ പുരസ്‌കാരത്തിന് അർഹമായ വ്യക്തിയെ തിരഞ്ഞെടുക്കുന്നത്. ദേവൻ ഹരികുമാർ, അജയ് പി. നായർ എന്നിവരാണ് അവാർഡ് നിർണയ സമിതിയിലെ മറ്റ് അംഗങ്ങൾ.ശാസ്ത്രം, സാങ്കേതികം, വിദ്യാഭ്യാസം, സാംസ്‌കാരികം, സാമൂഹികം, സാമ്പത്തികം, കല, സാഹിത്യം, മാനുഷിക സേവനം തുടങ്ങിയ മേഖലകളില്‍ […]
Read More

ഖുർആൻ വിജ്ഞാനപ്പരീക്ഷ: വിജയികളെ പ്രഖ്യാപിച്ചു

മനാമ : ദാറുൽ ഈമാൻ കേരളയുടെ നേതൃത്വത്തിൽ പൊതു ജനങ്ങൾക്കായി നടത്തിയ ഖുർആൻ വിജ്ഞാന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. വിശുദ്ധ ഖുർആനിലെ സൂറ: അൽ ഫാതിർ അടിസ്ഥാനമാക്കിയായിരുന്നു പരീക്ഷ. കഴിഞ്ഞ 6 മാസക്കാലമായി ഓൺ ലൈൻ ക്ലാസ്സുകളിലൂടെയായിരുന്നു കോഴ്സ് പൂർത്തീകരിച്ചത്. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ശിഹാബുദ്ധീൻ ഇബ്നു ഹംസയാണ് ക്‌ളാസുകൾക്കും പരീക്ഷക്കും നേതൃത്വം നൽകിയത്. ഗൂഗിൾ ഫോമുപയോഗിച്ചു നടത്തിയ പരീക്ഷയിൽ ഖാലിദ്‌ ചോലയിൽ ഒന്നാംസ്ഥാനം നേടി. ബഷീർ കാവിൽ, ഷൗക്കത്തലി കമ്പ്രാൻ, സുബൈദ‌ മുഹമ്മദലി, റുഖിയ ബഷീർ […]
Read More

ബഹ്റൈൻ ഡിഫൻസ് ഫോഴ്സിന്റെ 55 ാം വാർഷിക ദിനം :665 ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകി ബഹ്‌റൈൻ രാജാവിൻറെ ഉത്തരവ്

ബഹ്റൈൻ ഡിഫൻസ് ഫോഴ്സിന്റെ 55 ആം വാർഷികത്തോടനുബന്ധിച്ച് വിവിധ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകിക്കൊണ്ട് ബഹ്‌റൈ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു.വിവിധ സൈനിക റാങ്കുകളിൽ നിന്നുള്ള 665 ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകാനുള്ള ഉത്തരവ് ആണ് സായുധ സേനയുടെ പരമോന്നത കമാൻഡറായ ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ പുറപ്പെടുവിച്ചത്. കൂടാതെ 87 ഉദ്യോഗസ്ഥർക്കും മറ്റ് 398 ഉദ്യോഗസ്ഥർക്കും ഓർഡർ ഓഫ് മിലിട്ടറി സർവീസ് നൽകാനുള്ള ഉത്തരവും പുറപ്പെടുവിച്ചു.ബിഡിഎഫ് കമാൻഡർ-ഇൻ-ചീഫ് ഫീൽഡ് […]
Read More

ബുദൈയ ഫാർമേഴ്സ് മാർക്കറ്റിന് വൻ സ്വീകാര്യത :ശനിയാഴ്ച എത്തിയത് 16,000ലധികം സന്ദര്‍ശകര്‍

ബുദൈയ ബൊട്ടാണിക്കൽ ഗാർഡനിൽ നടക്കുന്ന ഫാർമേഴ്സ് മാർക്കറ്റിന് വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഒമ്ബതാം ആഴ്ചയില്‍ ഇവിടെ എത്തിയത് 16,000ലധികം സന്ദര്‍ശകര്‍.മറ്റ് ജിസിസി രാജ്യങ്ങളിൽ നിന്നും നിരവധി സന്ദർശകരാണ്എല്ലാ ശനിയാഴ്ചകളിലും നടക്കുന്ന തദ്ദേശീയ കാര്‍ഷികോല്‍പന്നങ്ങള്‍ വാങ്ങുന്നതിന് മറ്റും ഇവിടേക്ക് എത്തുന്നത്. ബഹ്റൈനില്‍ കരകൗശല നിര്‍മാണരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും കാര്‍ഷികമേള മികച്ച അവസരമാണ് ഒരുക്കുന്നത്. വ്യത്യസ്ത തരത്തിലുള്ള കരകൗശല ഉല്‍പന്നങ്ങളാണ് ഇവിടെ വില്‍പനക്കെത്തിച്ചിരിക്കുന്നത്. ബഹ്റൈന്റെ തനത് കരകൗശല പാരമ്ബര്യം അടുത്തറിയാനും ആസ്വദിക്കാനും ആവശ്യക്കാര്‍ക്ക് ഉല്‍പന്നങ്ങള്‍ വാങ്ങാനുമുള്ള അവസരവും ഇവിടെ ഒരുക്കിയിട്ടുണ്ട്. മലയാളികള്‍ […]
Read More

റമദാൻ സമയത്ത് സ്കൂളുകളിലെ പഠനം ഓൺലൈൻ ആക്കില്ലെന്ന് ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം

റമദാൻ സമയത്ത് സ്കൂളകളിലെ ക്ലാസുകൾ ഓൺലൈനാക്കില്ലെന്ന് ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്കൂളുകളിൽ റമദാൻ സമയത്ത് പഠനം ഓൺലൈനാക്കും എന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും , ഇത് സംബന്ധിച്ച് തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും , നിലവിൽ നടക്കുന്നതുപോലെ വ്യക്തിഗത ക്ലാസുകൾ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.റമദാനിൽ ഓൺലൈൻ പഠനത്തിനായി സാമ്പത്തിക കാര്യ സമിതി വൈസ് ചെയർമാൻ മുഹമ്മദ് അൽ റിഫാഇയുടെ നേതൃത്വത്തിലുള്ള പ്രമേയം ബഹ്‌റൈനിലെ പ്രതിനിധി കൗൺസിൽ അംഗീകരിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച വ്യക്തതയാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. രക്ഷിതാക്കളും വിദ്യാർത്ഥികളും […]
Read More

ബഹ്‌റൈൻ കേരളീയ സമാജം വനിത വേദി” ഓവർ കമിംഗ് എക്സാം ആൻസൈറ്റി ” ചർച്ച സംഘടിപ്പിച്ചു.

സമാജം വനിത വേദിയുടെ നേതൃത്വത്തിൽ ” ഓവർ കമിംഗ് എക്സാം ആൻസൈറ്റി ” എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. ഫെബ്രുവരി 3 നു നടന്ന പരിപാടിയിൽ ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രെട്ടറി വർഗീസ് കാരക്കൽ ,സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് , വനിതാ വേദി പ്രസിഡന്റ്‌ മോഹിനി തോമസ്, സെക്രട്ടറി നിമ്മി റോഷൻ, പ്രോഗ്രാം കോർഡിനേറ്റർ ഇന്ദിര വിശ്വനാഥൻ എന്നിവർ ആശംസകളും ജോബി ഷാജൻ കൃതഞ്തയും അറിയിച്ചു. വിഷയം അവതരിപ്പിച്ച ക്ലിനിക്കൽ സൈക്കോളജിസ്റ് കൺസൽട്ടൻറ് […]
Read More

ഓപ്പറേഷന്‍ ആഗ് ; ഗുണ്ടാ വേട്ടയുമായി കേരള പൊലീസ്

ഓപ്പറേഷന്‍ ആഗ് എന്ന പേരില്‍ ഗുണ്ടാ പ്രവർത്തനങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി പൊലീസിന്റെ നടപടി . ബാങ്ക് അക്കൗണ്ടുകളും സൈബര്‍ രേഖകളും ഉള്‍പ്പെടെ പരിശോധിച്ച്‌ പോലീസ്. തിരുവനന്തപുരത്ത് 287 ഗുണ്ടകളും പാലക്കാട് 137 ഗുണ്ടകളും അറസ്റ്റിലായി. കോഴിക്കോട് നഗരത്തില്‍ 85 പേരാണ് പിടിയിലായത്.ഗുണ്ടകള്‍ക്കും ക്രിമിനലുകള്‍ക്കുമെതിരെയുള്ള സംസ്ഥാന വ്യാപക നടപടി കടുപ്പിച്ചിരിക്കുകയാണ് പൊലീസ്.തിരുവനന്തപുരം റൂറല്‍ ഡിവിഷനില്‍ 184 പേരെയും സിറ്റിയില്‍ 113 പേരെയുമാണ് അറസ്റ്റ് ചെയ്തത്. കൊച്ചിയും 49പേര്‍ പിടിയിലായിട്ടുണ്ട്.മലപ്പുറത്ത് 53 പേരെ കരുതല്‍ തടങ്കലിലാക്കി. കോഴിക്കോട് നഗരപരിധിയില്‍ അറസ്റ്റിലായവരില്‍ […]
Read More

ചൈനീസ് ആപ്പുകൾക്കെതിരായ നടപടി തുടർന്ന് മോദി സർക്കാർ;138 വാതുവെപ്പ് ആപ്പുകളും 94 ലോൺ ആപ്പുകളും ഇന്ത്യ നിരോധിച്ചു.

ചൈനീസ് ആപ്പുകൾക്കെതിരായ നടപടി തുടർന്ന് മോദി സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം 138 വാതുവെപ്പ് ആപ്പുകളും 94 ലോൺ ആപ്പുകളും ഇന്ത്യയിൽ നിരോധിച്ചു. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ സെക്ഷൻ 69 എ പ്രകാരമാണ് ആപ്പുകൾക്കെതിരെ നടപടി .ആറ് മാസം മുമ്പ് ചൈനയിൽ നിന്ന് വായ്പ നൽകുന്ന 28 ആപ്പുകളെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചിരുന്നു. ഇത്തരത്തിലുള്ള 94 […]
Read More