BMC News Desk

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: 10 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 10 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ഇന്നായിരുന്നു നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന ദിവസം. അതിന്റെ സമയപരിധി അവസാനിച്ചു. പിവി അന്‍വര്‍ കത്രിക ചിഹ്നത്തില്‍ മത്സരിക്കും.കത്രിക ചിഹ്നം ലഭിച്ചതില്‍ വളരെ സന്തോഷമെന്ന് അന്‍വര്‍ പ്രതികരിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്, യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്, എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. മോഹന്‍ ജോര്‍ജ്, സ്വതന്ത്ര സ്ഥാനാര്‍ഥിയായ പിവി അന്‍വര്‍ എന്നിവര്‍ തമ്മിലാകും പ്രധാന മത്സരം എന്ന് ഉറപ്പായി.കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ ഓട്ടോറിക്ഷ അടയാളത്തിലായിരുന്നു അന്‍വര്‍ മത്സരിച്ചത്.
Read More

ഒന്നാണ് കേരളം ഒന്നാമതാണ് കേരളം ബഹ്റൈൻ ഇടതുപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിൽ നിലമ്പൂർ ഉപ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എം സ്വരാജിനെ വിജയിപ്പിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള ഉപതിരഞ്ഞെടുപ്പ് കൺവെൻഷൻ ബഹ്റൈൻ ഇടതുപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിൽ ബഹ്റൈൻ പ്രതിഭ ഹാളിൽ വച്ച് നടന്നു.തെരഞ്ഞെടുപ്പ് കൺവെൻഷൻ നാട്ടിൽ നിന്നും ഓൺലൈനായി നാസർ കോളായി ഉദ്ഘാടനം ചെയ്തു. വർത്തമാന കാലഘട്ടത്തിൽ ദൈവത്തിൻറെ സ്വന്തം നാടായ കേരളം നേരിടുന്ന പ്രധാന വെല്ലുവിളി വർഗീയതയാണെന്നും ആ വർഗീയതയെ ഉന്മൂലനം ചെയ്യുവാൻ എല്ലാ മതേതരത്വ ജനാധിപത്യ വിശ്വാസികളും ഒന്നിച്ച് അണിനിരക്കണമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാലു വർഷക്കാലത്തെ ഇടതുമുന്നണി ഗവൺമെൻറിൻറെ ഭരണ […]
Read More

കേരള യുണൈറ്റഡ് FC ചാംപ്യൻസ് കപ്പ് ആൻഡ് മാസ്റ്റേഴ്സ് കപ്പ് 2025

കേരള യുണൈറ്റഡ് ഫുട്ബോൾ ക്ലബ് രൂപീകൃതമായതിന്റെ പതിനഞ്ചാം വാര്ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന കേരള യുണൈറ്റഡ് FC ചാംപ്യൻസ് കപ്പ് ആൻഡ് മാസ്റ്റേഴ്സ് കപ്പിലെ, അമേച്ചർ കാറ്റഗറിയിലെ ക്വാർട്ടർ ഫൈനൽ മത്സരങ്ങളും, വെറ്ററൻസ് കാറ്റഗറിയിലെ സെമി ഫൈനൽ മത്സരങ്ങളും ശനിയാഴ്ച 8 മണിമുതൽ സിഞ്ചിലെ അൽ അഹ്‌ലി ഫുട്ബാൾ ഗ്രൗണ്ടിൽ വച്ച് നടക്കും. 8 മണിക്ക് നടക്കുന്ന വെറ്ററൻസ് ക്യാറ്റഗറിയിലെ ആദ്യ സെമി ഫൈനലിൽ ആതിഥേയരായ കേരള യുണൈറ്റഡ്, മലബാർ FC യെ നേരിടും, രണ്ടാം സെമി ഫൈനലിൽ […]
Read More

ഡീൻ കുര്യാക്കോസ് എം പി യെ ഐ.വൈ.സി.സി ബഹ്‌റൈൻ പ്രതിനിധികൾ സന്ദർശിച്ചു

ഹൃസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിൽ എത്തിയ മുൻ ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റും, ഇടുക്കി എം പി യുമായ ഡീൻ കുര്യാക്കോസ് എം പി യെ ഐ.വൈ.സി.സി ബഹ്‌റൈൻ പ്രതിനിധികൾ സന്ദർശിച്ചു. ജൂൺ 27 നു കേരളീയ സമാജത്തിൽ വെച്ച് നടക്കുന്ന ഐ.വൈ.സി.സി യൂത്ത് ഫെസ്റ്റ് 2025 നെ സംബന്ധിച്ചും, കഴിഞ്ഞ യൂത്ത് ഫെസ്റ്റിലൊന്നിൽ എം പി പങ്കെടുത്ത കാര്യവും, സംഘടനയുടെ പ്രവർത്തനങ്ങളും ചർച്ചയായി.ദേശീയ വൈസ് പ്രസിഡന്റുമാരായ അനസ് റഹിം, ഷംഷാദ് കാക്കൂർ, മെമ്പർഷിപ്പ് കൺവീനർ സ്റ്റെഫി […]
Read More

GSS സമന്വയം 2025 ഇന്ന്

ഗുരുദേവ സോഷ്യൽ സൊസൈറ്റി സംഘടിപ്പിക്കുന്ന സമന്വയം 2025 ഇന്ന് (05 -06 -2025) വൈകിട്ട് 6 മണി മുതൽ ഇന്ത്യൻ ക്ലബ്ബിൽ.ചടങ്ങിൽ ഇടുക്കി പാർലമെൻറ് അംഗം അഡ്വ. ഡീൻ കുര്യാക്കോസ് മുഖ്യ അതിഥിയായി പങ്കെടുക്കുന്നു. ഈദിനോട് അനുബന്ധിച്ച് മെഹന്ദി നൈറ്റും ഉണ്ടായിരിക്കുന്നതാണ്. മാപ്പിളപ്പാട്ടുകൾ അടങ്ങിയ മ്യൂസിക് ഫെസ്റ്റ് പ്രശസ്ത ഗായകനും കോമഡി താരവുമായ രാജേഷ് അടിമാലിയുടെ വൺമാൻഷോ എന്നിവയാണ് മുഖ്യ ആകർഷണം.പ്രവേശനം സൗജന്യമാണ് ഏവരെയും സ്വാഗതം ചെയ്യുന്നു.
Read More

BMMI–BKS ജൂനിയർ & സീനിയർ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് ; വിജയികൾക്കും അഭിനന്ദനങ്ങൾ അറിയിച്ച് ടൂർണമെന്റ് ഡയറക്ടർ തൃപ്തി രാജ് എം എ

മെയ് മാസത്തിൽ നടന്ന BMMI–BKS ജൂനിയർ & സീനിയർ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ വിജയികളായ ഏവർക്കും റണ്ണേഴ്‌സ് അപ്പുകൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു എന്ന് ടൂർണമെന്റ് ഡയറക്ടർ തൃപ്തി രാജ് എം എ അറിയിച്ചു. ബഹ്‌റൈനിലെ ബാഡ്മിന്റൺ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറിയ ടൂർണമെൻ്റിന് നൽകിയ പിന്തുണയ്ക്കും സഹകരണത്തിനും ബഹ്‌റൈൻ കേരളീയ സമാജം എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കും BKS ബാഡ്മിന്റൺ സബ് കമ്മിറ്റിക്കും നന്ദി അറിയിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ BKS ജീവനക്കാർക്കും, മത്സരത്തിലുടനീളം പിന്തുണ നൽകി കൂടെ […]
Read More

ടി പി ശ്രീനിവാസൻ , അഡ്വക്കേറ്റ് ദീപ ജോസഫ് എന്നിവർക്ക് പാൻ ബഹ്‌റൈൻ ഭാരവാഹികൾ ഊഷ്മള സ്വീകരണം നൽകി

പാൻ ബഹ്‌റൈൻ 19 -ആം വാർഷികാഘോഹങ്ങളിലും അവാർഡ് ദാന ചടങ്ങിലും പങ്കെടുക്കാൻ ബഹ്റൈനിലെത്തി ചേർന്ന ഇന്ത്യയുടെ പ്രമുഖ നയതന്ത്രജ്ഞനും വിവിധ രാജ്യങ്ങളിൽ അംബാസഡറും ആയിരുന്ന ടി പി ശ്രീനിവാസൻ , സുപ്രീം കോടതി അഭിഭാഷക അഡ്വക്കേറ്റ് ദീപ ജോസഫ് എന്നിവർക്ക് ബഹ്‌റൈൻ വിമാനത്താവളത്തിൽ പാൻ ബഹ്‌റൈൻ ഭാരവാഹികൾ ഊഷ്മള സ്വീകരണം നൽകി.
Read More

ഗോപിയോ ജൂനിയർ ബാഡ്മിന്റൺ ഓപ്പൺ ടൂർണമെന്റ് ഒരുക്കങ്ങൾ പൂർത്തിയാകുന്നു

ഗോപിയോ ജൂനിയർ ബാഡ്മിന്റൺ ഓപ്പൺ ടൂർണമെന്റ് 2025 -നായുള്ള ഒരുക്കങ്ങൾ സജീവമെന്ന് ഗോപിയോ ബഹ്‌റൈൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി ജുഫൈറിലെ ഹിൽട്ടൺ ഹോട്ടലിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.നാളെ ജൂൺ 6- വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ഇന്ത്യൻ ക്ലബ്ബിലാണ് മത്സരങ്ങൾ നടക്കുക .അണ്ടർ 19 ജൂനിയർ ബാഡ്മിന്റൺ ഓപ്പൺ ടൂർണമെന്റിൽ ജിസിസിയിലുടനീളമുള്ള 130 പേർ സിംഗിൾസ്, ഡബിൾസ് മത്സരങ്ങൾക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഗോപിയോ സ്‌പോർട്‌സ് കൗൺസിൽ മേധാവി ബിനു പാപ്പച്ചൻ അറിയിച്ചു. ഗ്ലോബൽ റിമോർട്ട്, പ്രോകോട്ട്, കിംസ്, ബുറൂജ് […]
Read More

ബഹ്‌റൈൻ എ.കെ.സി സി യുടെ ഈദ് പ്രോഗ്രാമിന് കലാഭവൻ ജോഷി ബഹ്‌റൈനിൽ എത്തി

എ കെ സി സി യുടെ ഈദ് പ്രോഗ്രാമായ സമ്മർ ഇൻ ബഹ്‌റൈൻ കുടുംബ സംഗമത്തിൽ പങ്കെടുക്കുന്നതിനായി പ്രഥമ ഇന്നസെന്റ് അവാർഡ് ജേതാവും പ്രശസ്ത സിനിമാതാരവുമായ കലാഭവൻ ജോഷി ബഹ്‌റൈനിൽ എത്തി. എകെസിസിയുടെ ഭാരവാഹികൾ എയർപോർട്ടിൽ അദ്ദേഹത്തെ സ്വീകരിച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് എ കെ സി സി യുടെ സമ്മർ ഇൻ ബഹ്‌റൈൻ എന്ന പരിപാടി. എകെസിസി യുമായി സഹകരിക്കാൻ താല്പര്യമുള്ള എല്ലാവരെയും പരിപാടിയിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.എകെസിസി കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ കൺവീനർ […]
Read More

സമസ്ത ബഹ്‌റൈൻ ജിദാലി ഏരിയ കമ്മിറ്റി;ഈദ് സംഗമവും പ്രാർത്ഥന സദസ്സും

സമസ്ത ബഹ്‌റൈൻ ജിദാലി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈദ് സംഗമവും പ്രാർത്ഥന സദസ്സും പെരുന്നാൾ നിസ്കാര ശേഷം ജിദാലി ദാറുൽ ഖുർആൻ മദ്രസയിൽ വെച്ച് നടത്തപ്പെടുന്നു
Read More