ഞാൻ മരിച്ചിട്ടില്ല’, വ്യാജ വാർത്തയ്ക്കെതിരെ മധു മോഹൻ

  • Home-FINAL
  • Business & Strategy
  • ഞാൻ മരിച്ചിട്ടില്ല’, വ്യാജ വാർത്തയ്ക്കെതിരെ മധു മോഹൻ

ഞാൻ മരിച്ചിട്ടില്ല’, വ്യാജ വാർത്തയ്ക്കെതിരെ മധു മോഹൻ


പ്രമുഖ സീരിയൽ നടൻ മധു മോ​ഹൻ അന്തരിച്ചു എന്ന വാർത്ത വ്യാജം. അന്തരിച്ചെന്ന വാർത്ത നിഷേധിച്ച് മധുമോഹൻ തന്നെ രം​ഗത്തെത്തി. വാർത്ത വൈറലായതിനു പിന്നാലെയാണ് പ്രതികരണവുമായി അദ്ദേഹം തന്നെ രം​ഗത്തെത്തിയത്.

അന്തരിച്ചെന്ന വാർത്ത പ്രചരിക്കാൻ തുടങ്ങിയത് നിരവധി പേരാണ് ഫോൺ വിളിക്കുന്നത്. എല്ലാവരോടും താൻ മരിച്ചിട്ടില്ല എന്നു പറയേണ്ട അവസ്ഥയിലാണ് എന്നാണ് അദ്ദേഹം പറയുന്നത്. പ്രചരിക്കുന്ന വാർത്തകൾ ആരോ പബ്ലിസിറ്റിക്കു വേണ്ടി സമൂഹമാധ്യമങ്ങളിൽ പടച്ചുവിട്ടിരിക്കുന്നതാണ്. ഇതിന്റെ പിന്നാലെ പോകാൻ തനിക്ക് തല്കാലം താൽപര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തന്നെക്കുറിച്ച് വ്യാജവാർത്ത ചമച്ചത് തെറ്റാണെന്നും കൃത്യമായ വിവരം അന്വേഷിച്ചറിയാതെ വാർത്തകൾ പടച്ചുവിടുന്നത് ശരിയല്ലെന്നും മധു മോഹൻ വ്യക്തമാക്കി. നിലവിൽ ചെന്നൈയിൽ ജോലി തിരക്കിലാണ് താനെന്നും അദ്ദേഹം പറഞ്ഞു.

സിനിമ സംഘടനയായ ഫെഫ്ക ഉൾപ്പടെ നിരവധി പേരാണ് മധു മോഹന് ആദരാഞ്ജലികൾ അറിയിച്ചത്. ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത ‘മാനസി’ എന്ന സീരിയലിലൂടെയാണ് മധു മോഹൻ പ്രിയങ്കരനായത്. നിര്‍മാണം, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയിൽ മാത്രമല്ല അഭിനയത്തിലും തിളങ്ങി നിന്നിരുന്ന അദ്ദേഹം മലയാള ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധയനാണ്.

Leave A Comment