BMC News Desk

മെസിയും റൊണാൾഡോയും വീണ്ടും കളത്തിൽ; മെസിയുടെ പിഎസ്ജിയും, ക്രിസ്റ്റ്യാനോ നയിക്കുന്ന സൗദി ഓൾ സ്റ്റാർ ഇലവനും തമ്മിലാണ് മത്സരം

സൂപ്പർ താരങ്ങളായ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിൽ വീണ്ടും ഏറ്റുമുട്ടുന്നു. മെസിയുടെ ക്ലബായ പിഎസ്ജിക്കെതിരായ സൗഹൃദമത്സരത്തിൽ സൗദി ഓൾ സ്റ്റാർ ഇലവനെ ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കും. ഈ മാസം 19ന് റിയാദിലെ കിംഗ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഇതിഹാസതാരങ്ങൾ വീണ്ടും നേർക്കുനേർ ഏറ്റുമുട്ടുക.2020 ഡിസംബർ 9നു നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിലാണ് മെസിയും റൊണാൾഡോയും അവസാനം ഏറ്റുമുട്ടിയത്.
Read More

ഇന്ത്യൻ ക്ലബ് ക്യാരംസ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു

ഇന്ത്യൻ ക്ലബ് ഇൻഡോർ ഗെയിംസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റിനിലെ പ്രവാസികൾക്കായി 2023 ജനുവരി 27 മുതൽ രണ്ടാമത് ‘എക്‌സ്പാറ്റ് ഓപ്പൺ ക്യാരംസ് ഡബിൾസ് ടൂർണമെന്റ് 2023 ‘ സംഘടിപ്പിക്കുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ സംഘടിപ്പിച്ച പ്രഥമ ” എക്‌സ്പാറ്റ് ഓപ്പൺ ക്യാരംസ് ഡബിൾസ് ടൂർണമെന്റ് ” ടീമുകളുടെ പങ്കാളിത്തം കൊണ്ടും സംഘാടനമികവുകൊണ്ടും ഏറെ പ്രശംസനേടിയിരുന്നു . അതോടൊപ്പം ആകർഷകമായ ക്യാഷ് പ്രൈസ് ആണ് വിജയികൾക്കും , മികച്ച കളിക്കാർ ആയി തിരഞ്ഞെടുക്കപെട്ടവർക്കും നൽകിയത്.2023 ജനുവരി 27 മുതൽ […]
Read More

ഗള്‍ഫ് മേഖലയിലെ വനിത ബിസിനസുകാരുടെ ഫോറം ജിദ്ദയില്‍; ലക്ഷ്യം ബിസിനസ് രംഗത്തെ വനിതാ ശാക്തീകരണം

ശാക്തീകരണത്തിനും നേതൃത്വത്തിനും ഇടയില്‍ ഗള്‍ഫ് വനിതകള്‍’ എന്ന മുദ്രാവാക്ക്യമുയര്‍ത്തി ഗള്‍ഫ് മേഖലയിലെ വനിത ബിസിനസുകാരുടെ ഫോറം മാര്‍ച്ചില്‍ ജിദ്ദയില്‍ ആരംഭിക്കും.മാര്‍ച്ച്‌ പതിമൂന്നിന് ജിദ്ദയില്‍ തുടങ്ങുന്ന ഫോറം രണ്ട് ദിവസം നീണ്ടുനില്‍ക്കും. ഫെഡറേഷന്‍ ഓഫ് ഗള്‍ഫ് കോപ്പറേഷന്‍ കൗണ്‍സില്‍ ചേംബേഴ്സ്, ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്സ്, ജിദ്ദ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡ്ട്രി എന്നിവ സംയുക്തമായാണ് യോഗം സംഘടിപ്പിക്കുന്നത്. ഗള്‍ഫ് വനിതാ ബിസിനസ് ഫോറത്തിന്റെ അഞ്ചാമത്തെ യോഗമാണ് മാര്‍ച്ച്‌ 23ന് ആരംഭിക്കുന്നത്.അഞ്ഞൂറോളം പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുക. ബിസിനസ് […]
Read More

കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫിന്റെ ഭാര്യ ഡോ.ശാന്ത ജോസഫ് അന്തരിച്ചു

ആരോഗ്യ വകുപ്പ് മുന്‍ അഡീഷണല്‍ ഡയറക്ടറായിരുന്ന ഡോ. ശാന്ത ജോസഫ് (73) അന്തരിച്ചു. ഇടുക്കി തൊടുപുഴ ചാഴിക്കാട്ടെ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫിന്റെ ഭാര്യയാണ്.മക്കള്‍: അപ്പു ജോണ്‍ ജോസഫ്, ഡോ.അനു യമുന, ആന്റണി ജോസഫ്, പരേതനായ ജോമോന്‍ ജോസഫ്.
Read More

ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാറെന്ന പരാമര്‍ശം തിരുത്തി പാകിസ്താന്‍ പ്രധാനമന്ത്രി

ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാറെന്ന പരാമര്‍ശം തിരുത്തി പാകിസ്താന്‍ പ്രധാനമന്ത്രി. അല്‍ അറേബിയ ടിവിക്ക് അനുവദിച്ച അഭിമുഖത്തില്‍ ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും സമാധാനം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നു എന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രഖ്യാപിച്ചിരുന്നു.പരാമര്‍ശം നടത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് തിരുത്തുമായി ഷെഹ്ബാസ് ഷെരീഫ് രംഗത്തുവരുന്നത്. കാശ്മീരിന്റെ പ്രത്യേക അധികാരം പുനഃസ്ഥാപിച്ചാല്‍ മാത്രം ചര്‍ച്ചയെന്ന് ചൂണ്ടികാണിച്ചു ഷെഹ്ബാസ് ഷെരീഫ് വിശദീകരണകുറിപ്പ് ഇറക്കി.ഷെഹ്ബാസ് ഷെരീഫിന്റെ പ്രസ്താവനയുടെ രാഷ്ട്രീയമാനം വളരെ വലുതാണ്. രൂപപെട്ടതുമുതല്‍ ഇന്ത്യയുമായി അകല്‍ച്ചയിലായിരുന്ന ഒരു രാജ്യം പെട്ടെന്ന് നയത്തില്‍ മാറ്റം വരുത്തുന്നത് […]
Read More

മാലിന്യ സംസ്‌കരണത്തിന് സ്ഥാപനങ്ങളും, വീടുകളും യുസർ ഫീ നൽകണം; മന്ത്രി എം ബി രാജേഷ്

മാലിന്യ സംസ്‌കരണത്തിന് എല്ലാ സ്ഥാപനങ്ങളും വീടുകളും യുസർ ഫീ നൽകണമെന്ന് മന്ത്രി എം ബി രാജേഷ്. അതിദരിദ്രരെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഒഴിവാക്കാമെന്ന് മന്ത്രി പറഞ്ഞു.മാലിന്യ സംസ്‌കരണ പദ്ധതികള്‍ നടപ്പാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ പലയിടങ്ങളിലും പ്രാദേശിക തലത്തില്‍ എതിര്‍പ്പ് നേരിടേണ്ടി വരുന്നു. ജനങ്ങളുടെ തെറ്റിദ്ധാരണയെ ദുരുപയോഗം ചെയ്ത് മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനുള്ള ശ്രമം പലയിടങ്ങളിലും നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.2026നുള്ളില്‍ സംസ്ഥാനത്തെ സമ്പൂര്‍ണ മാലിന്യ മുക്തമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഘട്ടം ഘട്ടമായുള്ള […]
Read More

വികസന പാതയിൽ ബഹ്റൈൻ : സർക്കാരിന്റെ ചതുർ വർഷ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി

ബഹ്റൈൻ സര്‍ക്കാറിന്റെ 2023 മുതല്‍ 2026 വരെയുള്ള പദ്ധതിക്ക് മന്ത്രിസഭ യോഗം അംഗീകാരം നല്‍കി. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദേശപ്രകാരമാണ് മന്ത്രിസഭാ നീക്കം . ബഹ്റൈൻ ‘ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ അധ്യക്ഷനായി ഗുദൈബിയ പാലസില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ ആണ് ഇത് സംബന്ധിച്ച നീക്കങ്ങൾ നടന്നത്.സാമ്പത്തിക ഉത്തേജന പാക്കേജില്‍നിന്നും സുസ്ഥിര വളര്‍ച്ചയിലേക്ക്’ എന്ന പ്രമേയത്തിലാണ് സര്‍ക്കാര്‍ ഈ ചതുർ […]
Read More

നേപ്പാൾ വിമാന ദുരന്തം: അനുശോചനം രേഖപ്പെടുത്തി ബഹറൈൻ

നേപ്പാളില്‍ കഴിഞ്ഞ ദിവസമുണ്ടായ വിമാനാപകടത്തിൽ ബഹ്റൈന്‍ അനുശോചനമറിയിച്ചു.ദുരന്തത്തില്‍ മരിച്ചവർക്ക് ആദരാജ്ഞലി അർപ്പിക്കുന്നുവെന്നും, നേപ്പാള്‍ സര്‍ക്കാറിനും ജനതക്കും അനുശോചനം രേഖപ്പെടുത്തുന്നതായും ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.നേപ്പാളിലെ വിനോദസഞ്ചാര കേന്ദ്രമായ പൊഖാറയില്‍ ഞായറാഴ്ച രാവിലെയാണ് യെതി എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ എല്ലാവരും മരിച്ചതായാണ് റിപ്പോർട്ട്.
Read More

വിജയക്കുതിപ്പ് തുടരാന്‍ ഇന്ത്യ ഇറങ്ങുന്നു;ഇന്ത്യ-കീവീസ് മത്സരം ഇന്ന്

ഹൈദരാബാദ്: അപരാജിത ജയങ്ങളുമായി മുന്നേറുന്ന ഇന്ത്യ വിജയക്കുതിപ്പ് തുടരാന്‍ ബുധനാഴ്ച ന്യൂസിലാന്റിനെതിരെ ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ഇറങ്ങുന്നു. ആരാധകര്‍ക്ക് മൊബൈലുകളിലും സ്മാര്‍ട് ടിവികളിലും മത്സരം സൗജന്യമായി കാണാവുന്നത്. എല്ലാ ജിയോ ഉപഭോക്താക്കള്‍ക്കും മത്സരം ജിയോ ടിവിയില്‍ സൗജന്യമായി കാണാന്‍ കഴിയും. ഫോണിലെ ആപ്പ് സ്റ്റോറില്‍ നിന്നോ, ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ജിയോടിവി ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. നിങ്ങളുടെ ജിയോ അക്കൗണ്ട് ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ച്‌ ജിയോടിവി ആപ്പില്‍ ലോഗിന്‍ ചെയ്യുക. സ്റ്റാര്‍ സ്‌പോര്‍ട്‌സ് […]
Read More

കേരളത്തിലെ സിവില്‍ സര്‍വീസ് സംതൃപ്തമാണ്; മുഖ്യമന്ത്രി

സർവീസ് മേഖലയിലെ ജീവനക്കാരെയും പൊതുജനങ്ങളെയും ഭിന്നിപ്പിക്കാൻ കേരളത്തിൽ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കൊച്ചിയിൽ എൻജിഒ യൂണിയൻ വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വലതുപക്ഷ സർക്കാരിന്റെ കാലത്ത് സർവീസ് മേഖലയ്ക്ക് വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.അഴിമതി മുക്തമായ സിവില്‍ സര്‍വീസ് എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ എന്‍ജിഒ യൂണിയന് മാത്രമേ കഴിയൂ എന്ന് പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലെ സിവില്‍ സര്‍വീസ് മറ്റേതൊരു സംസ്ഥാനത്തേക്കാളും സംതൃപ്തമാണ്. എന്നാല്‍ ആ സംതൃപ്തി പ്രകടിപ്പിക്കേണ്ടത് ജനങ്ങള്‍ക്ക് […]
Read More