BMC News Desk

വിമൺ എക്രോസ്  (ബഹ്‌റൈൻ ) വനിതാ കൂട്ടായ്‌മ കെ സി എ ബഹ്‌റൈനുമായി സഹകരിച്ച് “ഷീ” വനിതാ ക്യാമ്പ് സംഘടിപ്പിച്ചു

സ്ത്രീ ശാക്തികരണത്തിന്റെ ഭാഗമായി വനിതകളുടെ  സാമൂഹികവും വ്യക്തിപരവുമായ പുരോഗതിയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന വിമൺ എക്രോസ്  (ബഹ്‌റൈൻ )എന്ന വനിതാ കൂട്ടായ്‌മ കെ സി എ ബഹ്‌റൈനുമായി സഹകരിച്ച് “ഷീ” എന്നപേരിൽ വനിതാ ക്യാമ്പ് സംഘടിപ്പിച്ചു. സെഗയ്യ കെസിഎ  ഹാളിൽ നടന്ന പരിപാടിയി ൽ ബഹ്‌റൈനിലെ വിവിധ മേഖലകളിൽ നിന്നുള്ള വനിതകൾ പങ്കെടുത്തു.ബഹ്റൈനിലെ പ്രമുഖ ആരോഗ്യ വിദഗ്ധയും ഗൈനക്കോളജിസ്റ്റുമായ ഡോക്ടർ സില്‍വി ജോൺ ( അൽ ഹിലാൽ ഹോസ്പിറ്റൽ) പ്രമുഖ അധ്യാപികയും സംവിധായികയുമായ നിധി എസ് മേനോൻ, ലൈവ് […]
Read More

ബഹ്റൈൻ ബേ തീരത്ത് കോസ്റ്റ് ഗാർഡിന്റെ പരിശോധന ;നിരവധി നിയമലംഘകരെ പിടികൂടി

കോസ്റ്റ്ഗാർഡിന്‍റെ നേതൃത്വത്തില്‍ ബഹ്‌റൈൻ ബേയിൽ നടത്തിയ സം‍യുക്ത പരിശോധനയില്‍ നിയമലംഘകരായ നിരവധി പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.സമുദ്ര പ്രവർത്തനങ്ങള്‍ നിരീക്ഷിക്കുകയും, ബോട്ട് വാടകക്ക് നല്‍കുന്ന സ്ഥാപനങ്ങള്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായിരുന്നു പരിശോധന. നിയമലംഘനം നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. സമുദ്ര നിയമങ്ങള്‍ എല്ലാവരും പാലിക്കണമെന്നും നിയമലംഘനങ്ങള്‍ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും കോസ്റ്റ്ഗാർഡ് മുന്നറിയിപ്പ് നല്‍കി.
Read More

ബിഎംസി യുടെ സാമൂഹിക ക്ഷേമ പദ്ധതിയിൽ അംഗങ്ങളാകാം

BD10K ലൈഫ് കവർ പ്ലാനും മൾട്ടി ബിസിനസ് ഡിസ്കൗണ്ട് കാർഡും തികച്ചും സൗജന്യം പ്രവാസികളുടെ മാനസികവും ശാരീരികവും സാമ്പത്തികവുമായ പ്രശ്നങ്ങൾക്ക് പരിഹാരം എന്ന നിലയിൽ ബഹ്‌റൈൻ മീഡിയ സിറ്റി, ദിസ് ഈസ് ബഹ്‌റൈൻ , ഗ്ലോബൽ ഡിപ്ലോമസി എന്നിവരുമായി സഹകരിച്ചുകൊണ്ട് അവതരിപ്പിച്ചിരിക്കുന്ന സാമൂഹിക ക്ഷേമ സുരക്ഷാ പദ്ധതിയിൽ ഇപ്പോൾ അംഗങ്ങളാകാം.18 വയസ്സിനും 64 വയസ്സിനും ഇടയിൽ പ്രായമുള്ള ജിസിസി താമസമാക്കിയ പൗരന്മാർക്കും പ്രവാസികൾക്കുമാണ് അംഗങ്ങളാകാവുന്നത്.പദ്ധതിയിൽ അംഗങ്ങളാകുന്നവർക്ക് ഒരു വർഷത്തേക്കുള്ള മൾട്ടി ബിസിനസ് ഡിസ്കൗണ്ട് കാർഡും 10,000 ദിനാറിന്റെ […]
Read More

രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബലിന് പുതിയ സാരഥികള്‍

രിസാല സ്റ്റഡി സര്‍ക്കിള്‍ ആറാമത് ഗ്ലോബല്‍ സമ്മിറ്റ് ബഹ്‌റൈനില്‍ സമാപിച്ചു. മലയാളി വിദ്യാര്‍ഥി യുവജനങ്ങളുടെ ചലനാത്മകതയും കുടിയേറ്റവും സാമൂഹിക പരിവര്‍ത്തനത്തിന് ഉപയോഗപ്പെടുത്തണമെന്ന് സമ്മിറ്റ് ആവശ്യപ്പെട്ടു. ധാര്‍മ്മിക മൂല്യങ്ങളുടെ പ്രകാശനത്തിന് യുവജനതയെ അണിനിരത്തുന്നതിനും സാമൂഹിക പുരോഗതിക്ക് മാനവവിഭവത്തെ പ്രയോഗിക്കുന്നതിനും ആവശ്യമായ വിഷനും മിഷനും സമ്മിറ്റില്‍ രൂപപ്പെടുത്തി. 22 രാജ്യങ്ങളില്‍ നിന്ന് 201 പ്രതിനിധികള്‍ ഗ്ലോബല്‍ സമ്മിറ്റില്‍ പങ്കെടുത്തു.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് […]
Read More

ലോക നേഴ്സസ് ദിനം ആഘോഷിച്ച്‌ യുണൈറ്റഡ് നഴ്‌സസ് ഓഫ് ഇന്ത്യ ബഹ്‌റൈൻ

ബഹ്‌റൈനിലെ നേഴ്സുമാരുടെ കൂട്ടായ്മയായ UNIB -DEVJI യുമായിചേർന്ന് സൽമാനിയ മർമാരിസ് ഹാളിൽ വച്ച് യൂണിബിന്റെ 8ആം വാർഷികവും അതോടൊപ്പം തന്നെ നേഴ്സസ് ഡേ സെലിബ്രേഷനും ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ദാന ചടങ്ങും നടന്നു. ആഘോഷ പരിപാടിയിൽ 500 ഓളം നേഴ്സുമാരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.യുഎൻഐബി പ്രസിഡന്റ് ലിത മറിയം അധ്യക്ഷത വഹിച്ച ചടങ്ങിന് സെക്രട്ടറി അനു ഷാജിത്ത് സ്വാഗതം പറഞ്ഞു.മുഖ്യ അതിഥിയായി പങ്കെടുത്ത പാർലമെന്റ് അംഗം ഹസ്സൻ ഈദ് ബുഖാമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. എം.എസ്.അമേന […]
Read More

കൊയിലാണ്ടിക്കൂട്ടം സഹായം കൈമാറി

ബഹ്‌റൈനിൽ നിന്നും ഭാര്യയുടെ ചികിത്സാർത്ഥം നാട്ടിലേക്ക് പോകുകയും പിന്നീട് ഒരു അപകടത്തിൽ പരിക്ക് പറ്റിയതിനാൽ പ്രവാസത്തിലേക്ക് തിരിച്ചു വരാനാവാതിരുന്ന കൊയിലാണ്ടി പൂക്കാട് സ്വദേശിക്ക് കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി സഹായം കൈമാറി. കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ മുൻകൈ എടുത്ത്, ഡൽഹി, ഖത്തർ, റിയാദ്, യുഎഇ, കുവൈറ്റ്, കൊയിലാണ്ടി ചാപ്റ്ററുകളുടെ കൂടെ പങ്കാളിത്വത്തോടെ സമാഹരിച്ച 1,04,250 രൂപയാണ് കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മിറ്റിക്ക്‌ വേണ്ടി കൊയിലാണ്ടി ചാപ്റ്റർ ചെയർമാൻ എ. അസീസ് മാസ്റ്റർ, പ്രസിഡണ്ട് റഷീദ് മൂടാടി, ബഹ്‌റൈൻ ചാപ്റ്റർ ട്രെഷറർ […]
Read More

പ്രവാസി ലീഗൽ സെൽ ഗവർണിങ്ങ് കൗൺസിൽ മെമ്പർമാർ ശ്രീലങ്കൻ അംബാസിഡറെ സന്ദർശിച്ചു

ബഹ്‌റൈനിൽ പുതിയതായി സ്ഥാനമേറ്റ ശ്രീലങ്കൻ അംബാസിഡർ ശനിക ഡിസനായകയെ പ്രവാസി ലീഗൽ സെൽ (PLC) ഗവർണിങ്ങ് കൗൺസിൽ അംഗങ്ങൾ സന്ദർശിച്ചു. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പിആർഒയും ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്തിന്റെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി ഡോ. റിതിൻ രാജ്, ജയ് ഷാ, സ്പന്ദന കിഷോർ എന്നിവരാണ് ശ്രീലങ്കൻ എംബസിയിൽ അംബാസിഡറെ സന്ദർശിച്ചത്. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പിഎൽസി നടത്തിവരുന്ന പ്രവർത്തനങ്ങളെ അംബാസിഡർ പ്രശംസിക്കുകയും ശ്രീലങ്കൻ എംബസിയുടെ എല്ലാ സഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.
Read More

ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന് ഉജ്വല സമാപനം

ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ജൂനിയർ ആൻഡ് സീനിയർ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന് ഉജ്വല പര്യവസാനം. അഞ്ച് ദിവസം നീണ്ട വാശിയേറിയ ടൂർണമെന്റിൽ നാനൂറോളം മത്സരങ്ങൾ നടന്നു. പ്രമുഖ ബിസിനസ് സ്ഥാപനമായ നാഷണൽ ട്രേഡിങ് ഹൗസ് സ്പോൺസർ ചെയ്ത മത്സരത്തിൽ ബഹ്റൈൻ, സൗദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള മികച്ച കളിക്കാർ അണിനിരന്നു. ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ നിയമങ്ങൾ പ്രകാരം നോക്കൗട്ട് ഫോർമാറ്റിലായിരുന്നു മത്സരങ്ങൾ. പുരുഷ ഡബിൾസ് – എലീറ്റ് വിഭാഗത്തിൽ, മൈക്കിൾ […]
Read More

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ഭാരവാഹികൾ നോർക്ക റൂട്ട്സ് വൈസ് ചെയർമാനെ സന്ദർശിച്ചു നിവേദനം നൽകി

ബഹ്റൈനിൽ ഔദ്യോഗിക സന്ദർശനത്തിനായിയെത്തിയ നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണനെ സന്ദർശിച്ചുകൊണ്ട് ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം ഭാരവാഹികൾ പ്രവാസി മലയാളികളെ അലട്ടുന്ന സുപ്രധാന പ്രശ്നങ്ങളുടെ അടിയന്തിര പരിഹാരത്തിനായി നിവേദനം സമർപ്പിച്ചു. നിവേദനത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള വിഷയങ്ങൾ അതീവ ഗൗരവമുള്ളവയാണെന്നും അത്തരം പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കപ്പെടാൻ വേണ്ട നടപടികൾ അനുഭാവപൂർവ്വം സ്വീകരിക്കാമെന്നും ചർച്ചകൾക്കു ശേഷം അദ്ദേഹം ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം ഭാരവാഹികളെ അറിയിച്ചു. * കേരളത്തിൽ നിന്നുള്ള പ്രവാസികളിൽ ബഹു ഭൂരിഭാഗവും ഗൾഫ് രാജ്യങ്ങളിൽ ആണെന്നിരിക്കെ […]
Read More

എം. ജി കണ്ണന്റെ വിയോഗം തീരാ നഷ്ടം -രാജു കല്ലുംപുറം

പത്തനംതിട്ട ജില്ലാ കോൺഗ്രസ്‌ കമ്മറ്റി വൈസ് പ്രസിഡന്റും, ഒരു പതിറ്റാണ്ടു കാലം പത്തനംതിട്ട ജില്ലാ പഞ്ചായത്ത്‌ അംഗവും, യൂത്ത് കോൺഗ്രസ്‌ പത്തനംതിട്ട ജില്ലാ പ്രസിഡന്റുമായിരുന്ന എം ജി കണ്ണന്റെ വിയോഗം പത്തനംതിട്ട ജില്ലയിലെ കോൺഗ്രസ്‌ പ്രസ്ഥാനത്തിനും, യൂ ഡി എഫ് നും തീരാ നഷ്ടമാണെന്ന് ഒഐസിസി മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനർ രാജു കല്ലുംപുറം അനുസ്മരിച്ചു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ നിസ്സാരവോട്ടുകൾക്കാണ് അടൂർ നിയമ സഭാ മണ്ഡലത്തിൽ എം ജി കണ്ണൻ പരാജയപ്പെടുന്നത്. തിരഞ്ഞെടുപ്പിന് ശേഷം അടൂർ […]
Read More