ദേവ്ജി – ബികെഎസ് ജിസിസി കലോത്സവം മത്സരങ്ങൾക്ക് തുടക്കമായി
കുട്ടികളുടെ കലാഭിരുചികൾ മനസ്സിലാക്കുവാനും മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിനുമായി ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ദേവ്ജി – ബികെഎസ് ജിസിസി കലോത്സവത്തിന് പെയിൻ്റിംഗ് മത്സരത്തോടെ തുടക്കമായി.സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന ആദ്യ മത്സരത്തിൽ നൂറോളം കുട്ടികൾ പങ്കെടുത്തു.നൂറിലധികം വ്യക്തിഗത ഇനങ്ങളും അറുപതോളം ഗ്രൂപ്പിനങ്ങളും ഉൾക്കൊള്ളിച്ചിട്ടുള്ള കലോത്സവത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം 31 ന് വൈകുന്നേരം 7 മണിക്ക് നടക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും,ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അറിയിച്ചു.ഏഷ്യയിലെതന്നേ കുട്ടികളുടെ ഏറ്റവും വലിയ കലാമാമാങ്കമായ സംസ്ഥാന സ്കൂൾ […]









