BMC News Desk

ബഹ്റൈൻ മീഡിയ സിറ്റിയുടെ ഓണാഘോഷങ്ങളുടെ ഭാഗമായുള്ള, നാടൻ പന്തുകളി മത്സരം ഓഗസ്റ്റ് 15ന് ആരംഭിക്കും

ബഹ്റൈൻ മീഡിയ സിറ്റി നടത്തുന്ന 30 ദിവസം നീണ്ടു നിൽക്കുന്ന ഓണാഘോഷമായ ശ്രാവണ മഹോത്സവം 2025ൻ്റെ ഭാഗമായി,കേരള നേറ്റീവ് ബോൾ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ കായിക വിനോദമായ നാടൻ പന്തുകളി മത്സരം നടത്തുന്നു. ആഗസ്ത് 15 വെള്ളിയാഴ്ച വൈകിട്ട് ആണ് മത്സരം ആരംഭിക്കുന്നത്. ഒരു മാസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിന്റെ ഗ്രാൻഡ് ഫൈനൽ സെപ്റ്റംബർ 26 -നും, സെപ്തംബർ 27 ശനിയാഴ്ച്ച കെഎൻബിഎ ഓണാഘോഷ പരിപാടിയോടു കൂടി സമ്മാനദാനവും സംഘടിപ്പിക്കും. ബിഎംസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്,ശ്രാവണ മഹോത്സവം […]
Read More

H1N1 വ്യാപനം; കൊച്ചിൻ യുണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) ക്യാമ്പസ് അടച്ചു

വിദ്യാർഥികൾക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചതോടെ കൊച്ചിൻ യുണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ക്യാമ്പസ് അടച്ചു. അടുത്ത മാസം 5-ാം തീയതി വരെയാണ് ക്യാമ്പസ് പൂർണമായും അടച്ചിരിക്കുന്നത്.എസ്എൽഎസ് ക്യാമ്പസിലെ വിദ്യാർഥികൾക്കാണ് H1N1 സ്ഥിരീകരിച്ചിരിക്കുന്നത്. ക്ലാസുകൾ നാളെ മുതൽ ഓൺലൈൻ ആയി നടത്തും. അഞ്ച്‌ വിദ്യാർഥികൾക്ക് നിലവിൽ രോഗബാധ സ്ഥിരീകരിച്ചു.പല വിദ്യാർഥികളും രോഗബാധ ലക്ഷണങ്ങളുമായി തൊട്ടടുത്തുള്ള ആശുപത്രികളിൽ ചികിത്സ തേടി. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്യാമ്പസ് അടച്ചിരിക്കുന്നത്.5-ാം തീയതി മുതൽ ഭാഗീകമായി ഓരോ ഡിപ്പാർട്മെന്റുകളും തുറന്നു പ്രവർത്തിക്കും […]
Read More

കെ എം സി സി മലപ്പുറം പ്രോട്ടീൻ സമ്മർ ഫിയസ്റ്റയുടെ ഗ്രാൻഡ് ഫിനാലെ ആഗസ്ത് 1 ന്

കെ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റി ഒരു മാസത്തോളമായി സംഘടിപ്പിച്ചു വരുന്ന പ്രോട്ടീൻ സമ്മർ ഫിയസ്റ്റ അവധിക്കാല ക്യാമ്പിന്റെ ഗ്രാൻഡ് ഫിനാലെ ആഗസ്ത് 1 ന് കെഎംസിസി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ജൂലൈ 5 ന് ആരംഭിച്ച ക്യാമ്പിൽ 6 മുതൽ 17 വയസ്സ് വരെയുള്ള നിരവധി കുട്ടികളാണ് പങ്കെടുക്കുന്നത്. ആക്ടിവിറ്റികൾ, ആർട്സ് ഫെസ്റ്റ്, സ്പോർട്സ് മീറ്റ്, ലൈഫ് സ്കിൽ ട്രെയിനിങ്, റോഡ് സേഫ്റ്റി ട്രെയിനിങ്, ഗെയിംസ്, മാഗസിൻ റിലീസ്, തെറാപ്യൂട്ടിക് തിയറ്റർ, പാവനിർമാണം, […]
Read More

പ്രവാസി വോട്ട് ചേർക്കൽ, രേഖകൾ ഇ-മെയിലായി സമർപ്പിക്കുന്നതിന് സംവിധാനം ഒരുക്കണം – പ്രവാസി വെൽഫെയർ

രാജ്യത്തിൻറെ സാമൂഹിക സാമ്പത്തിക വികസന മേഖലകളിൽ സുപ്രധാന പങ്ക് വഹിക്കുന്ന പ്രവാസികളായ ഇന്ത്യൻ പൗരന്മാർക്ക് രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാകാനുള്ള അവസരം വിനിയോഗിക്കുന്നതിനുള്ള അവകാശത്തെ സംരക്ഷിക്കുന്നതിന് കൂടുതൽ സൗകര്യപ്രദമായ മാർഗനിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പ്രവാസി വെൽഫെയർ കത്ത് നൽകി. പ്രവാസി വോട്ട് ചേർക്കലിനുള്ള രേഖകൾ ഇ-മെയിലായി സമർപ്പിക്കുന്നതിന് സംവിധാനം ഒരുക്കണമെന്നും നേരിട്ടോ തപാലിലോ ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള സമയത്തിനകം എത്തിക്കൽ അപ്രായോഗികമാണെന്നും പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ നൽകിയ നിവേദനത്തിൽ അഭ്യർത്ഥിച്ചു. പ്രവാസി […]
Read More

വോയിസ് ഓഫ് ബഹ്‌റൈന്റെ സഹായഹസ്തം

കോഴിക്കോട് സ്വദേശിയായ അബ്ദുൾ നാസറിൻ ജോലി അന്വേഷിച്ച് വിസിറ്റിംഗ് വിസയിൽ ബഹ്‌റൈനിൽ എത്തുകയും, അദ്ദേഹത്തിന് ജോലി ശരിയായതുമില്ല വിസിറ്റിംഗ് വിസ എടുത്തു നൽകിയ അദ്ദേഹത്തിന്റെ സുഹൃത്ത് ഇവിടെ നിന്നും നാട്ടിലേക്ക് പോവുകയും ചെയ്തു. ഇവിടെ ഒറ്റയ്ക്ക് ആയ അബ്ദുൾ നാസർ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും,ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിച്ച അദ്ദേഹത്തിന് മറ്റൊരു സംഘടന ആഹാരം ഒരു ഹോട്ടലിൽ ഏർപ്പെടുത്തി. വിസ കാലാവധി തീരുന്നതിനു മുമ്പ് എത്രയും പെട്ടെന്ന് നാട്ടിലേക്ക് പോകാനുള്ള വിമാന ടിക്കറ്റ് വോയിസ് ഓഫ് ബഹ്‌റൈൻ പ്രസിഡന്റ് […]
Read More

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; എട്ടു ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് പിന്നാലെ ജയിൽ വകുപ്പിൽ അഴിച്ചു പണി. എട്ടു ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. തിരുവനന്തപുരം, കോഴിക്കോട് ജില്ലാ ജയിലുകളിൽ സൂപ്രണ്ടുമാരെ നിയമിച്ചു. ഈ ജയിലുകളിൽ നിലവിൽ സൂപ്രണ്ടുമാർ ഇല്ലായിരുന്നു.ഗോവിന്ദച്ചാമി ജയിൽ ചാടിയപ്പോൾ ജയിൽ വകുപ്പിന്‍റെ സിസ്റ്റം മുഴുവൻ തകരാറിലായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് അന്വേഷണ റിപ്പോർട്ട്. ആഴ്ചകൾ എടുത്ത് ഗോവിന്ദച്ചാമി സെല്ലിലെ കമ്പികൾ മുറിച്ചത് അറിയാതിരുന്നത് പരിശോധനയുടെ കുറവാണ്. സെല്ലിനുള്ളിലേക്ക് കൂടുതൽ തുണികൾ കൊണ്ടുവന്നത് കണ്ടെത്താനാകാത്തതും ന്യായീകരിക്കാനാവില്ല. ജയിൽ ചാടിയ ദിവസം രാത്രി പരിശോധന രേഖകളിൽ ഒതുങ്ങി. […]
Read More

ഇന്ത്യയ്ക്ക് മേൽ 25% അധിക തീരുവയെന്ന് ട്രംപ്;ദേശീയ താല്പര്യം സംരക്ഷിക്കുമെന്ന് ഇന്ത്യ

ഇന്ത്യയ്ക്ക് മേൽ 25% അധിക തീരുവ ചുമത്തിയ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ മുന്നറിയിപ്പിൽ പ്രതികരണവുമായി ഇന്ത്യ.ദേശീയ താല്പര്യം സംരക്ഷിക്കാൻ എല്ലാ നടപടിയും സ്വീകരിക്കുമെന്ന്‌ സർക്കാർ വ്യക്തമാക്കി. കർഷകരുടെയും ചെറുകിട ഇടത്തരം വ്യവസായികളുടെയും ക്ഷേമത്തിനാണ് മുൻഗണനയെന്നും കേന്ദ്രം അറിയിച്ചു.ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ വിദേശകാര്യമന്ത്രി എസ് ജയശങ്കറും വാണിജ്യമന്ത്രി പിയൂഷ് ഗോയലും ചർച്ച നടത്തി. ട്രംപിന്‍റെ പ്രഖ്യാപനം മന്ത്രിമാർ വിലയിരുത്തി. തുടർ നടപടികളിലേക്ക് കടക്കാനും തീരുമാനിച്ചിട്ടുണ്ട്.
Read More

ഉമ്മൻ‌ചാണ്ടി സ്മരണയിൽ – നിരവധി ആളുകൾ രക്തം ദാനം ചെയ്തു.

കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവും ആയിരുന്ന ഉമ്മൻ‌ചാണ്ടിയുടെ രണ്ടാമത് ചരമവാർഷീകത്തോട് അനുബന്ധിച്ച് ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ൽ വച്ച് നടത്തിയ രക്തദാന ക്യാമ്പിൽ ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ആളുകൾ രക്തം ദാനം ചെയ്തു. ഒഐസിസി മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനർ രാജു കല്ലുംപുറം രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഒഐസിസി പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ അലക്സ്‌ മഠത്തിൽ അധ്യക്ഷത വഹിച്ചയോഗത്തിൽ ഒഐസിസി മിഡിൽ ഈസ്റ്റ്‌ […]
Read More

ബഹ്റൈൻ ദിനാർ മികച്ച വിനിമയ നിരക്കിൽ.ഒരു ബഹ്‌റൈൻ ദിനാറിന് 231.15 രൂപ

ബഹ്റൈൻ ദിനാർ മികച്ച വിനിമയ നിരക്കിൽ എത്തി നിൽക്കുന്നു.ഒരു ബഹ്‌റൈൻ ദിനാറിന് ലഭിക്കുന്ന മികച്ച നിരക്ക് 231.15 രൂപയാണ്. രൂപയുടെ മൂല്യം ഇടിഞ്ഞത് നേട്ടമാക്കിയിരുകയാണ് ബഹ്റൈനിലെ പ്രവാസികൾ
Read More

സ്റ്റീഫൻ വിൻസൽ ജൂനിയറിന്റെ സംഗീത പരിപാടിക്കായി കാതോർത്ത് ബഹ്റൈൻ

ബഹ്‌റൈനിൽ ഗായകനും ഗാനരചയിതാവുമായ സ്റ്റീഫൻ വിൽസൺ ജൂനിയറിൻ്റെ സംഗീത പരിപാടി സംഘടിപ്പിക്കുന്നു.ബഹ്റൈനിലെ പ്രമുഖ ആഗോള വിനോദ കേന്ദ്രമായ ബിയോൺ അൽ ദാന ആംഫി തിയേറ്റർ,ദി ഡെസേർട്ട് ഗാർഡനിൽ ഡിസംബർ 4 ന് ആണ് പരിപാടി ഒരുക്കുക. ആദ്യമായാണ് ബഹ്‌റൈനിൽ സ്റ്റീഫൻ വിൽസന്റെ സംഗീത നിശ അരങ്ങേറുക. സ്റ്റീഫൻ വിൽസൺ ജൂനിയറിനെപ്പോലുള്ള ഒരു അസാധാരണ കലാകാരൻ ബഹ്‌റൈനിൽ ആദ്യമായി പരിപാടി അവതരിപ്പിക്കുന്നതിലും ,അദ്ദേഹത്തിന് ആതിഥ്യം അരുളുന്നതിനും തങ്ങൾ അഭിമാനിക്കുന്നു” എന്ന് ബിയോൺ അൽ ഡാന ആംഫി തിയേറ്ററിന്റെ ചീഫ് […]
Read More