BMC News Desk

ബഹ്‌റൈൻ പ്രതിഭ വനിതാ ദിനത്തോടനുബന്ധിച്ച് വാക്കരങ്ങ് – സെമിനാർ സംഘടിപ്പിച്ചു

ബഹ്‌റൈൻ പ്രതിഭ റിഫ മേഖല വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ലോക വനിതാ ദിനത്തോടനുബന്ധിച്ച് ‘വാക്കരങ്ങ്’ എന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചു.പ്രതിഭ റിഫ മേഖല കമ്മിറ്റി നടത്തി വരുന്ന അരങ്ങ് 2k25 എന്ന കലാ കായിക വിജ്ഞാന പരിപാടിയുടെ ഭാഗമായിട്ടാണ് പരിപാടി നടത്തിയത് .“സ്ത്രീ സ്വാതന്ത്ര്യവും മാധ്യമ സ്വാധീനവും” എന്ന വിഷയത്തിൽ മുതിർന്ന പത്ര പ്രവർത്തകയും വാർത്താ അവതാരകയുമായ രാജി ഉണ്ണികൃഷ്ണൻ പ്രഭാഷണം നടത്തി.“പ്രവാസവും മാനസിക സമ്മർദ്ദവും”എന്ന വിഷയം കൈകാര്യം ചെയ്തത് അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ചൈൽഡ് ഡെവലപ്മെന്റ് […]
Read More

അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് വനിതാ ദിനം ആഘോഷിച്ചു

ഒയാസിസ് മാളുമായി സഹകരിച്ച് അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് വനിതാ ദിനം ആഘോഷിച്ചു. മാർച്ച് 8 ന് അൽ-ജുഫൈറിലെ ഒയാസിസ് മാളിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചുകൊണ്ട് ആണ് അൽ ഹിലാൽ ഇത്തവണ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചത്. ആരോഗ്യം, ക്ഷേമം, ദൈനംദിന ജീവിതത്തെക്കുറിച്ചുള്ള tips , വിജ്ഞാനപ്രദമായ സെഷനുകൾ, ആകർഷകമായ വിവിധതരം ആക്ടിവിറ്റികൾ , ആരോഗ്യ ബോധവത്കരണ കരണം എന്നിങ്ങനെ വിവിധ പരിപാടികളും, ആകർഷകമായ സമ്മാനങ്ങൾ എന്നിവയും വനിതാ ദിനത്തിന്റ ഭാഗമായി പങ്കെടുത്തവർക്ക് ഒരുക്കീയിരുന്നു . 150-ലധികം […]
Read More

ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യയ്ക്ക്

ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യയ്ക്ക്. ഫൈനല്‍ പോരില്‍ കിവീസിനെ നാല് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യയുടെ കിരീട നേട്ടം. ഒരോവര്‍ ബാക്കി നില്‍ക്കേയാണ് ഇന്ത്യ ജേതാക്കളായത്.
Read More

കിണർ വൃത്തിയാക്കാനിറങ്ങി;എരുമേലിയിൽ രണ്ടുപേർക്ക് ദാരുണാന്ത്യം

എരുമേലിയിൽ കിണർ വൃത്തിയാക്കാനിറങ്ങിയ രണ്ട് പേർക്ക് ദാരുണാന്ത്യം. എരുമേലി സ്വദേശികളായ അനീഷ്, ബിജു എന്നിവരാണ് മരിച്ചത്. ആദ്യം കിണറ്റിൽ ഇറങ്ങിയാൾക്ക് ഓക്സിജൻ ലഭിക്കാതെ വന്നതോടെ, രണ്ടാമത്തെയാളും കിണറ്റിലിറങ്ങുകയായിരുന്നു. മരിച്ച രണ്ട് പേരുടെയും മൃതദേഹങ്ങൾ എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read More

ലഹരിമാഫിയ കേരളത്തെ ഭ്രാന്താലയമാക്കുന്നു;രമേശ്‌ ചെന്നിത്തല

കേരളത്തിലെ ഇടതുസർക്കാർ ലഹരി മാഫിയക്ക് അനുകൂലമായ നിലപാടാണ് എടുക്കുന്നതെന്നും ലഹരി മനുഷ്യനെ ഭ്രാന്തനാക്കുകയാണെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു.ഈ സാംസ്‌കാരിക അധഃപഥാനത്തിന് കേരള സർക്കാർ കൂട്ട് നിൽക്കുകയാണെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.കെഎംസിസി ബഹ്‌റൈൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിൻ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കെതെരിരേ മുഖ്യമന്ത്രി ഒരു ചെറു വിരൽ പോലും അനക്കുന്നില്ലെന്നും കേരളത്തിലെ സർക്കാർ കാര്യക്ഷമമായ നടപടികൾ എടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. […]
Read More

സാംസ ബഹ്‌റൈൻ ഇഫ്താർ സംഗമം നടത്തി

സൽമാനിയ കലവറ റസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്ന ഇഫ്താർ വിരുന്ന് വിവിധ സാമൂഹ്യസന്നദ്ധ സംഘടനകളിലെ ഭാരവാഹികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ട്രഷറർ റിയാസ് കല്ലമ്പലത്തിന്റെ ബാങ്ക് വിളിയോടെ ആരംഭിച്ച ഇഫ്താർ വിരുന്നിനുശേഷം ആറുമണിയോടെ പ്രഭാഷണ പരിപാടികൾ ആരംഭിച്ചു. ചടങ്ങിൽ പങ്കെടുത്ത എല്ലാവരെയും സെക്രട്ടറി അനിൽ കുമാർ സ്വാഗതം ആശംസിക്കുകയും പ്രസിഡന്റ് ബാബു മാഹി അധ്യക്ഷ പ്രസംഗം നടത്തു കയും ചെയ്തു.ഫ്രണ്ട്സ് സ്റ്റഡി സർക്കിൾ ഫാക്കൽട്ടിയും പ്രമുഖ പ്രഭാഷകനുമായ യൂനുസ് സലീം റമദാൻ സന്ദേശം നൽകി.റമദാൻ അനുഷ്ഠാനത്തിന് രണ്ടു […]
Read More

എംഐഎം ബഹ്റൈൻ ചാപ്റ്റർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

എംഐഎം ബഹ്റൈൻ ചാപ്റ്റർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.സാമൂഹ്യ സാമുദായിക രംഗങ്ങളിൽ 25 വർഷങ്ങളിൽ അധികമായി പ്രവർത്തന നിരതനായിരിക്കുന്ന പി ഇമ്പിച്ചി മമ്മു വെള്ളിയൂർ മുഖ്യാതിഥിയായി. കുഞ്ഞമ്മദ് കുട്ടോത്ത്, ബഷീർ എന്നിവരും ഇഫ്താർ മീറ്റിൽ അതിഥികളായി പങ്കെടുത്തു.കപ്പാളം റസ്റ്റോറന്റിൽ സജ്ജീകരിച്ച ഇഫ്താർ മീറ്റിൽ എസിഎ.ബക്കർ അതിഥികളെ പരിചയപ്പെടുത്തി.സെൻട്രൽ കമ്മിറ്റി ട്രഷറർ നാസർ കൊയിലോത്ത് അധ്യക്ഷത വഹിച്ചു.അസീസ് മൂലാട്, നവാസ് ഇ.സി, കുഞ്ഞമ്മദ് കുട്ടോത്ത്, ബഷീർ എന്നിവർ ആശംസകൾ നേർന്നു.അഷ്റഫ് അയനിക്കൽ, ഫിറോസ് ആപ്പറ്റ എന്നിവർ അതിഥികൾക്ക് മൊമെന്റോ നല്കി.സെൻട്രൽ […]
Read More

ദേവ്ജി-ബികെഎസ് ജിസിസി കലോത്സവം 2025 രജിസ്ട്രേഷൻ ആരംഭിച്ചു

ബഹ്റൈൻ കേരളീയ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ മാർച്ച്-ഏപ്രിൽ മാസങ്ങളിലായി നടത്തുന്ന ദേവ്ജി-ബികെഎസ് ജിസിസി കലോത്സവത്തിൻ്റെ രജിസ്ട്രേഷൻ ആരംഭിച്ചു.https://www.bksbahrain.com/gcckalotsavam2025 എന്ന ലിങ്ക് ഉപയോഗിച്ച് പൂർണ്ണമായും ഓൺലൈനിലാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. ഈ മാസം 18 വരെ രജിസ്റ്റർ ചെയ്യാം.രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന യൂസർ നെയിമും പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ കഴിയുന്ന തരത്തിലാണ് രജിസ്ട്രേഷൻ ക്രമീകരണങ്ങൾ നടത്തിയിട്ടുള്ളതെന്ന് സംഘാടകർ അറിയിച്ചു.ഗ്രൂപ്പ് മത്സരങ്ങളിൽ, ജിസിസി രാജ്യത്തു താമസിക്കുന്ന ഏതു രാജ്യത്തു നിന്നുള്ള കുട്ടികൾക്കും പങ്കെടുക്കാവുന്നതാണ് അതേസമയം വ്യക്തിഗത ഇനങ്ങൾ ജിസിസി രാജ്യങ്ങളിൽ […]
Read More

ഇൻറഗ്രേറ്റഡ് ലീഡർഷിപ്പ് വനിതാദിനാഘോഷം ശ്രദ്ധേയമായി; മുൻപാർലമെൻ്റ് അംഗം ഡോക്ടർ മസൂമാ ഹസ്സൻ എ റഹീം ഉദ്ഘാടനം ചെയ്തു

ഇൻ്റഗ്രേറ്റഡ് ലീഡർഷിപ്പ് ഫോറം അന്തർദ്ദേശീയ വനിതാദിനാചരണം ശ്രദ്ധേയമായി.ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറൻ്റ് ഹാളിൽ നടന്ന പരിപാടി ബഹ്റൈൻ മുൻ പാർലമെൻറ് അംഗം ഡോക്ടർ മസുമാ ഹസ്സൻ എ റഹീം ഉദ്ഘാടനം ചെയ്തു.വനിതാദിനത്തിൽ പങ്കെടുത്ത എല്ലാം വനിതകൾക്കും ഒരു റോസാപുഷ്പം നൽകി പരസ്പരം സ്വീകരിച്ച ചടങ്ങ് തുല്യതയുടെ ,പാരസ്പര്യത്തിൻ്റെ വേറിട്ട അനുഭവമായതായി മുഖ്യാതിഥി അഭിപ്രായപ്പെട്ടു. ഇക്കോ ലാബ് പ്രതിനിധി നസീമാ മിയ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.വനിതാ ദിനത്തോടനുബന്ധിച്ച് രണ്ട് വേറിട്ട വനിതകളെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരുന്നു.അദ്ധ്യാപികയും ലിറ്റിൽ സ്റ്റെപ്പ് […]
Read More

സിപിഐഎമ്മിനെ എം വി ഗോവിന്ദന്‍ തന്നെ നയിക്കും

കേരളത്തിലെ സിപിഐഎമ്മിനെ എം വി ഗോവിന്ദന്‍ തന്നെ നയിക്കും. സിപിഐഎം സംസ്ഥാന സമ്മേളനം കൂടുതല്‍ യുവാക്കളെയും വനിതകളെയും ഉള്‍പ്പെടുത്തിയാണ് സിപിഐഎമ്മിന്റെ പുതിയ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തിരിക്കുന്നത്. 17 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയുള്ള 89 അംഗ സംസ്ഥാന കമ്മിറ്റിയും പതിനേഴ് അംഗ സെക്രട്ടേറിയറ്റും നിലവില്‍ വന്നു. എം വി ജയരാജനും സി എന്‍ മോഹനനും കെ കെ ശൈലജയും സംസ്ഥാന സെക്രട്ടേറിയറ്റിലെത്തി.സംസ്ഥാന കമ്മിറ്റിയില്‍ 17 പുതുമുഖങ്ങളെയാണ് ഇത്തവണ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കെ എച്ച് ബാബു ജാനെ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനായി […]
Read More