പ്രവാസി ക്ഷേമ പെൻഷൻ പദ്ധതിയിൽനിന്നും വരിസംഖ്യ കുടിശ്ശിക വിഷയം; ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു
പ്രവാസി ക്ഷേമ പെൻഷൻ പദ്ധതിയിൽനിന്നും വരിസംഖ്യ കുടിശ്ശിക വരുത്തിയവരുടെ അംഗത്വം ചട്ടവിരുദ്ധമായി റദ്ദാക്കുന്നതിനെതിരെ സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു – എതിർകക്ഷികളായ കേരള സർക്കാരിനും പ്രവാസി ക്ഷേമ ബോർഡിനും നോട്ടീസ്.62 വയസ്സ് കഴിഞ്ഞ പ്രവാസികളുടെ ക്ഷേമനിധി അംഗത്വം “കേരള പ്രവാസി ക്ഷേമപദ്ധതി, 2009”-ന്റെ വ്യവസ്ഥകൾക്ക് വിരുദ്ധമായി ഏകപക്ഷീയമായി റദ്ദാക്കുന്ന പ്രവാസി ക്ഷേമ ബോർഡിന്റെ തീരുമാനത്തിനെതിരെ പ്രവാസി ലീഗൽ സെല്ലിന്റെ നിയമ പിന്തുണയോടെ ഹൈക്കോടതിയെ സമീപിച്ച നന്ദഗോപകുമാറിന്റെ റിട്ട് പെറ്റിഷൻ ഹൈക്കോടതി ഫയലിൽ സ്വീകരിച്ച് എതിർകക്ഷികളായ കേരള […]









