BMC News Desk

ഉംറ നിർവഹിച്ച് ഷാരൂഖ് ഖാൻ; മക്കയിൽ നിന്നുള്ള വൈറൽ വീഡിയോ കാണാം.

വീഡിയോ? https://fb.watch/h9zdN0bFrK/ ഉംറ തീർഥാടനം നടത്തി നടൻ ഷാരൂഖ് ഖാൻ. മക്കയിലെ മസ്ജിദുൽ ഹറാമിൽ ഇഹ്റാം വേഷത്തിലുള്ള ഷാരൂഖാന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹിമ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.രാജ്കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന ‘ഡങ്കി’യുടെ ചിത്രീകരണം പുനരാരംഭിക്കുന്നതിനായാണ് ഷാരൂഖ് സൗദി അറേബ്യയിൽ എത്തിയത്.തപ്സി പന്നു നായികയാകുന്ന ഡങ്കി ജിയോ സ്റ്റുഡിയോ, റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്, രാജ്കുമാര്‍ ഹിരാനി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിർമ്മിക്കുന്നത്. 2023ലായിരിക്കും റിലീസ്. അതേസമയം പത്താൻ ആണ് ഷാരൂഖിന്റെ പുറത്തിറങ്ങാനുള്ള അടുത്ത സിനിമ. നാല് വർഷത്തെ ഇടവേളയ്ക്ക് […]
Read More

ഞാൻ മരിച്ചിട്ടില്ല’, വ്യാജ വാർത്തയ്ക്കെതിരെ മധു മോഹൻ

പ്രമുഖ സീരിയൽ നടൻ മധു മോ​ഹൻ അന്തരിച്ചു എന്ന വാർത്ത വ്യാജം. അന്തരിച്ചെന്ന വാർത്ത നിഷേധിച്ച് മധുമോഹൻ തന്നെ രം​ഗത്തെത്തി. വാർത്ത വൈറലായതിനു പിന്നാലെയാണ് പ്രതികരണവുമായി അദ്ദേഹം തന്നെ രം​ഗത്തെത്തിയത്. അന്തരിച്ചെന്ന വാർത്ത പ്രചരിക്കാൻ തുടങ്ങിയത് നിരവധി പേരാണ് ഫോൺ വിളിക്കുന്നത്. എല്ലാവരോടും താൻ മരിച്ചിട്ടില്ല എന്നു പറയേണ്ട അവസ്ഥയിലാണ് എന്നാണ് അദ്ദേഹം പറയുന്നത്. പ്രചരിക്കുന്ന വാർത്തകൾ ആരോ പബ്ലിസിറ്റിക്കു വേണ്ടി സമൂഹമാധ്യമങ്ങളിൽ പടച്ചുവിട്ടിരിക്കുന്നതാണ്. ഇതിന്റെ പിന്നാലെ പോകാൻ തനിക്ക് തല്കാലം താൽപര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തന്നെക്കുറിച്ച് […]
Read More

വിഴിഞ്ഞം പ്രശ്നത്തിൽ കേന്ദ്രസേനയെ വിളിച്ചതോടെ ക്രമസമാധാന പരിപാലനത്തിൽ സർക്കാർ പരാജയം; വി മുരളീധരൻ

വിഴിഞ്ഞം ക്രമസമാധാനം ഉറപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേന്ദ്രസേനയെ വിളിച്ചതോടെ ക്രമസമാധാന പരിപാലനത്തിൽ പരാജയമെന്ന് തെളിഞ്ഞു. ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പരാജയപ്പെട്ട സർക്കാർ എത്രയും പെട്ടെന്ന് രാജിവയ്ക്കണം. വിഴിഞ്ഞത്ത് തീവ്രവാദ ശക്തികൾ ഇടപെട്ടെന്ന് പറഞ്ഞത്ത് സിപിഐഎം മുഖപത്രമാണെന്നും അദ്ദേഹം പറഞ്ഞു.വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തെ സുരക്ഷ കേന്ദ്രസേനയെ ഏൽപ്പിക്കുന്നതിൽ വിരോധമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തിൽ ഹൈക്കോടതി കേന്ദ്രത്തിന്റെ നിലപാട് തേടി. വിഴിഞ്ഞത്തെ തുറമുഖ നിർമ്മാണം തടസപ്പെടുന്നുവെന്നും നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ […]
Read More

ലോകകപ്പില്‍ വമ്പന്‍ അട്ടിമറികൾ; ജയിച്ചിട്ടും ആദ്യ റൗണ്ടില്‍ ജര്‍മനി പുറത്ത്; ജപ്പാന്‍ പ്രീ ക്വാര്‍ട്ടറില്‍

ഖത്തർ ലോകകപ്പിൽ അട്ടിമറി തുടരുന്നു. കോസ്റ്റോറിക്കയെ 4-2ന് തോല്‍പ്പിച്ചിട്ടും മുന്‍ ലോക ചാമ്പ്യന്‍മാരായ ജര്‍മനി പ്രീ ക്വാര്‍ട്ടര്‍ കാണാതെ ആദ്യ റൗണ്ടില്‍ പുറത്തായപ്പോള്‍ സ്പെയിനിനെ അട്ടിമറിച്ച(2-1) ജപ്പാന്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീ ക്വാര്‍ട്ടറിലെത്തി. വിജയം അനിവാര്യമായ ഗ്രൂപ്പ് ഇയിലെ അവസാന മത്സരത്തില്‍ 2010ലെ ചാമ്പ്യന്മാരായ സ്പെയിനിനോട് ഒരു ഗോള്‍ വഴങ്ങിയ ശേഷം രണ്ടു ഗോൾ തിരിച്ചടിച്ചാണ് ജപ്പാൻ തിരിച്ചുവരവ് നടത്തിയത്.ജപ്പാനോട് സ്പെയിൻ‌ പരാജയപ്പെട്ടെങ്കിലും പ്രീക്വാർട്ടറിൽ കടന്നു. ഗ്രൂപ്പിലെ ഇ-യിലെ മത്സരങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ജർമ്മനി കോസ്റ്ററിക്കയെ പരാജയപ്പെടുത്തിയെങ്കിലും(4-2) ആദ്യ […]
Read More

വിഴിഞ്ഞത്ത് കേന്ദ്രസേനയെ വിന്യസിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍ പറഞ്ഞു

കൊച്ചി: വിഴിഞ്ഞം തുറമുഖ മേഖലയില്‍ കേന്ദ്രസേനയെ വിന്യസിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍.ഹൈകോടതിയിലാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്. തുടര്‍ന്ന് കേന്ദ്രസേനയെ വിന്യസിക്കുന്ന വിഷയത്തില്‍ കോടതി കേന്ദ്ര സര്‍ക്കാറിന്‍റെ നിലപാട് തേടി.അതേസമയം, അക്രമികള്‍ക്കെതിരെ കേസെടുക്കുകയല്ലാതെ അറസ്റ്റ് അടക്കമുള്ള മറ്റ് നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നിട്ടില്ലെന്ന് അദാനി ഗ്രൂപ്പ് കോടതിയില്‍ ചൂണ്ടിക്കാട്ടി. കേന്ദ്രസേന വിന്യസിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്തിന് മടിക്കുന്നതെന്ന ചോദ്യവും അദാനിയുടെ അഭിഭാഷകന്‍ ഉന്നയിച്ചു. ഹരജി പരിഗണിക്കുന്നത് ഹൈകോടതി ബുധനാഴ്ചത്തേക്ക് മാറ്റി.വൈദികരടക്കമുള്ളവര്‍ വിഴിഞ്ഞം പദ്ധതി പ്രദേശത്തേക്ക് അതിക്രമിച്ച്‌ കയറിയെന്നും സംഘര്‍ഷമുണ്ടാക്കിയെന്നും കഴിഞ്ഞ ദിവസം […]
Read More

ഇന്ന് ബഹ്‌റൈൻ വനിതാ ദിനം: ബഹ്‌റൈൻ വനിതകൾക്ക് രാഷ്ട്രത്തിന്റെ അഭിവാദ്യം.

ഇന്ന് ഡിസംബർ 1 ബഹ്‌റൈൻ വനിതാ ദിനം: ബഹ്‌റൈൻ വനിതകൾക്ക് രാഷ്ട്രത്തിന്റെ അഭിവാദ്യം. ബഹ്‌റൈൻ വനിതാ ദിനം ആഘോഷിക്കുന്ന വേളയിൽ, ബഹ്‌റൈൻ വനിതകൾക്കായി സമർപ്പിച്ച സ്മാരകം.,രാജാവിന്റെ ഭാര്യയും സുപ്രീം കൗൺസിൽ ഫോർ വിമൻ (SCW) പ്രസിഡന്റുമായ ഹെർ റോയൽ ഹൈനസ് പ്രിൻസെസ് സബീക്ക ബിൻ ന് ഇ ബ്രാഹിം അൽ ഖലീഫഅനാച്ഛാദനം ചെയ്തു. “അഥർ” ഉദ്ഘാടനത്തിന് എത്തിയ പ്രസിഡന്റ് ചടങ്ങിനെ അഭിസംബോധന ചെയ്യവെ, ബഹ്‌റൈൻ വനിതകളുടെ നേട്ടങ്ങളെയും മുൻനിര സ്ഥാനങ്ങളിലേക്കുള്ള പ്രവേശനത്തെയും അഭിനന്ദിച്ചു, ചടങ്ങിൽ “പ്രിൻസസ് സബീക്ക […]
Read More

എന്തും വിളിച്ച്‌ പറഞ്ഞിട്ട് മാപ്പെഴുതി വെച്ചാല്‍ അംഗീകരിക്കാനാകില്ലെന്ന് മന്ത്രി അബ്ദുറഹ്മാന്‍

തിരുവനന്തപുരം:  എന്തും വിളിച്ച്‌ പറഞ്ഞിട്ട് വൈകിട്ടൊരു മാപ്പെഴുതി വെക്കുന്നത് താന്‍ അംഗീകരിച്ചിട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍.വിഴിഞ്ഞം സമരത്തിന് നേതൃത്വം കൊടുക്കുന്ന ഫാദര്‍ തിയോഡിഷ്യസ് ഡിക്രൂസ് തന്നെ തീവ്രവാദിയെന്ന് വിളിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നത് രാജ്യദ്രോഹമായി കാണണം എന്നാണ് താന്‍ പറഞ്ഞതെന്നും അത് എപ്പോഴും പറയുമെന്നും മന്ത്രി അബ്ദുറഹ്മാന്‍ പറഞ്ഞു. ‘നാവിന് എല്ലില്ലെന്ന് കരുതി എന്തും വിളിച്ച്‌ പറഞ്ഞിട്ട് വൈകിട്ടൊരു മാപ്പെഴുതിയാല്‍ പൊതുസമൂഹം അത് അംഗീകരിക്കുമെങ്കില്‍ അംഗീകരിക്കട്ടെ. ഞാന്‍ അതൊന്നും സ്വീകരിച്ചിട്ടില്ല’ -മന്ത്രി പറഞ്ഞു. ‘മന്ത്രിയുടെ പേരില്‍ […]
Read More

പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ ലോറിക്കടിയില്‍പ്പെട്ട് സ്‌ത്രീക്ക് ദാരുണാന്ത്യം.

കൊല്ലം> പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ രണ്ടാം മൈലില്‍ ലോറി ദേഹത്ത് കൂടെ കയറി സ്ത്രീ മരിച്ചു. പനമറ്റം മാടത്താനില്‍ ലേഖ (44 ) ആണ് മരിച്ചത്.ബന്ധുവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കെയാണ് അപകടം. ബൈക്ക് ഓടിച്ചിരുന്ന പനമറ്റം അഞ്ജുഭവനില്‍ അര്‍ജുന്‍ കൃഷ്ണനെ (22) ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ലേഖ സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു. പത്തനാപുരത്ത് നിന്ന് കൈതച്ചക്ക കയറ്റിവന്ന വാഴക്കുളത്തേക്ക് പോവുകയായിരുന്നു ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറി ഡ്രൈവര്‍ വടക്കാഞ്ചേരി മംഗലം സ്വദേശി നന്ദനത്തില്‍ ഗീരീഷിനെ […]
Read More

മുന്‍ ചൈനീസ് പ്രസിഡന്റ് ജിയാങ് സെമിന്‍ അന്തരിച്ചു.

ബെയ്ജിങ്ങ്> മുന്‍ ചൈനീസ് പ്രസിഡന്റ് ജിയാങ് സെമിന്‍ (96) അന്തരിച്ചു. രക്താര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ജിയാങ് സെമിന്‍ ബുധാനാഴ്ച ഉച്ചയ്ക്ക് 12.13 ഓടെയാണ് മരിച്ചതെന്ന് ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.ടിയാനെന്മെന് സ്ക്വയര് പ്രക്ഷോഭത്തിനു ശേഷമാണ് ജിയാങ് സെമിന് ചൈനയുടെ ഭരണനേതൃത്വത്തില് എത്തിയത്. 1993 മുതല്‍ 2003 വരെ ചൈനയുടെ പ്രസിഡന്റായിരുന്നു. 1989 മുതല്‍ 2002 വരെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായും 1989 മുതല്‍ 2004 വരെ സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ ചെയര്‍മാനായും സേവനമനുഷ്ഠിച്ചു.
Read More

ഇന്ത്യൻ ശാസ്ത്ര നയങ്ങളും അന്ധവിശ്വാസവും;ബഹ്‌റൈൻ പ്രതിഭ ശാസ്ത്രക്ലബ് പ്രഭാഷണം സംഘടിപ്പിച്ചു.

അന്ധവിശ്വാസങ്ങൾ വിശ്വാസങ്ങളായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ “ഇന്ത്യൻ ശാസ്ത്ര നയങ്ങളും അന്ധവിശ്വാസവും” എന്ന വിഷയത്തിൽ ബഹ്‌റൈൻ പ്രതിഭ ശാസ്ത്രക്ലബ് പ്രഭാഷണം സംഘടിപ്പിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത് മുൻ ജനറൽ സെക്രട്ടറിയും പ്രസിഡണ്ടും ആയ പ്രൊഫ: ടി പി കുഞ്ഞിക്കണ്ണൻ പ്രസ്തുത വിഷയത്തിൽ ഗഹനവും ആധികാരികവും ആയ പ്രഭാഷണം നടത്തി. സദസ്സിൽ നിന്നുമുയർന്ന ചോദ്യങ്ങൾക്കു പ്രഭാഷകൻ മറുപടി പറഞ്ഞു. ശാസ്ത്ര അവബോധവും മാനവികതയും അന്വേഷണ ത്വരയും പരിഷ്ക്കരണ ബോധവും വികസിപ്പിക്കുക എന്നത് ഇന്ത്യയിലെ ഏതൊരു പൗരന്റെയും […]
Read More