BMC News Desk

സൽമാൻ രാജാവ് നിർദ്ദേശം നൽകി; നൈജീരിയൻ സയാമീസ് ഇരട്ടകളെ റിയാദിലെത്തിച്ചു.

റിയാദ്: നൈജീരിയൻ ഇരട്ടകളായ ഹസാനയെയും ഹസീനയേയും അവരുടെ വേർപിരിയൽ നടപടിക്രമത്തിന്റെ സാധ്യത നിർണ്ണയിക്കാനായി റിയാദിലെത്തിച്ചു.സൽമാൻ രാജാവിന്റെ നിർദ്ദേശ പ്രകാരം ഹസാനയും ഹസീനയും വ്യാഴാഴ്ചയാണ് റിയാദിലെ കിങ്  ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അവരുടെ മാതാപിതാക്കളോടൊപ്പമാണ് എത്തിച്ചത്.ഇവരെ ഉടൻ തന്നെ നാഷനൽ ഗാർഡ് മന്ത്രാലയത്തിന് കീഴിലുള്ള കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ചേർന്ന് ഇരട്ടകളെ വേർപെടുത്തുന്നതിനുള്ള സഊദി ദേശീയ പരിപാടിക്കും അവരുടെ മാനുഷിക പ്രവർത്തനങ്ങൾക്കും. റോയൽ കോർട്ടിലെ ഉപദേഷ്ടാവും കിങ് സൽമാൻ […]
Read More

ഐവൈസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു.

സൽമാനിയ: ഐവൈസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റ് പാർട്ടി ഹാളിൽ വെച്ചു ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരുപാടിയിൽ യൂത്ത്‌ കോൺഗ്രസ്സ് മുൻ സംസ്ഥാന പ്രസിഡന്റും ഇടുക്കി എം പിയുമായ അഡ്വ. ഡീൻ കുര്യാക്കോസ് ‘സമകാലിക ഇന്ത്യയും യുവാക്കളും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി’. ജനുവരി മാസത്തിൽ സംഘടിപ്പിക്കുന്ന ഐ വൈ സി സി യൂത്ത് ഫെസ്റ്റ് 2023-ന്റെ ക്ഷണക്കത്ത് അദ്ദേഹം ഐവൈസിസി-ലെ ഒൻപത് ഏരിയ ഭാരവാഹികൾക്ക് നൽകി ഉദ്‌ഘാടനം […]
Read More

ഇൻസ്പയർ” എക്‌സിബിഷൻ പോസ്റ്റർ പ്രകാശനം ചെയ്തു

മനാമ: ബഹ്‌റൈൻ പാർലമെന്റ് മുൻ അധ്യക്ഷൻ ഖലീഫ ബിൻ അഹമ്മദ് അൽ ദഹ്‌റാനിയുടെ രക്ഷാധികാരത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ കാപിറ്റൽ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ചു നടത്തുന്ന എക്സിബിഷന്റെ പോസ്റ്റർ പ്രകാശനം കെ.എൻ. എം സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡോ. ഹുസൈൻ മടവൂർ നിർവഹിച്ചു.പ്രവാസികൾക്ക് തങ്ങളുടെ പ്രവർത്തനങ്ങൾ നടത്താനും ഏകോപിപ്പിക്കാനും ഏറെ സ്വാതന്ത്ര്യം ലഭിക്കുന്ന രാജ്യമാണ് ബഹ്‌റൈൻ എന്നത് അദ്ദേഹം എടുത്തു പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ പരിഗണിക്കുന്ന ബഹ്‌റൈൻ ഭരണാധികാരികളുടെ സ്നേഹവും കാരുണ്യവും നന്ദിയോടെയാണ് ഇവിടെയുള്ള […]
Read More

പരിശീലകൻ ലൂയിസ് എൻറിക്കെയെ പുറത്താക്കി സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ,

ഖത്തർ ലോകകപ്പ് പ്രീ ക്വാർട്ടറിൽ മൊറോക്കോയോട് പരാജയപ്പെട്ട് ടീം പുറത്തായതിനു പിന്നാലെയാണ് ഫെഡറേഷൻ്റെ നടപടി. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ എൻറിക്കെ ഇക്കാര്യം അറിയിച്ചത് .2018 ലാണ് എൻറികെ ടീമിൻ്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. ചൊവ്വാഴ്ച നടന്ന പ്രീക്വാർട്ടറിൻ്റെ മുഴുവൻ സമയത്തും അധികസമയത്തും സമനില ആയപ്പോൾ പെനാൽറ്റി ഷൂട്ടൗട്ടിലാണ് വിജയികളെ തീരുമാനിച്ചത്. ഷൂട്ടൗട്ടിൽ 3-0 എന്ന സ്കോറിനായിരുന്നു മൊറോക്കൻ ജയം.ലോകകപ്പിൽ സ്പെയിൻ്റെ കളിരീതിക്കെതിരെയും എൻറിക്കെയുടെ തന്ത്രങ്ങൾക്കെതിരെയും വിമർശനങ്ങൾ ശക്തമായിരുന്നു. സെർജിയോ റാമോസിനെ പരിഗണിക്കാതെ ടീം പ്രഖ്യാപിച്ച എൻറിക്കെ പല […]
Read More

അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്;ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് ജീവിത ശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്ബയിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി 50 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ഇ ഹെല്‍ത്ത് രൂപകല്‍പ്പന ചെയ്ത ശൈലി ആപ്പിന്റെ സഹായത്തോടെ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ട് വീട്ടിലെത്തിയാണ് സ്‌ക്രീനിംഗ് നടത്തുന്നത്. ലഭ്യമായ വിവരങ്ങള്‍ തത്സമയം ആരോഗ്യ വകുപ്പിനറിയാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും ആവശ്യമുള്ളവര്‍ക്ക് സൗജന്യ രോഗ നിര്‍ണയവും […]
Read More

ഭൂപേന്ദ്രഭായ് പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രിയായി തുടരും; സത്യപ്രതിജ്ഞ ഡിസംബർ 12 ന്

ചരിത്ര വിജയം നേടിയ ഗുജറാത്തി നിലവിലെ മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേൽ തന്നെ മുഖ്യമന്ത്രിയായി തുടരും. ബിജെപി കേന്ദ്ര നേതൃത്വമാണ് ഇദ്ദേഹത്തെ മാറ്റേണ്ടെന്ന് തീരുമാനിച്ചത്. ഈ മാസം 12 ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സത്യപ്രതിജ്ഞ നടത്തുക. ഗുജറാത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷവുമായാണ് ബിജെപി അധികാരത്തിലെത്തിയത്.ആകെ പോൾ ചെയ്തതിൽ 52 ശതമാനം വോട്ടും നേടിയാണ് ബിജെപി ഇക്കുറി അധികാരത്തിലേക്ക് കടക്കുന്നത്. ഏറ്റവും കൂടുതൽ കാലം ഒരു സംസ്ഥാനം തുടർച്ചയായി ഭരിച്ചതിന്റെ സിപിഎം റെക്കോർഡ് കൂടെ ഇതോടെ ബിജെപിയുടെ […]
Read More

രഞ്ജിയില്‍ സഞ്ജു നയിക്കും; ടീമിനെ പ്രഖ്യാപിച്ച് കേരളം

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിനുള്ള കേരള ടീമിനെ സഞ്ജു സാംസണ്‍ നയിക്കും. ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍ ടീമുകള്‍ക്കെതിരായ പോരാട്ടത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു. നാല് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് ടീമിനെ പ്രഖ്യാപിച്ചത്. സിജോമോന്‍ ജോസഫാണ് വൈസ് ക്യാപ്റ്റന്‍. ആദ്യ മത്സരം ഈ മാസം 13നും രണ്ടാം പോരാട്ടം ഈ മാസം 20നും നടക്കും. ഝാര്‍ഖണ്ഡാണ് ആദ്യ ഏതിരാളികള്‍. രണ്ടാം പോരിലാണ് രാജസ്ഥാനുമായി ഏറ്റുമുട്ടുന്നത്. കൃഷ്ണപ്രസാദ്, ഷോണ്‍ റോജര്‍, വൈശാഖ് ചന്ദ്രന്‍, സച്ചിന്‍ സുരേഷ് എന്നിവരാണ് പുതുമുഖങ്ങള്‍. രോഹന്‍ എസ് കുന്നുമ്മല്‍, രോഹന്‍ […]
Read More

35 കോടി ചിലവ്, പതിനൊന്ന് നിലകൾ; കെ കരുണാകരന് സ്മാരകമൊരുക്കാൻ കോൺഗ്രസ്.

ന്യൂസ് ഡെസ്ക് : മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ സ്മാരക നിർമ്മാണം ആരംഭിക്കാൻ തീരുമാനിച്ച് കോൺഗ്രസ്. തിരുവനന്തപുരം നന്ദാവനത്ത് സർക്കാർ അനുവദിച്ച 37 സെന്റ് സ്ഥലത്ത് 11 നിലകളിലായി ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണ്ണമുള്ള സ്മാരകം ഒരുക്കാനാണ് പാർട്ടി ആലോചിക്കുന്നത്. പ്രധാന റോഡിനോട് ചേർന്ന് ബിഷപ്പ് പെരേര ഹാളിന് എതിർവശത്തായാണ് സ്മാരകം. ഫൗണ്ടേഷൻ ചെയർമാൻ കെ സുധാകരൻ, വൈസ് ചെയർമാൻ കെ മുരളീധരനും ട്രഷറർ പത്മജ വേണുഗോപാലും ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാറുമാണ് ഫൗണ്ടേഷന് നേതൃത്വം നൽകുന്നത്. […]
Read More

ഐ വൈ സി ഇന്റർനാഷണൽ ഭാരവാഹികളെ സ്വീകരിച്ചു

മനാമ: ഐ വൈ സി ഇന്റർനാഷണൽ ഗ്ലോബൽ ചെയർമാൻ യാഷ് ചൗധരിയെയും,മിഡിൽ ഈസ്റ്റ് ആൻഡ് ഏഷ്യ കോഡിനേറ്റർ ഫ്രഡി ജോർജിനെയും ഐവൈസി ബഹ്‌റൈൻ കൗൺസിലിന്റെ നേതൃത്വത്തിൽ ബഹ്‌റൈൻ വിമാനത്താവളത്തിൽ സ്വീകരിച്ചു.
Read More

റിയാദിൽ വാഹനാപകടം മലയാളി മരിച്ചു

റിയാദ്: റിയാദിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കണ്ണൂര്‍ ചാലോട് സ്വദേശി കണ്ണിയാന്‍ കണ്ടി അനീഷ് കുമാര്‍ (46) ആണ് നദീം ഖുറൈസ് റോഡില്‍ ഇന്നലെ രാവിലെയുണ്ടായ അപകടത്തില്‍ മരിച്ചത്.അല്‍ഖര്‍ജ് ആശുപത്രിയിലുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി ഒഐസിസി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും ഹെല്‍പ് ഡെസ്‌ക് റിയാദ് വാട്‌സ്ആപ് കൂട്ടായ്മയും കെഎംസിസി വെല്‍ഫയര്‍ വിങും രംഗത്തുണ്ട്.
Read More