BMC News Desk

എസ് കെ എസ് എസ് എഫ് സ്വാതന്ത്ര്യ ചത്വരം ആഗസ്ത് 15 ന് സത്താർ പന്തല്ലൂർ പങ്കെടുക്കും

ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ ” മതേതരത്വം ; ഇന്ത്യയുടെ മതം “എന്ന ശീർഷകത്തിൽ വെള്ളിയാഴ്ച രാത്രി 8:30 ന് മനാമ സമസ്ത ഓഡിറ്റോറിയത്തിൽ സ്വാതന്ത്ര്യ ചത്വരം സംഘടിപ്പിക്കും.സമസ്ത ബഹ്റൈൻ പ്രസിഡൻ്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ തേങ്ങാപട്ടണം ഉദ്ഘാടനം ചെയ്യുന്ന സ്വാതന്ത്ര്യ ദിന സംഗമത്തിൽ സുപ്രഭാതം റസിഡൻ്റ് എഡിറ്ററും ,എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റുമായ സത്താർ പന്തല്ലൂർ മുഖ്യാതിഥിയായി പങ്കെടുക്കും.ബഹ്റൈനിലെ വിവിധ മത രാഷ്ട്രീയ സാംസ്കാരിക നേതാക്കളും മറ്റ് സംഘടനകളുടെ പ്രതികളും കൂടാതെ […]
Read More

ഗള്‍ഫ് മേഖലയിൽ സുരക്ഷ വര്‍ധിപ്പിക്കാൻ അമേരിക്ക;ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ ബഹ്റൈനിലെത്തിച്ച്‌ യു.എസ്

ഗള്‍ഫ് മേഖലയിൽ സുരക്ഷ വര്‍ധിപ്പിക്കാൻ അമേരിക്ക;ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലുകളിലൊന്നായ യു.എസ്.എസ് നിമിറ്റ്സിനെ ബഹ്റൈനിലെത്തിച്ചാണ് യു.എസ് കവചമൊരുക്കുന്നത്.ഗള്‍ഫ് മേഖലയിലെ പ്രതിസന്ധി മുന്നില്‍ കണ്ട് മേഖലയിലൊട്ടാകെ സുരക്ഷ വര്‍ധിപ്പിക്കാനുളള നീക്കങ്ങളുടെ ഭാഗമായി ആണ് , അമേരിക്ക യുഎസ് നിമിറ്റ്‌സ് എന്ന ഏറ്റവും വലിയ വിമാനവാഹിനിക്കപ്പല്‍ ബഹ്‌റൈനിലെത്തിച്ചത്. രാജ്യത്തെ ഖലീഫ ബിന്‍ സല്‍മാന്‍ തുറമുഖത്ത് എത്തിയ , ആണവോര്‍ജ്ജം ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന വിമാനവാഹിനിക്കപ്പലില്‍ 5,000-ത്തിലധികം നാവികരാണ് ഉള്ളത്. എഫ്-18 സൂപ്പര്‍ ജെറ്റുകളും അറ്റാക്ക് ഹെലികോപ്റ്ററുകളും ഉള്‍പ്പെടെയുള്ളവയും ആയിട്ടാണ് വിമാനവാഹിനി കപ്പലിന്റെ […]
Read More

ഐ.സി.എഫ്. മദ്ഹുറസൂൽ സമ്മേളനം: സ്വാ​ഗതസംഘം രൂപീകരിച്ചു

തിരുവസന്തം 1500′ എന്ന ശീർഷകത്തിൽ ഐ.സി.എഫ്.ബഹ്റൈൻ നടത്തുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി ഐ.സി.എ ഫ് റിഫ റീജിയൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 30 വരെ നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ ആസൂത്രണം ചെയ്തു.കാമ്പയിൻ വിജയകരമായ നടത്തിപ്പിന് വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. സ്വാഗതസംഘം ചെയർമാനായി റഫീഖ് ലത്വീഫി വരവൂർ, ജനറൽ കൺവീനർ ശംസുദ്ദീൻ സുഹ് രി, ഫിനാൻസ് കൺവീനർ ഇർഷാദ് ആറാട്ടുപുഴ എന്നിവർക്കുപുറമെ വൈസ് ചെയർമാനായി സുൽഫിക്കർ അലി അയിരൂർ, വൈസ് ചെയർമാൻ സുൽഫിക്കർ അലി, […]
Read More

ഐ.വൈ.സി.സി 50-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് സ്വാതന്ത്ര്യദിനത്തിൽ

ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ( ഐ.വൈ.സി.സി ) ബഹ്‌റൈൻ ഹിദ്ദ് – അറാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 50-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 15-ന് ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്ററുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തുന്നത്. രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് ക്യാമ്പ്. പൊതു സമൂഹത്തിന് ആരോഗ്യ സേവനങ്ങൾ സൗജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിൽ ജനറൽ മെഡിസിൻ, ദന്തചികിത്സ, ഇ.എൻ.ടി. […]
Read More

രാഹുൽ ഗാന്ധിയുടെ അറസ്റ്റ്: ഐ.വൈ.സി.സി ബഹ്‌റൈൻ ശക്തമായി പ്രതിഷേധിച്ചു

തിരഞ്ഞെടുപ്പുകളിലെ ക്രമക്കേടുകൾ ആരോപിച്ച് ഇലക്ഷൻ കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച്‌ നടത്തിയ ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും മറ്റു പ്രതിപക്ഷ പാർലിമെന്റ് അംഗങ്ങളെയും അറസ്റ്റ് ചെയ്ത സംഭവത്തിൽ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്, ഐ.വൈ.സി.സി ബഹ്‌റൈൻ ശക്തമായി പ്രതിഷേധിച്ചു. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങൾക്കെതിരെ പോരാടുന്ന നേതാക്കൾക്ക് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി സംഘടന അറിയിച്ചു.’വോട്ടുകൊള്ള’ക്കെതിരെ ശബ്ദമുയർത്തിയതിനാണ് രാഹുൽ ഗാന്ധിയെയും ‘ഇന്ത്യ’ മുന്നണിയിലെ മറ്റ് നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തത്. വോട്ട് മോഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ […]
Read More

ബഹ്‌റൈൻ്റെ ആകാശത്ത് ഇന്ന് രാത്രി വിസ്മയ ദൃശ്യങ്ങൾ തെളിയും: ആകാശ വിസ്മയങ്ങൾ നാളെ പുലർച്ചെ വരെ നീളുമെന്ന് ശാസ്ത്രജ്ഞർ

ബഹ്റൈന്‍റെ വാനിൽ ഇന്ന് അത്യപൂർവ വിസ്മയ കാഴ്ചകൾ തെളിയും . ഇന്ന് ആഗസ്റ്റ് 11 തിങ്കളാഴ്ച രാത്രി മുതൽ ചൊവ്വാഴ്ച പുലർച്ചെ വരെ 10 മണിക്കൂറും 52 മിനിറ്റും നീണ്ടുനിൽക്കുന്നതാണ് ഈ ആകാശ വിസ്മയങ്ങൾ. ഈ അപൂർവ്വ നിമിഷത്തിൽ ഗ്രഹങ്ങളായ ചൊവ്വ, ശനി, ചന്ദ്രൻ, പെർസിഡ് ഉൽക്കാവർഷം, ശുക്രനും വ്യാഴവും തമ്മിലുള്ള സംയോജനം എന്നിവ ദൃശ്യമായേക്കാമെന്ന് ജ്യോതിശാസ്ത്രജ്ഞൻ അലി അൽ-ഹാജ്‌രി പറഞ്ഞു. രാത്രി ഏകദേശം 9.30-ഓടെ, കിഴക്കൻ ആകാശത്ത് ചന്ദ്രൻ ശനിയോട് അടുക്കുന്ന കാഴ്ച കാണാം. രാത്രി […]
Read More

ബഹ്റൈനിൽ ഏഷ്യൻ യൂത്ത് ഗെയിംസിനുള്ള ഒരുക്കങ്ങൾ സജീവം: ഏറ്റവും മികച്ച സേവനങ്ങൾ നൽകാൻ തങ്ങൾ പ്രതിജ്ഞാബദ്ധമെന്ന് സംഘാടകർ

ഏഷ്യൻ യൂത്ത് ഗെയിംസിനുള്ള ഒരുക്കങ്ങൾ ബഹ്റൈനിൽ പുരോഗമിക്കുന്നു. ഒക്ടോബർ 22 മുതൽ 31 വരെ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ആണ് ഗെയിംസ് നടക്കുക. പങ്കെടുക്കുന്നവർക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ നൽകുന്നതിനുള്ള ശ്രമങ്ങൾ സംഘാടകസമിതി ആരംഭിച്ചു കഴിഞ്ഞു.ഇതിൻറെ ഭാഗമായി അത്ലറ്റുകൾക്കും ഔദ്യോഗിക പ്രതിനിധികൾക്കും , അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ആവശ്യമായ എല്ലാ സേവനങ്ങളും നൽകുന്ന , മികച്ച ഹോട്ടലുകൾ തിരഞ്ഞെടുക്കുന്നതിന് മുൻഗണന നൽകിയിട്ടുണ്ട്” എന്ന് അക്കോമഡേഷൻ കമ്മിറ്റി മേധാവി നൂർ ഹുസൈൻ പറഞ്ഞു. […]
Read More

കൊല്ലം പ്രവാസി അസോസിയേഷന്‍ ചില്‍ഡ്രന്‍സ് വിങ്ങിന്‍റെ നേതൃത്വത്തില്‍ ഏകദിന സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു

കൊല്ലം പ്രവാസി അസോസിയേഷന്‍ ചില്‍ഡ്രന്‍സ് വിങ്ങിന്‍റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ഏകദിന സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു. സല്‍മാബാദ് അല്‍ ഹിലാല്‍ ആശുപത്രി ഓടിറ്റോറിയത്തില്‍ നടന്ന ക്യാമ്പില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു. രാവിലെ 9 മണിമുതല്‍ ആരംഭിച്ച ക്യാമ്പ് വൈകിട്ട് 5 മണിക്ക് സമാപിച്ചു. കളറിംഗ്, ക്രാഫ്റ്റ്, വിനോദ മത്സരങ്ങള്‍, ക്വിസ്സ്, സൂമ്പ ഡാന്‍സ്, സ്പെല്ലിംഗ് മത്സരം, സൃഷ്ടി യിലെ കുട്ടികള്‍ അവതരിപ്പിച്ച സംഗീത സദസ്സ്, കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി പേരന്‍റിംഗ് എന്ന വിഷയത്തില്‍ ബോധവല്‍കരണം തുടങ്ങി വിനോദവും വിജ്ഞാനവും സമന്വയിപ്പിച്ചു […]
Read More

ഐ.സി.എഫ്.മനാമ റീജിയൻ മീലാദ് ക്യാമ്പയിന്‍ സ്വഗത സംഘം രൂപീകരിച്ചു

തിരുവസന്തം-1500 എന്ന ശീർഷകത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി ഐ.സി.എഫ്. മനാമ റീജിയൻ സ്വഗത സംഘം രൂപീകരിച്ചു.മൗലിദ് മജ്ലിസുകൾ, മദ്ഹു റസൂല്‍ സമ്മേളനം, മദ്രസ്സ വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഡെയിലി ക്വിസ്, മീലാദ് ഫെസ്റ്റ്, സ്നേഹ സന്ദേശം മൊബൈൽ മൗലീദ്, മിഡ്‌നെറ്റ് ബ്ലും, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ നടക്കും.സെപ്റ്റംബര്‍ 5ന് മനാമ കെ.എം.സി.സി ഹാളിൽ നടക്കുന്ന മദ്ഹു റസൂല്‍ സമ്മേളനത്തില്‍ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി മുഖ്യാതിഥിയായിരിക്കും. സ്വഗത സംഘം […]
Read More

കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മ ധനസഹായം കൈമാറി

കലാസാംസ്കാരിക ജീവകാരുണ്യ രംഗത്തെ ബഹ്റൈനിലെ പ്രമുഖ സംഘടനയായ കനോലി നിലമ്പൂർ കൂട്ടായ്മയിലെ അംഗങ്ങൾ സമാഹരിച്ച തുക നാട്ടിലെ ദുരന്തമുഖത്ത് കർമ്മനിരതരായി പ്രവർത്തിക്കുന്ന ജനകീയ രക്ഷാദൗത്യ സംഘടനയായ എമർജൻസി റെസ്ക്യൂ ഫോഴ്സിന് (ഇ ആർ എഫ്) കൈമാറി. കനോലി സ്ഥാപക സെക്രട്ടറി രാജേഷ് വി കെ, മുൻ സെക്രട്ടറി രജീഷ് ആർ പി എന്നിവർ ഇ ആർ എഫ് പ്രതിനിധികളായ സെക്രട്ടറി ഷബീറലി,ജോയിന്റ് സെക്രട്ടറി സഫീർ മാനു,വൈസ് പ്രസിഡന്റ്‌ അബു രാമൻകുത്ത്, ഷിഹാബ് മുക്കട്ട,ബബീഷ് എന്നിവർക്ക് ധനസഹായം കൈമാറിയത്.ഫണ്ട് […]
Read More