പരിശീലകൻ ലൂയിസ് എൻറിക്കെയെ പുറത്താക്കി സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ,

  • Home-FINAL
  • Business & Strategy
  • പരിശീലകൻ ലൂയിസ് എൻറിക്കെയെ പുറത്താക്കി സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ,

പരിശീലകൻ ലൂയിസ് എൻറിക്കെയെ പുറത്താക്കി സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ,


ഖത്തർ ലോകകപ്പ് പ്രീ ക്വാർട്ടറിൽ മൊറോക്കോയോട് പരാജയപ്പെട്ട് ടീം പുറത്തായതിനു പിന്നാലെയാണ് ഫെഡറേഷൻ്റെ നടപടി. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ എൻറിക്കെ ഇക്കാര്യം അറിയിച്ചത് .2018 ലാണ് എൻറികെ ടീമിൻ്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. ചൊവ്വാഴ്ച നടന്ന പ്രീക്വാർട്ടറിൻ്റെ മുഴുവൻ സമയത്തും അധികസമയത്തും സമനില ആയപ്പോൾ പെനാൽറ്റി ഷൂട്ടൗട്ടിലാണ് വിജയികളെ തീരുമാനിച്ചത്. ഷൂട്ടൗട്ടിൽ 3-0 എന്ന സ്കോറിനായിരുന്നു മൊറോക്കൻ ജയം.ലോകകപ്പിൽ സ്പെയിൻ്റെ കളിരീതിക്കെതിരെയും എൻറിക്കെയുടെ തന്ത്രങ്ങൾക്കെതിരെയും വിമർശനങ്ങൾ ശക്തമായിരുന്നു. സെർജിയോ റാമോസിനെ പരിഗണിക്കാതെ ടീം പ്രഖ്യാപിച്ച എൻറിക്കെ പല താരങ്ങളെയും സ്വാഭാവിക പൊസിഷനുകളിൽ നിന്ന് മാറ്റി കളിപ്പിച്ചു. പൊസിഷൻ ഫുട്ബോളിനു പരിഗണന നൽകിയായിരുന്നു സ്പെയിൻ്റെ കളി.

Leave A Comment