BMC News Desk

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല:സുപ്രധാന നീരിക്ഷണവുമായി സുപ്രിംകോടതി

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ലെന്ന സുപ്രധാന നീരിക്ഷണവുമായി സുപ്രിംകോടതി. ദി വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്റെയും ഫൗണ്ടേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ് ജേര്‍ണലിസം അംഗങ്ങളുടെയും അറസ്റ്റ് തടഞ്ഞുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ഒരു മാധ്യമപ്രവര്‍ത്തകന്റെ ലേഖനമോ വിഡിയോയോ പ്രഥമദൃഷ്ട്യാ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരല്ലെന്നാണ് കോടതി നിരീക്ഷണം.ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യന്‍ വ്യോമസേന വിമാനങ്ങള്‍ തകര്‍ന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്ക് എതിരായ പരാതിയില്‍ അസം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സിദ്ധാര്‍ത്ഥ് വരദരാജനെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് കോടതി […]
Read More

ആലപ്പുഴയിൽ കഞ്ചാവുമായി KSRTC കണ്ടക്ടര്‍ പിടിയില്‍;ഭരണിക്കാവ് സ്വദേശി ജിതിൻ കൃഷ്ണയാണ് എക്‌സൈസിന്റെ പിടിയിലായത്

കഞ്ചാവുമായി KSRTC കണ്ടക്ടർ പിടിയിൽ. മാവേലിക്കര ഭരണിക്കാവ് സ്വദേശി ജിതിൻ കൃഷ്ണയാണ് എക്‌സൈസിന്റെ പിടിയിലായത്.കെഎസ്ആര്‍ടിസി ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടര്‍ ആണ് ഇയാൾ. ഇന്നലെ രാത്രി 12.30 യോടെ ഇരുചക്ര വാഹനത്തിൽ കഞ്ചാവുമായി പോകുമ്പോൾ ആണ് പിടിയിലായത്.ഇയാളുടെ കൈവശം ഉണ്ടായിരുന്ന 1.286 KG കഞ്ചാവ്‌ പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സന്ദീപ് ആലപ്പുഴ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്‍റെ പിടിയിലായത്.
Read More

വായന പ്രോത്സാഹിപ്പിക്കാന്‍ കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക്; പദ്ധതി അടുത്ത വര്‍ഷം മുതല്‍;മന്ത്രി വി ശിവന്‍കുട്ടി

വിദ്യാര്‍ഥികള്‍ക്കിടയില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിനായി അടുത്ത വര്‍ഷം മുതല്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്ന പ്രഖ്യാപനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വായനയെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാന്‍ ഉള്‍പ്പെടെ തീരുമാനമായി. വായനക്കായി ആഴ്ചയില്‍ ഒരു പിരീഡ് മാറ്റിവെയ്ക്കും. അധ്യാപകര്‍ക്ക് പരിശീലനവും കൈപ്പുസ്തകവും നല്‍കാനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ഫേസ്ബുക്കിലൂടെയാണ് മന്ത്രി തീരുമാനം അറിയിച്ചിരിക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് നിരവധി പരിവര്‍ത്തനങ്ങളാണ് നടക്കാനിരിക്കുന്നത്.മന്ത്രി വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ: വിദ്യാര്‍ഥികളില്‍ വായനാശീലം […]
Read More

മലപ്പുറത്ത് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; ഒന്നരക്കോടിയോളം രൂപ ആവശ്യപ്പെട്ട് വാട്‌സ്ആപ്പ് കോള്‍

മലപ്പുറം പാണ്ടിക്കാട് കാറില്‍ എത്തിയ സംഘം പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി. വട്ടിപ്പറമ്പത്ത് ഷമീറിനെയാണ് ഇന്നലെ രാത്രി എട്ടുമണിയോടെ പാണ്ടിക്കാട് ജിഎല്‍പി സ്‌കൂളിന് സമീപത്തു വച്ച് തട്ടിക്കൊണ്ടുപോയത്.വീടിന്റെ തൊട്ടടുത്ത് ഇന്നോവ കാറില്‍ കാത്തിരുന്ന സംഘം ബൈക്കില്‍ വരികയായിരുന്ന ഷമീറിനെ ബലമായി വാഹനത്തില്‍ കയറ്റി. തട്ടിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.ദുബായിലെ സാമ്പത്തിക ഇടപാടാണ് കാരണമെന്നാണ് സൂചന. ഒന്നരക്കോടിയോളം രൂപ ആവശ്യപ്പെട്ട് ഷമീറിന്റെ ബിസിനസ് പങ്കാളിയ്ക്ക് വാട്‌സ്ആപ്പ് കോള്‍ വന്നു.ഷമീര്‍ കുടുംബവുമായി ദുബായിലാണ് താമസം. ഇടയ്ക്കാണ് നാട്ടില്‍ വരുന്നത്. ഓഗസ്റ്റ് […]
Read More

മൂന്നാം ഏഷ്യൻ യൂത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള കരാറിൽ ഇ ഡബ്ലു ബി ഒപ്പുവച്ചു

ഒക്ടോബർ 22 മുതൽ 31 വരെ ബഹ്‌റൈനിൽ നടക്കുന്ന മൂന്നാം ‘ ഏഷ്യൻ യൂത്ത് ഗെയിംസിന്റെ പരിപാടികൾ നടത്തുന്നതിനുള്ള കരാറിൽ എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനും , മൂന്നാം ഏഷ്യൻ യൂത്ത് ഗെയിംസിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ഒപ്പുവച്ചു. ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് പരിപാടി നടക്കുക.ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും, ഇഡബ്ല്യുബി ചെയർപേഴ്‌സണും, സുപ്രീം ഓർഗനൈസിംഗ് കമ്മിറ്റി അംഗവുമായ സാറാ അഹമ്മദ് ബുഹിജി, ബഹ്‌റൈൻ […]
Read More

നിയമലംഘനം : സതേൺ ഗവർണറേറ്റിൽ നിരവധി വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി ബഹ്റൈൻ

ബഹ്റൈനിൽ നിലവിലുള്ള പൊതു റോഡ് കൈയേറ്റ നിയമം ലംഘിച്ചതിന് സതേൺ ഗവർണറേറ്റിൽ നിരവധി വാണിജ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി. നിയമപ്രകാരം വരുന്ന ലംഘനങ്ങളിൽ നടപ്പാതകളിൽ മേശകളും കസേരകളും സ്ഥാപിക്കുന്ന കഫേകൾ, നിയുക്ത സ്ഥലത്തിന് പുറത്ത് സാധനങ്ങൾ പ്രദർശിപ്പിക്കുന്ന കടകൾ, കാൽനടയാത്രക്കാർക്കും റോഡ് ഉപയോക്താക്കൾക്കും അസൗകര്യമുണ്ടാക്കുന്ന തരത്തിൽ പൊതു ഇടങ്ങൾ കൈവശപ്പെടുത്തുന്ന തെരുവ് കച്ചവടക്കാർ എന്നിങ്ങനെ ലംഘനങ്ങൾ നടത്തിയ സ്ഥാപനങ്ങൾക്കെതിരെയാണ് അധികൃതർ നടപടിയെടുത്തത്.
Read More

ഏകദിന നാടകക്കളരി സംഘടിപ്പിച്ചു

ബഹ്‌റൈൻ പ്രതിഭ റിഫ മേഖല നാടക വേദിയുടെ ആഭിമുഖ്യത്തിൽ ഏകദിന നാടകക്കളരി സംഘടിപ്പിച്ചു. സൽമാനിയയിലെ പ്രതിഭ സെന്ററിൽ നടന്ന ക്യാമ്പ് പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ ഉദ്ഘാടനം ചെയ്തു . മേഖല നാടക വേദി കൺവീനർ മനോജ് എടപ്പാൾ സ്വാഗതം പറഞ്ഞ ചടങ്ങിൽ മേഖല കമ്മിറ്റി അംഗം ലിജിത്ത് പുന്നശ്ശേരി അധ്യക്ഷത വഹിച്ചു.പ്രതിഭ രക്ഷാധികാരി സമിതി അംഗം എൻ.കെ.വീരമണി, പ്രതിഭ നാടക വേദി കൺവീനർ എൻ.കെ.അശോകൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മേഖല സെക്രട്ടറി മഹേഷ്, […]
Read More

‘നേട്ടം 2025’ -വിദ്യാഭ്യാസ മികവിന് വോയ്‌സ് ഓഫ് ആലപ്പിയുടെ ആദരവ്

ബഹ്‌റൈനിലെ സാമൂഹിക -സാംസ്‌കാരിക -സേവന മേഖലകളിൽ നിറ സാന്നിദ്ധ്യമായ വോയ്‌സ് ഓഫ് ആലപ്പി, എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചു. ‘നേട്ടം 2025’ എന്ന പേരിൽ ടുബ്ലിയിലെ ലയാലി വില്ലയിയിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്. വോയ്‌സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം ആശംസിച്ചു. ‘നേട്ടം’ എന്ന പേരിൽ എല്ലാവർഷവും ആദരവ് സംഘടിപ്പിക്കുന്നതിലൂടെ കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നതോടൊപ്പം, ഉന്നതവിദ്യാഭ്യാസത്തിന്റെ ആവശ്യകത കുട്ടികൾ മനസിലാക്കാനുമാണ് ലക്ഷ്യം […]
Read More

ബഹ്‌റൈൻ എ കെ സി സി യുടെ “ജയ് ഹോ” റിലീസ് നാളെ

സ്വതന്ത്ര ദിനത്തോടനുബന്ധിച്ച്, ലിൻസാ മീഡിയയുടെ സഹായത്തോടെ, ബഹ്റൈൻ എ.കെ.സി.സി അണിയിച്ചൊരുക്കുന്ന ജയ് ഹോ നാളെ റിലീസ് ചെയ്യും.വിനോദ് ആറ്റിങ്ങൽ സംവിധാനം ചെയ്തു ബഹ്റൈനിലെ ഒരു കൂട്ടം കലാകാരന്മാർ, അഭിനയിച്ച ഈ മ്യൂസിക് ആൽബം പൂർണ്ണമായും ബഹ്‌റൈനിലാണ് ചിത്രീകരിച്ചിരിക്കുന്നത്.ആദ്യമായിട്ടാണ് ബഹ്‌റൈനിൽ നിന്നും ദേശഭക്തി ഗാന വീഡിയോ ആൽബം അണിയിച്ചൊരുക്കിയത്. ഡോക്ടർ പി വി ജയദേവൻ രചിച്ച അതിമനോഹരമായ ഗാനത്തിന് നിസാം ബഷീറാണ് സംഗീതം നൽകിയിരിക്കുന്നത്.ലിനി സ്റ്റാൻലിയും സച്ചിനും,നിസാം ബഷീറും അതിമനോഹരമായി ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന് ദൃശ്യ ചാരുതയേകിയത് ജേക്കബ് […]
Read More

നൗക ബഹ്‌റൈൻ പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു

ബഹ്റൈൻ നൗകയുടെ നേതൃത്വത്തിൽ ബിഎംസിയുടെ സഹകരണത്തോടെ നടത്തുന്ന “കലയിലൂടെ ഹൃദയങ്ങളിലേക്ക് – സമന്വയം 2025” എന്ന കലാ സാംസ്‌കാരിക പരിപാടിയുടെ പോസ്റ്റർ പ്രകാശനം ഇന്ത്യൻ ക്ലബ്‌ ഓഡിറ്റോറിയത്തിൽ വച്ചു നടന്നു.മൂന്ന് മാസങ്ങളിലായി വിവിധ കലാസാംസ്കാരിക പരിപാടികളോടെ സംഘടിപ്പിക്കുന്ന സമന്വയം 2025ന്റെ പോസ്റ്റർ പ്രകാശനം ഇന്ത്യൻ ക്ലബ്‌ പ്രസിഡന്റ കാസിയസ് പെരേര, സമന്വയം-25 ന്റെ മുഖ്യ രക്ഷധികാരി ഡോ. പി വി ചെറിയാന് നൽകിക്കൊണ്ട് നിർവ്വഹിച്ചു. നൗക ബഹ്‌റൈൻ സെക്രട്ടറി മിസിസ്സ്. അശ്വതി മിഥുൻ സ്വാഗതവും ബിനുകുമാർ കൈനാട്ടി […]
Read More