BMC News Desk

പത്തനംതിട്ടയിൽ പുഞ്ചകണ്ടത്തിൽ വീണ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

പത്തനംതിട്ട കോയിപ്രം നെല്ലിക്കലിൽ പമ്പയാറിനോട് ചേർന്ന പുഞ്ചകണ്ടത്തിൽ വീണ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.വള്ളത്തിൽ മീൻ പിടിക്കാൻ പോയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. നാല്ലിക്കൽ സ്വദേശി മിഥുൻ, കിടങ്ങന്നൂർ സ്വദേശി രാഹുൽ എന്നിവരാണ് മരിച്ചത്.ഒരാൾ കൂടി അപകടത്തിൽപ്പെട്ടതായാണ് വിവരം. ഇവരുടെ സുഹൃത്തായ തിരുവല്ല സ്വദേശി ദേവ് ശങ്കറിനെ കണ്ടെത്താൻ അഗ്നിരക്ഷാ സേന തിരച്ചിൽ നടത്തുകയാണ്.
Read More

പ്രവാസി ലീഗൽ സെൽ ഗ്ലോബൽ കോർഡിനേറ്റർ; അഡ്വ. ഡോ. സെബാസ്റ്റ്യൻ ജോസഫ്

പ്രവാസി ലീഗൽ സെൽ ഗ്ലോബൽ കോർഡിനേറ്ററായി അഡ്വ. ഡോ. സെബാസ്റ്റ്യൻ ജോസഫ് അട്ടപ്പാട്ട് നിയമിതനായി. സുപ്രീം കോടതിയിലും ,കേരള ഹൈക്കോടതിയിലും മറ്റ് കോടതികളിലും പ്രാക്ടീസ് ചെയ്യുന്ന അഡ്വ. ഡോ. സെബാസ്റ്റ്യൻ മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്നാണ് നിയമത്തിൽ ഡോക്ടറേറ്റ് എടുത്തിട്ടുള്ളത്. ഇതിനകം പതിനാലു ഗ്രന്ധങ്ങളുടെ രചയിതാവുകൂടെയാണ് അഡ്വ. ഡോ. സെബാസ്റ്റ്യൻ. രാജ്യത്തിനകത്തും പുറത്തും നിരവധി സംഘടനകളും അഭിഭാഷകരുമായി വലിയ ബന്ധം പുലർത്തുന്ന അഡ്വ. ഡോ. സെബാസ്റ്റ്യൻ ജോസഫ്, പ്രവാസി ലീഗൽ സെൽ പ്രവർത്തനങ്ങൾ ഉയർന്ന തലത്തിലേക്കെത്തിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ലീഗൽ […]
Read More

അൽ ഒറൂബ ഫിഡെ റേറ്റഡ് ഓപ്പൺ റാപ്പിഡ് ചെസ് ടൂർണമെന്റിന്റെ ഏഴാം മാസ പതിപ്പ് ; സിറിയൻ താരം അഗിയാദ് മെറോ ചാമ്പ്യൻ

സിറിയൻ താരം അഗിയാദ് മെറോ അൽ ഒറൂബ ഫിഡെ റേറ്റഡ് ഓപ്പൺ റാപ്പിഡ് ചെസ് ടൂർണമെന്റിന്റെ ഏഴാം മാസ പതിപ്പിലെ ചാമ്പ്യൻഷിപ്പ് കിരീടം കരസ്ഥമാക്കി.അൽ ഒറൂബ ഗെയിംസ് ഹാളിൽ ജൂണിൽ നടന്ന മത്സരത്തിൽ ഒന്നാമതെത്തിയ മെറോ, 7 റൗണ്ടുകളിൽ നിന്നായി 6.5 പോയിന്റുകൾ നേടുകയും ആൻഡാലസ് വിസ് കിഡ്‌സിലെ ഇന്ത്യൻ താരം അജിങ്ക്യ വാമൻ ഖോർജുവെങ്കറിനെതിരായ ഫൈനൽ റൗണ്ട് സമനില ഒഴികെയുള്ള എല്ലാ ഗെയിമുകളിലും വിജയിക്കുയും ചെയ്തു. മെയ് മാസത്തെ ടൂർണമെന്റ് ചാമ്പ്യനായ ഫിലിപ്പീൻസിലെ മുൻനിര കളിക്കാരനായ […]
Read More

അക്ഷരങ്ങളെ പ്രണയിക്കുന്നവർക്ക് എ.കെ.സി.സി.യുടെ അക്ഷരക്കൂട്ട്

എ.ഐ. യുഗത്തിലേക്ക് ലോകം ചുരുങ്ങുമ്പോൾ വായന ഇനിയും മരിച്ചിട്ടില്ല എന്ന് തെളിയിക്കാനുള്ള എളിയ പരിശ്രമമാണ് ബഹ്‌റൈൻ എ.കെ.സി.സി.യുടെ അക്ഷരകൂട്ട് എന്ന അക്ഷരസ്നേഹികളുടെ കൂട്ടായ്മ.വായന താൽപരരും എഴുത്തുമോഹികളുമായവരുടെ പ്രതിമാസ കൂടിച്ചേരലാണ് അക്ഷരക്കൂട്ട്.ഓഗസ്റ്റ് 22 – നാണ് ആദ്യ അക്ഷരക്കൂട്ട്.സ്വന്തം ഭാവനയിൽ സ്ഫുടം ചെയ്തെടുത്ത ചിന്തകളും രചനകളും ആയി മാസത്തിൽ ഒരു തവണ ഒത്തുകൂടാനാണ് അക്ഷരകൂട്ടത്തിന്റെ പദ്ധതി. എഴുതിയ കവിതകളും,കഥകളും അനുഭവങ്ങളും പങ്കുവെയ്ക്കും. വായിച്ച പുസ്തകങ്ങളെ കുറിച്ച് ചർച്ചകൾ നടത്തും സ്വന്തം സൃഷ്ടികൾ കൂട്ടായ്മയിൽ അവതരിപ്പിക്കും. തുടർ രചനകൾക്ക് മുതൽക്കൂട്ടായി […]
Read More

കായംകുളം പ്രവാസി കൂട്ടായ്മ സൗജന്യ മെഡിക്കൽ ക്യാമ്പ്

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി അൽ ഹിലാൽ മെഡിക്കൽ സെൻ്റർ മനാമയുമായി സഹകരിച്ചു കൊണ്ട് കായംകുളം പ്രവാസി കൂട്ടായ്മ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ആഗസ്റ്റ് 15 വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ചക്ക് 12.30 വരെ അൽ ഹിലാൽ മെഡിക്കൽ സെൻ്റർ മനാമയിൽ വെച്ചാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കുന്നത്. ക്യാമ്പിൽ ക്രിയാറ്റിൻ, SGPT,SGOT,RBS,ടോട്ടൽ കൊളസ്ട്രോൾ ,യൂറിക് ആസിഡ് ,ട്രൈഗ്ലിസറൈഡുകൾ എന്നീ സേവനങ്ങളും ഒപ്പം ഡോക്ടറുടെ കൺസൾട്ടേഷനും ഉണ്ടാകും. കൂടാതെ ഡിസ്‌കൗണ്ട് നിരക്കിൽ വിറ്റാമിൻ D – 3 […]
Read More

ഐ.വൈ.സി.സി ബഹ്‌റൈൻ പൂൾ പാർട്ടി 2025 സംഘടിപ്പിച്ചു

ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി സംഘടിപ്പിച്ച പൂൾ പാർട്ടി 2025 സംഘടിപ്പിച്ചു.വർണാഭമായ പരിപാടികളും, നീന്തൽ മത്സരങ്ങളും ഗാനമേളയും പൂൾ പാർട്ടിക്ക് മികവേകി. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ്‌ പരിപാടിക്ക് അധ്യക്ഷത വഹിച്ചു. കോർ കമ്മിറ്റി, എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി.സഹപ്രവർത്തകർ ഒത്തുചേരുന്നത് സ്നേഹബന്ധം വർദ്ധിപ്പിക്കാനും മാനസിക സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുമെന്ന് ഷിബിൻ തോമസ് പറഞ്ഞു. പ്രവാസ ഭൂമിയിൽ മാനസിക പിരിമുറക്കം കുറക്കാൻ ഇതുപോലെയുള്ള കൂട്ടായ്മകൾ […]
Read More

വോയ്‌സ് ഓഫ് ആലപ്പി മെമ്പേഴ്‌സ് നൈറ്റ് സംഘടിപ്പിച്ചു.

ആലപ്പുഴ ജില്ലക്കാരുടെ ബഹ്‌റൈനിലെ കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പി മെമ്പേഴ്‌സ് നൈറ്റ് സംഘടിപ്പിച്ചു. അംഗങ്ങൾ തമ്മിലുള്ള സൗഹൃദം ദൃഢമാക്കുന്നതിനും, ജോലിയിടങ്ങളിലെ മാനസീക പിരിമുറുക്കങ്ങൾ ലഘൂകരിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ കലാ പരിപാടികൾ, ഗെയിമുകൾ, ലൈവ് കുക്കിംഗ്, സ്വിമ്മിങ് പൂൾ തുടങ്ങി വൈവിധ്യങ്ങളായ പരിപാടികൾ മെമ്പേഴ്‌സ് നെറ്റിന്റെ ഭാഗമായി നടന്നു. ടുബ്ലിയിലെ ലയാലി വില്ല പൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ നൂറിലധികം അംഗങ്ങളും അവരുടെ കുടുംബാഗങ്ങളും പങ്കെടുത്തു. പത്താം ക്ലാസ്സിലും പ്ലസ് ടു വിലും ഉന്നതവിജയം കരസ്ഥമാക്കിയ വോയ്‌സ് ഓഫ് […]
Read More

ബഹ്റൈനിൽ വി എസ് അനുശോചന യോഗം സംഘടിപ്പിച്ച് ബഹ്‌റൈൻ പ്രതിഭയും, കേരളീയ സമാജവും

മുൻ മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായിരുന്ന വി എസ് അച്യുതാനന്ദന്റെ വേർപാടിൽ അനുശോചന യോഗം സംഘടിപ്പിച്ചു. ബഹ്‌റൈൻ പ്രതിഭയുടെയും ബഹ്‌റൈൻ കേരളീയ സമാജത്തിന്റെയും നേതൃത്വത്തിൽ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ സംഘടിപ്പിക്കപ്പെട്ട അനുശോചന യോഗത്തിൽ ബഹ്‌റൈൻ പൊതു സമൂഹത്തിലെ നൂറുകണക്കിന് പേർ പങ്കെടുത്തു. പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ സ്വാഗതം ആശംസിച്ച യോഗത്തിൽ കേരളീയ സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. സമാജം […]
Read More

വോയിസ് ഓഫ് ട്രിവാൻഡ്രം വി എസ്സ് അനുസ്മരണം സംഘടിപ്പിച്ചു

അന്തരിച്ച മുൻ മുഖ്യമന്ത്രിയും നീണ്ടകാലം പ്രതി പക്ഷ നേതാവുമായി പ്രവർത്തിച്ച വി എസ്സ് അച്യുതാനന്ദന്റെ നിര്യാണത്തിൽ വോയിസ് ഓഫ് ട്രിവാൻഡ്രം അനുശോചനം രേഖപ്പെടുത്തി . ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടന്ന വി എസ്സ് അനുസ്മരണ യോഗം സംഘടനാ വൈസ് പ്രസിഡന്റ് മനോജ് വർക്കല അദ്ധ്യക്ഷത വഹിച്ചു. സെക്രെട്ടറി അരവിന്ദ് സ്വാഗതവും മണിലാൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു .ലോക കേരള സഭാംഗം ഷാജി മൂതല വി എസ് അനുസ്മരണ പ്രഭാഷണം നടത്തി . സ്ത്രീ പക്ഷ രാഷ്ട്രീയം പരിസ്ഥിതി […]
Read More

ബഹ്റൈൻ വനിതകളുടെ പുരോഗതിക്കായുള്ള ‘ദേശീയ പദ്ധതി 2025-26’-ന് തുടക്കമിട്ടു

ഹമദ് രാജാവിന്റെ പത്നി പ്രിൻസസ് സബീക ബിൻത് ഇബ്രാഹിം അല്‍ ഖലീഫ അധ്യക്ഷയായ സുപ്രീം കൗണ്‍സില്‍ ഫോർ വിമൻ (എസ്സിഡബ്ല്യു), ബഹ്റൈൻ സ്ത്രീകളുടെ പുരോഗതിക്കായുള്ള ദേശീയ പദ്ധതി 2025-26 ന് തുടക്കമിട്ടു.കുടുംബ സ്ഥിരത, തീരുമാനമെടുക്കല്‍, സാമ്ബത്തിക പങ്കാളിത്തം, ജീവിത നിലവാരം എന്നീ നാല് മുൻഗണനാ മേഖലകളിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നയങ്ങള്‍, ലിംഗഭേദം കണക്കിലെടുത്ത് ബജറ്റിംഗ്, അവബോധവും പരിശീലനവും, ഓഡിറ്റിംഗും മേല്‍നോട്ടവും, നിരീക്ഷണവും വിലയിരുത്തലും എന്നീ അഞ്ച് പ്രധാന മാനങ്ങളിലുള്ള സംരംഭങ്ങള്‍ ഓരോ മേഖലയിലും ഉള്‍പ്പെടുന്നു. 2005-ല്‍ […]
Read More