BMC News Desk

വേൾഡ് മലയാളി ഫെഡറേഷൻ (WMF) ബഹ്റൈൻ നാഷണൽ കൗൺസിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ലോകത്തെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ വേൾഡ് മലയാളി ഫെഡറേഷൻ്റെ (WMF) ബഹ്റൈൻ നാഷണൽ കൗൺസിലിന്റെ 2026-27 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രവാസി മലയാളി സമൂഹത്തിൻ്റെ ക്ഷേമത്തിനും സാംസ്കാരിക ഉന്നമനത്തിനുമായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ വരും വർഷങ്ങളിൽ കൗൺസിൽ ആവിഷ്കരിക്കും.പുതിയ ഭാരവാഹികൾ:​പ്രസിഡന്റ്: മിനി മാത്യു,​കോർഡിനേറ്റർ: ശ്രീജിത്ത് ഫെറോക്ക്,സെക്രട്ടറി: ജോബി ജോസ്,​ട്രഷറർ: എബ്രഹാം തോമസ്,​വൈസ് പ്രസിഡന്റ്: ഡോ. ഷബാന ഫൈസൽ,​ജോയിന്റ് സെക്രട്ടറി: സുനിൽ കുമാർ,വിവിധ ഫോറങ്ങളുടെ ചുമതലയുള്ള കൺവീനർമാരെയും യോഗം തിരഞ്ഞെടുത്തു.,പ്രവാസി ക്ഷേമം, ചാരിറ്റി, ആരോഗ്യം, ബിസിനസ്സ് […]
Read More

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; 20 പേര്‍ മരിച്ചു;പരുക്കേറ്റ പലരുടേയും നില ഗുരുതരം

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം. 20 പേര്‍ മരിച്ചു.വിരുദുനഗര്‍ കട്ടുന്നാര്‍പട്ടിയിലാണ് അപകടം നടന്നത്.അപകടത്തിൽ നിരവധി പേര്‍ക്ക് പരുക്കേറ്റു. നാല് മുറികളുള്ള കെട്ടിടത്തിലായിരുന്നു പടക്ക നിര്‍മാണശാല പ്രവര്‍ത്തിച്ചിരുന്നത്. ഈ നാല് മുറികളും പൂര്‍ണമായി തകര്‍ന്നു. നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ആറ് പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. പരുക്കേറ്റ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടസമയത്ത് 30ലധികം തൊഴിലാളികള്‍ കെട്ടിടത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. കെട്ടിടത്തിനുള്ളില്‍ ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നാണ് നിലവിലെ ആശങ്ക.രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ […]
Read More

ഐക്യരാഷ്ട്രസഭയ്ക്ക് പതിനൊന്നാമത് കത്തയച്ച് ബഹ്‌റൈൻ;ആക്രമണം മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് ഇറാൻ പൂർണ്ണ നഷ്ടപരിഹാരം നൽകണമെന്ന് ബഹ്‌റൈൻ

ഇറാൻ ബഹ്‌റൈനെതിരെ നടത്തിയ നഗ്നവും നിയമവിരുദ്ധവുമായ ആക്രമണങ്ങളെക്കുറിച്ച് സുരക്ഷാ കൗൺസിൽ അംഗങ്ങളെ അറിയിക്കുന്ന മുൻ ദേശീയ കത്തുകളുടെ തുടർച്ചയായി, ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയിലേക്കുള്ള ബഹ്‌റൈൻ രാജ്യത്തിന്റെ സ്ഥിരം ദൗത്യം യുഎൻ സെക്രട്ടറി ജനറലിനും സുരക്ഷാ കൗൺസിൽ പ്രസിഡന്റിനും കത്തുകൾ അയച്ചു. ഇറാനിയൻ ആക്രമണത്തെതുടർന്നുള്ള പതിനൊന്നാമത്തെ ഔദ്യോഗിക കത്താണ് ഇത്. ബഹ്‌റൈൻ, ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ, ജോർദാൻ ഹാഷെമൈറ്റ് രാജ്യം എന്നിവയ്‌ക്കെതിരായ ഇറാനിയൻ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്നും അവ ഉടനടി അവസാനിപ്പിക്കണമെന്നും ഇറാൻ പ്രസ്താവിച്ച സുരക്ഷാ […]
Read More

ബഹ്‌റൈനിന്റെ യുഎൻ സ്ഥിരം പ്രതിനിധിയും സുരക്ഷാ കൗൺസിൽ പ്രസിഡന്റും ഐസിജെയുടെ 80-ാം വാർഷികാഘോഷത്തിൽ പങ്കെടുത്തു.

ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയിലെ ബഹ്‌റൈൻ രാജ്യത്തിന്റെ സ്ഥിരം പ്രതിനിധി അംബാസഡർ ജമാൽ ഫാരെസ് അൽ റൊവൈ, അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (ഐസിജെ) ഉദ്ഘാടന സമ്മേളനത്തിന്റെ 80-ാം വാർഷികാഘോഷത്തിന്റെ ഔദ്യോഗിക ചടങ്ങിൽ പങ്കെടുത്തു.നെതർലാൻഡ്‌സ് ഹേഗിലുള്ള ഗ്രേറ്റ് ഹാൾ ഓഫ് ജസ്റ്റിസ് ഓഫ് പീസ് പാലസിൽ നടന്ന പരിപാടിയിൽ, നെതർലാൻഡ്‌സിലെ രാജാവ് വില്ലെം-അലക്സാണ്ടർ, ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, അന്താരാഷ്ട്ര നീതിന്യായ കോടതി പ്രസിഡന്റ് ജഡ്ജി ഇവാസാവ യുജി, നെതർലാൻഡ്‌സ് വിദേശകാര്യ മന്ത്രി ടോം ബെറെൻഡ്‌സെൻ, ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയുടെ […]
Read More

ധനമന്ത്രി സ്വിറ്റ്സർലൻഡ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

വാഷിംഗ്ടണിൽ നടക്കുന്ന അന്താരാഷ്ട്ര നാണയ നിധി (IMF) യുടെയും ലോകബാങ്കിന്റെ വസന്തകാല യോഗങ്ങളുടെയും ഭാഗമായി സ്വിസ് കോൺഫെഡറേഷൻ പ്രസിഡന്റ് ഗൈ പർമെലിനുമായി ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ കൂടിക്കാഴ്ച നടത്തി.ഹിസ് മജസ്റ്റി രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും ആശംസകൾ നേർന്ന ശൈഖ് സൽമാൻ ബിൻ ഖലീഫ, സ്വിറ്റ്സർലൻഡിന്റെ തുടർച്ചയായ പുരോഗതിക്കും […]
Read More

അമിതമായ ബാഹ്യ ഇടപെടലുകളും ,കാര്യക്ഷമതയില്ലായ്മയും ഇന്ത്യന്‍ സ്കൂളിന്‍റെ വളര്‍ച്ചയ്ക്ക് തടസ്സമാവുന്നു _ യു.പി.പി

ഇന്ത്യന്‍സ്കൂള്‍ നിലവില്‍ രക്ഷിതാക്കളല്ലാത്ത ചില ബാഹ്യശക്തികളുടെ അമിതമായ ഇടപെടലുകളും നിലവിലെ ഭരണസമിതിയുടെ കാര്യക്ഷമതയില്ലായ്മയും കൊണ്ട് മാത്രം ഇന്ത്യന്‍ സ്കൂള്‍ എന്ന മഹത് സ്ഥാപനത്തിന്‍റെ തകര്‍ച്ചക്ക് തന്നെ നാളെ കാരണമായി തീരുമെന്ന് യു.പി.പി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.ജി.സി.സിയിലെ ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ മാർച്ചിലെ ഗതാഗത ഫീസ് ഒഴിവാക്കണമെന്ന് യു.പി.പി, യും നിരവധി രക്ഷിതാക്കളും സ്കൂള്‍ ഭാരവാഹികള്‍ക്ക് ഔദ്യോഗികമായി നിവേദനങ്ങളും,മെയിലുകളും അയച്ചിട്ടും ഇതുവരെ ആര്‍ക്കും വ്യക്തമായ ഒരു മറുപടിയും ലഭിച്ചിട്ടില്ല.ഈ വിഷയത്തിൽ അടിയന്തര പരിഹാരം ഉണ്ടാകേണ്ടതുണ്ട്. ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ […]
Read More

വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു.

മലപ്പുറം ജില്ലയിലെ പാങ്ങ് എൽ.പി സ്കൂളിലെ അധ്യാപകരും സഹപ്രവർത്തകരും ഉൾപ്പെട്ട വാൽപ്പാറ വാഹനാപകടത്തിൽ മരണപ്പെട്ടവർക്ക് ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചനം രേഖപ്പെടുത്തി.ആക്ടിങ് പ്രസിഡന്റ് റംഷാദ് അയിലക്കാട് അധ്യക്ഷത വഹിച്ച അനുശോചന യോഗം ഫോറം മുഖ്യ രക്ഷാധികാരി ബഷീർ അമ്പലായി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചോല സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി മൻഷീർ കൊണ്ടോട്ടി നന്ദിയും രേഖപ്പെടുത്തി.യോഗത്തിൽ കാസിം പാടത്തകയിൽ, അലി അഷ്റഫ്, സക്കരിയ ചുള്ളിക്കൽ, മുനീർ വളാഞ്ചേരി, ഷിബിൻ തോമസ്, റസാഖ് പൊന്നാനി, അൻവർ […]
Read More

സീഫ് പാർക്ക് വികസിപ്പിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ച്‌ കാപ്പിറ്റൽ ട്രസ്റ്റീസ് ബോർഡ്

മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വെയ്ൽ ബിൻ നാസർ അൽ മുബാറക്കിന്റെ സാന്നിധ്യത്തിൽ, പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ മുനിസിപ്പൽ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, സീഫ് പാർക്ക് വികസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമായി ബഹ്‌റൈൻ കുവൈറ്റ് ഇൻഷുറൻസ് കമ്പനിയുമായി (ബികെഐസി) കാപ്പിറ്റൽ ട്രസ്റ്റീസ് ബോർഡ് ധാരണാപത്രത്തിൽ ഒപ്പുവച്ചു.സേവനങ്ങൾ മെച്ചപ്പെടുത്തുക, നഗര ഭൂപ്രകൃതി മെച്ചപ്പെടുത്തുക, സൗകര്യങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ട് 5,770 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പാർക്കിന്റെ വികസനവും പരിപാലനവും കരാറിൽ ഉള്ളത് . മുനിസിപ്പൽ സേവനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ആധുനിക […]
Read More

നിശബ്ദ സ്നേഹത്തിന്റെ ഉയർത്തെഴുന്നേൽപ്പാണ് ഈസ്റ്റർ.ബഹ്റൈൻ എ. കെ.സി.സി

സംഘർഷാന്തരീക്ഷത്തിലും ബഹ്റൈൻ എ.കെ. സി. സി. ഈസ്റ്റർ സമുചിതമായി ആഘോഷിച്ചു. ഈസ്റ്റർ ആഘോഷങ്ങൾ പ്രസിഡണ്ട് ചാൾസ് ആലുക്ക ഉദ്ഘാടനം ചെയ്തു.എളിമയിലൂടെയും നന്മയിലൂടെയും മറ്റു ഹൃദയങ്ങളിൽ ഇടം നേടുകയാണ് ഈസ്റ്ററിന്റെ സന്ദേശമെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് ചാൾസ് ആലുക്ക പറഞ്ഞു. ബാല്യകാലത്ത് തിരിച്ചു കിട്ടാത്ത നഷ്ടങ്ങളിലെ തിളങ്ങുന്ന ഓർമ്മയാണ് എന്നും ഈസ്റ്റർ എന്ന് സ്വാഗത പ്രസംഗത്തിൽ ജനറൽ സെക്രട്ടറി ജീവൻ ചാക്കോ അനുസ്മരിച്ചു.ജോജി കുര്യൻ ഈസ്റ്റർ സന്ദേശം നൽകി. തുടർന്ന് ഭാരവാഹികളായ ജിബി അലക്സ്, രതീഷ് സെബാസ്റ്റ്യൻ, ജെൻസൻ ദേവസ്സി, […]
Read More

മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ വാൽപാറ ദുരന്തത്തിൽ അനുശോചനം രേഖപെടുത്തി.

മലപ്പുറം പാങ് പള്ളിപ്പറമ്പ് ഏൽ. പി. സ്കൂളിലെ അധ്യാപകരും മറ്റു ജീവനക്കാരും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടതിനെ തുടർന്നുണ്ടായ മരണത്തിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.അനുശോചനയോഗത്തിൽ അസോസിയേഷൻ പ്രസിഡണ്ട്‌ ചെമ്പൻ ജലാൽ,സെക്രെട്ടറി പ്രവീൺ മേല്പത്തൂർ, ദിലീപ് പന്യൻകര,കരീം മോൻ, മുഹമ്മദ്‌ കാരി, മണി കുന്നത്, അമൃത, രവി, നാസർ തിരുരങ്ങാടി,റഷീദ് ബുർഹാമ, ഷിദ, ഷഹീൻ,അമൃത അഖിൽ, ബീന,ഡിബിൻ, മഹേഷ്‌, മറിയം എന്നിവർ പങ്കെടുത്തു.
Read More