ഐവൈസിസി ബഹ്‌റൈൻ ദേശീയ കൺവെൻഷൻ ‘ലക്ഷ്യ 2026’ സംഘടിപ്പിച്ചു
ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐവൈസിസി) ബഹ്‌റൈൻ 2026–27 കമ്മിറ്റി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ‘ലക്ഷ്യ 2026’ എന്ന പേരിൽ പ്രവർത്തനോദ്ഘാടനവും ദേശീയ കൺവെൻഷനും സംഘടിപ്പിച്ചു.ഐവൈസിസി ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്തിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ഐസിആർഎഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സലിം അബുത്വാലിബ് സ്വാഗതം ആശംസിച്ചു. ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് മുഖ്യാതിഥിയായിരുന്നു.ബി.എം.സി മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, ഐ.ഒ.സി ബഹ്‌റൈൻ ജനറൽ […]









