BMC News Desk

കാലാവസ്ഥാ വ്യതിയാനം, തൊഴിൽ നഷ്ടപ്പെട്ട ഒന്നര ലക്ഷം മത്സ്യത്തൊഴിലാളികൾക്ക് 50 കോടി രൂപ; ധനസഹായവുമായി സർക്കാർ

കാലാവസ്ഥാ വ്യതിയാനം മൂലം തൊഴിൽ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ ധനസഹായം നൽകും.ഒന്നരലക്ഷം മൽസ്യത്തോഴിലാളി കുടുംബങ്ങൾക്ക് 50 കോടി രൂപ അനുവദിച്ചു.മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 50.027 കോടി രൂപ നഷ്ടപരിഹാരമായി അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. 2022 ഏപ്രില്‍, മെയ്, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ തൊഴിൽ ദിനങ്ങൾക്കാണ് ധനസഹായം.2022 ഏപ്രില്‍, മെയ്, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി 15 തൊഴില്‍ദിനങ്ങളാണ് പ്രതികൂല കാലാവസ്ഥാ മുന്നറിയിപ്പ് കാരണം മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപ്പെട്ടത്. […]
Read More

‘അനക്ക് എന്തിന്‍റെ കേടാ’ സിനിമയുടെ ചിത്രീകരണം പൂർത്തിയായി

ബഹ്‌റൈൻ മീഡിയ സിറ്റിയുടെ ബിഎംസി ഫിലിം സൊസൈറ്റിയുടെ ബാനറിൽ ഫ്രാൻസിസ് കൈതാരത്ത്​ നിർമിച്ച് മാധ്യമപ്രവർത്തകൻ ഷമീർ ഭരതന്നൂർ സംവിധാനം ചെയ്യുന്ന ‘അനക്ക്​ എന്തിന്‍റെ കേടാണ്​’ സിനിമയുടെ ചിത്രീകരണം കോഴിക്കോട് പൂർത്തിയായി. സെറ്റുകൾ ഉപയോഗിക്കാതെ യഥാർഥ ലൊക്കേഷനുകളിൽ പൂർണമായും ചിത്രീകരിച്ച സിനിമയാണിത്. അൻപതിലേറെ ലൊക്കേഷനുകൾ എന്ന പ്രത്യേകതയുമുണ്ട്​. ഇതുവരെ ആരും പറഞ്ഞിട്ടില്ലാത്ത പ്രമേയവുമായെത്തുന്ന സിനിമയിൽ നാല് ഗാനങ്ങളും നൃത്തവും ഉൾപ്പെടുന്നു. അഖിൽ പ്രഭാകർ, സ്നേഹ അജിത്ത്, സുധീർ കരമന, സായ്കുമാർ, മധുപാൽ, ബിന്ദുപണിക്കർ, മനീഷ കെ.എസ്, വീണ, വിജയകുമാർ, […]
Read More

സംസ്ഥാന സർക്കാറിന്‍റെ ക്രിസ്മസ്- ന്യു ഇയർ ബംപർ BR 89 ലോട്ടറി ഫലം പ്രഖ്യാപിച്ചു

സംസ്ഥാന സർക്കാറിന്‍റെ ക്രിസ്മസ്- ന്യു ഈയർ ബംപർ BR 89 ലോട്ടറി ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്മാനത്തുക ആയ 16 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം പത്ത് പേർക്ക്. മൂന്നാം സമ്മാനം ഒരു ലക്ഷം വീതം 20 പേർക്ക്. നാലാം സമ്മാനം 5000, അഞ്ചാം സമ്മാനം 3000, ആറാം സമ്മാനം […]
Read More

കുടുംബ സൗഹൃദ വേദിയുടെ 25 ആം വാർഷിക ആഘോഷം.

ബഹ്‌റൈൻ കുടുംബ സൗഹൃദ വേദിയുടെ ഇരുപത്തി ആഞ്ചാം വാർഷിക ആഘോഷത്തിൽ പങ്കെടുക്കാനായി പ്രശസ്ത ഗായകൻ വിൽസ്വരാജ്‌ , സിനിമാ സീരിയൽ താരങ്ങളായ മഞ്ജു പത്രോസ്, കലാഭവൻ ജോഷി തുടങ്ങിയവരെ ബഹ്‌റൈൻ എയർപോർട്ടിൽ ഭാരവാഹികൾ സ്വീകരിച്ചു. മറ്റു ആർട്ടിസ്റ്റുകളായ അഖില ആനന്ദ്, ആബിദ് കണ്ണൂർ,കലാഭവൻ നസീബ് എന്നിവരും എത്തി ചേരും.ജനവരി 20ന് വെള്ളി 6:30 പി എം ബഹ്‌റൈൻ കേരളീയ സമാജത്തിൽ ബിഎംസി യുടെ ബാനറിൽ കുടുംബ സൗഹൃദ വേദി ഒരുക്കുന്ന “മ്യൂസിക്കൽ നൈറ്റ് 2023” എന്ന മെഗാ […]
Read More

ബഹ്‌റൈനിൽ എൽഎംആർഎയുടെ പരിശോധന ശക്തമാക്കുന്നു;നിയമ ലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.

ബഹ്‌റൈനിൽ പരിശോധനകൾ ശക്തമാക്കുകയാണ് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി . ഇതിന്റെ ഭാഗമായി ബഹ്റൈനിലെ ,നിരവധി വ്യാപാര സ്ഥാപനങ്ങളിലും തൊഴിൽ ഇടങ്ങളിലും നിരവധി പരിശോധനകൾ നടത്തി.നാഷണാലിറ്റി , പാസ്‌പോർട്ട് ആൻഡ്‌ റസിഡൻസ് അഫയേഴ്‌സ് , ഗവർണറേറ്റിന്റെ ബന്ധപ്പെട്ട പോലീസ് ഡയറക്ടറേറ്റ് എന്നിവയുമായി ഏകോപിപ്പിച്ച് മുഹറഖ് ഗവർണറേറ്റിൽ രണ്ട് സംയുക്ത പരിശോധനാ കാമ്പെയ്‌നുകൾ നടത്തിയതായും ജനറൽ ഡയറക്‌ടറേറ്റ് ഓഫ് ക്രൈം ഡിറ്റെക്ഷൻ ആൻഡ് ഫോറൻസിക് എവിഡൻസിന്റെ ഏകോപനത്തോടെ സതേൺ ഗവർണറേറ്റിലാണ് മറ്റ് പരിശോധനകൾ നടത്തിയതെന്നും എൽഎംആർഎ ചൂണ്ടിക്കാട്ടി.എൽഎംആർഎയുടെ എൻഫോഴ്‌സ്‌മെന്റ് […]
Read More

ബഹ്റൈനിൽ ബി അവെയർ ആപ്പ് ‘ഡിജിറ്റൽ വാലറ്റിലേക്ക്’ അപ്‌ഡേറ്റ് ചെയ്യുന്നു

ബഹ്റൈനിൽ ,ബി അവെയർ ആപ്പ് ഡിജിറ്റൽ വാലറ്റ്’ ആക്കി മാറ്റു൦. ഈ വർഷ അവസാന പകുതിയിൽ ലോഞ്ച് ചെയ്യാനിരിക്കുന്ന ആപ്ളിക്കേഷന്റെ പുതിയ അപ്‌ഡേറ്റ് ഇന്നലെ ബഹ്റൈൻ ഇൻഫർമേഷൻ & ഇ ഗവൺമെന്റ് അതോറിറ്റി അനാച്ഛാദനം ചെയ്തു.അതോറിറ്റിയുടെ മുഹറഖ് ആസ്ഥാനത്ത് നടന്ന ‘ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പ്രോഗ്രാം 2022-ന്റെ നേട്ടങ്ങൾ’ എന്ന തലക്കെട്ടിൽ ഐജിഎ പ്രസ് കോൺഫറൻസിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബഹ്‌റൈനിലെ സ്വദേശികളുടെയും വിദേശികളുടെയും ജീവിതം കൂടുതൽ സൗകര്യപ്രദമാക്കാൻ ലക്ഷ്യമിട്ടുള്ള, കോവിഡ്-19 രോഗികളുടെ ട്രാക്കിംഗ് ആപ്ലിക്കേഷനാണ് ബി അവയെർ ആപ്പ് […]
Read More

രഞ്ജി ട്രോഫി: റെക്കോർഡുമായി വിദർഭ.

രഞ്ജി ട്രോഫിയിൽ പുതിയ റെക്കോർഡുമായി വിദർഭ. ഗുജറാത്തിനെതിരെ രണ്ടാം ഇന്നിംഗ്സിൽ 73 റൺസ് പ്രതിരോധിച്ച് വിജയിച്ചതോടെയാണ് വിദർഭ റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചത്. രണ്ടാം ഇന്നിംഗ്സിൽ 54 റൺസിന് ഗുജറാത്തിനെ ഓളൗട്ടാക്കിയ വിദർഭ 18 റൺസിന് വിജയിച്ചു. രഞ്ജി ചരിത്രത്തിൽ തന്നെ പ്രതിരോധിക്കപ്പെടുന്ന ഏറ്റവും കുറഞ്ഞ സ്കോർ ആണിത്.ബീഹാറിൻ്റെ റെക്കോർഡാണ് വിദർഭ തകർത്തത്. വിദർഭയ്ക്കായി സ്പിന്നർ ആദിത്യ സർവടെയാണ് തിളങ്ങിയത്. താരം 17 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിംഗ്സിൽ വിദർഭ 74 റൺസിന് ഓളൗട്ടായി. […]
Read More

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു

ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ത്രിപുരയിലെ എല്ലാ മണ്ഡലങ്ങളിലും ഫെബ്രുവരി 16 ന് ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടക്കും. മേഘാലയയിലും നാഗാലാന്‍ഡിലും ഫെബ്രുവരി 27 നാണ് വോട്ടെടുപ്പ് നടക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലെയും വോട്ടുകള്‍ മാര്‍ച്ച് 2ന് എണ്ണും60 സീറ്റുകള്‍ വീതമുള്ള അസംബ്ലികളുടെ കാലാവധി മാര്‍ച്ച് മാസത്തില്‍ അവസാനിക്കും. മൂന്ന് സംസ്ഥാനങ്ങളിലായി 2.28 ലക്ഷം വോട്ടര്‍മാരാണുള്ളത്. കഴിഞ്ഞയാഴ്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ […]
Read More

സംസ്ഥാനത്ത് ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കി; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി ആരോഗ്യവകുപ്പ് . സേഫ് ഫുഡ് ഡെസ്റ്റിനേഷൻ ആക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. ഫെബ്രുവരി 1 മുതല്‍ ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത ജീവനക്കാരുള്ള ഹോട്ടലുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.സംസ്ഥാനത്ത് ഹോട്ടലുകളില്‍ നടക്കുന്ന പരിശോധന ശക്തമാക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ കർശന നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ‘ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി സാധാരണ നിലയിലാണ്. സംഭവത്തില്‍ ഹോട്ടലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് […]
Read More

ഊർജ സുരക്ഷ വർധിപ്പിക്കാൻ പദ്ധതികൾ : ബഹ്‌റൈനുമായി വിശദമായ ചർച്ച നടത്തി യു.എ. ഇ

ബഹ്റൈൻ വൈദ്യുതി, ജലകാര്യ മന്ത്രി യാസർ ബിൻ ഇബ്രാഹിം ഹുമൈദാൻ, യു.എ. ഇ ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്റൂയിയുമായി കൂടിക്കാഴ്ച നടത്തി. അബുദാബി സ്റ്റൈനബ്ൾ വീക്ക് 2023 നെയും ഹുമൈദാൻ പ്രശംസിച്ചു, നവംബറിൽ യുഎൻഎഫ് സിസിസി യിൽ പാർട്ടികളുടെ സമ്മേളനത്തിന്റെ 28-ാമത് സെഷൻ ആതിഥേയത്വം വഹിക്കുന്നതിൽ അദ്ദേഹം വിജയാശംസകൾ അറിയിച്ചു. ബഹ്‌റൈൻ-എമിറാത്തി ബന്ധങ്ങളുടെ ദീർഘകാലവും ചരിത്രപരവുമായ ആഴമാണ് ഇരു മന്ത്രാലയങ്ങളും തമ്മിലുള്ള സഹകരണത്തിന്റെയും സംയോജനത്തിന്റെയും അടിസ്ഥാനമെന്ന് മന്ത്രി ഹുമൈദാൻ […]
Read More