BMC News Desk

ഇന്ത്യയിൽ സിഗരറ്റിന്റെ ചില്ലറ വില്‍പന നിരോധിച്ചേക്കും.

സിഗരറ്റ് ഒറ്റയായി വില്‍ക്കുന്നത് നിരോധിക്കണമെന്ന് പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി നിര്‍ദേശിച്ചു. ഇത് പുകയില നിയന്ത്രണ പരിപാടികളെ ബാധിക്കുന്നുവെന്നാണ് സമിതി ചൂണ്ടിക്കാട്ടുന്നത്. കൂടാതെ വിമാനത്താവളത്തിലെ സ്‌മോക്കിംഗ് സോണ്‍ അടച്ചിടാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. പൊതുബജറ്റില്‍ പുകയില ഉല്‍പന്നങ്ങളുടെ നികുതി വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്. യുവാക്കളിലും കൗമാരക്കാരിലും വലിയ വിഭാഗം, മുഴുവന്‍ പാക്കറ്റ് വാങ്ങാന്‍ സാമ്ബത്തിക ശേഷിയില്ലാത്തതിനാലും മറ്റും ഓരോന്നായി വാങ്ങിയാണ് പുകവലിക്കുന്നത്. ഇങ്ങനെ രാജ്യത്ത് സിഗരറ്റിന്റെ ഉപയോഗം കൂടുന്നുവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ചില്ലറ വില്‍പന നിരോധിക്കുന്നതോടെ പുകവലി ശീലം കുറയാന്‍ കാരണമാകുമെന്നാണ് […]
Read More

51-മത് ബഹ്റൈൻ ദേശീയ ദിനം; ഡി​സം​ബ​ർ 31 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷങ്ങളൊരുക്കി ബഹ്റൈൻ ടൂറിസം അ​തോ​റി​റ്റി.

ബഹ്‌റൈൻ: ഡി​സം​ബ​ർ 31 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ​ ഒ​രു​ക്കിയാണ് ഇത്തവണത്തെ ബഹ്‌റൈൻ ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ൾ അവിസ്‌മരണീയമാക്കാൻ ബ​ഹ്​​റൈ​ൻ ടൂ​റി​സം അ​തോ​റി​റ്റി തയ്യാറെടുക്കുന്നത്.വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ൾ, മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലു​ക​ൾ എന്നിവയുമായി സ​ഹ​ക​രി​ച്ച്​ ബ​ഹ്​​റൈ​ൻ പ​താ​ക​യെ അടയാളപ്പെടുത്തി വെ​ള്ള​ ചു​വ​പ്പ് നിറങ്ങളിലുള്ള ദീ​പാ​ലങ്കാരങ്ങൾ ഒരുക്കി നിരവധി പരിപാടികളുമായാണ് രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ദേ​ശീ​യ ദി​നാ​ഘോ​ഷ൦ വ​ർ​ണാ​ഭ​മാക്കുന്നത്. ഇതിന്റെ ഭാഗമായി മു​ഹ​റ​ഖ്​ ഗ​വ​ർ​ണ​റേ​റ്റി​ലെ ഖ​ലീ​ഫ അ​ൽ ക​ബീ​ർ ഹൈ​വേ, എ​യ​ർ​പോ​ർ​ട്ട്​ റോ​ഡ്, അ​ൽ ഗൗ​സ്​ ഹൈ​വേ, ഹി​ദ്ദ്​ ജ​ങ്​​ഷ​ൻ, റ​യ്യ […]
Read More

പകർച്ച പനി വ്യാപിക്കുന്നു; അതീവ ജാഗ്രത പാലിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം.

റിയാദ്: രാജ്യത്ത് സീസണൽ ഇൻഫ്ലുവൻസ (പനി) കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായ സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കാൻ ആരോഗ്യ മന്ത്രാലയം (MoH) മുന്നറിയിപ്പ് നൽകി.ഈ സീസണിൽ ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടായതായി മന്ത്രാലയം വക്താവ് ഡോ: മുഹമ്മദ് അൽ അബ്ദുൾ അലി പറഞ്ഞു.കഴിഞ്ഞ രണ്ട് വർഷമായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളേക്കാൾ ശക്തമാണ് ഇതിന്റെ വ്യാപനം, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട നിരവധി ആളുകൾ ഉണ്ടെന്നും പനി മരണത്തിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. ഗുരുതരമായ രോഗലക്ഷണങ്ങളാൽ ബുദ്ധിമുട്ടുന്നവരിൽ 80 ശതമാനം പേരെയും […]
Read More

ബഹ്‌റൈൻ മീഡിയ സിറ്റി-പേൾ ബഹറൈൻ ടോപ് സ്റ്റാർ ടിക്ക് ടോക്ക് റിയാലിറ്റി ഷോ; പൊതുയോഗം സംഘടിപ്പിച്ചു.

മനാമ: ബഹ്‌റൈനിൽ ഇതാദ്യമായി സംഘടിപ്പിക്കുന്ന ടോപ് സ്റ്റാർ ടിക് ടോക് റിയാലിറ്റി ഷോയിലേക്ക് നിരവധി പേർ ഇതിനകം തന്നെ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. പൊതുസമൂഹത്തിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത് എന്ന് ബഹറിൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശ്രീ. ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു. 2023 ജനുവരി മാസം മുതൽ എല്ലാ വെള്ളിയാഴ്ചകളിലും ബിഎംസി ഗ്ലോബൽ ലൈവ് എന്ന ഫേസ്ബുക്ക് യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തുവാൻ ഉദ്ദേശിക്കുന്ന ടോപ് സ്റ്റാർ ടിക് ടോക് റിയാലിറ്റി ഷോയിൽ, […]
Read More

സുഖ്‍വീന്ദർ സിംഗ് ഹിമാചൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ആയിരക്കണക്കിന് പ്രവർത്തകരെ സാക്ഷിയാക്കി ഹിമാചൽ പ്രദേശിന്റെ പതിനഞ്ചാമത് മുഖ്യമന്ത്രിയായി സുഖ്‍വീന്ദർ സിംഗ് സുഖു സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെയുടെ സാന്നിധ്യത്തിൽ ഷിംലയിൽ നടന്ന ചടങ്ങുകളിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഒപ്പം സച്ചിൻ പൈലറ്റ്, അശോക് ഗെഹ്ലോട്ട്, കെസി വേണുഗോപാൽ അടക്കമുള്ള നേതാക്കളും പങ്കെടുത്തു. മുഖ്യമന്ത്രിക്ക് പിന്നാലെ മുകേഷ് അഗ്നിഹോത്രി ഉപ മുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ഇടഞ്ഞുനിൽക്കുന്ന പിസിസി പ്രസിഡന്‍റ് പ്രതിഭാ സിംഗിനെ ,വീട്ടിലെത്തി കണ്ടതിന് ശേഷമാണ് സുഖ്‍വീന്ദർ സിംഗ് അധികാരമേറ്റെടുത്തത്. മകൻ […]
Read More

ബഹ്‌റൈൻ മീഡിയ സിറ്റി-പേൾ ബഹറൈൻ ടോപ് സ്റ്റാർ ടിക്ക് ടോക്ക് റിയാലിറ്റി ഷോ; പൊതുയോഗം സംഘടിപ്പിച്ചു.

ബഹറൈനിൽ ഇതാദ്യമായി സംഘടിപ്പിക്കുന്ന ടോപ് സ്റ്റാർ ടിക് ടോക് റിയാലിറ്റി ഷോയിലേക്ക് നിരവധി പേർ ഇതിനകം തന്നെ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. പൊതുസമൂഹത്തിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത് എന്ന് ബഹറിൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശ്രീ. ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു. 2023 ജനുവരി മാസം മുതൽ എല്ലാ വെള്ളിയാഴ്ചകളിലും ബിഎംസി ഗ്ലോബൽ ലൈവ് എന്ന ഫേസ്ബുക്ക് യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തുവാൻ ഉദ്ദേശിക്കുന്ന ടോപ് സ്റ്റാർ ടിക് ടോക് റിയാലിറ്റി ഷോയിൽ, കൂടുതൽ […]
Read More

ഐ.സി,.എഫ് മാസ്റ്റര്‍ മൈന്‍ഡ് ക്വിസ് പ്രോഗ്രാം വിജയികളെ പ്രഖ്യാപിച്ചു.

ഐ.സി,.എഫ് എഡിക്കേഷന്‍ സമിതിക്ക് കീഴില്‍ നാഷണല്‍ തലത്തില്‍ ജൂനിയര്‍ , സീനിയര്‍ വിഭാഗങ്ങളിലായി സംഘടിപ്പിച്ച മാസ്റ്റര്‍ മൈന്‍ഡ് പ്രോഗ്രാം ശ്രദ്ധേയമായി. സെന്‍ട്രലുകളില്‍ നിന്ന് വിജയികളായ കുട്ടികളാണ് നാഷണല്‍ തലത്തില്‍ മത്സരിച്ചത്. സീനിയര്‍, ജുനിയര്‍ വിഭാഗങ്ങളാലായി നടന്ന മത്സരത്തില്‍ സീനിയര്‍ ആണ്‍കുട്ടികളില്‍ മുഹമ്മദ് അന്‍സിഫ് ഹമദ് ടൗണ്‍ ഒന്നാം സ്ഥാനവും മുഹമ്മദ് ഹിഷാം ഈസാടൗണ്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സീനിയര്‍ പെണ്‍കുട്ടികളില്‍ ഹഫീഫ ഷെറിന്‍ ഹമദ് ടൗണ്‍ ഒന്നാം സ്ഥാനവും നാഫിയ അബ്ദുല്‍ ലത്വീഫ് റിഫ രണ്ടാം സ്ഥാനവും […]
Read More

ഇന്ത്യൻ ഒളിമ്പിക് അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് പിടി ഉഷ; പദവിയിൽ എത്തുന്ന ആദ്യ വനിത.

ഇന്ത്യൻ ഒളിമ്പിക് അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് പിടി ഉഷ. ഡൽഹിയിലെ ഒളിമ്പിക് അസോസിയേഷൻ ആസ്ഥാനത്ത് എത്തിയാണ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. അസോസിയേഷന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമാണ് ഉഷ. എതിരില്ലാതെയാണ് ഉഷ തെരഞ്ഞെടുക്കപ്പെട്ടത്. സുപ്രീം കോടതി മുൻ ജഡ്ജ് എൽ നാഗേശ്വർ റാവുവിന്റെ മേൽനോട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. നിലവില്‍ ബിജെപിയുടെ നോമിനിയായ രാജ്യസഭയിലെത്തിയ ഉഷയ്ക്കെതിരെ മത്സരിക്കാന്‍ ആരും തയാറായിരുന്നില്ല. കഴിഞ്ഞ ജൂലൈയിലാണ് ഉഷ രാജ്യസഭയിലെത്തിയത്. 95 വർഷത്തെ ഐഒഎ ചരിത്രത്തിൽ പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ സജീവ […]
Read More

സുഖ്‌വീന്ദർ സിങ് സുഖു ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്‌വീന്ദർ സിങ് സുഖുവിന്റെ പേര് അംഗീകരിച്ച് ഹൈക്കമാൻഡ്. നിയമസഭാ കക്ഷി യോഗത്തിനായി കോൺഗ്രസ് എംഎൽഎമാർ നിയമസഭയിലെത്തി. നിയമസഭാ കക്ഷി യോഗത്തിനു ശേഷം ഔദ്യോഗിക പ്രഖ്യാനം ഉണ്ടാകും.ഭൂരിഭാഗം എം.എൽ.എമാരുടെയും പിന്തുണ സുഖ്‌വീന്ദറിനുണ്ടെന്ന് ഇന്നലെ വ്യക്തമായിരുന്നു. ഇതുകൂടാതെ വിജയിച്ച ബി.ജെ.പി വിമതരുടെ പിന്തുണയും കോൺഗ്രസിനുണ്ട്. ഇതോടെ കോൺഗ്രസിന്റെ അംഗസംഖ്യ 40ൽ നിന്നും 43 ആയി ഉയർന്നു. മുഴുവൻ എം.എൽ.എമരാുടെയും പിന്തുണയുണ്ടായത് കൊണ്ട് തന്നെ സുഖ്‌വീന്ദറിനെ മുഖ്യമന്ത്രിയാക്കേണ്ട സാഹചര്യം ഉടലെടുക്കുകയായിരുന്നു. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തെരഞ്ഞെടുക്കുമെന്നാണ് നേരത്തെ വ്യക്തമാക്കിയിരുന്നത്.
Read More

മാൻദൗസ് ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ മഴ ശക്തം, നാല് മരണം

മാൻദൗസ് ചുഴലിക്കാറ്റിൽ തമിഴ്നാട്ടിൽ നാല് മരണം. ചെന്നൈയിൽ മൂന്നുപേരും കാഞ്ചീപുരത്ത് ഒരാളുമാണ് മരിച്ചത്. വൈദ്യുതാഘാതമേറ്റും മതിൽ ഇടിഞ്ഞു വീണുമാണ് മരണം സംഭവിച്ചത്. ചെന്നൈയിൽ മരിച്ചത് സെയ്താപേട്ട്  ലക്ഷ്മി (40), മടിപ്പാക്കം സ്വദേശികളായ രാജേന്ദ്രൻ (25), ലക്ഷ്മി (45) എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി പത്ത് മണിയോടെ ചുഴലിക്കാറ്റ് കരതൊട്ടത്തിന് പിന്നാലെ മാൻദൗസ് തീവ്രന്യൂനമർദ്ദമായി  ദുർബലപ്പെട്ടു. അതേസമയം വരും മണിക്കൂറുകളിൽ ന്യൂനമർദ്ദത്തിൻ്റെ പാതയും ശക്തിയും വ്യക്തമാകുന്നതിനനുസരിച്ച് മഴ പ്രവചനങ്ങളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായേക്കും.ചുഴലിക്കാറ്റിൻ്റെ സ്വാധീനഫലമായി തമിഴ്നാട്ടിൽ പലയിടത്തും മഴ തുടരുകയാണ്.
Read More