BMC News Desk

ന്യൂ ഇന്ത്യൻ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള ഫെയർവെൽ സംഘടിപ്പിച്ചു

ബഹ്‌റൈൻ ന്യൂ ഇന്ത്യൻ സ്‌കൂൾ പതിനൊന്നാം ക്ലാസിലെ വിദ്യാർത്ഥികൾ ഫെബ്രുവരി 3-ാം തീയതി ശനിയാഴ്ച പന്ത്രണ്ടാം ക്ലാസ് ബാച്ചിന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ഫെയർ വെൽ സംഘടിപ്പിച്ചു. സ്കൂൾ ചെയർമാൻ ഡോ. ജാൻ എം.ടി. തോട്ടുമാലിൽ, എക്‌സിക്യൂട്ടീവ് ഡയറക്ടർ, ജെമി തോട്ടുമാലിൽ തോമസ്, ഡയറക്ടർ ജോബി കെ അഗസ്റ്റിൻ തുടങ്ങിയവർ അതിഥികളായി പങ്കെടുത്ത ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ കെ. ഗോപിനാഥമേനോൻ ഫെയർ വെൽ പരിപാടിയിൽ എത്തിയ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, മറ്റ് അദ്ധ്യാപകർ […]
Read More

കുസാറ്റിൽ ടെക് ഫെസ്റ്റിനിടെ തിരക്കില്‍പ്പെട്ട് 4 വിദ്യാര്‍ഥികള്‍ മരിച്ചു; മരിച്ചത് 2 പെൺകുട്ടികളും 2 ആൺകുട്ടികളും

കൊച്ചി∙ കളമശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാംപസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർഥികൾ മരിച്ചു. നിരവധിപ്പേർക്ക് പരുക്കേറ്റു. രണ്ട് ആൺകുട്ടികളും രണ്ടു പെൺകുട്ടികളുമാണ് മരിച്ചത്. ഇവരുടെ മൃതദേഹം കളമേശരി മെഡിക്കൽ കോളജ് ആശുപത്രിയിൽ. ശനിയാഴ്ച വൈകിട്ട് ക്യാംപസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന ഗാനമേളയ്ക്കിടെയാണ് സംഭവം. മഴ പെയ്തതോടെ പുറത്തുനിന്നുള്ളവർ ഉൾപ്പെടെ നിരവധി ആളുകൾ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറിയതാണ് അപകടകാരണം എന്നാണ് വിവരം. പരുക്കേറ്റവരെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. […]
Read More

ഫേബർ കാസ്റ്റൽ സ്പെക്ട്ര 2023 വിജയികളെ പ്രഖ്യാപിച്ചു.

ഇന്ത്യൻ എംബസ്സിയുടെ രക്ഷാകർതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”), 2023 നവംബർ 24 വെള്ളിയാഴ്ച, ‘ഫേബർ കാസ്റ്റൽ സ്പെക്ട്ര 2023’ എന്ന പേരിൽ ഈ വർഷത്തെ ആർട്ട് കാർണിവൽ നടത്തി. യുവാക്കൾക്കിടയിലെ കലാപരമായ കഴിവുകളെ ആദരിക്കുന്നതിന് പ്രോത്സാഹനം ലക്ഷ്യമിട്ടാണ് ആർട്ട് കാർണിവൽ. ബഹ്‌റൈൻ രാജ്യത്തിലെ വിദ്യാർത്ഥികൾക്കുള്ള ഏറ്റവും വലിയ കലാമത്സരമാണ് ഇത്. പതിനഞ്ചാമത് ‘ഫേബർ കാസ്റ്റൽ സ്പെക്ട്ര’ കാർണിവൽ ഇന്ത്യൻ സ്കൂൾ – ഇസ ടൗൺ പരിസരത്ത് നടന്നു. രാവിലെ ഐസിആർഎഫ് അംഗങ്ങളുടെയും സന്നദ്ധ […]
Read More

സുപ്രിംകോടതിയിലെ ആദ്യ വനിതാ ജഡ്ജി; ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു.

സുപ്രിം കോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു. 96 വയസായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മുസ്ലിം വിഭാഗത്തിൽ നിന്നുള ആദ്യ ഗവർണർ കൂടിയായിരുന്നു ഫാത്തിമ ബീവി. തമിഴ്നാട് ഗവര്‍ണറായിരുന്നു. 1927 ഏപ്രിൽ 30നാണ് ജനനം. 1950 നവംബര്‍ 14-നാണ് ഫാത്തിമ അഭിഭാഷകയായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1958 മെയ് മാസം സബോഡിനേറ്റ് മുന്‍സിഫായി നിയമിതയായി. 1968-ല്‍ സബ് ഓര്‍ഡിനേറ്റ് ജഡ്ജ് ആയി സ്ഥാനക്കയറ്റം ലഭിച്ചു. പിന്നീട് 1972-ല്‍ ചീഫ് ജുഡീഷ്യന്‍ മജിസ്‌ട്രേറ്റ് […]
Read More

പ്രസ്താവനകളല്ല വികസനം.പത്ര സമ്മേളനത്തില്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളും അസത്യങ്ങളും വസ്തുതകള്‍ക്ക് നിരക്കാത്തതു൦; യു.പി.പി

  ഇന്ത്യന്‍ സ്കൂളില്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇപ്പോഴത്തെ കാവല്‍ ഭരണസമിതി വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളും അസത്യങ്ങളും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് യു.പി.പി ആരോപിച്ചു.കഴിഞ്ഞ ജനറല്‍ വാര്‍ഷിക ബോഡി യോഗത്തില്‍ യു.പി.പി യുടെ പിന്തുണ നേടിയാണ് സ്കൂളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാനുളള തീരുമാനം എടുത്തത്.ആ ഒരു തീരുമാനം യാഥാര്‍ത്ഥ്യം ആകും മുന്‍പ് എങ്ങിനെ ഭരണസമിതിയുടെ നേട്ടമായി ചിത്രീകരിക്കും? പത്ത് വര്‍ഷത്തോളം ഘഡുക്കള്‍ അടച്ച് തീരുന്‍പോള്‍ സോളാര്‍ പാനല്‍ സ്കൂളിന് സ്വന്തമാകും എന്ന് പറയുന്നതിനൊപ്പം […]
Read More

വനിതാ സംഗമവും പാ രന്റിംഗ് ക്ലാസും സംഘ ടിപ്പിച്ചു.

ബഹ്‌റൈൻ പ്രതിഭ മനാമ യൂണിറ്റിന്റെ നേതൃത്വത്തിൽ യൂണിറ്റിലെ വനിതകളുടെ സംഗമവും പാരന്റിംഗ് ക്ലാസും പ്രതിഭ ഹാളിൽ വെച്ച് സംഘടിപ്പിച്ചു.ദീപ്തി രാജേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ അശ്വിനി സജിത് അധ്യക്ഷയായിരുന്നു. പ്രശസ്ത കൗൺസിലിങ് സൈക്കോളജിസ്റ്റും പിജിഫ് ന്റെ ജനറൽ സെക്രട്ടറിയുമായ വിമല ട്രീസ തോമസ് പാരന്റ്റിങ് ക്ലാസ് കൈകാര്യം ചെയ്തു. ചടങ്ങിൽ ബഹ്‌റൈൻ പ്രതിഭ വനിതാ വേദി സെക്രട്ടറി റീഗ പ്രദീപ്, മേഖല വനിതവേദി ചാർജുള്ള സഖാവ് സുജിത രാജൻ, ബഹ്‌റൈൻ പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പത്തേരി […]
Read More

നടന്‍ വിനോദ് തോമസ് മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് കാറിനുള്ളില്‍

സിനിമ സീരിയല്‍ താരത്തെ  കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാമ്പാടിഡ്രീം ലാന്‍ഡ് ബാറിന് സമീപത്ത് പാര്‍ക്ക് ചെയ്ത കാറിലാണ് മൃതദേഹംകണ്ടെത്തിയത്. മീനടം കുറിയന്നൂര്‍ വിനോദ് തോമസ് (47) ആണ് മരിച്ചത്. രാത്രിഎട്ടരയോടയാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 11ന് വിനോദ് ബാറിനുള്ളില്‍എത്തിയിരുന്നു. പാര്‍ക്ക് ചെയ്തിരുന്ന കാറില്‍നിന്ന് ആരും പുറത്തിറങ്ങാതെ വന്ന സാഹചര്യത്തില്‍പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പാമ്പാടി എസ്എച്ച്ഒസുവര്‍ണ്ണകുമാറിന്റെ നേതൃത്തത്തിലുള്ള പൊലീസ് സംഘം സ്ഥത്തെത്തിതുടര്‍നടപടി സ്വീകരിച്ചു. അയ്യപ്പനും കോശി, ഒരു മുറൈ വന്ത് പാര്‍ത്തായ, നത്തോലി ഒരു ചെറിയ […]
Read More

അട്ടപ്പാടി മധു വധക്കേസിൽ ഒന്നാം പ്രതിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു; 12 പേരുടെ ഇടക്കാല ഹരജി തള്ളി

കൊച്ചി : അട്ടപ്പാടി മധു വധക്കേസിൽ ഒന്നാം പ്രതി ഹുസൈന്‍റെ ശിക്ഷ നടപ്പാക്കുന്നത് ഹൈകോടതി മരവിപ്പിച്ചു. അതേസമയം, 12 പ്രതികളുടെ ഇടക്കാല ഹരജി കോടതി തള്ളി. മണ്ണാർകാട് എസ്.സി/എസ്.ടി കോടതി വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലിലാണ് ഹൈകോടതി നടപടി. ശിക്ഷ മരവിപ്പിച്ച സാഹചര്യത്തിൽ ഹുസൈന് ജാമ്യം ലഭിക്കും. ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യവും പാലക്കാട് റവന്യൂ ജില്ല പരിധിയിൽ പ്രവേശിക്കരുതെന്ന നിബന്ധനയും കോടതി പുറപ്പെടുവിച്ചിട്ടുള്ളത്. കുറ്റകൃത്യത്തിന്‍റെ ആദ്യ ഘട്ടത്തിൽ മധുവിനെ ആൾക്കൂട്ടം നടത്തിച്ചു കൊണ്ടു പോകുമ്പോൾ […]
Read More

ബഹ്റൈനിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥ വിഭാഗം

വരുന്ന വ്യാഴാഴ്ച രാജ്യത്ത് ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥ വിഭാഗം അറിയിച്ചു.കാറ്റുമൂലം തിരമാല ഉയരാനും അന്തരീക്ഷ താപനില താഴാനും സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Read More

അപകടം;ബഹ്റൈനിൽ ഏഷ്യൻ തൊഴിലാളി മരിച്ചു.മൂന്ന് പേർക്ക് പരിക്ക്.

മനാമ: മലിനജല ടാങ്കറിന്റെ അറ്റകുറ്റപ്പണിക്കിടെ പൊട്ടിത്തെറി ഉണ്ടായതിനെ തുടർന്നാണ് ബഹ്റൈനിലെ വെസ്റ്റ് എക്കറിൽ അപകടം നടന്നത്.ഏഷ്യൻ തൊഴിലാളിയാണ് മരിച്ചത്.മൂന്ന് പേർക്ക് പരിക്ക് പറ്റി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സിവിൽ ഡിഫൻസ് ആവശ്യമായനടപടികൾ സ്വീകരിച്ച് വരുന്നു.
Read More