BMC News Desk

കെ.എം.സി.സി. ബഹ്‌റൈൻ കാസർകോട് ജില്ലാ കമ്മിറ്റിയും കാസർകോട് ലേഡീസ് വിങ് കമ്മിറ്റിയും സംയുക്തമായി പെരുന്നാൾ ചേലാക്കം 2026′ കുടുംബസംഗമം സംഘടിപ്പിച്ചു

കെ.എം.സി.സി. ബഹ്‌റൈൻ കാസർകോട് ജില്ലാ കമ്മിറ്റിയും കാസർകോട് ലേഡീസ് വിങ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ‘പെരുന്നാൾ ചേലാക്കം 2026′ കുടുംബസംഗമം പ്രവാസി മലയാളി കുടുംബങ്ങൾക്ക് വേറിട്ടൊരു പെരുന്നാൾ അനുഭവമായി മാറി. വെള്ളിയാഴ്ച മനാമയിലെ സോവൈഫിയ ഗാർഡനിൽ വെച്ച് വളരെ വിപുലമായ പരിപാടികളോടെയാണ് സംഗമം അരങ്ങേറിയത്. ജില്ലാ പ്രസിഡന്റ്‌ അഷ്‌റഫ്‌ മഞ്ചേശ്വരത്തിന്റെ അധ്യക്ഷതയിൽ സംസ്ഥാന ആക്ടിങ് പ്രസിഡന്റ്‌ റഫീഖ് തോട്ടക്കര ഉത്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി റിയാസ് പട്ട്ല സ്വാഗതം അർപ്പിച്ച പരിപാടിയിൽ ആക്ടിങ് ജനറൽ സെക്രട്ടറി […]
Read More

മന്ത്രി അബ്ദുൽഗഫൂറുമായി NRI കൗൺസിൽ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി

മന്ത്രി അബ്ദുൽഗഫൂറിന്റെ ആലൂവയിലെ സ്വവസതിയിൽ ഇന്നു രാവിലെ.NRI കൗൺസിൽ ഭാരവാഹികൾ സന്ദർശിച്ചു. എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ ദേശീയ ചെയർമാൻ പ്രവാസിബന്ധു ഡോ.എസ്. അഹമ്മദ്, വൈസ് ചെയർമാന്മാരായ കെ.എം. നാസർ, സുഹൈൽ ഷെയ്ക്ക് മദാർ,രാജു, സെക്രട്ടറി സുലൈമാൻ ഖനി,പ്രവീൺ ആറാട്ടുപുഴ എന്നിവരാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
Read More

വേൾഡ് മലയാളി ഫെഡറേഷൻ ബഹ്റൈൻ നാഷണൽ കൗൺസിൽ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് പ്രൗഢഗംഭീരമായി

ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ (WMF) ബഹ്റൈൻ നാഷണൽ കൗൺസിലിൻ്റെ 2026-27 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും പ്രൗഡഗംഭീരമായി നടത്തി.മനാമയിലെ അൽമൻസിൽ ഇന്റർനാഷണൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ ബഹ്റൈൻ ഔദ്യോഗിക പ്രതിനിധികളും സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും പ്രവാസി മലയാളി കുടുംബങ്ങളും പങ്കെടുത്തു. ​പ്രശസ്ത കൊറിയോഗ്രാഫർ ശ്രീനേഷിന്റെ ശിക്ഷണത്തിൽ കുരുന്നുകൾ അവതരിപ്പിച്ച മനോഹരമായ സ്വാഗത നൃത്തത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.തുടർന്ന് ആഗോളതലത്തിൽ WMF നടത്തുന്ന ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങളെ ദൃശ്യവൽക്കരിച്ചുകൊണ്ടുള്ള വീഡിയോ പ്രദർശിപ്പിച്ചു.WMF ബഹ്റൈൻ നാഷണൽ കൗൺസിൽ […]
Read More

ബഹ്റൈനിൽ ജൂൺ 15 മുതൽ വേനൽക്കാല തൊഴിൽ നിരോധനം; നിയമലംഘകർ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്

ബഹ്റൈനിൽ ജൂൺ 15 മുതൽ മധ്യാഹ്ന തൊഴിൽനിരോധനം ഏർപ്പെടുത്തും. നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ പ്രത്യേക ഹോട്ട്‌ലൈൻ ഏർപ്പെടുത്തി. നിയമം ലംഘിക്കുന്ന തൊഴിലുടമകൾക്ക് തടവും കനത്ത പിഴയും നേരിടേണ്ടിവരും. തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യസംരക്ഷണവും ഉറപ്പാക്കാനാണ് നടപടി.2026 ജൂൺ 15 മുതൽ ഓഗസ്റ്റ് 31 വരെ പ്രാബല്യത്തിൽ വരുന്ന നിയമ പ്രകാരം, ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 4 മണിവരെ നേരിട്ടുള്ള സൂര്യപ്രകാശത്തിൽ തൊഴിലാളികളെ പുറംജോലികൾക്ക് നിയോഗിക്കുന്നത് തൊഴിലുടമകൾക്ക് വിലക്കിയിട്ടുണ്ട്. വേനൽക്കാലത്ത് അനുഭവപ്പെടുന്ന കടുത്ത ചൂടും ഉയർന്ന ഈർപ്പവും […]
Read More

സി ബി എസ് സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ ബഹ്‌റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയിലെ അംഗങ്ങളുടെ മക്കളെ ആദരിച്ചു

ഇക്കഴിഞ്ഞ സി ബി എസ് സി പരീക്ഷകളിൽ ബഹ്‌റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയിലെ അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം കാഴ്ചവച്ച വിദ്യാർഥികളെ ആദരിച്ചു.വെള്ളിയാഴ്ച്ച വൈകീട്ട് എസ് എൻ സി എസ് ആസ്ഥാനത്തു വച്ച് നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ് സ്വാഗതവും, ചെയർമാൻ കൃഷ്ണകുമാർ ഡി അധ്യക്ഷതയും വഹിച്ചു,യൂണിക്കോ ഗ്രൂപ്പ്‌ മേധാവി ജയശങ്കർ വിശ്വനാഥൻ,സെയിം കോൺട്രാക്റ്റിംഗ് മേധാവി ദിലീപ് കുമാർ എന്നിവർ മുഖ്യ അതിഥികൾ ആയി പങ്കെടുത്തു കുട്ടികൾക്ക് ഉപഹാരം വിതരണം ചെയ്യുകയും ആശംസകൾ […]
Read More

ബഹ്റൈന്‍ ലാല്‍കെയേഴ്സ് മെഡിക്കൽ ക്യാമ്പ് പരമ്പരയ്ക്ക് തുടക്കം കുറിച്ചു

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈൻ ലാൽകെയേഴ്സ് സംഘടിപ്പിക്കുന്ന രണ്ടാഴ്ച നീളുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമായി.മോഹൻലാൽ നായകനായി എത്തുന്ന ദൃശ്യം 3 സിനിമയുടെ പ്രദർശന ഉദ്ഘാടന ചടങ്ങിന് ശേഷമാണ് വിവിധ സാമൂഹിക സേവന പരിപാടികളുടെ ഭാഗമായി മെഡിക്കൽ ക്യാമ്പ് പരമ്പരയ്ക്ക് തുടക്കം കുറിച്ചത്.മനാമയിലെ അൽ ഹിലാൽ ആശുപത്രിയുമായി സഹകരിച്ച് സംഘടിപ്പിച്ച ആദ്യ മെഡിക്കൽ ക്യാമ്പ് മികച്ച ജനപങ്കാളിത്തത്തോടെയാണ് നടന്നത്. ആരോഗ്യ ബോധവത്കരണം, പ്രാഥമിക ആരോഗ്യ പരിശോധന, വിദഗ്ധരുടെ ആരോഗ്യ നിർദേശങ്ങൾ എന്നിവ ഉൾപ്പെട്ട ക്യാമ്പ് നിരവധി […]
Read More

ബഹ്‌റൈൻ പ്രവാസിയായ റോയ് പൂച്ചേരിയിടെ “ഈസോപ്പ് കഥകൾ ഇനി CBSE പാഠ്യ പദ്ധതിയിലും

CBSE പാഠ്യ പദ്ധതിയിൽ നാലാം ക്ലാസ്സിലെ “മധുരം മലയാളം” പാഠപുസ്തകത്തിൽ ബഹ്‌റൈൻ പ്രവാസിയായ റോയ് പൂച്ചേരിയിടെ “ഈസോപ്പ് കഥകൾ” അടിസ്ഥാനമാക്കിയുള്ള ഒരു പാഠവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ന് മുതൽ കുട്ടികളുടെ കൈകളിൽ പഠനത്തിനായി ഈസോപ്പ് കഥകളും എത്തുന്നു.
Read More

ബഹ്‌റൈൻ സീനിയർ സിറ്റിസൺസ് ലേബർ ക്യാമ്പിൽ മെഡിക്കൽ ക്യാമ്പ് – ഈദ് ആഘോഷം

ബഹ്‌റൈൻ സീനിയർ സിറ്റിസൺസ് സൽമാബാദിലുള്ള ലേബർ ക്യാമ്പിൽ മെഡിക്കൽ ക്യാമ്പും, ഈദ് ആഘോഷവും നടത്തി.അൽഹിലാൽ ആശുപത്രിയുമായി സഹകരിച്ച് നടത്തിയ മെഡിക്കൽ ക്യാമ്പിൽ, ക്യാമ്പിലെ മുഴുവൻ തൊഴിലാളികളും പങ്കെടുത്തു. മെഡിക്കൽ ക്യാമ്പിന് ശേഷം അവർക്കുള്ള ഉച്ചഭക്ഷണവും വിതരണം ചെയ്തു.ആക്ടിങ് പ്രസിഡന്റ് രത്നകുമാർ പാലയാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ പ്രോഗ്രാം ഉത്ഘാടനം ചെയ്തു. ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ആമുഖ പ്രഭാഷണം നടത്തി.ലേബർ ക്യാമ്പിലെ സീനിയർ ആയിട്ടുള്ള ശ്രീനിവാസ്, സജി ബാബു എന്നിവരെ […]
Read More

ബഹ്‌റൈൻ നവകേരള ഹമദ് ടൗൺ മേഖലാ സമ്മേളനം

ബഹ്‌റൈൻ നവകേരള ഹമദ് ടൗൺ മേഖലാ സമ്മേളനം കോ-ഓർഡിനേഷൻ അസിസ്റ്റന്റ് സെക്രട്ടറി എൻ.ബി.സുനിൽദാസ് ഉൽഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ശ്രീജിത്ത് ആവള അധ്യക്ഷനായ സമ്മേളനത്തിൽ, സെക്രട്ടറി രാജ്കൃഷ്ണൻ സ്വാഗതം ആശംസിച്ചു, അമൽ ദേവ് രക്തസാക്ഷി പ്രമേയവും, രജീഷ് പട്ടാഴി അനുശോചന പ്രമേയവും, മേഖലാ സെക്രട്ടറി രാജ്കൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.സമ്മേളനത്തിൽ, കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് എൻ.കെ ജയൻ, കോർഡിനേഷൻ സെക്രട്ടറി ജേക്കബ് മാത്യു, മുൻ കോ-ഓർഡിനേഷൻ സെക്രട്ടറി ഷാജി മൂതല,കോ – ഓർഡിനേഷൻ കമ്മിറ്റി അംഗം ബിജു […]
Read More

ബഹറൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ ഈദ് സംഗമവും,അനുമോദനവും സംഘടിപ്പിച്ചു

ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ ഈദ് സംഗമവും ,അംഗങ്ങളുടെ മക്കളിൽ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ നിന്ന് വിജയിച്ചവർക്കുള്ള അനുമോദന ചടങ്ങും നടന്നു. ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സ്മരണപുതുക്കുന്ന ബലി പെരുന്നാളിന്റെ സന്ദേശം കൈമാറിക്കൊണ്ട് നടന്ന പരിപാടിയിൽ സാമൂഹ്യ പ്രവർത്തകരായ ഫസൽ ബഹ്‌റൈൻ,അഷ്‌റഫ്‌ കാക്കണ്ടി, ഫൈസൽ ഇസ്മായിൽ ,മാധ്യമ പ്രവർത്തകനായ നൂർ മുഹമ്മദ്‌ എന്നിവർ സംസാരിച്ചു. ഭാവിയുടെ കവാടം തുറക്കുന്നവർ എങ്ങനെയായിരിക്കണം തങ്ങളുടെ മുന്നോട്ടുള്ള വഴിയും ഏതൊക്കെ കോഴ്സായിരിക്കണം തിരഞ്ഞെടുക്കേണ്ടതെന്നതിന്റെയൊക്കെ മാർഗ്ഗനിർദേശങ്ങൾ കുട്ടികൾക്ക് ആശംസാ പ്രാസംഗികർ നൽകി.വിജയികൾക്കുള്ള മൊമെന്റോ എക്സിക്യൂട്ടീവ് […]
Read More