BMC News Desk

രാജ്യത്ത് എൽ‌എം‌ആർ‌എയുടെ കർശന പരിശോധന തുടരുന്നു;നിയമ ലംഘകരായ 54 പ്രവാസികളെ നാടുകടത്തി

ബഹ്റൈനിലെ തൊഴിൽ, താമസ നിയമ ലംഘനങ്ങൾ തടയുന്നതിനുള്ള രാജ്യവ്യാപക ശ്രമത്തിന്റെ ഭാഗമായി ബഹ്‌റൈനിലെ ലേബർ മാർക്കറ്റ് റെഗുലേറ്റി അതോറിറ്റി കഴിഞ്ഞ ആഴ്ച 860 പരിശോധനാ സന്ദർശനങ്ങളും 11 സംയുക്ത കാമ്പെയ്‌നുകളും നടത്തി. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 6 വരെ നടത്തിയ പരിശോധനയിൽ നിയമലംഘകകരും ക്രമരഹിതവുമായ 16 തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും, 54 പ്രവാസികളെ നാടുകടത്തുകയും ചെയ്തു .രാജ്യത്തെ നിയമ സംരക്ഷണം ലക്ഷ്യമിട്ട് പരിശോധനകൾ തുടരാൻ പ്രതിജ്ഞാബദ്ധം ആണെന്നും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.
Read More

ശരിയായ രീതിയില്‍ മാലിന്യം കൊണ്ടുപോകാത്ത ട്രക്കുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാൻ ഒരുങ്ങി ബഹ്റൈൻ

2019-ലെ പൊതു ശുചിത്വ നിയമത്തിന്റെ അടിസ്ഥാനത്തില്‍, പൊതുജനാരോഗ്യം, റോഡ് സുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് ഭീഷണിയാകുന്ന പ്രവണതകള്‍ തടയാൻ ലക്ഷ്യമിട്ട് ഒരു പ്രചാരണം ആരംഭിച്ചതായി കാപിറ്റല്‍ ട്രസ്റ്റീസ് അതോറിറ്റി ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ വ്യക്തമാക്കി.ഇതിന്റെ ഭാഗമായി മാലിന്യം ശരിയായി മൂടാതെ കൊണ്ടു പോകുന്ന ട്രക്കുകള്‍ക്കെതിരെ കർശന നടപടികള്‍ സ്വീകരിക്കാൻ തയ്യാറെടുക്കുകയാണ് അതോറിറ്റി.പുതിയ നിയമങ്ങള്‍ പ്രകാരം, ബഹ്റൈനില്‍ മാലിന്യം വഹിക്കുന്ന ട്രക്കുകള്‍ പൂർണമായും മൂടിയിരിക്കണം. മാത്രമല്ല, യാത്രയ്ക്കിടെ മാലിന്യം റോഡിലേക്ക് വീഴുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യണം.നഗരത്തിലെ ശുചിത്വം നിലനിർത്തുന്നതിനും […]
Read More

ബാങ്ക് കാർഡുകൾ നഷ്ടമായാൽ പൊതുജനങ്ങൾ ഉടനടി ബാങ്കുകളെ അറിയിക്കണമെന്ന് മുന്നറിയിപ്പുമായി ബഹ്റൈനിലെ അധികൃതർ

ബഹ്‌റൈനിലെ ജനങ്ങളോട് ഓൺലൈൻ പെയ്മെൻറ് ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിച്ച് പബ്ലിക് പ്രോസിക്യൂഷൻ .കൂടാതെ ബാങ്ക് കാർഡുകൾ നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്താൽ ഉടൻ തന്നെ ബാങ്കുമായി ബന്ധപ്പെടണമെന്നും അധികൃതർ നിർദ്ദേശിച്ചു. കാണാതായ ബാങ്ക് കാർഡുകളെ കുറിച്ച് അധികൃതരെ അറിയിക്കുന്നതിൽ വരുത്തുന്ന വീഴ്ച ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും എന്നും മുന്നറിയിപ്പുണ്ട്.ജനങ്ങളുടെ കാർഡുകൾ നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്താൽ ഉടനടി ബാങ്കുകൾ ഏർപ്പെടുത്തിയിട്ടുള്ള കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചോ , ഓൺലൈൻ ബാങ്കിംഗ് പോർട്ടൽ വഴിയോ ബാങ്കിനെ അറിയിക്കുന്നത് […]
Read More

മാനവികതയുടെ സന്ദേശം ഉണർത്തിക്കൊണ്ട് ബഹ്‌റൈൻ മീഡിയ സിറ്റി, ലൗഷോറിലെ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച ഓണാഘോഷം ശ്രദ്ധേയമായി

ബഹ്‌റൈൻ മീഡിയ സിറ്റിയുടെ ഓണാഘോഷമായ ശ്രാവണ മഹോത്സവം 2025ന്റെ ഭാഗമായി, ലൗഷോർ ബഹ്‌റൈൻ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷി കുട്ടികളുടെ ആശ്രയ കേന്ദ്രമായി വയനാട്ടിൽ സ്ഥിതിചെയ്യുന്ന ലൗഷോറിലെ മക്കൾക്ക് വേണ്ടിയുള്ള ഓണഘോഷം സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടിയിൽ വിശിഷ്ടാതിഥിയായി രതീഷ് അസോസിയേറ്റ്സ് എം ഡി രതീഷ് പുത്തൻപുരയിൽ, ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ : ബിനു മണ്ണിൽ വർഗീസ്, ലൗഷോർ ജനറൽ സെക്രട്ടറി യു എ മുനീർ,ട്രഷറർ അസീസ് വയനാട് എന്നിവർ പങ്കെടുത്തു. ലൗഷോർ […]
Read More

കെ സി എ ബി എഫ് സി ഓണം പൊന്നോണം 2025 ഓണപ്പായസ മത്സരം

കേരള കാത്തലിക് അസോസിയേഷൻ കെ സി എ ബി എഫ് സി ഓണം പൊന്നോണം 2025 ആഘോഷങ്ങളോടനുബന്ധിച്ച് പായസ മത്സരം സംഘടിപ്പിച്ചു.മധുരതരമായ പായസങ്ങളുമായി മത്സരാർത്ഥികൾ കാണികളുടെ മനം കവർന്ന മത്സരത്തിൽ രജനി മനോഹർ വിജയിയായി. ഷക്കീല, ബിന്ദു മിൽട്ടൺ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തിന് അർഹരായി.കെസിഎ വികെ എൽ ഹാളിൽ വച്ച് നടന്ന മത്സരത്തിൽ പാചക രംഗത്ത് പ്രശസ്തരായ യു കെ ബാലൻ, ലക്ഷ്മി ബിജു കുമാർ , സിജി ബിനു എന്നിവർ വിധി നിർണ്ണയം […]
Read More

ബഹ്റൈനിൽ കെ.ആർ സുനിൽ എഴുതിയ “വെളിച്ചപ്പാടും പോക്കറ്റടിക്കാരും ” പുസ്തക പ്രകാശനം വെള്ളിയാഴ്ച

ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ബഹ്റൈൻ മീഡിയാ സിറ്റിയുടെ സഹകരണത്തോടെ പ്രശസ്ത തിരകഥാകൃത്തും ഡോക്യുമെൻ്ററി ഫോട്ടോഗ്രാഫറുമായ കെ.ആർ. സുനിൽ എഴുതിയ “വെളിച്ചപ്പാടും പോക്കറ്റടിക്കാരും ” രണ്ടാം പതിപ്പിൻ്റെ പുസ്തക പ്രകാശനകർമ്മം പ്രമുഖ സാമൂഹ്യ സേവന ജീവകാരുണ്യ പ്രവർത്തകനും പ്രവാസി മലയാളി ഫെഡറേഷൻ ജിസിസി പ്രസിഡൻ്റുമായ ബഷീർ അമ്പലായിയുടെ സാനിധ്യത്തിൽ സിനിമാ നിർമ്മാതാവും ബി.എം.സി. ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് സെപ്റ്റംബർ 12 വെള്ളിയാഴ്ച വൈകീട്ട് 6.30-ന് ബഹ്റൈൻ മീഡിയാ സിറ്റിയിൽ പുസ്തക പ്രകാശനം ഉത്ഘാടനം […]
Read More

കാരുണ്യതീരം ബഹ്‌റൈൻ ഓണകിറ്റ് വിതരണം ചെയ്തു.

ബഹ്‌റൈനിലെ അറിയപ്പെടുന്ന ജീവകാരുണ്യ സംഘടനയായ കാരുണ്യതീരം ബഹ്റൈൻ കുറഞ്ഞ വേതനക്കാർക്കുള്ള ഭഷ്യധാന്യ ഓണകിറ്റുകളും, ബഹ്‌റൈൻ മീഡിയ സിറ്റിയുടെ ആയിരം പേർക്കുള്ള ഓണക്കോടി വിതരണത്തിൽ പങ്ക് ചേർന്ന് ഓണക്കോടി വിതരണവും ചെയ്തു.പ്രസിഡന്റ്‌ സിബി കുര്യൻ തോമസ് ചടങ്ങിന് അധ്യക്ഷത വഹിച്ചു സെക്രട്ടറി ദേവി ദിവ്യ സ്വാഗതം പറഞ്ഞു.ബിഎംസി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് വിതരണ ഉൽഘാടനം നിർവഹിച്ചു.രതീഷ് പുത്തൻപുരയിൽ മുഖ്യഥിതിയായി. കാരുണ്യ തീരം ചെയർമാൻ അബ്ദുൽഹമീദ്,രക്ഷാധികാരികളായ ഗോപാലൻ വി.സി, ഇ വി രാജീവൻ, അൻവർ നിലമ്പൂർ എന്നിവർ ആശംസകൾ നേർന്ന് […]
Read More

ഇടപ്പാളയം പ്രവാസി കൂട്ടായ്മയുടെ ‘ഓർമ്മയിലെ ഓണം’ മാഗസിൻ പ്രകാശനം ചെയ്തു

ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മ ബഹ്‌റൈൻ ചാപ്റ്റർ സാഹിത്യവേദിയുടെ ഓണപ്പതിപ്പായ ‘ഓർമ്മയിലെ ഓണം’ മാഗസിൻ്റെ പ്രകാശനം എടപ്പാളിൽ നടന്ന പൂരാടവാണിഭം പരിപാടിയിലെ സാംസ്‌കാരിക സമ്മേളനത്തിൽ വെച്ച് നടന്നു. എം.എൽ.എ. ഡോ. കെ.ടി. ജലീൽ, പ്രമുഖ സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി രാമകൃഷ്ണൻ ,എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.വി. സുബൈദ, എടപ്പാളിൻ്റെ പ്രിയ എഴുത്തുകാരൻ റഫീഖ് എടപ്പാൾ എന്നിവർ ചേർന്ന് ഇടപ്പാളയം ബഹ്‌റൈൻ രക്ഷാധികാരി പാർവ്വതി ടീച്ചറുടെ സാന്നിധ്യത്തിലാണ് മാഗസിൻ പ്രകാശനം നടന്നത്. […]
Read More

കേരള കാത്തലിക് അസോസിയേഷൻ (കെ‌.സി‌.എ) കുട്ടികൾക്കായി നടത്തിവരുന്ന കലാ-സാഹിത്യ, സംസ്കാരിക മാമാങ്കം “ദി ഇന്ത്യൻ ടാലൻറ്റ് സ്കാൻ” 25ആം വർഷത്തിലേക്ക്.

കേരള കാത്തലിക് അസോസിയേഷൻ (കെ‌.സി‌.എ) കുട്ടികൾക്കായി നടത്തിവരുന്ന കലാ-സാഹിത്യ, സംസ്കാരിക മാമാങ്കം “ദി ഇന്ത്യൻ ടാലൻറ്റ് സ്കാൻ” 25ആം വർഷത്തിലേക്ക്.ഒക്ടോബർ മുതൽ 2025 ഡിസംബർ വരെ കേരള കാത്തലിക് അസോസിയേഷൻ (കെ‌.സി‌.എ) കുട്ടികൾക്കായി നടത്തിവരുന്ന കലാ-സാഹിത്യ, സംസ്കാരിക മാമാങ്കം “ദി ഇന്ത്യൻ ടാലൻറ്റ് സ്കാൻ” 25ആം വർഷത്തിലേക്ക് കടക്കുകയാണ്.ബഹ്‌റൈനിൽ താമസക്കാരായ എല്ലാ ഇന്ത്യൻ കുട്ടികൾക്കും പങ്കെടുക്കുവാൻ സാധിക്കുന്ന മത്സരങ്ങൾ 2025 ഒക്ടോബർ രണ്ടാം വാരം മുതൽ 2025 ഡിസംബർ ആദ്യ വാരം വരെ നടക്കും.പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി […]
Read More

പാതിവില തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ട് സര്‍ക്കാര്‍

പാതിവില തട്ടിപ്പുകേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ട് സര്‍ക്കാര്‍. അന്വേഷണ സംഘത്തിന്റെ തലവനായ ക്രൈംബ്രാഞ്ച് എസ്പി എംജെ സോജനെ വിജിലന്‍സിലേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെയാണ് നടപടി. ഇനി പ്രത്യേക സംഘം അന്വേഷിക്കേണ്ടതില്ലെന്നും ക്രൈംബ്രാഞ്ചിന്റെ അതത് യൂണിറ്റുകള്‍ അന്വേഷിച്ചാല്‍ മതിയെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം. പാതിവിലയ്ക്ക് സ്‌കൂട്ടറുകള്‍ ഉള്‍പ്പെടെ ലഭിക്കുമെന്ന പേരില്‍ കേരളത്തില്‍ ഉടനീളം നടന്ന തട്ടിപ്പായിരുന്നു പാതിവില തട്ടിപ്പ്. 500 കോടി രൂപയിലധികം രൂപയാണ് ഇതിലൂടെ തട്ടിയെടുത്തത്. 1400 ലധികം പരാതികളാണ് ഉയര്‍ന്നിരുന്നത്. പ്രത്യേക സംഘം ഇല്ലാതായതോടെ അന്വേഷണം […]
Read More