BMC News Desk

അർബുദ രോഗികൾക്ക് രണ്ടാമതും തലമുടി ദാനം നൽകി ഫാസ്ബിയ ഫിറോസ്

മനാമ: നീണ്ടുവരുന്ന തലമുടി മുറിച്ചെടുത്ത് ബഹ്‌റൈനിലെ അർബുദ രോഗികൾക്ക് രണ്ടാമതും ദാനം നൽകി മാഹി സ്വദേശി ഫിറോസിന്റെ മകൾ ഫാസ്ബിയ മാതൃകയായി. ഇബിനുൽ ഹൈത്തം സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ ഫാസ്ബിയ നേരത്തെ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴും തലമുടി അർബുദ രോഗികൾക്ക് ദാനം നൽകിയിരുന്നു. ഇത്തവണ മാതാവ് റുബീന ഫിറോസും മകളുടെ കൂടെ തലമുടി അർബുദ രോഗികൾക്കായി നൽകി.മകളുടെ ഇത്തരത്തിലുള്ള ആഗ്രഹം 2019 ലും ഈ തവണയും പിതാവ് കാൻസർ കെയർ ഗ്രൂപ്പ്ന്റെ സ്ഥാപക അംഗം കെ.ടി.സലീമുമായി […]
Read More

വോയ്സ് ഓഫ് ആലപ്പി “ആലപ്പി ഫെസ്റ്റ് 2023” ഫെബ്രുവരി 10ന്

ആലപ്പുഴ ജില്ലക്കാരായ ബഹ്റൈൻ പ്രവാസികളുടെ സാംസ്കാരിക കൂട്ടായ്മ “വോയ്സ് ഓഫ് ആലപ്പി”.സംഘടനയുടെ ഭാരവാഹികളുടെ സ്ഥാനാരോഹണവും , വഞ്ചിപ്പാട്ട് ഉൾപ്പെടെയുള്ള ആലപ്പുഴയുടെ തനത് കലാരൂപങ്ങൾ കോർത്തിണക്കികൊണ്ട് ആഘോഷ രാവ് ഫെബ്രുവരി 10 വെള്ളിയാഴ്ച ഇന്ത്യൻ ക്ലബ്ബിൽ വച്ച് സംഘടിപ്പിക്കുന്നു. “ആലപ്പി ഫെസ്റ്റ് 2023” എന്ന പേരിൽ സംഘടിപ്പിക്കുന്ന പ്രോഗ്രാമിന്റെ ചെയർമാൻ സംഘടനയുടെ രക്ഷധികാരികൂടിയായ ഡോക്ടർ പി വി ചെറിയാനും പ്രോഗ്രാം കൺവീനർ സംഘടനയുടെ വൈസ് പ്രെസിഡന്റ് കൂടിയായ വിനയചന്ദ്രൻ നായരും ആണ്. സുപ്രസിദ്ധ മലയാള സിനിമ സംവിധായകനും നിർമാതാവും […]
Read More

എൽ.എം. ആർ. എ പരിശോധന കാമ്പയിൻ നടത്തി

ബഹ്റൈനിലെ നാഷണാലിറ്റി പാസ്‌പോർട്ട് ആൻഡ് റസിഡൻസ് അഫയേഴ്‌സ് , മുഹറഖ് ഗവർണറേറ്റിലെ പോലീസ് ഡയറക്ടറേറ്റ് എന്നിവയുടെ ഏകോപനത്തോടെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി  മുഹറഖ് ഗവർണറേറ്റിൽ സംയുക്ത പരിശോധന കാമ്പയിൻ നടത്തി. ബഹ്‌റൈനിൽ നിലനിൽക്കുന്ന താമസ തൊഴിൽ നിയമങ്ങളുമായി ബന്ധപ്പെട്ട നിരവധി ലംഘനങ്ങൾ ആണ് പരിശോധനയിൽ കണ്ടെത്തിയത് .കണ്ടെത്തിയ ലംഘനങ്ങൾ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.രാജ്യത്തെ നിയമങ്ങൾ സംരക്ഷിക്കുന്നതിനായി സർക്കാർ സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് പരിശോധനകൾ തുടരുമെന്നും എൽ.എം. ആർ. എ […]
Read More

ബഹ്റൈൻ ഉന്നത വിദ്യാഭ്യാസ സമ്മേളനം സംഘടിപ്പിക്കും.

ബഹ്‌റൈനിൽ നടക്കുന്ന വിദ്യാഭ്യാസ സമ്മേളനത്തിൽ മെഡിക്കൽ ഗവേഷണത്തിന്റെ ഭാവി, ഐടി സൗകര്യങ്ങളോടു കൂടിയ വിദ്യാഭ്യാസം, മെഡിക്കൽ പാഠ്യപദ്ധതിയിലെ ആധുനിക വിഷയങ്ങൾ എന്നിവ ചർച്ച ചെയ്യും. അറേബ്യൻ ഗൾഫ് യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ടുവേർഡ്സ് ‘ഫ്യൂച്ചർ ഡോക്ടേഴ്സ് : ഇന്നൊവേഷൻസ് ആൻഡ് പ്രോസ്‌പെക്‌ട്‌സ്’ ഫോറം എന്ന ശീർഷകത്തിൽ നടക്കുന്ന സമ്മേളനം മാർച്ച് 9, 10 തീയതികളിൽ ഡിപ്ലോമാറ്റ് റാഡിസൺ ബ്ലൂ ഹോട്ടൽ, റെസിഡൻസ് ആൻഡ് സ്പായിൽ ആണ് നടക്കുക.സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് പ്രസിഡന്റ് ലെഫ്റ്റനന്റ് ജനറൽ ഡോ […]
Read More

വിദേശത്തേക്ക് വ്യാജ റിക്രൂട്ടിങ് തട്ടിപ്പ്; 4 പേരെ ഡൽഹിയിൽ നിന്നും കേരള പൊലീസ് അറസ്റ്റ് ചെയ്തു

വിദേശത്തേക്ക് വ്യാജ റിക്രൂട്ടിങ് തട്ടിപ്പ് നടത്തിയതിന് ഡൽഹിയിൽ നിന്നും 4 പേരെ കേരള പൊലീസ് അറസ്റ്റ് ചെയ്തു.വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് ഒരാളിൽ നിന്ന് മാത്രം 50 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് പണം വാങ്ങി തട്ടിപ്പ് നടത്തിയെന്നും പരാതിയുണ്ട്. തിരുവനന്തപുരം സിറ്റി സൈബർ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഡൽഹിയിലെ ദ്വാരകയിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവർ. ആലപ്പുഴ സ്വദേശി ശ്രീഹരിയാണ് തട്ടിപ്പ് സംഘത്തിന്റെ തലവൻ. ഇയാളെ കൂടാതെ കായംകുളം സ്വദേശി ജയൻ വിശ്വംഭരൻ,തിരുവനന്തപുരം സ്വദേശി […]
Read More

കെപിഎഫ് കുട്ടികൾക്കായി റിപ്പബ്ലിക്ക് ദിന സന്ദേശ മത്സരം നടത്തി.

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) അംഗങ്ങളുടെ മക്കൾക്കായി ഇന്ത്യൻ റിപ്പബ്ലിക്ക് ദിന സന്ദേശ മത്സരം നടത്തി. കുട്ടികൾ ഓൺലൈൻ വഴി അയച്ചു കൊടുത്ത വീഡിയോകൾ വിലയിരുത്തി മത്സരത്തിൽ വിജയികളെ തീരുമാനിക്കുകയായിരുന്നു. ജൂനിയർ വിഭാഗത്തിൽ ആധിഷ്‌ എ. രാകേഷ്, സൂര്യ ഗായത്രി, ഫഹീം ഹനീഫ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും സീനിയർ വിഭാഗത്തിൽ സങ്കീർത്തന സുരേഷ്, സനയ്‌ എസ്. ജയേഷ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളും കരസ്ഥമാക്കി.സാഹിർ പേരാമ്പ്ര കൺവീനർ ആയ കലാവിഭാഗം കെപിഎഫ്ന്റെ […]
Read More

വൈദ്യുതി നിരക്ക് കൂടും; യൂണിറ്റിന് ഒന്‍പത് പൈസ വീതം വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മാസങ്ങളില്‍ വൈദ്യുതി നിരക്ക് കൂടും. ഫെബ്രുവരി 1 മുതല്‍ മേയ് 31 വരെ യൂണിറ്റിന് ഒന്‍പത് പൈസ നിരക്കിലാണ് വര്‍ധന.നാല് മാസത്തേക്ക് ഇന്ധന സര്‍ചാര്‍ജ് പിരിച്ചെടുക്കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഉത്തരവിട്ടതിനാലാണ് നിരക്കുവര്‍ധന. പ്രതിമാസം 40 യൂണിറ്റ് വരെ അതായത് 1000 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് വര്‍ധന ബാധകമല്ല.2022 ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെ പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിന് ബോര്‍ഡിന് അധികം ചെലവായ തുകയാണ് […]
Read More

വ്യോമസേനാ യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണു; മധ്യപ്രദേശില്‍

ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ രണ്ട് യുദ്ധ വിമാനങ്ങള്‍ തകര്‍ന്നുവീണതായി റിപ്പോര്‍ട്ട്. എസ്‌യു 30 സുഖോയ് വിമാനം, മിറാഷ് 2000 എന്നിവയാണ് മധ്യപ്രദേശില്‍ തകര്‍ന്നുവീണത്. ഗ്വാളിയോര്‍ വ്യോമസേനാ താവളത്തില്‍ നിന്നാണ് രണ്ട് യുദ്ധവിമാനങ്ങളും പറന്നുയര്‍ന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും അപകടത്തില്‍പ്പെട്ടവരുടെ വിശദാംശങ്ങള്‍ക്കായി ഉടന്‍ പുറത്തുവിടുമെന്നും ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അറിയിച്ചു.അപകടസമയത്ത് സുഖോയ് വിമാനത്തില്‍ രണ്ടു പൈലറ്റുമാര്‍ ഉണ്ടായിരുന്നു. മിറാഷില്‍ ഒരു പൈലറ്റ് ആണ് ഉണ്ടായിരുന്നത്. പ്രദേശവാസികള്‍ പുറത്തുവിട്ട വിമാനാപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്
Read More

റിപ്പബ്ലിക് ദിനത്തിൽ ലേബർ ക്യാമ്പുകളിൽ ഭക്ഷണം എത്തിച്ചു നൽകി ബഹറിൻ പത്തനംതിട്ട പ്രവാസി അസോസിയേഷൻ

സമൂഹത്തിലെ അടിസ്ഥാനവിഭാഗങ്ങളിൽ പെട്ടവരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന പത്തനംതിട്ട പ്രവാസി അസോസിയേഷൻ, ഇന്ത്യയുടെ 74-ാം റിപ്പബ്ലിക് ദിനത്തിൽ പ്രവാസ ലോകത്ത് ദുരിതമനുഭവിക്കുന്ന ഹിദ്ദിലെ 400-ൽപ്പരം ആളുകൾക്ക് ലേബർ ക്യാമ്പിൽ ബിരിയാണി എത്തിച്ചു നൽകി. രൂപം കൊണ്ട് ചുരുങ്ങിയ കാലയളവിൽ തന്നെ നിരവധി സന്നദ്ധ സേവന പ്രവർത്തനങ്ങൾ കൊണ്ട് ബഹറിനിലെ പ്രവാസികൾക്ക് കൈത്താങ്ങായി മാറിയ അസോസിയേഷൻ തുടർച്ചയായി നടത്തിവരുന്ന സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്യാമ്പുകളിൽ ഭക്ഷണം എത്തിച്ചു നൽകിയത് അസോസിയേഷൻ പ്രസിഡൻറ് വിഷ്ണു.വി, വൈസ് പ്രസിഡൻറ് ജയേഷ് കുറുപ്പ്, […]
Read More

ഇന്ത്യൻ സ്കൂൾ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

മനാമ:ഇന്ത്യൻ സ്‌കൂൾ രാജ്യത്തിന്റെ 74-മത് റിപ്പബ്ലിക് ദിനം വിവിധ പരിപാടകളോടെ ആഘോഷിച്ചു. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ചൈതന്യത്തെ അടയാളപ്പെടുത്തുന്ന ദേശഭക്തി നിറഞ്ഞ പരിപാടികൾ ആകർഷകമായിരുന്നു. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ ദേശീയ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ്, മുഹമ്മദ് ഖുർഷിദ് ആലം, പ്രേമലത എൻ.എസ്, രാജേഷ് എം.എൻ, അജയകൃഷ്ണൻ വി, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, റിഫ കാമ്പസ് […]
Read More