ബഹ്‌റൈൻ പ്രതിഭ മലയാളം പാഠശാല കേരളപ്പിറവിദിനാഘോഷം സംഘടിപ്പിച്ചു
കേരള സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷന്റെ മാർഗ്ഗനിർദ്ദേശാനുസരണം പ്രവർത്തിക്കുന്ന, ബഹ്‌റൈൻ പ്രതിഭ മലയാളം പാഠശാലയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനാഘോഷം വളരെ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.ബാംഗ് സങ് തായ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി പ്രതിഭ പാഠശാലയുടെ മനാമ, റിഫ ക്യാമ്പസുകളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും അവതരിപ്പിച്ച വിവിധങ്ങളായ കലാപരിപാടികൾ ഉൾക്കൊള്ളുന്നതായിരുന്നു . ഭാഷ പ്രതിജ്ഞയോട് കൂടി തുടങ്ങിയ ചടങ്ങിന് പ്രതിഭ പാഠശാല കൺവീനർ ബാബു വി. ടി. സ്വാഗതവും പാഠശാല കോർഡിനേറ്ററും പ്രതിഭ കേന്ദ്ര കമ്മിറ്റി […]









