BMC News Desk

കെ സി എ “ഓണം പൊന്നോണം 2023″ന് കൊടിയേറ്റത്തോടെ തുടക്കമായി

കെ സി എയുടെ ഈ വർഷത്തെ ഓണഘോഷ പരിപാടിയായ കെ സി എ – ബി എഫ് സി “ഓണം പൊന്നോണം 2023″നാണ് കൊടിയേറ്റത്തോടെ തുടക്കം കുറിച്ചത്.കെ സി എ അങ്കണത്തിൽ വെച്ച് നടന്ന പരിപാടികളിൽ മിനിസ്ട്രി ഓഫ് സോഷ്യൽ ഡെവലപ്മെന്റ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഇനാസ് അൽ മാജീദ് വിശിഷ്ടാതിഥിയായി പങ്കെടുത്തു . വിശിഷ്ടാതിഥി തിരുവോണ വസ്ത്രങ്ങൾ അണിഞ്ഞ് പങ്കെടുത്തത് ചടങ്ങിന് ഒരു പ്രത്യേകതയായി. കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം […]
Read More

ഓർത്തഡോക്സ് സഭ സീനിയർ മെത്രാപ്പോലീത്ത സഖറിയാസ് മാർ അന്തോണിയോസ് കാലം ചെയ്തു

ഓർത്തഡോക്സ് സഭയുടെ സീനിയർ മെത്രാപ്പോലീത്തയും മുൻ കൊല്ലം ഭദ്രാസനാധിപനുമായിരുന്ന സഖറിയാസ് മാർ അന്തോണിയോസ് കാലം ചെയ്തു. 76 വയസ്സായിരുന്നു. മല്ലപ്പള്ളി അന്തോണിയോസ് ദയറായിൽ ആയിരുന്നു അന്ത്യം. കബറടക്കം പിന്നീട്. വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കൊച്ചിയിലും കൊല്ലത്തും മൂന്നു പതിറ്റാണ്ടിലേറെ ഭദ്രാസനാധിപൻ ആയിരുന്ന മാർ അന്തോണിയോസ് ലാളിത്യം മുഖമുദ്രയാക്കിയ പുരോഹിതനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. 1946 ജൂലൈ 19-ന് ആറ്റുമാലില്‍ വരമ്പത്ത് ഡബ്ല്യു.സി ഏബ്രഹാമിന്‍റെ പുത്രനായി പുനലൂരില്‍ ജനിച്ചു. കേരള സര്‍വ്വകലാശാലയില്‍ നിന്ന് ബി.എയും വൈദിക സെമിനാരിയില്‍ […]
Read More

ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ രാമായണമാസ സമാപനം ആചരിച്ചു

മനാമ: സൽമാനിയ കാനു ഗാർഡനിൽ ഉള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഇക്കഴിഞ്ഞ കർക്കടവ് മാസം 1 മുതൽ 31 വരെ നടന്നു പോന്ന രാമായണമാസം പാരായണ സമാപനം കഴിഞ്ഞ ദിവസം സൊസൈറ്റിയുടെ അങ്കണത്തിൽ ചേർന്ന വിവിധ പരിപാടികളോട് കൂടി ആചരിച്ചു. കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ സൊസൈറ്റി ചെയർമാൻ ശ്രീ.സനീഷ് കുറുമുള്ളിൽ അധ്യക്ഷത വഹിച്ചു, സൊസൈറ്റി സെക്രട്ടറി ശ്രീ. ബിനു രാജ് സ്വാഗതവും, എന്റർടൈൻമെന്റ് സെക്രട്ടറി ശ്രീ. ബിനു മോൻ നന്ദിയും രേഖപ്പെടുത്തി. കഴിഞ്ഞ ഒരു മാസക്കാലം […]
Read More

ഓറ ആർട്സ് സമ്മർ ക്യാമ്പ് ഫിനാലെ ഇന്ന്

മനാമ: ബഹ്‌റിനിലെ പ്രശസ്ത കലാകേന്ദ്രമായ ഓറ ആർട്സ് സമ്മർ ക്യാമ്പ് ഗ്രാൻഡ് ഫിനാലെ ഇന്ന് (19 ശനി) ബഹ്‌റൈൻ കേരളീയസമാജത്തിൽ നടക്കും.ഒന്നര മാസത്തോളമായി നടന്നുവരുന്ന സമ്മർക്യാമ്പിൽ 200ൽപ്പരം വിവിധ ഭാഷക്കാരായ കുട്ടികളാണ് പങ്കെടുത്തത്. ഇന്ന് സംഘടിപ്പിക്കുന്ന ഗ്രാൻഡ് ഫിനാലയിൽ ക്യാമ്പിലെ എല്ലാ കുട്ടികളും വിവിധ കലാപരിപാടികൾ സമാജം വേദിയിൽ അവതരിപ്പിക്കും. ബഹ്‌റൈനിലെ കലാ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഓറ ആർട്സ് ചെയർമാൻ മനോജ്‌ മയ്യന്നൂർ,ഓറ ഡയറക്ടർ വൈഷ്ണവ് ദത്ത് തുടങ്ങിയവർ അറിയിച്ചു.
Read More

വോയ്സ് ഓഫ് ആലപ്പി ഹമദ് ടൗൺ ഏരിയ കമ്മറ്റി സൗഹൃദം 2023 എന്ന പേരിൽ ഏരിയ തല മെമ്പർഷിപ്പ് കാർഡ് വിതരണവും കുടുംബ സംഗമവും സംഘടിപ്പിച്ചു.

മനാമ: വോയ്സ് ഓഫ് ആലപ്പി ഹമദ് ടൗൺ ഏരിയ കമ്മറ്റി സൗഹൃദം 2023 എന്ന പേരിൽ ഏരിയ തല മെമ്പർഷിപ്പ് കാർഡ് വിതരണവും കുടുംബ സംഗമവും സംഘടിപ്പിച്ചു. സൽമാബാദിലെ അൽഹിലാൽ ഹോസ്പിറ്റലിൽ വെച്ച് നടന്ന സൗഹൃദം 2023 ൽ ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് അനൂപ് ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ഹമദ് ടൗൺ ഏരിയ സെക്രട്ടറി ശിവജി ശിവദാസൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ മെമ്പർഷിപ്പ് കാർഡിന്റ ഉദ്ഘാടനം വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലീം നിർവ്വഹിച്ചു […]
Read More

ഐസിആർഎഫ് വേനൽക്കാല ബോധവൽക്കരണ കാമ്പയിൻ സംഘടിപ്പിച്ചു

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ( ഐസിആർഎഫ്) തേർസ്റ്റ്  ക്വഞ്ചേഴ്സ് 2023 ടീം അവരുടെ ഏഴാമത്തെ  ആഴ്ചയിലെ വേനൽക്കാല ബോധവൽക്കരണ പരിപാടി നടത്തി. ആരോഗ്യകരവും സുരക്ഷിതവുമായ വേനൽകാലത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. തേർസ്റ്റ് ക്വഞ്ചേഴ്സ് 2023 ടീം അംഗങ്ങൾ സിത്രയിലെ വർക്ക്‌സൈറ്റിൽ നൂറ്റി മുപ്പതോളം തൊഴിലാളികൾക്ക് കുപ്പിവെള്ളവും, ജൂസും, പഴങ്ങളും, ബിരിയാണിയും വിതരണം ചെയ്തു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ, ഡിഫെൻസ് അറ്റാഷെ ക്യാപ്റ്റൻ നൗഷാദ് അലി ഖാൻ, […]
Read More

ബഹ്‌റൈനിൽ ബാൽക്കണിയിൽനിന്ന് വീണു മലയാളി വിദ്യാർഥി മരിച്ചു

മനാമ: ബഹ്‌റൈനിൽ മലയാളി വിദ്യാർഥിയെ ബാൽക്കണിയിൽനിന്ന് വീണു മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ പഴയങ്ങായി മുട്ടം വെള്ളച്ചാൽ സ്വദേശി സയാൻ അഹമ്മദ് (14) ആണ് മരിച്ചത്. ബഹ്‌റൈനിലെ ജുഫൈറിൽ താമസിക്കുന്ന കെട്ടിടത്തിന്റെ 11-ാം നിലയിൽ വീണ നിലയിലാണ് കാണപ്പെട്ടത്. ശനിയാഴ് വൈകീട്ടായിരുന്നു സംഭവം.ഈ അടുത്തിടെയാണ് ഒമാനിൽനിന്നും ഇവർ കുടുംബ സമേതം ബഹ്‌റൈനിലേക്ക് താമസം മാറ്റിയത്. ബഹ്‌റൈൻ ന്യൂ മില്ലേനിയം സ്‌കൂൾ പത്താംക്ലാസ് വിദ്യാർഥിയാണ്. ബിസിനസുകാരനായ ഷജീറിന്റെയും ഫായിസയുടെയും മകനാണ്. സൽമാനിയ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം.
Read More

പ്രവാസ ലോകത്തെ പൊന്നോണത്തിനായി വിപണികൾ ഒരുക്കം തുടങ്ങി

പ്രവാസ ലോകത്തെ പൊന്നോണത്തിനായി വിപണികൾ ഒരുക്കം തുടങ്ങി. പച്ചക്കറി, വാഴയില, പൂക്കൾ അടക്കം ഓണവിപണി ലക്ഷ്യമിട്ടുള്ള വിഭവങ്ങൾ കേരളത്തിൽ നിന്ന് വരും ദിവസങ്ങളിൽ കടൽ കടക്കും. ഗൾഫിലെയും കേരളത്തിലെയും മൊത്ത വ്യാപാരികൾ സാധനങ്ങൾ കയറ്റി അയയ്ക്കാനുള്ള അവസാന വട്ട തയാറെടുപ്പിലാണ്. ചേന, ചേമ്പ്, കാച്ചിൽ, ഏത്തക്കായ, വെള്ളരി അടക്കം പെട്ടെന്നു കേടു വരാത്ത പച്ചക്കറികളുമായുള്ള കണ്ടെയ്നർ തിങ്കളാഴ്ച കൊച്ചി തുറമുഖത്തു നിന്നു കപ്പൽ കയറും. 21ന് സാധനങ്ങൾ ദുബായ് കടപ്പുറത്ത് എത്തും. അധികം ദിവസം ഇരിക്കാത്ത പച്ചക്കറികൾ […]
Read More

നെഹ്‌റു ട്രോഫിയില്‍ മുത്തമിട്ട് വീയപുരം ചുണ്ടന്‍

69-ാമത് നെഹ്റു ട്രോഫി വള്ളം കളിയില്‍ വീയപുരം ചുണ്ടന്‍ ജേതാക്കള്‍. പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് വീയപുരം ചുണ്ടനായി തുഴഞ്ഞത്. ചമ്പക്കുളം ചുണ്ടനാണ് രണ്ടാം സ്ഥാനത്ത്. നടുഭാഗം മൂന്നാം സ്ഥാനത്തും നിലവിലെ ചാമ്പ്യന്‍മാരായ കാട്ടില്‍തെക്കേതില്‍ നാലാം സ്ഥാനത്തും എത്തി. ഹീറ്റ്സില്‍ വീയപുരമാണ് ഏറ്റവും മികച്ച സമയം കുറിച്ചത്. 4.18.80 സമയത്തിലാണ് വീയപുരം ഫിനിഷ് ചെയ്തത്. പിന്നാലെയാണ് ഫൈനലിലെ അവരുടെ മുന്നേറ്റം. ഒന്നാം ലൂസേഴ്‌സ് ഫൈനലില്‍ നിരണം ചുണ്ടനാണ് വിജയം സ്വന്തമാക്കിയത്. രണ്ടാം ലൂസേഴ്‌സ് ഫൈനലില്‍ ആനാരി ചുണ്ടന്‍ ഒന്നാം […]
Read More

പ്രമുഖ മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു

കോഴിക്കോട്: പ്രമുഖ മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല(63) അന്തരിച്ചു. കോഴിക്കോട് വെള്ളിപ്പറമ്പിലെ വീട്ടിലാണ് അന്ത്യം. വിളയില്‍ വല്‍സല പിന്നീട് ഇസ് ലാം മതം സ്വീകരിച്ചാണ് വിളയില്‍ ഫസീല എന്ന പേര് സ്വീകരിച്ചത്. മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തില്‍ വിളയിലില്‍ കേളന്‍-ചെറുപെണ്ണ് ദമ്പതികളുടെ മകളാണ്. അന്തരിച്ച പ്രമുഖ മാപ്പിളപ്പാട്ട് ഗായകന്‍ വി എം കുട്ടിയാണ് ഫസീലയെ സംഗീതരംഗത്തെത്തിച്ചത്. ‘മുഹമ്മദ് മുസ്തഫ’ എന്ന ചിത്രത്തില്‍ പി ടി അബ്ദുര്‍റഹ്മാന്റെ രചനയില്‍ ‘അഹദവനായ പെരിയോനെ’ എന്ന ഗാനത്തില്‍ എം എസ് വിശ്വനാഥന്റെ […]
Read More