BMC News Desk

ഈജിപ്‌ഷ്യന്‍ പ്രസിഡന്‍റുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഈജിപ്‌ഷ്യന്‍ പ്രസിഡന്‍റ് അബ്‌ദുല്‍ ഫത്താഹ് അല്‍ സിസിയുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലായിരുന്നു കൂടിക്കാഴ്‌ച. കൃഷി, ഡിജിറ്റല്‍ മേഖല, സംസ്‌കാരം, വ്യാപാരം തുടങ്ങി വിവിധ മേഖലകളില്‍ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതായിരുന്നു ഇരുവരും തമ്മിലുള്ള ചര്‍ച്ച.മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തിയ അബ്‌ദുല്‍ ഫത്താഹ് റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥി കൂടിയാണ്. ഇന്ത്യയും ഈജിപ്‌റ്റും തമ്മിലുള്ള സാംസ്‌കാരികവും സാമ്ബത്തികവുമായ ബന്ധങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിനായി നരേന്ദ്ര മോദിയും അബ്‌ദുല്‍ ഫത്താഹ് അല്‍ സിസിയും ചര്‍ച്ചകള്‍ […]
Read More

കേരളത്തിൽ നിന്ന് 11 പേർക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ.

തിരുവനന്തപുരം: വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ ഈ വർഷത്തെ പൊലീസ് മെഡലിന് കേരളത്തില്‍ നിന്ന് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് തൃശൂര്‍ റെയ്ഞ്ച് എസ് പി ആമോസ് മാമ്മന്‍ അര്‍ഹനായി. കേരളത്തില്‍ നിന്നുള്ള 10 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ത്യുത്യര്‍ഹ സേവനത്തിനുളള രാഷ്ട്രപതിയുടെ ഇക്കൊല്ലത്തെ പൊലീസ് മെഡൽ ലഭിക്കും.
Read More

അവാർഡ് കിട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി പത്തനംതിട്ട കളക്ടര്‍

മികച്ച കളക്ടര്‍ക്കുള്ള ഇന്ത്യന്‍ എക്സ്പ്രസിന്‍റെ  അവാര്‍ഡ് നേടിയ പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ പുരസ്കാര തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ടാണ് കളക്ടര്‍ സമ്മാനതുക കൈമാറിയത്.മകന്‍ മല്‍ഹാറിനും മാതാപിതാക്കള്‍ക്കുമൊപ്പമാണ് ദിവ്യ എസ് അയ്യര്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്.
Read More

റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥി ഈജിപ്ഷ്യന്‍ പ്രസിഡന്റ്;അബ്ദുല്‍ ഫത്താഹ് അല്‍-സിസി

ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസി ഡല്‍ഹിയിലെത്തി.ഇതാദ്യമായാണ് ഒരു ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി എത്തുന്നത്.ഇന്ത്യാ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി ദ്രൗപതി മുര്‍മു, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. .2022 ഒക്ടോബറില്‍ ഈജിപ്ത് സന്ദര്‍ശന വേളയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔപചാരിക ക്ഷണക്കത്ത് ഈജിപ്ഷ്യന്‍ പ്രസിഡന്റിന് കൈമാറിയത്. ഇരു രാജ്യങ്ങളും തമ്മില്‍ […]
Read More

ക്യാപ്സ്യൂൾ രൂപത്തിൽ സ്വർണം കടത്തൽ ; പാലക്കാട് സ്വദേശി പിടിയിൽ

ക്യാപ്സ്യൂളുകളുടെ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. ദുബൈയിൽ നിന്നും വന്ന പാലക്കാട് സ്വദേശി സഹിനാണ് 48 ലക്ഷം രൂപയുടെ 1062 ഗ്രാം സ്വർണം നാല് കാപ്സ്യൂളുകളുടെ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചത് നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയത്. അഞ്ചു കേസുകളിൽ നിന്നായ് അഞ്ച് കിലോ​ഗ്രാമോളം സ്വർണമാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോ​ഗസ്ഥർ പിടിച്ചെടുത്തത്.  
Read More

ഇന്ത്യയുടെ വിദേശനയത്തെ പ്രശംസിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി.

ആഫ്രിക്കൻ സന്ദർശന വേളയിൽ ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയ സമീപനത്തെ പ്രശംസിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്. ദക്ഷിണേഷ്യയുടെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ എന്നും ആ​ഗോള സമ്പദ്‍വ്യവസ്ഥയിൽ മറ്റ് രാജ്യങ്ങൾക്ക് മറികടക്കാൻ കഴിയാത്ത വിധം സ്വാധീനം ഇന്ത്യ ചെലുത്തിയിട്ടുണ്ടെന്നും സെർജി ലാവ്‌റോവ് പറഞ്ഞു. ഇന്ത്യയും ചൈനയും അവരുടെ മേഖലയിലെ ശക്തികേന്ദ്രങ്ങളായി പ്രവർത്തിക്കുക മാത്രമല്ല, ആ​ഗോളതലത്തിലും അവർ ശക്തരാണ്. ഇന്ത്യയെ അവ​ഗണിക്കാനും ഇന്ത്യയോട് ആജ്ഞാപിക്കാനും ആർക്കും സാധിക്കില്ലെന്നും ആഫ്രിക്കൻ സന്ദർശന വേളയിൽ റഷ്യൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
Read More

യുഎഇ-ഇന്ത്യ പങ്കാളിത്ത ഉച്ചകോടിക്ക് വേദിയായി ദുബായ് : ലക്ഷ്യം വ്യാപാര വാണിജ്യ സഹകരണം മെച്ചപ്പെടുത്തുക

യുഎഇ -ഇന്ത്യ പങ്കാളിത്ത ഉച്ചകോടിക്ക് വേദിയായി ദുബായ്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ഉദ്ഘാടനം ചെയ്തു. യുഎഇയും ഇന്ത്യയും തമ്മിലുളള വ്യാപാര വാണിജ്യ സഹകരണം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഉച്ചകോടി. പിയൂഷ് ഗോയല്‍, യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഉള്‍പ്പെടെയുളളവരുടെ സാനിധ്യത്തിലാണ് ഉച്ചകോടി നടക്കുന്നത്.ഇന്റര്‍നാഷനല്‍ ബിസിനസ് ലിങ്കേജ് ഫോറവും ദുബായ് ചേംബറും സംയുക്തമായി സംഘടിപ്പിക്കുന്ന ഉച്ചകോടിയില്‍ സ്റ്റാര്‍ട്ടപ്, ആരോഗ്യസംരക്ഷണം, ഭക്ഷ്യസംസ്‌കരണം തുടങ്ങി ഇരുരാജ്യങ്ങള്‍ക്കും പ്രയോജനം ചെയ്യുന്ന വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. […]
Read More

സല്‍മാനിയ മെഡിക്കൽ കോംപ്ലക്സിൽ നവീകരിച്ച അത്യാഹിത വിഭാഗം ഉദ്ഘാടനം ചെയ്തു.

ബഹ്‌റൈനിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ നവീകരിച്ച ആക്‌സിഡന്റ് ആന്റ് എമർജൻസി ഡിപ്പാർട്ട്‌മെന്റ് ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു. ബഹ്റൈൻ ആരോഗ്യകാര്യ സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ മേജര്‍ ജനറല്‍ ഡോ. ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ ഉദ്ഘാടനം ചെയ്തത്.ആരോഗ്യ മേഖലയില്‍ നിരവധി നവീകരണങ്ങളും മാറ്റങ്ങളുമാണ് രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നിലവാരമുള്ള മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വിവിധ സ്പെഷലിസ്റ്റ് ഡിപ്പാര്‍ട്മെന്‍റുകളിലടക്കം മികച്ച ചികിത്സ ലഭ്യമാക്കാനുള്ള […]
Read More

ബഹ്റൈൻ ഭവന, നഗരാസൂത്രണ മന്ത്രി, സൗദി ഭവന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി :ഭവന മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണം ചർച്ച ചെയ്തു

സൗദി അറേബ്യ സന്ദർശനത്തോടനുബന്ധിച്ച് ബഹ്റൈൻ ഭവന, നഗരാസൂത്രണ മന്ത്രി അംന ബിൻത് അഹമ്മദ് അൽ റൊമൈഹി, സൗദി മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രി ഡോ. മാജിദ് അൽ ഹൊഗെയ്ലുമായി കൂടിക്കാഴ്ച നടത്തി. ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെയും നേതൃത്വത്തിൽ ബഹ്‌റൈനും സൗദി അറേബ്യയും തമ്മിൽ ഉള്ള ചരിത്രപരമായ ബന്ധത്തെ അൽ റൊമൈഹി പ്രശംസിച്ചു.കൂടിക്കാഴ്ചയിൽ, സാമൂഹിക പാർപ്പിടങ്ങൾ നൽകുന്നതിന് ഇരു […]
Read More

ഇടുക്കി ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ കൊല്ലപ്പെട്ടു.

ഇടുക്കി ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റ് അയ്യപ്പൻകുടി സ്വാദേശിയ ശക്‌തിവേൽ ആണ് കൊല്ലപ്പെട്ടത്. രാവിലെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പന്നിയാർ എസ്റ്റേറ്റിൽ എത്തിയ കാട്ടാനകൂട്ടത്തെ ഓടിക്കാൻ എത്തിയതായിരുന്നു ശക്‌തിവേൽ.
Read More