BMC News Desk

കോഴിക്കോട് ബസ് അപകടം; പരുക്കേറ്റ ബൈക്ക് യാത്രികൻ മുഹമ്മദ്‌ സാനിഹ് മരിച്ചു

കോഴിക്കോട് അരയിടത്ത് പാലത്തെ ബസ് അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. കൊമ്മേരി അനന്തൻ ബസാർ സ്വദേശി മുഹമ്മദ്‌ സാനിഹ് (27) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. അമിത വേഗത്തിൽ വന്ന ബസ് മറിഞ്ഞായിരുന്നു അപകടം. സാനിഹിന്റെ ബൈക്കിന് മുകളിലേക്കായിരുന്നു ബസ് മറിഞ്ഞത്.എൻഫോഴ്സ്മെൻ്റ് ആർടിഒ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഗതാഗത വകുപ്പിന് സമർപ്പിച്ചു. അമിത വേഗതയിൽ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ നിയന്ത്രണം നഷ്ടമായി എന്നാണ് കണ്ടെത്തൽ. അതേസമയം അപകടത്തിന് പിന്നാലെ ബസ് ഡ്രൈവർ ഒളിവിൽ […]
Read More

പകുതി വിലക്ക് സ്കൂട്ടർ, തയ്യൽ മെഷീൻ’; തട്ടിയത് കോടികൾ; അനന്തുകൃഷ്ണനെതിരെ പരാതികളുടെ കൂമ്പാരം

സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്നായി പകുതി വിലക്ക് സ്കൂട്ടർ, തയ്യൽ മെഷീൻ’നൽകാം എന്ന് പറഞ്ഞു തട്ടിപ്പു നടത്തിയത്. കോടികളാണ് പ്രതി അനന്തുകൃഷ്ണൻ തട്ടിയത്.പ്രതി അനന്തു കൃഷ്ണൻ 500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക വിവരം. പകുതി വിലയ്ക്ക് സ്കൂട്ടറും തയ്യൽ മെഷീനും വാ​ഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്. സംസ്ഥാനത്തുടനീളം നിരവധി പേരാണ് തട്ടിപ്പിനിരയായത്. തട്ടിപ്പ് പുറത്തായതോടെ പരാതികളുടെ കൂമ്പാരമാണ് വിവിധ പൊലീസ് സ്റ്റേഷനുകളിൽ അനന്തുകൃഷ്ണനെതിരെ എത്തിയത്.തൊടുപുഴ സ്വദേശി അനന്തുകൃഷ്ണനാണ് സന്നദ്ധകൂട്ടായ്മ രൂപീകരിച്ച് പദ്ധതിയുമായി […]
Read More

ഫഖ്റുദീൻ തങ്ങൾ കണ്ണന്തളിയ്ക്ക് എസ് കെ എസ് എസ് എഫ് ബഹ്റൈൻ കമ്മറ്റിയുടെ സ്നേഹപഹാരം സമ്മാനിച്ചു

എസ് കെ എസ് എസ് എഫ് സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് ഫഖ്റുദീൻ തങ്ങൾ കണ്ണന്തളിയ്ക്ക് എസ് കെ എസ് എസ് എഫ് ബഹ്റൈൻ കമ്മറ്റിയുടെ സ്നേഹപഹാരം സമസ്ത ബഹ്റൈൻ പ്രസിഡൻ്റ ഫഖ്റുദീൻ സയ്യിദ് പൂക്കോയ തങ്ങൾ നൽകി.ചടങ്ങിൽ വിവിധ മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംഘടന പ്രതിനിധികൾ സന്നിഹിതരായിരുന്നു.
Read More

ഐ.വൈ.സി.സി ബഹ്‌റൈൻ വനിത വേദിക്ക് പുതിയ ഭാരവാഹികൾ

ഐ.വൈ.സി.സി ബഹ്‌റൈൻ വനിത വേദിക്ക് ഭാരവാഹികളെ തെരഞ്ഞെടുത്തു.യോഗം ഐ.വൈ.സി.സി പ്രസിഡന്റ് ഷിബിൻ തോമസ് ഉദ്ഘാടനം ചെയ്തു.മുബീന മൻഷീർ അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പ് നടപടികൾക്ക് വനിത വേദി ചുമതലയുള്ള ഐ.വൈ.സി.സി ബഹ്‌റൈൻ വൈസ് പ്രസിഡന്റ് അനസ് റഹിം നേതൃത്വം നൽകി. വനിത വേദി കോർഡിനേറ്റർ ആയി ശ്രീമതി മുബീന മൻഷീറിനെ തെരഞ്ഞെടുത്തു.ജോയിന്റ് കോർഡിനേറ്റർമാരായി മിനി ജോൺസനെയും മാരിയത്ത് അമീർ ഖാനെയും തെരെഞ്ഞെടുത്തു. എക്സികുട്ടീവ് അംഗങ്ങൾ ആയി, ബാഹിറ അനസ്, നെഹ്‌ല ഫാസിൽ, ഷീന നൗഫൽ, രമ്യ […]
Read More

കാണികൾക്ക് നവ്യാനുഭൂതി പകർന്ന് തൃശ്ശൂർക്കാരുടെ സമന്വയം 2025

പവിഴദ്വീപിലെ തൃശ്ശൂർക്കാരുടെ കൂട്ടായ്മയായ ബഹ്‌റൈൻ തൃശ്ശൂർ കുടുംബം ( ബി.ടി.കെ.)യൂണികോൺ ഇവൻ്റുമായി ചേർന്ന് നടത്തിയ സമന്വയം 2025 ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകിട്ട് 5 മണി മുതൽ അദില്യ കാൾട്ടൺ ഹോട്ടലിൽ വച്ച് അത്യധികം ഗംഭീരമായി ആഘോഷിച്ചു.ചടങ്ങിൽ ബഹ്‌റൈൻ കേരളീയ സമാജം സെക്രട്ടറി വർഗ്ഗീസ് കാരയ്ക്കൽ. ബഹ്‌റൈൻ ക്യാൻസർ സൊസൈറ്റി ജനറൽ സെക്രട്ടറി കെ.ടി.സലിം,പ്രവാസി ലീഗൽ സെൽ പ്രസിഡണ്ട് സുധീർ തിരുനിലത്ത്. ബഹറിൻ കെ.സി.എ.പ്രസിഡണ്ട് ജയിംസ് ജോൺ,സാമൂഹ്യ പ്രവർത്തകരായ സയ്യദ് ഹനീഫ, അമൽദേവ് എന്നിവർ ചടങ്ങിൽ വിശിഷ്ടാധിതികൾ ആയിരുന്നു. […]
Read More

സിബിഎസ്ഇ ക്ലസ്റ്റർ മത്സരങ്ങളിൽ ഇന്ത്യൻ സ്‌കൂളിന് മികച്ച നേട്ടം

വിവിധ വേദികളിലായി നടന്ന സിബിഎസ്ഇ ക്ലസ്റ്റർ ബഹ്‌റൈൻ ചാപ്റ്റർ സ്‌പോർട്‌സ് മത്സരങ്ങളിൽ ഇന്ത്യൻ സ്‌കൂൾ മികവ് തെളിയിച്ചു. ചെസ്സ്,ബാസ്‌ക്കറ്റ്‌ബോൾ, ബാഡ്മിന്റൺ, ടേബിൾ ടെന്നീസ് എന്നിവയിലുടനീളം സ്‌കൂൾ ശ്രദ്ധേയമായ വിജയം നേടിയെടുത്തു. ചെസ്സിൽ, അണ്ടർ-14 പെൺകുട്ടികളുടെ വിഭാഗത്തിൽ ഇന്ത്യൻ സ്‌കൂൾ ഒന്നാം സ്ഥാനം നേടി. സഞ്ജന സെൽവരാജ് (VII F), ധ്രുവി ശ്രീകാന്ത് പാണിഗ്രഹി (VII E), ഉമ ഈശ്വരി (VIII G), ജാനറ്റ് ജോർജ് (V Y) എന്നിവരായിരുന്നു ടീം അംഗങ്ങൾ. അണ്ടർ-19 പെൺകുട്ടികളുടെ വിഭാഗത്തിൽ റിച്ച […]
Read More

തൃശൂരിൽ ആനയിടഞ്ഞു: രണ്ടുപേർക്കു കുത്തേറ്റു; ഒരാൾ മരിച്ചു, പാപ്പാൻ ചികിത്സയിൽ; ആനയെ തളച്ചു

തൃശൂർ ചിറ്റാട്ടുകരയിൽ ഉത്സവത്തിനിടെ ആനയിടഞ്ഞു. ആനയുടെ കുത്തേറ്റ് ഒരാൾ മരിച്ചു. ആലപ്പുഴ മുഹമ്മ സ്വദേശി ആനന്ദ് (45)ആണ് മരിച്ചത്. പച്ചമരുന്ന് വില്പനക്കാരനായ ആനന്ദും ഭാര്യയും പാടത്ത് കിടക്കുമ്പോഴാണ് വിരണ്ടോടിയ ആന പാഞ്ഞെത്തിയത്. ആനന്ദിനെ ആക്രമിച്ച ശേഷം ആന മുന്നോട്ട് ഓടുകയായിരുന്നു. ഭാര്യ ഓടി മാറിയതിനാൽ പരുക്കേറ്റില്ല.ബ്രഹ്മകുളം പൈങ്കിണിക്കൽ ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ഗണേശൻ എന്ന ആനയാണ് ഇടഞ്ഞത്. കുളിപ്പിക്കുന്നതിനിടെ പാപ്പാനെ കുത്തുകയും, ഏറെദൂരം ഇടഞ്ഞോടിയ ആന മറ്റൊരാളെ ആക്രമിക്കുകയുമായിരുന്നു. സംഭവത്തിൽ രണ്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ചിറ്റാട്ടുകര-കടവല്ലൂര്‍ റെയില്‍വേ ഗേറ്റിന് […]
Read More

കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞു, 25 പേർക്ക് പരുക്ക്, പരുക്കേറ്റവരിൽ കൂടുതൽ വിദ്യാർഥികൾ

കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞ് നിരവധിപേർക്ക് പരുക്ക്. കോഴിക്കോട് നിന്നും മാവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകര്യ ബസാണ് മറിഞ്ഞത്. ബസ് മറ്റൊരു ബൈക്കിൽ ഇടിച്ച് മറിയുകയാണ് ഉണ്ടായത്. 30 പേർക്ക് പരുക്ക്, 2 പേർ ഗുതരാവസ്ഥയിൽ തുടരുന്നു. ബേബി മെമ്മോറിയൽ ആശുപത്രിയിൽ 20 പേരും. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ 10 പേരും ചികിത്സയിലാണ്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ബസിൽ കൂടുതലും ഉണ്ടായത് യൂണിഫോം ധരിച്ച കുട്ടികൾ ആണെന്ന് നാട്ടുകാർ പറയുന്നു. ബസിന്റെ ടയർ അപകടാവസ്ഥയിലായിരുന്നു. […]
Read More

കെസിഎ 4എ സൈഡ് വോളി ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു

കേരള കാത്തലിക് അസോസിയേഷൻ നേതൃത്വത്തിൽ 4എ സൈഡ് വോളി ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 7 വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണി മുതൽ കെസിഎ ഗ്രൗണ്ടിൽ വച്ച് നടത്തുന്ന ടൂർണമെന്റിൽ ബഹ്‌റൈനിലെ 6 പ്രമുഖ ടീമുകൾ മത്സരിക്കുന്നു. റൈസൻ മാത്യു കൺവീനറും, ജയകുമാർ വൈസ് കൺവീനറും, അനൂപ് കോഡിനേറ്ററുമായ കമ്മിറ്റിയാണ് ടൂർണമെന്റ് നിയന്ത്രിക്കുന്നത്. ഒന്നും രണ്ടും സ്ഥാനക്കാർക്ക് അവാർഡും ട്രോഫികളും നൽകും. കൂടാതെ ബെസ്റ്റ് സെറ്റർ , ബെസ്റ്റ് അറ്റാക്കർ, പ്ലെയർ ഓഫ് ദി ടൂർണമെന്റ്, ടീം […]
Read More

പ്രവാസി ലീഗൽ സെൽ പ്രതിനിധികളും നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. വാസുകി ഐഎഎസ് കൂടിക്കാഴ്ച നടത്തി.

പ്രവാസി ലീഗൽ സെൽ പ്രതിനിധികളും നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. വാസുകി IAS-യുമായുള്ള കൂടിക്കാഴ്ച ഫെബ്രുവരി 3 തിങ്കളാഴ്ച സെക്രട്ടറിയേറ്റിലെ ഡോ വാസുകിയുടെ ചേമ്പറിൽ നടന്നു.കഴിഞ്ഞ നവംബർ 26-ന് നടന്ന കൂടിക്കാഴ്ചയുടെ തുടർ നടപടികളുടെ ഭാഗമായിരുന്നു കഴിഞ്ഞ ദിവസത്തെ മീറ്റിങ്. നോർക്ക റൂട്സും പ്രവാസി ക്ഷേമനിധി ബോർഡുമായി ബന്ധപ്പെട്ട ഏകദേശം 25-ഓളം വിഷയങ്ങളിൽ പിഎൽസി കൊടുത്ത നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചർച്ച. പിഎൽസി ഉന്നയിച്ച നിരവധി വിഷയങ്ങളിൽ പലതിലും ഗുണപരമായ സമീപനമാണ് നോർക്ക സെക്രട്ടറിയുടെ ഭാഗത്തുനിന്നും […]
Read More