BMC News Desk

ആശമാരുടെ വിരമിക്കൽ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച് സർക്കാർ; 5 ലക്ഷം വിരമിക്കൽ ആനുകൂല്യം അംഗീകരിച്ചില്ല

ആശാ വർക്കേഴ്സിന്റെ വിരമിക്കൽ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ച് സർക്കാർ. എന്നാൽ വിരമിക്കൽ ആനുകൂല്യം അഞ്ച് ലക്ഷം രൂപ നൽകണമെന്ന ആശമാരുടെ ആവശ്യം അംഗീകരിച്ചില്ല.എന്നാൽ വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപ നൽകണമെന്നതും, ഓണറേറിയം വർദ്ധിപ്പിക്കണമെന്നതുമടക്കമുള്ള ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല.ആശമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ചെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചെങ്കിലും കമ്മറ്റി രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഒന്നും പുറത്തിറങ്ങിയിട്ടില്ല. അതേസമയം നിരാഹാരം ഒരു മാസവും രാപ്പകൽ സത്യാഗ്രഹവും എഴുപതാം ദിവസവും പിന്നിടുമ്പോഴും അനുനയത്തിലെത്താതെ ആശാവർക്കേഴ്സിന്റെ സമരം. സമരം […]
Read More

വന്നത് ​ഗുണ്ടകളാണെന്ന് കരുതി പേടിച്ച് ഓടിയതാണ്; ഷൈൻ ടോം ചാക്കോ

പൊലീസ് എത്തിയപ്പോൾ ഹോട്ടലിൽ നിന്ന് ഓടിയതിൽ വിശദീകരണവുമായി ഷൈൻ ടോം ചാക്കോ. വന്നത് ​ഗുണ്ടകളാണെന്ന് കരുതി പേടിച്ചാണ് ഓടിയതെന്ന് ഷൈൻ പൊലീസിന് മൊഴി നൽകി. വന്നത് ഡാൻസഫ് ആണെന്ന് അറിയില്ലായിരുന്നു. സിനിമാ മേഖലയിൽ ശത്രുക്കളുണ്ട്. അവരെ താൻ പേടിക്കുന്നു. അവർ ആരൊക്കെയാണ് തനിക്ക് അറിയില്ലെന്നും ഷൈൻ പൊലീസിനോട് പറഞ്ഞു. എന്തിന് പേടിക്കുന്നുവെന്ന ചോദ്യത്തിന് തൻ്റെ വളർച്ച ഇഷ്ടപെടാത്തവരെന്നാണ് നടന്റെ ഉത്തരം. അതേസമയം ചോദ്യം ചെയ്യൽ ആരംഭിച്ചിട്ട് ഒരു മണിക്കൂർ പിന്നിട്ടെങ്കിലും പൂർണമായും സഹകരിക്കാതെ നടൻ ഷൈൻ ടോം […]
Read More

ഇന്ത്യൻ സ്‌കൂൾ ആലേഖ് ചിത്രകലാ മത്സര രജിസ്ട്രേഷന് മികച്ച പ്രതികരണം

ഇന്ത്യൻ സ്‌കൂൾ സംഘടിപ്പിക്കുന്ന ആലേഖ് ’25 ഇന്റർ-സ്കൂൾ ചിത്രകലാ മത്സരത്തിനായുള്ള രജിസ്ട്രേഷന് ആവേശജനകമായ പ്രതികരണം. ഇന്ത്യൻ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി പതിപ്പായ ആലേഖിനായി ഇതിനകം രാജ്യത്തുടനീളമുള്ള സ്കൂളുകളിൽ നിന്നും ആയിരത്തോളം വിദ്യാർഥികൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. രജിസ്‌ട്രേഷനുള്ള അവസാന തിയ്യതി ഏപ്രിൽ 22ലേക്ക് നീട്ടിയിട്ടുണ്ട്. മത്സരത്തിൽ അന്തിമ പങ്കാളിത്തം 3,000 കവിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യൻ സ്‌കൂളിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആലേഖ് ’25 ഏപ്രിൽ 24, 25 തീയതികളിൽ സ്കൂളിന്റെ ഇസ […]
Read More

ബഹ്‌റൈൻ സെന്റ് പിറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിൽ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷ നടത്തി

ബഹ്‌റൈൻ സെന്റ്. പിറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ കേരളീയ സമാജം ഡയമൻഡ് ജൂബിലി ഹാളിൽ വച്ച് നടന്ന ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകൾക്ക് മലങ്കര യാക്കോബായ സുറിയാനി സഭയുടെ മുൻ വൈദീക ട്രസ്റ്റിയും ഇടവക വികാരി യും ആയ വട്ടവേലിൽ സ്ലീബ പോൾ കോർഎപ്പിസ്കോപ്പ നേതൃത്വം നൽകി.നെടുമ്പാശേരി സെന്റ്. ജോർജ് യാക്കോബായ പള്ളി വികാരി ഫാദർ. വർഗീസ്‌ പാലയിൽ,ഡീക്കൻ. മാത്യൂസ് ചെറിയാൻ എന്നിവർ സഹകാർമ്മികർ ആയിരുന്നു. തുടർന്ന് നടന്ന ചടങ്ങുകൾക്ക് ഇടവക സെക്രട്ടറി മനോഷ് കോര, ഇടവക […]
Read More

പാക്ട് ബഹ്‌റൈൻ മെഡിക്കൽ ക്യാമ്പും ലഹരി വിരുദ്ധ ബോധവൽക്കരണവും നോർക്ക -ക്ഷേമ നിധി ക്ലാസും സംഘടിപ്പിച്ചു

പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ(പാക്ട് )മെഡിക്കൽ ക്യാമ്പും ലഹരി വിരുദ്ധ ബോധവൽക്കരണവും നോർക്ക -ക്ഷേമ നിധി ക്ലാസും സംഘടിപ്പിച്ചു. മുഹറഖ് അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ച് നടന്ന ക്യാമ്പിൽ 150 ലേറെ പേർ പങ്കെടുത്തു. പാക്ട് പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ശിവദാസ് നായർ സ്വാഗതം ആശംസിച്ചു. ലഹരിക്കെതിരായ ബോധവൽക്കരണ സെഷന് ഡോക്ടർ രാഹുൽ അബ്ബാസ് നേതൃത്വം നൽകി. ലഹരി ഉപയോഗം മൂലമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ, ലഹരിയിലേക്ക് നയിക്കുന്ന ജീവിത […]
Read More

പ്രവാസി ലീഗൽ സെല്ലിന്റെ ഇടപെടലിലൂടെ ശ്രീലങ്കൻ സ്വദേശിനിയും മകനും നാടണഞ്ഞു

20 വർഷത്തിലധികമായി മതിയായ രേഖകൾ ഇല്ലാതെ ബഹ്‌റൈനിൽ കുടുങ്ങിക്കിടന്ന ഖദീജ മുഹമ്മദ് അസ്ലം എന്ന ശ്രീലങ്കൻ സ്വദേശിനിക്കും അവരുടെ 18 വയസ്സുള്ള പുത്രൻ റഫീഖ് മുഹമ്മദിനും പ്രവാസി ലീഗൽ സെലിന്റെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങാനായി. കഴിഞ്ഞ ജനുവരി മുതൽ സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഖദീജ. 2007ൽ ജനിച്ച മകൻ റഫീക്കിന് ബർത്ത് സർട്ടിഫിക്കറ്റ് പോലും ഉണ്ടായിരുന്നില്ല.ഒരുപാട് കഷ്ടതകളിലൂടെ ജീവിതം നീക്കി കൊണ്ടിരുന്ന ഖദീജക്ക് മകനും തുണയായത് ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരായിരുന്നു. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പി […]
Read More

മലപ്പുറം ജില്ലാ കൂട്ടായ്മ ലോഗോ ക്ഷണിക്കുന്നു

ബഹ്റൈനിലുള്ള മലപ്പുറം ജില്ലക്കാരായ പ്രവാസികളെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് രൂപീകരിച്ച ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം.Bahrain Malappuram District Forum. (BMDF). എന്ന കൂട്ടായ്മക്ക് അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നു.മലപ്പുറം ജില്ലയുടെയും ബഹ്‌റൈനിന്റെയും പൈതൃകം നിലനിർത്തിക്കൊണ്ട് ലോഗോ നിർമ്മിക്കുവാൻ നിങ്ങൾ തയ്യാറാണോ ?. അയക്കപ്പെടുന്നവയിൽ ഏറ്റവും മികച്ചതായി തിരഞ്ഞെടുക്കപ്പെടുന്ന ലോഗോ അയക്കുന്ന വെക്തിക്ക് പ്രത്യേക സമ്മാനം നൽകുന്നതാണ്.PDF, JPEG, AI, EPS ഫോർമാറ്റിൽ ലോഗോ അയക്കാവുന്നതാണ്. നിങ്ങളയക്കുന്ന പത്രികയിൽ നിങ്ങളുടെ പേരും മൊബൈൽ നമ്പറും കൃത്യമായി എഴുതുക. ലോഗോ ഞങ്ങൾക്ക് […]
Read More

ഐസിഎഫ് ഹിശാമി അനുസ്മരണം സംഘടിപ്പിച്ചു

ഐസിഎഫ് സൽമാബാദ് റീജിയൻ പ്രസിഡണ്ടായിരുന്ന മർഹും നിസാമുദ്ധീൻ ഹിശാമിയുടെ നാലാം ആണ്ടിനോടനുബന്ധിച്ച് സൽമാബാദ് സുന്നി സെന്ററിൽ അനുസ്‌മരണ സംഗമവും പ്രാർത്ഥനാ മജ്ല‌ിസും സംഘടിപ്പിച്ചു.ഐ.സി.എഫ്. നാഷനൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി അനുസ്മരണ പ്രഭാഷണം നടത്തി. അബ്‌ദു റഹീം സഖാഫി വരവൂർ,ഹാഷിം മുസ്ല്യാർ,ഷഫീഖ് മുസ്ല്യാർ വെള്ളൂർ,അഷ്റഫ് കോട്ടക്കൽ, ഷാജഹാൻ. കെ. ബി,നൗഷാദ് വൈ,ഹർഷദ് ഹാജി എന്നിവർ നേതൃത്വം നൽകി.അനുസ്മരണത്തോടനുബന്ധിച്ച് ബുസൈത്തീനിലെ ഖബറിടത്തിൽ നടന്ന സിയാറത്തിന് ഐ.സി.എഫ്. സൽമാബാദ് റീജിയൻ പ്രസിഡണ്ട് അബ്ദു റഹീം സഖാഫി, നേതൃത്വം നൽകി.ഹാഷിം മുസ്ല്യാർ , […]
Read More

20 വർഷമായി ബഹ്‌റൈനിൽ ദുരിതമനുഭവിച്ച ഇന്ത്യൻ പൗരൻ ഇയ്യപ്പൻ മുരുകയ്യനെ പി എൽ സിയുടെ ഇടപെടലിൽ നാട്ടിലെത്തിച്ചു

പ്രവാസി ലീഗൽ സെൽ – ബഹ്‌റൈൻ ചാപ്റ്റർ, ഇന്ത്യൻ എംബസിയുമായും വിവിധ അഭ്യുദയകാംക്ഷികളുമായും ഏകോപിപ്പിച്ച്, 20 വർഷമായി ബഹ്‌റൈനിൽ ദുരിതം അനുഭവിച്ച ഇയ്യപ്പൻ മുരുകനെ നാട്ടിലെത്തിച്ചു. 2004 മുതൽ സാധുവായ രേഖകളില്ലാതെയും 2006 മുതൽ ദീർഘകാല യാത്രാ വിലക്കിലും ബഹ്‌റൈനിൽ കുടുങ്ങിക്കിടക്കുകയായിരുന്ന ഇന്ത്യൻ പൗരനായ ഇയ്യപ്പൻ മുരുകയ്യൻ രണ്ട് കാൽവിരലുകൾ മുറിച്ചുമാറ്റിയതുൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ മൂലം കഷ്ടതയനുഭവിച്ചു വരികയായിരുന്നു .വിസയോ പാസ്‌പോർട്ടോ ഇല്ലാത്തതും വ്യക്തമല്ലാത്ത കോടതി രേഖകളുമില്ലാത്തതും മൂലം ഇന്ത്യൻ എംബസി അടിയന്തര സർട്ടിഫിക്കറ്റ് നൽകി, നിരവധി […]
Read More

യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ്മ ആചരിച്ചു

ബഹ്‌റിൻ മലയാളി കത്തോലിക്കാ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ്മ ആചരിച്ചു കൊണ്ടുള്ള ദുഃഖ വെള്ളി ശുശ്രൂഷകൾ ഇന്ന് രാവിലെ 8 മണി മുതൽ ഇസാ ടൗണിലുള്ള സേക്രഡ് ഹാർട്ട് സ്കൂളിൽ വെച്ച് നടന്നു. സ്കൂൾ മൈതാനിയിൽ നടന്ന പാപ പരിഹാര പ്രദക്ഷിണത്തിന് ശേഷം (കുരിശിന്റെ വഴി) തുടർന്നു നടന്ന ശുശ്രൂഷകൾക്ക് മനാമ തിരുഹൃദയ ദേവാലയം വികാരി ഫാ. ഫ്രാൻസിസ് ജോസഫ് OFM Cap. മുഖ്യ കാർമികത്വം വഹിക്കുകയും, ഔർ ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ റെക്ടർ ഫാ. […]
Read More