BMC News Desk

ഗൾഫ് മലയാളി ഫെഡറേഷൻ ബഹ്റൈൻ ഘടകം 2026 ലെ കലണ്ടർ വിതരണ ഉത്ഘാടനം കെ.സിറ്റിയിൽ നടന്നു

ജി എം എഫ് 2026 ലെ കലണ്ടർ വിതരണ ഉത്ഘാടനം മനാമയിൽ ചേർന്ന ഭരണ സമിതിയോഗത്തിൽ ജിസിസി പ്രസിഡൻ്റ് . ബഷീർ അമ്പലായിയുടെ അധ്യക്ഷതയിൽ ജിസിസി ചെയർമാൻ  റാഫി പാങ്ങോട് ബഹ്റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി കാസിംപാടത്ത കായിലിന് കൈമാറ്റം നടത്തി ഉത്ഘാടനം ചെയ്തു.നിലവിൽ വൈസ് പ്രസിഡൻ്റായിരുന്ന നെജീബ് കടലായിയെ പ്രസിഡൻ്റ് സ്ഥാനത്തേക്കും ജിസിസി ഭരണസമിതിയംഗമായ അലക്സ് ബേബിയെ ബഹ്‌റൈൻ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് കൂടി ജിഎം എഫ് ജിസിസി കമ്മറ്റി അവരോധിക്കുകയും പുതിയ അംഗത്വ വിതരണവും […]
Read More

BKCK സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന്

ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ ശിഫ അൽ ജസീറ മെഡിക്കൽ സെൻററുമായി സഹകരിച്ചു മനാമ മെഡിക്കൽ സെൻററിൽയിൽ വെച്ചു നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന് 12-02-2026,വ്യാഴാഴ്ച്ച നടക്കും.ബഹ്‌റൈൻ പാർലിമെന്റ് അംഗം ഡോ: മറിയം സാലഹ് ഫാരസ് അൽദയിൻ മുഖ്യാഥിതിയായി എത്തുന്ന ക്യാമ്പ് വൈകീട്ട് കൃത്യം ഏഴു മണിക്ക് തുടങ്ങുമെന്ന് സംഘാടകർ അറിയിച്ചു.
Read More

വിശുദ്ധ റമദാൻ മാസത്തിലെ പ്രവൃത്തി സമയത്തെക്കുറിച്ചുള്ള സർക്കുലർ കിരീടാവകാശിയും പ്രധാനമന്ത്രിയും പുറത്തിറക്കി

വിശുദ്ധ റമദാൻ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം സംബന്ധിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ സർക്കുലർ പുറത്തിറക്കി.വിശുദ്ധ റമദാൻ മാസത്തിലുടനീളം രാജ്യത്തിന്റെ മന്ത്രാലയങ്ങൾ, അധികാരികൾ, പൊതു സ്ഥാപനങ്ങൾ എന്നിവയുടെ ഔദ്യോഗിക പ്രവൃത്തി സമയം രാവിലെ 8:00 മുതൽ ഉച്ചയ്ക്ക് 2:00 വരെയായിരിക്കും എന്ന് സർക്കുലർ പറയുന്നു.
Read More

എൻ.ആർ.ഐ ദേശീയ കൗൺസിൽ – പെൻഷൻ ഹോൾഡേഴ്സ് സംസ്ഥാന തെരഞ്ഞെടുപ്പുകൾ ഫെബ്രു. 14 ന്

പ്രവാസി സമൂഹത്തിന്റെ കേന്ദ്രീയ സംഘടനയായ പ്രവാസീസ് ആന്റ് റിട്ടേണീസ് കോ-ഓർഡിനേഷൻ കൗൺസിലി (എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ ) ന്റെ ദേശീയ കൗൺസിലിന്റേയും പ്രവാസി പെൻഷൻകാരുടെ ഏക സംഘടനയായ പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷൻ സംസ്ഥാന കൗൺസിലിന്റേയും തെരഞ്ഞെടുപ്പുകൾ ഫെബ്രുവരി 14-ാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 2-30 ന് എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോം ഹാളിൽ നടക്കും. തെരഞ്ഞെടുപ്പിന് മുൻപ് നടക്കുന്ന പ്രവർത്തക യോഗം കൊച്ചി നഗരസഭ പൊതുമരാമത്ത് സ്റ്റാൻറിംഗ് കൗൺസിൽ ചെയർമാൻ ടി.കെ. അഷ്റഫ് […]
Read More

തലശ്ശേരി മാഹി കൾച്ചറൽ അസോസിയേഷൻ ടി എം സി എ യുടെ 2026 എക്സിക്യൂട്ടീവ് മീറ്റിംഗ് സംഘടിപ്പിച്ചു

തലശ്ശേരി മാഹി കൾച്ചറൽ അസോസിയേഷൻ ടി എം സി എ യുടെ 2026 ലെ പ്രഥമ എക്സിക്യൂട്ടീവ് മീറ്റിംഗ് പുതിയ നേതൃത്വത്തിനു കീഴിൽ മനാമയിലെ വച്ചു നടത്തി.മുൻ പ്രസിഡന്റ് ഷംസുദ്ദീന്റെ സ്വാഗത പ്രസംഗത്തോടെ തുടങ്ങിയ മീറ്റിംഗ്ന് നിയുക്ത പ്രസിഡന്റ് ഫിറോസ് മാഹി അധ്യക്ഷതവഹിച്ചു.സെക്രട്ടറി നവാസ് മീറ്റിങ്ങിലെ അജണ്ട വിശധീകരിച്ച്‌ പുതിയ ഭാരവാഹികളെ പരിചയപ്പെടുത്തി കഴിഞ്ഞ ജനറൽബോഡി മീറ്റിങ്ങിനെ കുറിച്ച് അവലോകനം നടത്തി. റമദാൻ മാസം തുടങ്ങുന്നതിനു മുൻപ് 8 ഓളം പള്ളികളിൽ കുടിവെള്ള വിതരണം നടത്താൻ തീരുമാനിച്ചു,ടിഎംസിഎയുടെ […]
Read More

സത്യജിത് റേ പുരസ്കാര നിറവിൽ ബഹ്‌റൈനിൽ നിന്നുള്ള സ്റ്റാർസ് ഇൻ ദ ഡാർക്ക്നസ്സും, അച്ഛൻ മാഷും

ഇന്ത്യൻ അന്താരാഷ്ട്ര അംഗീകാരമായ സത്യജിത് റേ പതിനൊന്നാമത് അവാർഡ് തിരുവനന്തപുരത്ത് പ്രഖ്യാപിച്ചു.ബഹ്‌റൈനിൽ നിന്നും മലയാളി സംവിധായിക ലിനി സ്റ്റാൻലി മികച്ച സംവിധായികയ്ക്കുള്ള സത്യജിത് റേ പുരസ്‌കാരത്തിന് അർഹയായി. ലിനി സ്റ്റാൻലി സംവിധാനം ചെയ്ത ‘സ്റ്റാർസ് ഇൻ ദ ഡാർക്നെസ്സ്’, ‘അച്ഛൻ മാഷ്’ എന്നീ ഹ്രസ്വചിത്രങ്ങളിലെ സംവിധാന മികവിനാണ് അംഗീകാരം. കലാരംഗത്ത് കഴിവ് തെളിയിച്ചിട്ടുള്ള ലിനി സ്റ്റാൻലി നിരവധി ആൽബങ്ങളിൽ പാടിയിട്ടുണ്ട്.ദേശീയ അവാർഡ് ജേതാവ് എം.ആർ. ഗോപകുമാർ ‘അച്ഛൻ മാഷ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരത്തിന് […]
Read More

ബികെഎസ് സംഗീത–നൃത്ത സന്ധ്യ 12 ഫെബ്രുവരി 7 ന് പ്രശസ്ഥ പിന്നണി ഗായകൻ രവി ശങ്കർ നയിക്കുന്ന സംഗീത നിശ

ബഹ്‌റൈൻ കേരളീയ സമാജം (BKS) സംഗീത–നൃത്ത സന്ധ്യ സംഘടിപ്പിക്കുന്നു പ്രശസ്ഥ ഗായകരായ രവി ശങ്കർ , വിജേഷ് ഗോപൽ ,ചിത്ര അരുൺ ,വിഷ്ണു അശോക് എന്നിവരുടെ ഗാനമേള ഉണ്ടായിരിക്കുന്നതാണ് .ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ പരിപാടി ഫെബ്രുവരി 12-ന് വ്യാഴാഴ്ച സെഗയ്യയിലെ ബികെഎസ് ഡയമണ്ട് ജൂബിലി ഹാളിൽ വൈകിട്ട് 7.ന് ആരംഭിക്കും. ഈ പരിപാടി ഒരു വിനോദപരിപാടി മാത്രമല്ല; സാംസ്കാരിക ഐക്യത്തിന്റെയും കലാപാരംഗതിയുടെയും പ്രതിഫലനമാണെന്ന് ബികെഎസ് പ്രസിഡന്റ് പി. വി. രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി […]
Read More

ബഹ്‌റൈൻ നവകേരള വിന്റർ ക്യാമ്പ് സംഘടിപ്പിക്കുന്നു

ബഹ്‌റൈൻ നവകേരള 2026 ഫെബ്രുവരി 12 വ്യഴാഴ്ച വൈകിട്ട് 7 മണി മുതൽ ട്രീ ഓഫ് ലൈഫിന് സമീപമുള്ള ടെണ്ടില്‍ വച്ച് വിന്റർ ക്യാമ്പ് സംഘടിപ്പിക്കുന്നു.പരിപാടിയിൽ വിവിധതരം മത്സരങ്ങൾ, ആകർഷങ്ങളായ സമ്മാനങ്ങൾ, ക്യാമ്പ് ഫയർ, ഇന്ത്യൻ രീതിയിലുള്ള BBQ ഡിന്നർ,മ്യൂസിക് & ഡാൻസ് തുടങ്ങി വൈവിധ്യങ്ങളായ നിരവധി പരിപാടിൾ ഒരുക്കിയിട്ടുണ്ട്.പ്രവാസ ജീവിതത്തിൽ വിരസത അകറ്റാനും കൂട്ടുചേർന്ന് സന്തോഷിക്കാനും, സൗഹൃദങ്ങൾ പങ്കുവയ്ക്കാനും ഇതുപോലുള്ള ക്യാമ്പുകൾ കൊണ്ട് സാധിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.കൂടുതൽ വിവരങ്ങൾക്കായി രാജ് കൃഷ്ണൻ 33971810,ബിജു കൂരോപ്പട 39553855,ഷാജഹാൻ […]
Read More

എ കെ സി സി സ്വാഗതസംഘം രൂപീകരിച്ചു

ബഹ്റൈനിൽ സംഘടിപ്പിക്കുന്ന എ കെ സി സി മിഡിലിസ്റ്റ് ലീഡേഴ്സ് കോൺഫറൻസിന് (ccmelcon) വേണ്ടി സ്വാഗതസംഘം രൂപീകരിച്ചു.ഗ്ലോബൽ സെക്രട്ടറിയും ബഹറിൻ പ്രസിഡന്റുമായ ചാൾസ് ആലുക്കയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സ്വാഗതസംഘം കൺവീനറായി കേരള സമാജം സെക്രട്ടറിയും പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ വർഗീസ് കാരക്കലിനെ ചെയർമാനായും, എബ്രഹാം ജോൺ, . ബാബു തകളത്ത്, റിജു മൂഞ്ഞേലി, പ്രിൻസ് ജേക്കബ് എന്നിവരെ വൈസ് ചെയർമാൻമാരായും തെരഞ്ഞെടുത്തു. തുടർന്ന് സംസാരിച്ച വർഗീസ് കാരക്കൽ എല്ലാവരുടെയും നിസ്സീമമായ സഹകരണം പരിപാടിയുടെ വിജയത്തിന് അനിവാര്യമാണെന്ന് […]
Read More

2026-27 അധ്യയനവർഷത്തെ പാഠപുസ്തകങ്ങൾ തയ്യാർ, സൗജന്യ യൂണിഫോമും 3 മാസം മുമ്പ് വിതരണം ചെയ്യും’; മന്ത്രി വി ശിവൻകുട്ടി

2026-27 അധ്യയനവർഷത്തെ പാഠപുസ്തകങ്ങൾ തയ്യാർ, 79 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായെന്ന് മന്ത്രി വി ശിവൻകുട്ടി. ഫെബ്രുവരി രണ്ടാം വാരത്തിൽ വിതരണം ആരംഭിക്കും. അടുത്ത അധ്യായന വർഷത്തിന് മൂന്നുമാസം മുമ്പാണ് പുസ്തകമെത്തുന്നത്. സൗജന്യ യൂണിഫോമും മൂന്നുമാസം മുമ്പ് വിതരണം ചെയ്യും. യൂണിഫോമിനുള്ള കേന്ദ്ര ഫണ്ട് ലഭ്യമായിട്ടില്ല.എങ്കിലും സംസ്ഥാന സർക്കാർ യൂണിഫോം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. അടുത്ത അധ്യയന വർഷം മുതൽ പതിനൊന്നാം ക്ലാസിന് പുതിയ പാഠപുസ്തകം ലഭ്യമാക്കും. 15 വർഷത്തിനുശേഷമാണ് ഹയർ സെക്രട്ടറി തലത്തിൽ പാഠപുസ്തകം പരിഷ്കരിക്കുന്നത്. […]
Read More