BMC News Desk

സ്വാതന്ത്ര്യദിന ആഘോഷം – സമാജത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു

ഭാരതത്തിന്റെ 79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈൻ കേരളീയ സമാജം പ്രസംഗവേദിയുടെ ആഭിമുഖ്യത്തിൽ ‘സ്വാതന്ത്ര്യത്തിന്റെ പ്രതിധ്വനികൾ’ എന്ന പേരിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു. ആഗസ്ത് 15 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് തുടങ്ങിയ മത്സരങ്ങൾ,11 മുതൽ 14 വയസ്സുവരെ, 15 വയസ്സ് മുതൽ 17 വയസ്സ് വരെ, 18 വയസ്സിനു മുകളിൽ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് നടത്തപ്പെട്ടത്. മുപ്പത്തഞ്ചോളം പേർ പങ്കെടുത്ത മത്സരങ്ങൾ 7 മണിയോടെ പൂർത്തിയാകുകയും തുടർന്ന് പരിപാടിയുടെ സമാപന യോഗം നടക്കുകയും ചെയ്തു. ആക്ടിങ് പ്രസിഡന്റ് […]
Read More

ശുഭാൻശു ശുക്ലയുടെ ബഹിരാകാശ ദൗത്യ വിജയം; ശുഭാൻശു ശുക്ല നാളെ ഇന്ത്യയിലെത്തും

ആക്സിയം ഫോർ ദൌത്യത്തിൽ പങ്കാളിയായ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻശു ശുക്ല നാളെ ഇന്ത്യയിലെത്തും.പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയേക്കും.ശുഭാൻശു ശുക്ലയുടെ ബഹിരാകാശ ദൗത്യ വിജയം ലോക്സഭയിൽ ചർച്ച ചെയ്യും.ബഹിരാകാശ യാത്രയ്ക്ക് ശേഷം ജൂലൈ 15 ന് ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻശു ശുക്ല സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി. ജൂൺ 25 നാണ് ആക്സിയം -4 ന്റെ മിഷൻ പൈലറ്റായി അദ്ദേഹം ബഹിരാകാശത്തേയ്ക്ക് പോകുന്നത്. ജൂൺ 26ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ ദൗത്യസംഘം നേരത്തെ നിശ്ചയിച്ചതിനേക്കാൾ നാല് ദിവസം […]
Read More

ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല (FAT) ഓണാഘോഷം സെപ്റ്റംബർ 12 വെള്ളിയാഴ്ച

ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല (FAT) ഈ വർഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ സെപ്റ്റംബർ 12 വെള്ളിയാഴ്ച രാവിലെ 11:00 മണി മുതൽ സെല്ലാക്, ബീച് ബേ റിസോർട്ടിൽ വച്ച് നടത്തപ്പെടുന്നു.തിരുവല്ലയെ സ്നേഹിക്കുന്ന എല്ലാവരും ഈ പരിപാടിയിൽ പങ്കെടുക്കണം എന്ന് ഭാരവാഹികൾ അറിയിച്ചു. ഇതിനു മുന്നോടിയായുള്ള ഫ്ലെയർ പ്രകാശന കർമ്മവും, കൂപ്പൺ വിതരണ ഉത്ഘാടനവും FAT ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽക്കുന്ന, രക്ഷാധികാരി വർഗീസ് ഡാനിയേൽ നിർവഹിച്ചു. പ്രസിഡന്റ് റോബി ജോർജ്ജ്, ജനറൽ സെക്രട്ടറി അനിൽ പാലയിൽ, […]
Read More

ജീവൻ ബലി കൊടുത്തും ജനാധിപത്യം കാത്ത് സൂക്ഷിക്കും – ഒഐസിസി

നൂറ്റാണ്ടുകൾ നീണ്ട സ്വാതന്ത്ര്യ സമരത്തിലൂടെ നമ്മുടെ നാടിന് ലഭിച്ച സ്വാതന്ത്ര്യം നമ്മുടെ ദേശീയ നേതാക്കൾ സ്വപ്നം കണ്ട നിലയിൽ അല്ല ഇപ്പോൾ രാജ്യത്ത് നടക്കുന്ന സംഭവവികസങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുന്ന ഏതൊരു മനുഷ്യനും മനസ്സിലാകും എന്ന് ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു. നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന അടിസ്ഥാന തത്വങ്ങൾ ആയ സ്വാതന്ത്ര്യം ജനാധിപത്യം, മതേതരത്വവും അടക്കം എല്ലാം ഇന്ത്യക്കാർക്ക് നഷ്ടപ്പെടുന്ന കാലഘട്ടത്തിൽ ആണ് ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽ […]
Read More

‘രംഗ് എ ആസാദി’ : കലാലയം സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

ഇന്ത്യയുടെ എഴുപത്തി ഒൻപതാമത് സ്വാതന്ത്ര ദിനത്തിന്റെ ഭാഗമായി ‘രംഗ് എ ആസാദി :വൈവിധ്യങ്ങളാൽ നിറം പകർന്ന ഇന്ത്യ ‘ എന്ന ശീർഷകത്തിൽ ബഹ്‌റൈൻ കലാലയം സാംസ്കാരിക വേദി സൽമാബാദിൽ വെച്ച് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ലോകത്തിന്റെ വ്യത്യസ്തഭൂഖണ്ഡങ്ങളിലെ വിവിധ രാജ്യങ്ങളിലിരുന്ന് മാതൃരാജ്യത്തിന് വേണ്ടി നടത്തിയ പൂർവീകരുടെ പരിശ്രമങ്ങളെ അന്വേഷണാത്മകമായി പരിചയപ്പെടുത്തിയ അവതരണങ്ങൾ പരിപാടിയിൽ നടന്നു. ജർമനി, ജപ്പാൻ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്‌ എന്നിവിടെങ്ങളിൽ നിന്നെല്ലാം ഇന്ത്യയുടെ സ്വാതന്ത്ര്യം സാധ്യമാക്കാൻ വേണ്ടി ശ്രമങ്ങൾ നടത്തിയ […]
Read More

കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രി യാത്രാ നിരോധനം;ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിലാണ് യാത്രാ നിരോധനം

കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രി യാത്രാ നിരോധനം. ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്നും നാളെയും രാത്രി യാത്രാ നിരോധനം ഏർപ്പെടുത്തിയത്. ഗ്യാപ്പ് റോഡിലെ വാഹന പാർക്കിംഗ് നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. മഴ തുടരുന്ന സാഹചര്യത്തിൽ സാഹസിക വിനോദത്തിനും, ഖനനത്തിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. മുഴുവൻ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകി. എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
Read More

മൊട്ട ഗ്ലോബൽ ബഹ്‌റൈൻ ചാപ്റ്ററിന്റെ ആനിവേഴ്സറിയും,സ്വാതന്ത്ര്യദിനാഘോഷവും സംഘടിപ്പിച്ചു

മൊട്ട ഗ്ലോബൽ ബഹ്‌റൈൻ ചാപ്റ്ററിന്റെ ആനിവേഴ്സറിയും, സ്വാതന്ത്ര്യദിനാഘോഷവും ബഹ്‌റൈൻ മീഡിയ സിറ്റിയിൽ വെച്ച് സംഘടിപ്പിച്ചു.ആഘോഷ പരിപാടികൾ മൊട്ട ഗ്ലോബൽ ബഹ്‌റൈൻ ചാപ്റ്ററിന്റെ കൺവീനർ സുധി ചത്തോത്ത് കോർഡിനേറ്റർമാരായ ഷാഫി ബദറൂദീൻ, ജാബീർ അൽസഫ എന്നിവർ ചേർന്ന് കേക്ക് മുറിച്ച് ഉദ്ഘടാനം ചെയ്തു. ബഹ്‌റൈനിലെ മുതിർന്ന മാധ്യമ പ്രവർത്തകനും, പ്രഭാഷകനുമായ ഇ വി രാജീവൻ , പ്രവാസി ലീഗൽ സെല്ലിന്റെ പ്രസിഡണ്ട് സുധീർ തിരുനിലത്തു, സാമൂഹിക പ്രവർത്തകൻ രാജേഷ് പെരുങ്ങുഴി തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.
Read More

കെ നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യമില്ല,ഹർജി തള്ളണമെന്ന് ; പൊലീസ് റിപ്പോർട്ട്

മുൻ എഡിഎം കെ നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ഹർജി തള്ളിക്കളയണമെന്ന് പൊലീസ് റിപ്പോർട്ട്. അന്വേഷണത്തിൽ അപാകതയുണ്ടെന്ന കുടുംബത്തിന്റെ വാദം മേൽക്കോടതികൾ തള്ളിയതാണെന്ന് പൊലീസ് റിപ്പോർട്ട്.കേസിൽ സമഗ്രമായ അന്വേഷണം നടന്നു. ആത്മഹത്യ പ്രേരണ നിലനിൽക്കും എന്ന് മാത്രം വാദം. ബോധപൂർവം ചില മൊഴികൾ രേഖപ്പെടുത്തിയില്ലെന്ന നവീൻ ബാബുവിന്റെ കുടുംബത്തിന്റെ വാദം തെറ്റെന്നും റിപ്പോർട്ടിൽ പറയുന്നു.കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ കണ്ണൂർ ടൗൺ എസ്‌എച്ച്ഒ ശ്രീജിത്ത് കോടേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം.കെ നവീൻ ബാബു […]
Read More

ഐ. വൈ. സി. സി ബഹ്‌റൈൻ ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 50-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് ഹിദ്ദ് – അറാദ് ഏരിയ സംഘടിപ്പിച്ചു

ഐ.വൈ.സി.സി ബഹ്‌റൈൻ, ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഹിദ്ദിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പ്രവാസികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് ഹിദ്ദ് മിഡിൽ ഈസ്റ്റ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് ഐ.വൈ.സി.സി.യുടെ ഹിദ്ദ് – അറാദ് ഏരിയ കമ്മിറ്റി സംഘടനയുടെ 50-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തിയത്.ഐ.വൈ.സി.സി ഹിദ്ദ് – അറാദ് ഏരിയ പ്രസിഡന്റ് റോബിൻ കോശി അധ്യക്ഷത വഹിച്ച ചടങ്ങ്, ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് ഉദ്ഘാടനം ചെയ്തു. ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ദേശീയ ട്രഷറർ ബെൻസി […]
Read More

കൊല്ലം പ്രവാസി അസ്സോസിയേഷൻ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു

കൊല്ലം പ്രവാസി അസ്സോസിയേഷൻ ഇന്ത്യയുടെ 79 ആം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ കെ . പി . എ ആസ്ഥാനത്തു വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് ദേശീയ പതാക ഉയർത്തി . വൈകുന്നേരം കെ . പി . എ കലാ-സാഹിത്യ വിഭാഗം സൃഷ്ടിയുടെയും , ചിൽഡ്രൻസ് പാര്ലമെന്റിന്റെയും നേതൃത്വത്തിൽ കെ . പി . എ ഹാളിൽ നടന്ന വിപുലമായ ആഘോഷം സംഘടിപ്പിച്ചിരുന്നു . സൃഷ്ടി ജനറൽ കൺവീനർ ജഗത് കൃഷ്ണകുമാർ സ്വാഗതം […]
Read More