BMC News Desk

ഫ്രന്റ്‌സ് വനിതാ സമ്മേളനം, റിഫ ഏരിയ മത്സരങ്ങൾ ഡിസംബർ ഒമ്പതിന് നടക്കും

മനാമ: നവലോക നിർമിതിയിൽ സ്ത്രീകളുടെ പങ്ക് എന്ന തലക്കെട്ടിൽ ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷൻ സംഘടിപ്പിക്കുന്ന വനിതാ സമ്മേളനത്തിന്റെ ഭാഗമായി റിഫ ഏരിയ സ്ത്രീകള്‍ക്കായി ഡിസംബര്‍ 9 നു വിവിധ മത്സര പരിപാടികള്‍ സംഘടിപ്പിക്കുന്നു. ദിശ സെന്ററിൽ വെച്ച് നടക്കുന്ന മത്സരങ്ങളിൽ ഖുര്‍ആന്‍ പാരായണം, മാപ്പിളപ്പാട്ട്, ഹെന്ന ഡിസൈനിങ് എന്നീ ഇനങ്ങളാണ് ഉള്ളത്. ഒരാള്‍ക്ക് രണ്ട് ഇനത്തില്‍ മത്സരിക്കാം. വിജയികളെ വനിതാസമ്മേളന വേദിയിൽ പ്രഖ്യാപിക്കുന്നതായിരിക്കും കൗമാരപ്രായത്തിലുള്ള വിദ്യാര്‍ത്ഥിനികള്‍ക്കായി പോസ്റ്റർ മേക്കിങ് മത്സരവും അന്നേ ദിവസം നടക്കും. വിശദ വിവരങ്ങൾക്കും […]
Read More

ജിദ്ദ വിമാനത്തിൽ സ്വർണ കടത്തിയയാൾ പിടിയിൽ;മലപ്പുറം സ്വദേശി സമദാണ് പിടിയിലായത്

എമർജൻസി ലാൻഡിംഗ് നടത്തിയ ജിദ്ദ വിമാനത്തിൽ സ്വർണ കടത്ത് നടത്തിയയാൾ പിടിയിൽ. മലപ്പുറം സ്വദേശി സമദാണ് കൊച്ചി രാജ്യാന്തരവിമാന താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായത്.ജിദ്ദയിൽ നിന്നും സ്പൈസ് ജെറ്റ് വിമാനത്തിൽ കയറിയതായിരുന്നു ഇയാൾ. അരയിൽ തോർത്തു കെട്ടി അതിനകത്ത് 1650 ഗ്രാം സ്വർണമാണ് ഒളിപ്പിച്ചത്. കരിപ്പൂർ വിമാന താവളം വഴി കടത്താനായിരുന്നു ലക്ഷ്യമിട്ടത്.ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനാൽ വിമാനം നെടുമ്പാശേരിയിലേക്ക് വഴി തിരിച്ചുവിട്ടു. സ്‌പൈസ്‌ജെറ്റിന്റെ മറ്റൊരു വിമാനത്തിൽ ഇവരെ യാത്രയാക്കാൻ സുരക്ഷാ പരിശോധന നടത്തിയപ്പോഴാണ് പിടിക്കപ്പെട്ടത്.
Read More

നടന്‍ കൊച്ചുപ്രമേന്‍ (68) അന്തരിച്ചു.

തിരുവനന്തപുരം: നടന്‍ കൊച്ചുപ്രമേന്‍ (68) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ നിന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കവേയാണ് അന്ത്യം. നാടകരംഗത്തിലൂടെ സിനിമയിലെത്തി പ്രതിഭ തെളിയിച്ച കലാകാരനാരുന്നു കൊച്ചുപ്രേമന്‍.കെ.എസ്.പ്രേംകുമാര്‍ എന്നതാണ് ശരിയായ പേര്.1979ല്‍ റിലീസായ ഏഴു നിറങ്ങള്‍ എന്ന സിനിമയാണ് കൊച്ചുപ്രേമന്റെ ആദ്യ സിനിമ. പിന്നീട് 1997ല്‍ രാജസേനന്റെ ദില്ലിവാല രാജകുമാരനില്‍ അഭിനയിച്ച കൊച്ചുപ്രേമന്‍ രാജസേനനൊപ്പം എട്ടു സിനിമകള്‍ ചെയ്തു. സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ 1997ല്‍ റിലീസായ ഇരട്ടക്കുട്ടികളുടെ അച്ഛന്‍ എന്ന സിനിമയില്‍ വളരെ ശ്രദ്ധേയമായൊരു കഥാപാത്രം […]
Read More

വിഴിഞ്ഞത്ത് കേന്ദ്രസേനയെ വിന്യസിക്കുന്നത് കേരള പൊലീസിന്റെ പരാജയം: വി.മുരളീധരന്‍

വിഴിഞ്ഞത്ത് കേന്ദ്രസേന വരണമെന്ന് പറയുന്നതിലൂടെ  കേരള പോലീസും സംസ്ഥാനത്തെ ആഭ്യന്തര വകുപ്പും പരാജയമാണെന്ന് സമ്മതിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഗീർവാണത്തിനും മാസ് ഡയലോഗുകൾക്കും ഒരു കുറവുമില്ല. മത്സ്യത്തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാൻ കഴിയാത്തതാണ് പ്രശ്നം വഷളാക്കിയതെന്നും മുരളീധരൻ പറഞ്ഞു.ഭരണം നടത്താൻ ഇച്ഛാശക്തിയില്ലെങ്കിൽ സര്‍ക്കാര്‍ ഇറങ്ങിപ്പോകണം .വിഴിഞ്ഞത്ത് കേന്ദ്ര സേനയെ വിന്യസിക്കുന്നതിൽ വിയോജിപ്പില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ പറഞ്ഞത് അതിന്റെ തെളിവാണെന്നും കേന്ദ്രമന്ത്രി വിമര്‍ശിച്ചു. വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി നടപ്പാക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്നും മന്ത്രി കുറ്റപ്പെടുത്തി.
Read More

ആശങ്കയ്ക്ക് അറുതി, കൊച്ചിയില്‍ അടിയന്തര ലാൻഡിംഗ് നടത്തിയ വിമാനം ഒടുവില്‍‌ കരിപ്പൂരിലെത്തി

സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൊച്ചിയിൽ അടിയന്തര ലാൻഡിംഗ് നടത്തിയ സ്‌പൈസ് ജെറ്റ് വിമാനം ഒടുവില്‍ കരിപ്പൂരില്‍ ഇറങ്ങി. വിമാനത്തില്‍ നിന്നുള്ള യാത്രക്കാര്‍ പുറത്തിറങ്ങി. വിമാനത്തിൻ്റെ ഹൈഡ്രോളിക് സംവിധാനത്തിൽ തകരാറുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് അടിയന്തര ലാൻഡിംഗ് നടത്തേണ്ടി വന്നത്. പൈലറ്റ് വിവരം നൽകിയതിന് പിന്നാലെ കൊച്ചി വിമാനത്താവളത്തിൽ ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. സ്പൈസ് ജെറ്റ് എസ്.ജി 036 എന്ന വിമാനമാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്.ബോയിംഗ് 738 വിമാനത്തിൽ 183 യാത്രക്കാര്‍ അടക്കം ആകെ 197 പേരാണ് ഉണ്ടായിരുന്നത്. മൂന്ന് […]
Read More

ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ ഖത്തറിലെത്തിയ മലയാളി യുവാവ് മരണപ്പെട്ടു

ദോഹ : ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ കാണാന്‍ ഖത്തറിലെത്തിയ മലയാളി യുവാവ് മരണപ്പെട്ടു. കൊച്ചി പാലാരിവട്ടം സ്വദേശി ജോര്‍ജ് ജോണ്‍ മാത്യൂസ് (31) ആണ് ദോഹയില്‍ മരിച്ചത്. അഡ്വ. ജോണി മാത്യൂവിന്റെും നിഷി മാത്യുവിന്റെയും മകനാണ്. മലങ്കര ഓര്‍ത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റി അംഗം മാന്നാര്‍ കരിവേലില്‍ പത്തിച്ചേരിയില്‍ കെ.വി മാത്യുവിന്റെയും മോളി മാത്യുവിന്റെയും മകള്‍ അനു മാത്യുവാണ് ഭാര്യ. മീഖാ ജോര്‍ജ് മകനാണ്.
Read More

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ പൊതുജനങ്ങൾക്കായി തുറന്നു. 200 കോടി ചെലവിൽ പണിത ആകാശപാത ഉദ്ഘാടനമില്ലാതെയാണ് തുറന്നത്

തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ പൊതുജനങ്ങൾക്കായി തുറന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ നാലുവരി എലിവേറ്റഡ് ഹൈവേ ഔദ്യോഗിക ഉദ്ഘാടനമില്ലാതെയാണ് തുറന്നുകൊടുത്തത്. 2.72 കിലോമീറ്ററാണ് പാതയുടെ നീളം. ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ദേശീയപാതാ അതോറിറ്റി മേൽപാലം തുറന്നത്. ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയുടെ തീയതി ലഭിക്കാത്തതിനാൽ എലിവേറ്റഡ് ഹൈവേ തുറക്കുന്നത് നീണ്ടുപോകുകയായിരുന്നു.ദേശീയപാത വികസനത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് എലിവേറ്റഡ് പാത പ്രഖ്യാപിച്ചത്. ദേശീയപാത 66 ൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന കഴക്കൂട്ടം – മുക്കോല റീച്ചിന്റെ ഭാഗമാണ് കഴക്കൂട്ടത്തെ നാലുവരി […]
Read More

പത്തനംതിട്ടയിൽ നിന്ന് ഗവിയും പാഞ്ചാലിമേടും ഉല്ലാസ യാത്ര നടത്തി വരാം ; 1300 രൂപയുടെ പാക്കേജുമായി KSRTC

ഓർഡിനറി എന്ന സിനിമയിലൂടെ പ്രശസ്തയിലേക്കുയർന്ന വിനോദസഞ്ചാര കേന്ദ്രമായ ഗവിയിലേക്ക് KSRTC യുടെ വിനോദയാത്രാ പാക്കേജ് ആരംഭിച്ചു. പത്തനംതിട്ടയില്‍ നിന്നും പുറപ്പെടുന്ന യാത്രയ്ക്ക് പ്രവേശനഫീസ്, ബോട്ടിംഗ്, ഉച്ചയൂണ് ഉൾപ്പെടുന്ന യാത്രാനിരക്ക് 1300 രൂപയാണ്.ദിവസവും രാവിലെ ഏഴിന് പത്തനംതിട്ടയില്‍ നിന്ന് തുടങ്ങുന്ന യാത്ര രാത്രി എട്ടരയോടെ മടങ്ങിയെത്തും. ജില്ലയിലെ പ്രധാന അണക്കെട്ടുകളായ മൂഴിയാര്‍, കക്കി, ആനത്തോട്, പമ്പ, ഗവി തുടങ്ങിയവയും മൊട്ടക്കുന്നുകളും പുല്‍മൈതാനങ്ങളും അടങ്ങിയ പ്രകൃതിയുടെ മനോഹാരിതയും കാനനഭംഗിയും ആസ്വദിച്ച് ഗവിയില്‍ എത്താം.തുടര്‍ന്ന് ബോട്ടിംഗും ഉച്ചയൂണും കഴിഞ്ഞ് വണ്ടിപ്പെരിയാര്‍ വഴി […]
Read More

ഡി.സി.സിയെ അറിയിച്ചില്ലെന്ന വാദം തള്ളി തരൂര്‍; കോട്ടയത്തെ യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കും

കോട്ടയം: കോട്ടയം ജില്ലയിലെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്ന വിവരം ഡി.സി.സിയെ അറിയിച്ചില്ലെന്ന വാദം തള്ളി ശശി തരൂര്‍ എം.പി.കോട്ടയം ഡി.സി.സി അധ്യക്ഷനെ തന്‍റെ ഓഫിസില്‍ നിന്ന് വിളിച്ചിരുന്നതായി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. പാര്‍ട്ടിയില്‍ നിന്ന് ആരും പരിപാടിയെ കുറിച്ച്‌ തന്നോട് ആശയവിനിമയം നടത്തിയിട്ടില്ലെന്നും തരൂര്‍ വ്യക്തമാക്കി.കഴിഞ്ഞ രണ്ട് മാസമായി നേതാക്കളുടെ മനോഭാവത്തില്‍ മാറ്റം വന്നു. എന്തുകൊണ്ടാണ് മാറ്റം വന്നതെന്ന് അറിയില്ല. ആരെയും ഭയമില്ലെന്നും ആരും തന്നെ ഭയപ്പെടേണ്ടെന്നും തരൂര്‍ പറഞ്ഞു. […]
Read More

ഇനി ഒരു വര്‍ഷം 15 സിലിണ്ടര്‍ മാത്രം; ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ഉപയോഗ നിയന്ത്രണം പ്രാബല്യത്തില്‍.

BMC ന്യൂസ് ഡെസ്ക് : ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ഉപയോഗ നിയന്ത്രണം പ്രാബല്യത്തില്‍. ഒരു വര്‍ഷം പതിനഞ്ച് സിലിണ്ടര്‍ മാത്രമെ ഇനി മുതല്‍ ലഭിക്കു. ഗാര്‍ഹിക പാചക വാതകത്തിന്റെ ദുരുപയോഗവും അമിത ഉപയോഗവും തടയാനാണ് പുതിയ നിയന്ത്രണം. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പൊതുമേഖലാ കമ്പനികള്‍ നിയന്ത്രണം നടപ്പാക്കി തുടങ്ങി.ഒരു വര്‍ഷത്തില്‍ ഒരു ഉപഭോക്താവിനും 15 സിലിണ്ടറുകളില്‍ കൂടുതല്‍ നല്‍കില്ല. ഇതുകൂടാതെ, ഉപഭോക്താക്കള്‍ക്ക് ഒരു മാസത്തില്‍ രണ്ട് സിലിണ്ടറുകള്‍ മാത്രമേ എടുക്കാന്‍ കഴിയൂ. ഉപഭോക്താക്കള്‍ക്ക് 2 സിലിണ്ടറുകളില്‍ […]
Read More