BMC News Desk

കനോലി നിലമ്പൂർ കൂട്ടായ്മക്ക് ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് ബഹ്‌റൈന്റെ ആദരവ്

പ്രമുഖ എക്സ്ചേഞ്ച് കമ്പനിയും അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ റീജണൽ ഫിൻടെക് പാർട്ണറുമായ ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് ബഹ്‌റൈൻ കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മക്ക് ആദരവ് നൽകി.ലുലു എക്സ്ചേഞ്ച് ഓപറേഷൻ മാനേജർ ടോൺസി, റിലേഷൻഷിപ് മാനേജർ ബൈജു, സ്റ്റാഫുകളായ ലാലു, അൻസാജ്, നിതിൻ എന്നിവരുടെ സാന്നിധ്യത്തിൽ ജനറൽ മാനേജർ എഡിസനിൽ നിന്ന് കനോലി പ്രസിഡന്റ്‌ അൻവർ നിലമ്പൂർ, സ്പോർട്സ് വിംഗ് കൺവീനർ ആഷിഫ് വടപുറം, കോർഡിനേറ്റർ മനു തറയ്യത്ത് എന്നിവർ ചേർന്ന് ആദരവ് ഏറ്റുവാങ്ങി. അസിസ്റ്റന്റ് ട്രഷറർ ലാലു […]
Read More

ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്: നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാൻ സൗഹൃദ സന്ദർശനത്തിനായി ബഹ്റൈനിലെത്തി. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അല്‍ ഖലീഫ, ശൈഖ് മുഹമ്മദിനെയും അദ്ദേഹത്തെ അനുഗമിക്കുന്ന പ്രതിനിധി സംഘത്തെയും സാഖിർ എയർ ബേസില്‍ സ്വാഗതം ചെയ്തു.ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അല്‍ താനിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ശൈഖ് മുഹമ്മദ് സൗഹൃദ സന്ദർശനത്തിനായി ബഹ്റൈനിലെത്തിയത്.അല്‍ സഖിർ കൊട്ടാരത്തില്‍ നടന്ന യോഗത്തില്‍ രാജാവിന്റെ മക്കളും ഇരു രാജ്യങ്ങളിലെയും നിരവധി മുതിർന്ന ഉദ്യോഗസ്ഥരും […]
Read More

കാര്‍ബണ്‍ ബഹിർഗമനം കുറയ്ക്കുന്നതിന് സാങ്കേതികവിദ്യകള്‍ അത്യാവശ്യം-അഹമ്മദ് അല്‍ ഖോവൈറ്റര്‍

ജലസംരക്ഷണത്തിലും ഊർജ്ജ സുസ്ഥിരതയിലും നൂതനമായ പരിഹാരങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് കൂടുതല്‍ സഹകരണം ആവശ്യമാണെന്ന് ‘അരാംകോ’യുടെ ടെക്നോളജി ആൻഡ് ഇന്നൊവേഷൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അഹമ്മദ് അല്‍ ഖോവൈറ്റർ ആഹ്വാനം ചെയ്തു.ബഹ്റൈനില്‍ നടന്ന ഗ്ലോബല്‍ വാട്ടർ, എനർജി, ക്ലൈമറ്റ് ചേഞ്ച് കോണ്‍ഗ്രസില്‍ സംസാരിച്ച അല്‍ ഖോവൈറ്റർ, സുസ്ഥിരതാ വെല്ലുവിളികളെ മറികടക്കുന്നതില്‍ സാങ്കേതികവിദ്യയുടെ നിർണായക പങ്കിനെ ഊന്നിപ്പറഞ്ഞു. ‘ഈ ആഗോള വെല്ലുവിളികളെ നേരിടുന്നതിന് മുമ്ബെന്നത്തേക്കാളും വേഗതയേറിയതും ആഴമേറിയതും കൂടുതല്‍ ഉള്‍ക്കൊള്ളുന്നതുമായ ഒരു സഹകരണം ആവശ്യമാണ്’, അദ്ദേഹം പറഞ്ഞു.മൂന്ന് ദിവസത്തെ കോണ്‍ഗ്രസ് […]
Read More

മുതിർന്ന കോൺഗ്രസ് നേതാവ് പി. പി തങ്കച്ചൻ അന്തരിച്ചു

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു. 86 വയസ്സായിരുന്നു. ആലുവ രാജഗിരി ആശുപത്രി ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. 2004 മുതൽ 2018 വരെ തുടർച്ചയായി പതിനാല് വർഷം യു.ഡി.എഫ് കൺവീനർ ആയിരുന്നു. കെപിസിസിയുടെ മുൻ പ്രസിഡൻ്റ്, എട്ടാം കേരള നിയമസഭയിലെ സ്പീക്കർ, രണ്ടാം എ.കെ.ആൻ്റണി മന്ത്രിസഭയിലെ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവാണ് പി.പി. തങ്കച്ചൻ.പി പി തങ്കൻച്ചന്റെ മൃതദേഹം നാളെ രാവിലെ […]
Read More

ബഹ്‌റൈൻ പ്രതിഭ : കബഡി ടൂർണമെന്റ് നാളെ

ബഹ്‌റൈൻ പ്രതിഭ സൽമാബാദ് മേഖല നടത്തിവരുന്ന ‘വർണ്ണോത്സവം – 2025’ എന്ന കലാ , കായിക സംസ്കാരികോത്സവത്തിന്റെ ഭാഗമായ മെഗാ പരിപാടി കബഡി ടൂർണമെന്റ് സീസൺ’1 , നാളെ , 12 സെപ്റ്റംബർ 2025ന് ബഹ്‌റൈൻ അൽ അഹ്‌ലി സിഞ്ച് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ടൂർണമെന്റിൽ ബഹ്‌റൈനിലെ അറിയപ്പെടുന്ന കബഡി ടീമുകൾ പങ്കെടുക്കുന്നുണ്ട്. സൽമാബാദ് മേഖലാ സെക്രട്ടറി ഗിരീഷ് മോഹൻ, ബഹ്‌റൈൻ കബഡി അസോസിയേഷൻ അംഗമായ രത്നാകരൻ ,പ്രതിഭ രക്ഷാധികാരി കമ്മിറ്റി അംഗവും വർണ്ണോത്സവം […]
Read More

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി; മലപ്പുറം ചേലേമ്പ്ര സ്വദേശി ഷാജിയാണ് മരിച്ചത്.

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ഷാജിയാണ് (51) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇതോടെ കഴിഞ്ഞ ഒരു മാസത്തിനിടെ ഈ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി.കഴിഞ്ഞ ഓഗസ്റ്റ് 9-നാണ് ഷാജിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരൾ രോഗബാധിതനായിരുന്ന ഇദ്ദേഹത്തിന് നേരത്തെ തലയ്ക്ക് പരിക്കേറ്റിരുന്നു. ഇത് രോഗബാധയ്ക്ക് കാരണമായിട്ടുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. നിലവിൽ 10 പേർ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നുണ്ട്, ഇതിൽ […]
Read More

കെ സി എ- ബി എഫ് സി ഓണം പൊന്നോണം 2025 – പഞ്ചഗുസ്‌തി മത്സരം ഇന്ന്

കെ സി എ- ബി എഫ് സിഓണം പൊന്നോണം 2025 ആഘോഷങ്ങളുടെ ഭാഗമായി പഞ്ചഗുസ്‌തി മത്സരം ഇന്ന് (സെപ്‌റ്റംബർ 11 വ്യാഴാഴ്ച) രാത്രി 7.30നു കെ സി എ അങ്കണത്തിൽ വച്ച് നടത്തപ്പെടുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പ്രോഗ്രാം കൺവീനർ ജോർജ് സെബാസ്റ്റ്യൻ (39068393 )നു മായി ബന്ധപ്പെടുക.ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളിലേക്ക്
Read More

ക്രിക് സ്റ്റാർസ് ബഹ്‌റൈൻ സീനിയർസ്) ക്രിക്കറ്റ്‌ ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു

ക്രിക് സ്റ്റാർസ് ബഹ്‌റൈൻ സീനിയർസ്) ക്രിക്കറ്റ്‌ ടീമിന്റെ ജേഴ്സിയുടെ ഔദ്യോഗിക വിതരണം സെപ്തംബർ 4 ന് )സിന്ജ് ഓവൽ ഹോം ഗ്രൗണ്ടിൽ നടന്നു. ക്രിക്കറ്റ്‌ ടീമിന്റെ പുതിയ സ്പോൺസറായ ബഹ്‌റൈനിലെ പ്രശസ്ത ബിസിനസ്‌ സംരഭകനും ഫാൽക്കാൻ ബ്ലൂ കൺസ്ട്രക്ഷൻ കമ്പനി ഉടമയുമായ ബിനു എബ്രഹാം സകരിയ സ്പോൺസർ ചെയ്ത ജേഴ്സി ടീം ക്യാപ്റ്റൻ സജുവിന്,ടീം മെമ്പറും കോഓർഡിനേറ്റരുമായ ഫൈസൽ നൽകി പ്രകാശനം ചെയ്തു. ഇന്ത്യ , പാക്കിസ്ഥാൻ,ശ്രീലങ്ക,ബംഗ്ലാദേശ് എന്നിവടങ്ങളിലെ മികച്ച കളിക്കാർ ഈ ടീമിലുണ്ട്.എല്ലാ വെള്ളിയാഴ്ചകളിലും ക്രിക്കറ്റ് […]
Read More

ഫോക്ക് ഡാൻസ് മത്സരങ്ങൾ വൈവിധ്യം കൊണ്ടും അവതരണമികവുക്കൊണ്ടും ശ്രദ്ധേയമായി.

ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഫോക്ക് ഡാൻസ് മത്സരങ്ങൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഫോക്ക് ഡാൻസുകളുടെ വൈവിധ്യം കൊണ്ടും അവതരണമികവുക്കൊണ്ടും ശ്രദ്ധേയമായി. സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന നിരവധി മത്സരങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഫോക്ക് ഡാൻസിൽ ടീം ബാറ്റിൽ ഗേൾസ്, ടീം ബഹറിൻ ഒഡിയ സമാജ്, ടീം നാഗ എന്നിവർ സമ്മാനാർഹരായി. ബഹ്റൈൻ കേരള സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം ജനറൽ […]
Read More

ഓണപ്പുടവയിൽ തിളങ്ങി ശ്രാവണം

ബഹ്റൈൻ കേരളീയ സമാജത്തിൻ്റെ ഓണാഘോഷമായ ‘ശ്രാവണം 2025’ -ൻ്റെ ഭാഗമായി സംഘടിപ്പിച്ച ഓണപ്പുടവ മത്സരം കാണികളുടെ മനം കവർന്നു. കുട്ടികളും മുതിർന്നവരുമടങ്ങിയ നിരവധി ടീമുകൾ മത്സരത്തിൽ പങ്കെടുത്തു..പരമ്പരാഗതമായ ഓണവസ്ത്രങ്ങളെ നൂതന ആശയങ്ങളുമായി സമന്വയിപ്പിച്ച് അവതരിപ്പിച്ച മത്സരാർത്ഥികൾ വേറിട്ടൊരനുഭവമാണ് കാണികൾക്ക് സമ്മാനിച്ചത്. സർഗ്ഗാത്മകതയും കരവിരുതും ഒത്തുചേർത്ത് തയ്യാറാക്കിയ ഓണപ്പുടവകൾ വേദിയിൽ അണിനിരന്നപ്പോൾ അതൊരു ദൃശ്യവിരുന്നായി മാറി. കസവ് മുണ്ടുകൾ, സെറ്റ് സാരികൾ, പട്ടുപാവാടകൾ, ബ്ലൗസുകൾ എന്നിവ വ്യത്യസ്തമായ രീതിയിൽ അലങ്കരിച്ചും, പരമ്പരാഗത ആഭരണങ്ങൾ ഉപയോഗിച്ചും മത്സരാർഥികൾ തങ്ങളുടെ സൃഷ്ടികൾ […]
Read More