വിമാനയാത്രയിൽ മകൾ പൈലറ്റ്; ഒരച്ഛന്റെ സ്വപ്ന തുല്യമായ ബഹ്‌റൈൻ യാത്ര
മാതാപിതാക്കളെ വിമാനത്തിൽ യാത്ര ചെയ്യിപ്പിക്കുക അല്ലെങ്കിൽ അവർക്കൊപ്പം വിമാനയാത്ര നടത്തുക ഇതെല്ലാം മക്കൾക്ക് അഭിമാനകരമായ ഒന്നാണ് ‘ എന്നാൽ’ മകൾ പൈലറ്റായുള്ള വിമാനത്തിൽ തന്നെ യാത്ര നടത്താൻ കഴിഞ്ഞതിന്റെ അഭിമാനം ഒന്നു വേറെ തന്നെയാണ് . അങ്ങനെയൊരു സ്വപ്നസാക്ഷാത്കാരത്തിന് ഉടമയാണ് ബഹ്‌റൈൻ പ്രവാസി മലയാളി സതീഷ് മൂതലയിൽ .ഞായറാഴ്ച വൈകിട്ട് ഏഴിന് കൊച്ചിയിൽ നിന്ന് ബഹ്‌റൈനിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരനായിരുന്നു കണ്ണൂർ സ്വദേശിയായ സതീഷ് മൂതലയിൽ . വിമാനം നിയന്ത്രിച്ചിരുന്നത് മകൾ ശ്രുതി സതീഷ് എന്നതായിരുന്നു […]









