ഗുരുദേവ സോഷ്യൽ സൊസൈറ്റി ബീച്ച് ക്ലീനിങ് സംഘടിപ്പിച്ചു
സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ക്യാപിറ്റൽ ഗവർണനൈറ്റ് മായി സഹകരിച്ച് കഴിഞ്ഞദിവസം ജുഫയറിലുള്ള ഉള്ള അൽ നജ്മ ബീച്ച് വൃത്തിയാക്കി. കുടുംബാംഗങ്ങളും കുട്ടികളുമായി നൂറോളം അംഗങ്ങൾ പങ്കെടുത്ത പരിപാടി ക്യാപിറ്റൽ ഗവർണനൈറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ്പ് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ യൂസഫ് യാക്കൂബി ലോറി ഫ്ലാഗ് ഓഫ് ചെയ്തു. സൊസൈറ്റിയുടെ സാമൂഹിക പ്രതിബദ്ധതയും ഈ നാടിനോടുള്ള സ്നേഹവും പ്രശംസനീയമാണെന്ന് ചടങ്ങിൽ യൂസഫ് യാക്കൂബ് ലോറി ആശംസിച്ചു.സൊസൈറ്റി ചെയർമാൻ സനീഷ് […]









