സമസ്ത പൊതു പരീക്ഷ: മനാമ ഇർശാദുൽ മുസ്‌ലിമീൻ മദ്റസയ്ക്ക് നൂറ് ശതമാനം വിജയം
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ ഈ വർഷം നടന്ന പൊതുപരീക്ഷയിൽ സമസ്ത കേന്ദ്ര ആസ്ഥാനത്ത് പ്രവർത്തിക്കുന്ന മനാമ ഇർശാദുൽ മുസ്‌ലിമീൻ മദ്റസയ്ക്ക് തിളക്കമാർന്ന വിജയം. അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസുകളിലായി പരീക്ഷ എഴുതിയ 94 വിദ്യാർത്ഥികളിൽ 2 ടോപ് പ്ലസ്, 25 ഡിസ്റ്റിംഗ്ഷൻ, 41 ഫസ്റ്റ് ക്ലാസ്, 15 സെക്കൻ്റ് ക്ലാസ്, 11 തേർഡ് ക്ലാസുമായി നൂറുശതമാനം വിജയം കൈവരിച്ചു. അഞ്ചാം ക്ലാസിലെ സംറ മർയം, ഫാത്തിമ ഹനിയ്യ എന്നീ വിദ്യാർത്ഥികൾ […]









