ഐ.സി,.എഫ് മാസ്റ്റര്‍ മൈന്‍ഡ് ക്വിസ് പ്രോഗ്രാം വിജയികളെ പ്രഖ്യാപിച്ചു.

  • Home-FINAL
  • Business & Strategy
  • ഐ.സി,.എഫ് മാസ്റ്റര്‍ മൈന്‍ഡ് ക്വിസ് പ്രോഗ്രാം വിജയികളെ പ്രഖ്യാപിച്ചു.

ഐ.സി,.എഫ് മാസ്റ്റര്‍ മൈന്‍ഡ് ക്വിസ് പ്രോഗ്രാം വിജയികളെ പ്രഖ്യാപിച്ചു.


ഐ.സി,.എഫ് എഡിക്കേഷന്‍ സമിതിക്ക് കീഴില്‍ നാഷണല്‍ തലത്തില്‍ ജൂനിയര്‍ , സീനിയര്‍ വിഭാഗങ്ങളിലായി സംഘടിപ്പിച്ച മാസ്റ്റര്‍ മൈന്‍ഡ് പ്രോഗ്രാം ശ്രദ്ധേയമായി. സെന്‍ട്രലുകളില്‍ നിന്ന് വിജയികളായ കുട്ടികളാണ് നാഷണല്‍ തലത്തില്‍ മത്സരിച്ചത്.

സീനിയര്‍, ജുനിയര്‍ വിഭാഗങ്ങളാലായി നടന്ന മത്സരത്തില്‍ സീനിയര്‍ ആണ്‍കുട്ടികളില്‍ മുഹമ്മദ് അന്‍സിഫ് ഹമദ് ടൗണ്‍ ഒന്നാം സ്ഥാനവും മുഹമ്മദ് ഹിഷാം ഈസാടൗണ്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സീനിയര്‍ പെണ്‍കുട്ടികളില്‍ ഹഫീഫ ഷെറിന്‍ ഹമദ് ടൗണ്‍ ഒന്നാം സ്ഥാനവും നാഫിയ അബ്ദുല്‍ ലത്വീഫ് റിഫ രണ്ടാം സ്ഥാനവും നേടി. ജൂനിയര്‍ പെണ്‍കുട്ടികളില്‍ ഹാനി കദീജ മുഹറഖ് ഒന്നാം സ്ഥാനവും ഫാത്തിമ അബ്ദുറഹീം റിഫ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയര്‍ ആണ്‍കുട്ടികളില്‍ മുഹമ്മദ് ബര്‍ഹാന്‍ ലുഖ്മാന്‍ റിഫ ഒന്നാം സ്ഥാനവും മുഹമ്മദ് റിഹാന്‍ റിഫ രണ്ടാം സ്ഥാനവും നേടി ഐ.സി. തലത്തില്‍ നടക്കുന്ന ക്വിസ് മത്സരത്തിന് യോഗ്യത നേടി. പ്രമുഖ സൈകോളജിസ്റ്റും ട്രൈനറുമായി ഫാസില്‍ താമരശ്ശേരി ക്വിസ് പ്രോഗ്രാമിന് നേതൃത്വം നല്‍കി

Leave A Comment