ഗുരുദേവ സോഷ്യൽ സൊസൈറ്റി അന്താരാഷ്ട്ര നേഴ്സസ് ഡേ ആഘോഷിച്ചു
സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ അന്താരാഷ്ട്ര നേഴ്സസ് ഡേ വിപുലമായ രീതിയിൽ ആഘോഷിച്ചു.കഴിഞ്ഞദിവസം സൊസൈറ്റി അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ സൊസൈറ്റിയിലെ കുടുംബാംഗങ്ങളിൽ ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്ന 21 നേഴ്സുമാരെ ആദരിക്കുകയും, ബഹ്‌റൈനിൽ വർദ്ധിച്ചുവരുന്ന ഹാർട്ടറ്റാക്കിന്റെ കാരണവും പ്രതിവിധിയും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ചടങ്ങിൽ കാൻസർ കെയർ ഗ്രൂപ്പുമായി സഹകരിച്ച് ഏഴു കുടുംബാംഗങ്ങൾ അവരുടെ മുടി കാൻസർ കെയർ ഗ്രൂപ്പിന് ദാനം ചെയ്യുകയുണ്ടായി. കൂടാതെ ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഒരു […]









