BMC News Desk

ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ സിമുലേഷൻ സംവിധാനം സ്ഥാപിച്ചു.

ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏറ്റവും ആധുനികമായ എയർ ട്രാഫിക് കൺട്രോൾ ടവറിനായി സിമുലേഷൻ സംവിധാനം സ്ഥാപിച്ചു.ബഹ്റൈൻ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം ആണ് ഇത് സ്ഥാപിച്ചത്. ഏറ്റവും പുതിയ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് എയർ ട്രാഫിക് കൺട്രോളർമാർക്കായി ഒരു സംയോജിത സിമുലേഷൻ പ്ലാറ്റ്‌ഫോമാണ് പുതിയ സംവിധാനം നൽകുന്നത് . ബഹ്റൈൻ എയർപോട്ടിനു ചുറ്റുമുള്ള പ്രദേശങ്ങളുടെ പനോരമിക് ദൃശ്യങ്ങൾ കണ്ടു കൊണ്ട് , വിവിധ കാലാവസ്ഥകളിൽ എയർ ട്രാഫിക് കൺട്രോൾ ടവർ പ്രവർത്തനങ്ങൾ മനസിലാക്കാൻ ഈ ഹൈടെക് സിസ്റ്റത്തിലൂടെ സാധിക്കുന്നതാണ്. […]
Read More

എസ്എന്‍ ട്രസ്റ്റ് ബൈലോയില്‍ നിര്‍ണായക ഭേദഗതി ;ഹൈക്കോടതി

എസ് എന്‍ ട്രസ്റ്റിന്റെ ബൈലോയില്‍ നിര്‍ണായക ഭേദഗതി വരുത്തി ഹൈക്കോടതി. വഞ്ചനാ കേസുകളിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും ഉള്‍പ്പെട്ടവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ നിന്നും വിട്ടു നില്‍ക്കണം എന്ന ഭേദഗതിയാണ് വരുത്തിയിരിക്കുന്നത്. വെള്ളാപ്പള്ളി നടേശനെയടക്കം ഈ വിധി ബാധിക്കുമെന്നാണ് വിലയിരുത്തല്‍ മുന്‍ ട്രസ്റ്റ് അംഗം അഡ്വ ചെറുന്നിയൂര്‍ ജയപ്രകാശ് നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ച് ബൈലോ പുതുക്കി ഉത്തരവിറക്കിയത്. കേസില്‍ കുറ്റവിമുക്തരാകും വരെ ട്രസ്റ്റ് ഭാരവാഹിയായി തുടരാന്‍ പാടില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. വിധി സ്വാഗതം ചെയ്ത് […]
Read More

ഇന്ത്യയുമായി യുദ്ധത്തിനില്ല, അനുനയത്തിന് തയ്യാറെന്ന് പാകിസ്താൻ

കാശ്മീർ അടക്കമുള്ള വിഷയങ്ങളിൽ ഇന്ത്യയുമായി ചർച്ചക്ക് തയ്യാറെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരിഫ്. ഇന്ത്യയുമായുള്ള മൂന്ന് യുദ്ധങ്ങൾ സമ്മാനിച്ചത് കൂടുതൽ ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ദുബായ് ആസ്ഥാനമായുള്ള അൽ അറേബിയ ടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇന്ത്യയുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ആഗ്രഹിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തിയത് കാശ്മീർ അടക്കമുള്ള വിഷയങ്ങളിൽ ഒരുമിച്ചിരുന്ന് ചർച്ചകൾ നടത്തുന്നതിനായി ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദ്ദേഹം ക്ഷണിക്കുന്നുണ്ട്. ഇരുരാജ്യങ്ങളും സമാധാനപരമായി ജീവിച്ച് പുരോഗതിയിലേക്ക് നീങ്ങുന്നതും പരസ്പ്പരം വഴക്കിട്ട് സമയം കളയുന്നതും […]
Read More

പ്രവാസിയും കുടുംബവും പ്രഭാഷണം നാളെ (18-01-23)

ഐ.സി.എഫ് നാഷണല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവാസിയും കുടുംബവും എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിക്കുന്നു. നാളെ (18-01-23) രാത്രി 8.30ന് മനാമ ഐ.സി.എഫ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷനും പാടന്തറ മര്‍ക്കസ് ജനറല്‍ സെക്രട്ടറിയും പ്രമുഖ പ്രഭാഷകനുമായ ദേവര്‍ശോല അബ്ദുല്‍ സലാം മുസ് ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. ഫെബ്രുവരി 26ന് പാടന്തറയില്‍ നടക്കുന്ന 800 വധുവരന്‍മാരുടെ സമൂഹ വിവാഹത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് അദ്ദേഹം ബഹ്‌റൈനിലെത്തിയത്. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു
Read More

വിദ്യാർത്ഥികൾ ധാർമിക മൂല്യം ഉയർത്തിപ്പിടിക്കുന്നവരാവുക ; അവൈകെനിങ് -23

സൽമാബാദ് : ലഹരിയും ആസ്വാദനവും ജീവിതം നശിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ വിദ്യാർത്ഥികൾ ധർമിക മൂല്യം ഉയർത്തിപിടിക്കുന്നവരായി മാറണമെന്ന് രിസാല സ്റ്റഡി സർക്കിൾ (ആർ. എസ്. സി.) അവൈകെനിങ് -23 അഭിപ്രായപ്പെട്ടു . സൽമാബാദ് അൽഹിലാൽ ഓഡിറ്റോറിയത്തിൽ, ആർ. എസ്. സി. മനാമ സോൺ ചെയർമാൻ റാഷിദ് കല്ലടക്കുറ്റിയുടെ അധ്യക്ഷതയിൽ ഐ സി എഫ് നാഷണൽ അഡ്മിൻ പ്രസിഡന്റ് അബ്ദുസ്സലാം മുസ്ലിയാരുടെ പ്രാർത്ഥനയോടെ തുടങ്ങിയ പരിപാടി ഐ.സി.എഫ് നാഷണൽ സംഘടനാകാര്യാ പ്രസിഡന്റ് ഷാനവാസ് മദനി ചേടിക്കുണ്ട് ഉദ്ഘടനം ചെയ്തു . […]
Read More

ജയകൃഷ്ണന് ബഹ്റൈൻ മലയാളി സെയിൽസ് ടീം അനുശോചനം രേഖപ്പെടുത്തി.

മനാമ. ബഹ്റൈനിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞ എറണാകുളം പറവൂർ സ്വദേശി ജയകൃഷ്ണൻ ഷാജിക്ക് (34) ബഹ്റൈൻ മലയാളി സെയിൽ ടീം എസ് വൈ എം എസ് ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്ന യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. പത്ത് വർഷമായി ബഹ്റൈനിൽ പ്രവാസിയായിരുന്ന ജയകൃഷ്ണൻ യുണിലിവർ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ശനിയാഴ്ച വൈകീട്ട് ഈസ ടൗണിലെ താമസ സ്ഥലത്ത് കുഴഞ്ഞു വീണ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അടുത്ത ആഴ്ച നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. ഭാര്യ സുമിയും […]
Read More

കേരളത്തിൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കി; ഉത്തരവ് ഇറക്കി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് മാസ്‌ക് നിർബന്ധമാക്കി. കൊവിഡ് ഭീഷണി വിട്ടുമാറാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കിയത്. പൊതുസ്ഥലത്തും ജോലി സ്ഥലങ്ങളിലും ആളുകൾ കൂടുന്നിടത്തും മാസ്ക് ധരിക്കണം. ജോലി സ്ഥലത്തും വാഹനങ്ങളിലും മാസ്ക് നിർബന്ധം.സാനിറ്റൈസറും നിർബന്ധമാക്കുന്നതാണ് ആരോഗ്യവകുപ്പിന്റെ വിജ്ഞാപനം. നിലവിൽ ഭയപ്പെടേണ്ട അവസ്ഥ കേരളത്തിലില്ല. എന്നാൽ ജാഗ്രത കൈവിടേണ്ട സമയമായിട്ടില്ലെന്ന് കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.പൊതു ചടങ്ങുകളിൽ സാമൂഹിക അകലം നിർബന്ധമാക്കി. കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ ദേശീയതലത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങൾ പുതുക്കിയാണ് സംസ്ഥാനം ഇപ്പോൾ […]
Read More

ബഹ്‌റൈനിൽ “എൻബിആർ ഡിജിറ്റൽ സ്റ്റാമ്പ്” മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി.

ബഹ്റൈൻ നാഷണൽ ബ്യൂറോ ഫോർ റവന്യൂ സ്മാർട്ട്ഫോണുകൾക്കായി “എൻബിആർ ഡിജിറ്റൽ സ്റ്റാമ്പ്” മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി.സിഗരറ്റ് ഉൽപന്നങ്ങളിലെ ഡിജിറ്റൽ സ്റ്റാമ്പ് പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി ആണ് ഇത്. പുകയില ഉൽപ്പന്നങ്ങളിലെ ഡിജിറ്റൽ സ്റ്റാമ്പ് QR കോഡ് സ്കാൻ ചെയ്യുന്നത് വഴി ഉൽപ്പന്നം ആധികാരികമാണെന്നും പ്രദർശിപ്പിച്ചിരിക്കുന്ന വിവരങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ ഇത് വഴി ഉപയോക്താക്കൾക്ക് സാധിക്കും.ഡിജിറ്റൽ സ്റ്റാമ്പിലെ സുരക്ഷാ ഫീച്ചറുകളും കോഡുകളും വഴി എക്സൈസ് സാധനങ്ങളുടെ നിർമ്മാണ ഘട്ടം മുതൽ ഉപഭോഗം വരെ ട്രാക്ക് […]
Read More

ഒട്ടാവ യൂണിവേഴ്സിറ്റി പ്രസിഡന്റുമായി ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രി കൂട്ടിക്കാഴ്ച നടത്തി

ഒട്ടാവ സർവകലാശാലയുടെ പ്രസിഡന്റ് ജാക്വസ് ഫ്രെമോണ്ടുമായി ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമ കൂടിക്കാഴ്ച നടത്തി.ഉന്നതവിദ്യാഭ്യാസരംഗത്തും ശാസ്ത്രഗവേഷണരംഗത്തെയും ബഹ്‌റൈന്റ വളർച്ചയെ കുറിച്ച് ഡോ. ജാക്വസ് അവലോകനം നടത്തി.ഉന്നതവിദ്യാഭ്യാസത്തിന്റെ നേട്ടങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഈ മേഖലയിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിനുമുള്ള ബഹ്‌റൈന്റെ നീക്കത്തെക്കുറിച്ചും വിദ്യാഭ്യാസ മന്ത്രി യോഗത്തിൽ വിശദീകരിച്ചു. ബഹ്‌റൈൻ കോളേജ് ഓഫ് ടീച്ചേഴ്‌സും ഒട്ടാവ യൂണിവേഴ്‌സിറ്റിയിലെ കോളേജ് ഓഫ് എജ്യുക്കേഷനും തമ്മിലുള്ള ഏകോപനത്തിനുപുറമെ വിവിധ മേഖലകളിൽ വിദ്യാഭ്യാസ മന്ത്രാലയവും ഒട്ടാവ സർവകലാശാലയും തമ്മിലുള്ള സഹകരണത്തിന്റെ വശങ്ങളും […]
Read More

കെ സി എ ദ ഇന്ത്യൻ ടാലന്റ് സ്കാൻ 2022- 23 ജനുവരി 14 ന് സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു.

കെ സി എ ദ ഇന്ത്യൻ ടാലന്റ് സ്കാൻ 2022- 23 ജനുവരി 14 ന് സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. ഗ്രൂപ്പ് 2 – നാടോടി നൃത്ത മത്സരത്തിൽ ഒന്നാം സമ്മാനം സൈന പ്രവീൺ രണ്ടാം സമ്മാനം ആരാധ്യ ജിജേഷ് മൂന്നാം സമ്മാനം മാളവിക ബിനോജ് ഗ്രൂപ്പ് 4– മാപ്പിളപ്പാട്ട് മത്സരത്തിൽ ഒന്നാം സമ്മാനം ഭൂമിക സൂരജ് രണ്ടാം സമ്മാനം ഗായത്രി സുധീർ മൂന്നാം സമ്മാനം ശ്രീനന്ദ കെ പ്രവീൺ നാടോടി നൃത്ത ഗ്രൂപ്പ് […]
Read More