കാര്യക്ഷമമായ കുടിയേറ്റത്തിന് സർക്കാർ സംവിധാനം ഒരുക്കണം: ഐ സി എഫ്
കമ്പോളത്തിൽ കേരളീയരുടെ ശരിയായ വിനിയോഗം വേണ്ടതുണ്ടെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ നിർദേശിച്ചതിനെ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) സ്വാഗതം ചെയ്തു.കേരളത്തിൽ മെച്ചപ്പെട്ട വേതനം ലഭിക്കുന്ന തൊഴിലാളികളുടെ അഭാവം അനുഭവപ്പെടുമ്പോൾ തന്നെ വിദേശത്ത് വളരെ ചെറിയ സാഹചര്യത്തിൽ മലയാളികൾ പണിയെടുക്കുന്ന സ്ഥിതിയുണ്ട്. ഒട്ടേറെ പേർക്ക് പ്രവാസം വലിയ നഷ്ടമായി തീരുകയാണ്. ഇത് പരിഹരിക്കുന്നതിനും സാങ്കേതിക വൈജ്ഞാനിക രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന പരിവർത്തനത്തിനൊപ്പം സഞ്ചരിക്കാനുമായി ഉദ്യോഗാർത്ഥികൾക്കിടയിൽ റീസ്‌കില്ലിംഗും അപ്സ്‌കില്ലിംഗും അനിവാര്യമാണ് ‘വിദേശത്തെ തൊഴിൽ മേഖലയിൽ […]









