കേരളത്തിലും തമിഴ്നാട്ടിലും മോഷണം; അൾതാരകളും ക്രിസ്ത്യൻ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം; മോഷ്ടാവ് പിടിയിൽ
അൾതാരകളും ക്രിസ്ത്യൻ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവായ തമിഴ്നാട് സ്വദേശിയായ നാഗർകോവിൽ സുനാമി കോളനിയിലെ ഡാനിയെലിനെയാണ് കഠിനംകുളം പോലീസ് എറണാകുളത്ത് നിന്നും അതിസാഹികമായി പിടികൂടിയത്. കേരളത്തിലെ വിവിധ ജില്ലകളിൽ പ്രതിയ്ക്ക് പത്തോളം മോഷണ കേസുകളുണ്ടെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.കന്യാസ്ത്രീ മഠമായ സെന്റ് ആൻ്റണീസ് കോൺവെൻ്റിൽ നിന്നും മോഷണം നടത്തിയ സംഭവത്തിലാണ് ഇപ്പോൾ പ്രതി അറസ്റ്റിലായത്. എറണാകുളത്തെ ലോഡ്ജിൽ ഒളിവിൽ താമസിച്ച് വരവേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.രണ്ട് മൊബൈൽ ഫോണുകളും സ്മാർട്ട് വാച്ചും 10,000 രൂപയാണ് പ്രതി […]









