BMC News Desk

സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്രമഴ; 14 ജില്ലകളിലും മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്രമഴയ്ക്ക് സാധ്യത. മധ്യകേരളത്തിലും മലയോര മേഖലകളിലും അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 14 ജില്ലകളിലും മഴമുന്നറിയിപ്പ് നൽകി. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, പാലക്കാട്, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ റെഡ് അലർട്ടുമാണ്.മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ചിലയിടങ്ങളിൽ ഇടിമിന്നലിനും സാധ്യത. […]
Read More

ജമ്മുകശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു;ഡൽഹി ആർ എം എൽ ആശുപത്രിയിലാണ് അന്ത്യം

ജമ്മുകശ്മീർ മുൻ ലഫ്നന്റ് ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു. 79 വയസ്സായിരുന്നു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഡൽഹി ആർ എം എൽ ആശുപത്രിയിലാണ് അന്ത്യം. 2018 ഓഗസ്റ്റ് മുതൽ 2019 ഒക്ടോബർ വരെ മുൻ ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ ഗവർണറായി മാലിക് സേവനമനുഷ്ഠിച്ചു. പിന്നീട് അദ്ദേഹം ഗോവയുടെ 18-ാമത് ഗവർണറായി നിയമിതനായി, തുടർന്ന് 2022 ഒക്ടോബർ വരെ മേഘാലയയുടെ 21-ാമത് ഗവർണറായി സേവനമനുഷ്ഠിച്ചു.
Read More

ബഹ്റൈനിൽ ഈ ആഴ്ച 45 ഡിഗ്രിക്കും 50 ഡിഗ്രിക്കും ഇടയിൽ ചൂട് കൂടാൻ സാധ്യത:ശരീരത്തിൽ തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാനും നിർദ്ദേശം

ബഹ്റൈനിൽ ഈ ആഴ്ച താപനില 45 ഡിഗ്രി സെൽഷ്യസിനും 50 ഡിഗ്രിക്കും ഇടയിൽ ഉയരുമെന്ന് റിപ്പോർട്ടുകൾ.അന്തരീക്ഷ ഈർപ്പം കൂടുതലാകുന്നതിനാൽ ചൂട് കൂടുതൽ അനുഭവപ്പെടാൻ കാരണമാകും. ഉച്ചതിരിഞ്ഞുള്ള സമയങ്ങളിൽ ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാനും ,നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാനും,ധാരാളം വെള്ളം കുടിക്കാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
Read More

ലോക മുലയൂട്ടൽ വാരാചരണത്തിൽ പങ്കുചേർന്ന് ബഹ്റൈനും

ലോകമുലയൂട്ടൽ വാരാചരണത്തോടെ അനുബന്ധിച്ച് ബഹ്‌റൈനിലുടനീളം മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക പിന്തുണ ഉറപ്പാക്കുന്നതിനുമായി നിരവധി, ലാക്ടേഷൻ കൺസൾട്ടേഷനുകളും ആന്റിനേറ്റൽ കൗൺസിലിംഗുകളും നടക്കുന്നു . ഓഗസ്റ്റ് 1 മുതൽ ഏഴ് വരെയാണ് ലോക മുലയൂട്ടൽ വാരമായി ആചരിക്കുന്നത്. മുലയൂട്ടലിന്റെ പ്രാധാന്യവും ആവശ്യവും ബോധവത്കരിക്കുകയാണ് ഇതിൻറെ ലക്ഷ്യം. മുലയൂട്ടലിനെക്കുറിച്ച് അവബോധം വളർത്തുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ മാത്രമല്ല, മുലയൂട്ടുന്ന ഘട്ടത്തിൽ അമ്മയ്ക്കും കുഞ്ഞിനും പിന്തുണ നൽകുന്നതിൽ ആരോഗ്യ മേഖലയുടെ സജീവ പങ്കിനെയും ഈ മാറ്റം സൂചിപ്പിക്കുന്നുവെന്നും അധികൃതർ അറിയിച്ചു.
Read More

മനുഷ്യക്കടത്തിനെതിരെ പോരാടുക : ഇരകൾക്ക് സുരക്ഷ ഒരുക്കാൻപുതിയ ഓഫീസ് തുറന്ന് ബഹ്‌റൈൻ

മനുഷ്യക്കടത്തിന് ഇരയായവരെ പിന്തുണയ്ക്കുന്നതിനായി പുതിയ നീക്കവുമായി ബഹ്റൈൻ .ഇതിൻ്റെ ഭാഗമായി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം, ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന് കീഴിൽ പ്രത്യേക ഓഫീസ് ആരംഭിച്ചു . മനുഷ്യ കടത്തുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം , ഇരകൾക്ക് സുരക്ഷിതമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നത് കൂടാതെ കുട്ടികൾക്കായി ഒരു പ്രത്യേക ഇടവും ഒരുക്കിയിരിക്കുന്നു .അന്വേഷണം മുതൽ പ്രോസിക്യൂഷൻ വരെ ജുഡീഷ്യൽ അധികാരികളുമായുള്ള സഹകരണം വർദ്ധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.മനുഷ്യക്കടത്തിനെതിരെ […]
Read More

എൻ.ആർ.ഐ സുവർണ്ണ സംഗമം ആഗസ്റ്റ് 22 ന്

ഭാരതത്തിലും വിദേശ രാജ്യങ്ങളിലും പ്രവർത്തിക്കുന്ന 36 പ്രവാസി സംഘടനകളുടെ കേന്ദ്രീയ ഏകോപന സമിതിയായ എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യയുടെ 21-ാമത് വാർഷിക ആഘോഷം ആഗസ്റ്റ്  22 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതൽ തിരുവനന്തപുരം തമ്പാനൂർ ഡിമോറ ഹോട്ടൽ കൺവെൻഷൻ ഹാളിൽ നടത്തുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള വിദേശ പ്രതിനിധികൾ ഉൾപ്പെടെ 200 പേർ പങ്കെടുക്കും. വിദേശ മലയാളികൾ നേരിടുന്ന വിവിധ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും.കർണ്ണാടക സ്പീക്കർ യു.ടി.ഖാദർ, മുൻ ഗോവ ഗവർണ്ണർ പി.എസ്..ശ്രീധരൻ പിള്ള, […]
Read More

നിർമ്മാണത്തിലിരുന്ന പാലം പരിശോധിക്കാൻ 7 അംഗസംഘം എത്തിയതും പാലം തകർന്നു,രണ്ടുപേർ മരണപ്പെട്ടു

മാവേലിക്കരയിൽ നിർമ്മാണത്തിലിരുന്ന പാലത്തിന്റെ ഗർഡറിൽ നിന്ന് വലിയ ശബ്ദം കേട്ടു. ഇത് പരിശോധിക്കാൻ എഞ്ചിനിയർമാർ അടങ്ങുന്ന സംഘം പാലത്തിൽ കയറി. ഏഴു പേർ അപകട സമയത്ത് പാലത്തിൽ ഉണ്ടായിരുന്നു. ഇതിനിടെ പാലം തകർന്നു വീഴുകയായിരുന്നു. രണ്ടുപേരാണ് പുഴയിലേക്ക് വീണത്.രണ്ടാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. മാവേലിക്കര സ്വദേശി രാഘവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഹരിപ്പാട് സ്വദേശി ബിനുവിന്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. രണ്ട് തൊഴിലാളികളെയാണ് അച്ചൻകോവിലാറിൽ കാണാതായത്.ചെന്നിത്തല പഞ്ചായത്തിനെയും ചെട്ടിക്കുളങ്ങര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നത്. നിർമാണം നടക്കവെ ഗർഡർ […]
Read More

സാന്ത്വനം ദുബായ് റാപ്പിഡ് ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു

സാന്ത്വനം ദുബായ് റാപ്പിഡ് ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു. ദുബായ് അൽ ബുസ്താൻ സെൻട്രലിൽ സംഘടിപ്പിച്ച ചെസ്സ് ടൂർണ്ണമെന്റ് സാന്ത്വനം ചെയർമാൻ അജിത് കുര്യൻ ഉദ്ഘാടനം ചെയ്തു. സാന്ത്വനം റാപ്പിഡ് ചെസ്സ് ടൂർണമെന്റിൽ പങ്കെടുക്കാൻ യുഎഇയുടെ വിവിധ എമിറേറ്റ്സുകളിൽ നിന്നും നിരവധി കുട്ടികൾ എത്തിച്ചേർന്നു. അൽ ബുസ്താൻ സെൻട്രലിൽ രാവിലെ 9 മണിക്ക് ആരംഭിച്ച റാപ്പിഡ് ചെസ്സ് ടൂർണമെന്റ് വൈകിട്ട് നാലുമണിക്കാണ് സമാപിച്ചത്. തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ മുഖ്യ അതിഥികളായി അഹമ്മദ് ഇബ്രാഹിം ഹെഡ് ഓഫ് സ്ട്രാറ്റജിക് […]
Read More

മനുവിന്റെ വേർപാടിൽ വോയ്‌സ് ഓഫ് ആലപ്പി അനുശോചനയോഗം സംഘടിപ്പിച്ചു

വോയ്‌സ് ഓഫ് ആലപ്പി സജീവ പ്രവർത്തകനും, വോയ്‌സ് ഓഫ് ആലപ്പി വടംവലി ടീം അംഗവും ആയിരുന്ന മനു കെ രാജന്റെ ആകസ്മിക വേർപാടിൽ വോയ്‌സ് ഓഫ് ആലപ്പി അനുശോചനയോഗം സംഘടിപ്പിച്ചു. അവധിക്കായി നാട്ടിലേയ്ക്ക് പോയ മനു, വീടിനടുത്തുവച്ച് നടന്ന ബൈക്ക് അപകടത്തിൽ 31.07.2025 ന് മരണപ്പെടുകയായിരുന്നു. നാട്ടിലെത്തി ഒരാഴ്ച്ചയ്ക്കുള്ളിലാണ് അപകടം സംഭവിച്ചതും മരണത്തിന് കീഴ്പ്പെട്ടതും. മുപ്പത്തഞ്ച് വയസ് മാത്രമായിരുന്നു പ്രായം. സൽമാനിയയിലെ കലവറ ഹാളിൽ നടന്ന അനുശോചനയോഗത്തിൽ വോയ്‌സ് ഓഫ് ആലപ്പി ട്രെഷറർ ബോണി മുളപ്പാംപള്ളിൽ ആമുഖ […]
Read More

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ഓണാരവം 2025 പോസ്റ്റർ പ്രകാശനം ചെയ്തു

ബഹ്റൈനിലെ പത്തനംതിട്ട ജില്ലാക്കാരുടെ പ്രവാസി കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ “ഓണാരവം 2025” ൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു. ഉം അൽ ഹസം ടെറസ് ഗാർഡൻ റെസ്റ്റോറൻ്റിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡൻ്റ് വിഷ്ണു വി, സെക്രട്ടറി സുനു കുരുവിള, ട്രഷറർ സുഭാഷ് തോമസ്, വൈസ് പ്രസിഡന്റ്‌ മോൻസി ബാബു എന്നിവർ പങ്കെടുത്തു.ഓണാരവം കൺവീനർമാരായ റോബിൻ ജോർജ്, ജെയ്സൺ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വർഗീസ് മോടിയിൽ, വിനീത്, അനിൽ രാഘവൻ, […]
Read More