BMC News Desk

വി എസ് -സമരപഥങ്ങളിലൂടെ ഊർജം ഉൾക്കൊണ്ട നേതാവ് – ബിനു കുന്നന്താനം

ജനകീയ സമരങ്ങളിൽ നിന്ന് ഊർജം ഉൾക്കൊണ്ട്‌ പ്രവർത്തിച്ച നേതാവ് ആയിരുന്നു വി എസ് എന്ന് ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം അനുസ്മരിച്ചു. അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ അഴിമതിയും, പ്രകൃതി വിഭവങ്ങളും, സർക്കാർ വകസ്ഥലങ്ങളും കൈയേറുന്ന ആളുകൾക്ക് എതിരെയും ശക്തമായ നിലപാട് എടുക്കുന്നതിലൂടെ മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളെപോലെ തന്നെ സ്വന്തം പാർട്ടിയിൽ നിന്നും ശക്തമായ എതിർപ്പ് നേരിടേണ്ടി വന്ന നേതാവ് ആയിരുന്നു വി എസ്. കമ്മ്യുണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി പ്രവർത്തനം ആരംഭിച്ച വി എസ് മരണം വരെ […]
Read More

പോരാട്ടങ്ങളുടെയും തീച്ചൂളയിൽ ഉരുക്കിവാർത്ത നേതാവായിരുന്നു വി. എസ്;കാരുണ്യം

പോരാട്ടങ്ങളുടെയും തീച്ചൂളയിൽ ഉരുക്കിവാർത്ത ജീവിതമാണ് വി. എസ് എന്ന സമരസൂര്യന്റേത്. എന്നും ജനപക്ഷത്ത് നിന്ന നേതാവ്. ജനങ്ങൾക്ക് കൈതൊടാൻ പാകത്തിലുണ്ടായിരുന്ന മനുഷ്യൻ.പാവങ്ങൾക്കും, കർഷകർക്കും, സാധാരണ തൊഴിലാളികൾക്കും ഒപ്പം നിന്ന് ജനഹൃദയങ്ങളിൽ ഇടം നേടിയ മഹൻ ആയിരുന്നു വി. എസ് അച്യുതാനന്ദൻ. 1923 ഒക്ടോബർ 20 ന് വെന്തലത്തറ ശങ്കരന്റെയും അക്കമ്മയുടെയും മകനായി ജനനം. 1927 ൽഅമ്മ അക്കമ്മ വസൂരിമൂലം മരിച്ചു. 1934ൽ അച്ഛൻ ശങ്കരൻ മരിച്ചു. തുടർന്ന് ഏഴാം ക്ലാസിൽ പഠനം നിർത്തി. പരവൂരിലെ തുന്നൽക്കടയിൽ ജോലിക്ക് […]
Read More

വി എസ്. ജനകീയ സമരമുഖ ങ്ങളിലൂടെ വളർന്ന് വന്ന നേതാവ് -രാജു കല്ലുംപുറം.

സി പി എം ന്റെ രൂപീകരണത്തിൽ മുഖ്യ പങ്ക് വഹിക്കുകയും, അനേക വർഷം പാർട്ടിയുടെ പോളിറ്റ് ബ്യുറോ മെമ്പർ, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലും, സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയിലും പ്രവർത്തിച്ച വി എസ് അച്യുതാനന്ദന്റെ വിയോഗം കേരളത്തിലെ സി പി എം നും, ഇടതുപക്ഷ പ്രസ്ഥാങ്ങൾക്കും തീരാ നഷ്ടമാണെന്ന് ഒഐസിസി മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനർ രാജു കല്ലുംപുറം അനുസ്മരിച്ചു. അഴിമതിക്ക് എതിരെ ശക്തമായ നിലപാട് എടുത്ത വി എസ് ന് വേണ്ട പ്രോത്സാഹനം പാർട്ടി […]
Read More

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി

കേരള രാഷ്ട്രീയത്തിലെ അതികായനും, മുൻ മുഖ്യമന്ത്രിയും, കരുത്തനായ നേതാവുമായ സ. വി.എസ്അച്യുതാനന്ദന്റെ നിര്യാണത്തിൽ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി ധീരമായ നിലപാടുകളിലൂടെയും, അഴിമതിക്കെതിരായ പോരാട്ടങ്ങളിലൂടെയും, സാധാരണ ജനങ്ങൾക്ക് വേണ്ടിയുള്ള നിരന്തരമായ പ്രവർത്തനങ്ങളിലൂടെയും അദ്ദേഹം എന്നും നമുക്ക് പ്രചോദനമായിരുന്നു. കേരളത്തിൻ്റെ വികസനത്തിലും സാമൂഹിക പുരോഗതിയിലും അദ്ദേഹം നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടും. വി.എസ്. അച്യുതാനന്ദൻ്റെ വിയോഗം കേരളത്തിന് തീരാനഷ്ടമാണ്. അദ്ദേഹത്തിൻ്റെ ഓർമ്മകൾക്ക് മുന്നിൽ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ആദരാഞ്ജലികൾ അർപ്പിക്കുകയും അസോസിയേഷന്റെ അനുശോചനം രേഖപ്പെടുത്തുകയും […]
Read More

ഒരു നൂറ്റാണ്ടുകാലത്തെ സമരാനുഭവങ്ങളുടെ പ്രതീകമാണ് വി എസ് ;ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്

ഒരു നൂറ്റാണ്ടുകാലത്തെ സമരാനുഭവങ്ങളുടെ പ്രതീകമാണ് അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ എന്ന് ബഹ്‌റൈനിലെ സാമൂഹ്യ സാംസ്കാരിക സംഘടനയായ ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് അനുശോചിച്ചു.നമ്മുടെ മനസിൽ എപ്പോഴുമുണ്ടാകും അദ്ദേഹം എന്നും കൂട്ടിച്ചേർത്തു. ധീരമായ നിലപാടുകളിലൂടെയും, സാധാരണ ജനങ്ങൾക്ക് വേണ്ടിയുള്ള നിരന്തരമായ പ്രവർത്തനങ്ങളിലൂടെയും അദ്ദേഹം എന്നും നമുക്ക് പ്രചോദനമായിരുന്നു. കേരളത്തിൻ്റെ വികസനത്തിലും സാമൂഹിക പുരോഗതിയിലും അദ്ദേഹം നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടും. വി.എസ്. അച്യുതാനന്ദൻ്റെ വിയോഗം കേരളത്തിന് തീരാനഷ്ടമാണ്. അദ്ദേഹത്തിൻ്റെ ഓർമ്മകൾക്ക് മുന്നിൽ ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് […]
Read More

സഖാവ് വിഎസ് അച്യുതാനന്ദൻറെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ;ബഹ്റൈൻ നവ കേരള

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ അനിഷേധ്യനായ നേതാവും കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയുമായിരുന്ന സഖാവ് വിഎസ് അച്യുതാനന്ദൻറെ വിയോഗത്തിൽ ബഹ്റൈൻ നവ കേരള അനുശോചനം രേഖപ്പെടുത്തി. കേരളത്തിലെ കർഷകത്തൊഴിലാളികളുടെ അവകാശ സമര പോരാട്ട ഭൂമികയിൽ പോലീസിന്റെ ക്രൂരമർദ്ദനങ്ങൾക്ക് പല തവണ വിധേയനായ വിഎസ് എന്നും അഴിമതിക്കെതിരെയും അവകാശ സമര പോരാട്ടങ്ങൾക്ക് വേണ്ടി പോരാടുന്നവരുടെയും ആശയും ആവേശവുമായിരുന്നു. സിപിഐഎമ്മിന്റെ പോളിറ്റ് ബ്യൂറോ മെമ്പറായിരുന്ന വി എസ് വർഗീയതക്കെതക്കെതിരെ എന്നും സന്ധിയില്ലാത്ത പോരാട്ടം നടത്തിയ നേതാവായിരുന്നു.വിഎസ്സിൻ്റെ അഭാവം കേരള രാഷ്ട്രീയത്തിൽ വലിയൊരു ശൂന്യത തന്നെ […]
Read More

കമ്മ്യുണിസ്റ്റ് പ്രസ്ഥാങ്ങളിലെ ജനകീയ നേതാവ് ആയിരുന്നു വി എസ് അച്യുതാനന്ദൻ ;ഒഐസിസി

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ കേരള മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ വിയോഗ വാർത്ത വളരെ ദുഃഖത്തോടെയാണ് കേരളം ശ്രവിച്ചത്. കേരള രാഷ്ട്രീയ ചരിത്രത്തിലെ അന്യം മറക്കാനാകാത്ത വ്യക്തിത്വമാണ് വിഎസ്. ശുദ്ധമായ രാഷ്ട്രീയതയും, ജനകീയമായ നിലപാടുകളും അദ്ദേഹം എപ്പോഴും നിലനിർത്തി. ദീർഘകാലം സംസ്ഥാന രാഷ്ട്രീയത്തിന്‍റെ മുന്നണിയിൽ നിന്നു പ്രവർത്തിച്ച അദ്ദേഹം, കര്‍മനിഷ്ഠയും നിസ്വാര്‍ത്ഥതയും കൊണ്ട് എല്ലാരുടെയും സ്നേഹവും ബഹുമാനവും നേടി എന്ന് ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി അനുസ്മരിച്ചു. വി എസ് ന്റെ ജീവിത രീതികളും, നിലപാടുകളും ഒരു […]
Read More

മുന്‍ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദന്‍റെ നിര്യാണത്തില്‍ ഹോപ്പ് ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി

മുതിർന്ന കമ്മ്യുണിസ്റ്റ് നേതാവും കേരളത്തിന്‍റെ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി.എസ് അച്യുതാനന്ദന്‍റെ നിര്യാണത്തില്‍ ഹോപ്പ് അഥവാ പ്രതീക്ഷ ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി. നിരവധിയായ തൊഴിലാളി സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം വഹിച്ച് ജയിൽ വാസമനുഭവിച്ച പോരാളിയായിയിരുന്നു വി.എസ്. സാധാരണ മനുഷ്യരുടെ ജീവിത പ്രശ്നങ്ങളിൽ സജീവ ഇടപെടലുകൾ നടത്തുക വഴി സാധാരണക്കാരുടെയും തൊഴിലാളികളുടെയും നേതാവായി വി.എസ് മാറി. വി എസ് ന്‍റെ നിര്യാണത്തിലൂടെ കേരള രാഷ്ട്രീയത്തിലെ വിപ്ലവ സൂര്യനെയാണ് നഷ്ടമായിരിക്കുന്നത്. വി എസ് ന്‍റെ നിര്യാണത്തില്‍ മലയാള ജനതയുടെ […]
Read More

കേരളത്തിന്റെ മുൻ മുഖ്യമന്ത്രി VS അച്ചുതാനന്തന്റെ നിര്യാണത്തിൽ വോയ്സ് ഓഫ് ആലപ്പി അനുശോചനം അറിയിച്ചു

ആലപ്പുഴയിൽ നിന്ന് കേരള രാഷ്ട്രീയത്തിൽ ഉയർന്നു വന്ന ഉന്നത നേതാവായിരുന്നു വി എസ് അച്യുതാനന്ദൻ. അദ്ദേഹം നാടിനു വേണ്ടി ചെയ്ത സംഭാവനകൾ ഈ അവസരത്തിൽ സ്മരിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്നത് കക്ഷി രാഷ്രീയ ഭേതമെന്യേ ഏവരും അംഗീകരിക്കുന്ന വസ്തുതയാണ്. വി എസ് ൻറെ വിയോഗത്തിൽ വോയ്‌സ് ഓഫ് ആലപ്പി എക്സികുട്ടീവ് കമ്മറ്റി അനുശോചനം അറിയിക്കുന്നതായി പ്രസിഡന്റ് സിബിൻ സലിം ,സെക്രട്ടറി ധനേഷ് മുരളി എന്നിവർ അറിയിച്ചു.
Read More

ജനനായകനെ ഒരുനോക്ക് കാണാൻ ഒഴുകിയെത്തി ആയിരങ്ങൾ ;എകെജി സെന്ററിൽ‌ ജനസാ​ഗരം

അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ മൃതദേഹം പൊതുദർശനത്തിനായി എകെജി സെന്ററിൽ എത്തിച്ചു. ആയിരങ്ങളാണ് എകെജി സെന്ററിന് മുന്നിൽ തടിച്ചുകൂടിയത്. പാർട്ടി പതാക പുതപ്പിച്ച ശേഷം ആദ്യം നേതാക്കൾക്ക് കാണാൻ അവസരം ഒരുക്കും. തുടന്നാണ് പൊതു ദർശനം നടക്കുക. വൈകാരിക മുദ്രാവാക്യം വിളികളാണ് എകെജി സെന്ററിന് മുന്നിൽ നിന്ന് ഉയരുന്നത്.ഉച്ച കഴിഞ്ഞ് 3.20നാണ് മരണം സംഭവിച്ചത്.തിരുവനന്തപുരത്ത് ഇന്ന് രാത്രി മുതൽ മൃതദേ​ഹം പൊതുദർശനത്തിന് വെക്കും. ശേഷം നാളെ രാവിലെ 9 മണി […]
Read More