സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം:ഇന്ത്യൻ സ്‌കൂളിന് തിളക്കമാർന്ന വിജയം
ഈ വർഷത്തെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്ക് ഉജ്വല വിജയം. ഇത്തവണയും ഇന്ത്യൻ സ്‌കൂൾ അതിന്റെ ദീർഘകാല അക്കാദമിക മികവിന്റെ പാരമ്പര്യം ഉയർത്തിപ്പിടിച്ചു. സ്കൂൾ 98.09 എന്ന മികച്ച ഓവറോൾ വിജയശതമാനം കൈവരിച്ചു. ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗങ്ങളിൽ സ്കൂൾ നൂറു ശതമാനം വിജയം കരസ്ഥമാക്കി. 21 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ വൺ ഗ്രേഡുകൾ നേടിയപ്പോൾ, 52 വിദ്യാർത്ഥികൾ പരീക്ഷയിൽ 90 ശതമാനമോ അതിൽ കൂടുതലോ കരസ്ഥമാക്കി. പരീക്ഷയിൽ 272 വിദ്യാർത്ഥികൾക്ക് 75% […]









