BMC News Desk

ഇടപ്പാളയം ഇഫ്താർ സംഗമം ശ്രദ്ധേയമായി

ഒത്തൊരുമയുടെയും സാഹോദര്യത്തിന്റെയും സന്ദേശം വിളിച്ചോതി ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്റൈന് ചാപ്റ്ററിന്റെ ഇഫ്താർ സൗഹൃദ സംഗമം അംഗങ്ങളുടെ നിറ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറെന്റ് ഹാളില് സംഘടിപ്പിച്ച പരിപാടിയിൽ ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് വിനീഷ് കേശവൻ അധ്യക്ഷത വഹിച്ചു.പരിപാടിയിൽ ജനറൽ സെക്രട്ടറി ഷമീല സ്വാഗതം ആശംസിച്ചു. സംഘടനയുടെ രക്ഷാധികാരികളായ പർവതി ദേവദാസ്,ഷാനവാസ് പുത്തൻവീട്ടിൽ, മുൻ ഭാരവാഹികളായ സനാഫ് റഹ്മാൻ, ഫൈസൽ മാണൂർ, ഫൈസൽ അനൊടിയിൽ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് ആശംസകൾ നേർന്നു. ഇടപ്പാളയം ട്രഷറർ […]
Read More

പ്രവാസി ലീഗൽ സെൽ (PLC) പ്രതിനിധികളും പ്രതിപക്ഷനേതാവ് വി ഡി സതീശനും തമ്മിൽ കൂടിക്കാഴ്ച നടത്തി

നോർക്ക റൂട്സും പ്രവാസി ക്ഷേമനിധി ബോർഡുമായി ബന്ധപ്പെട്ട 25-ഓളം വിഷയങ്ങളിൽ PLC കൊടുത്ത നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചർച്ച. PLC ഉന്നയിച്ച നിരവധി വിഷയങ്ങളിൽ പലതിലും ഗുണപരമായ സമീപനമാണ് പ്രതിപക്ഷനേതാവിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. നോർക്ക റൂട്സിലും ക്ഷേമനിധി ബോർഡിലും കരാർ അടിസ്ഥാനത്തിലും താൽക്കാലികാടിസ്ഥാനത്തിലും ഉണ്ടാകുന്ന ഒഴിവുകളിൽ നിശ്ചിത ശതമാനം അർഹരായ പ്രവാസികൾക്ക് സംവരണം ചെയ്യുക, നോർക്ക റൂട്ട്സിലെയും ക്ഷേമനിധി ബോർഡിലെയും പ്രവാസികളുടെ ബന്ധപ്പെട്ട തർക്കപരിഹാര സെൽ രൂപീകരിക്കുക, പബ്ലിക് -പ്രൈവറ്റ് പങ്കാളിത്തത്തിന്റെ (PPP) അടിസ്ഥാനത്തിൽ മടങ്ങിവരുന്ന പ്രവാസികൾക്കുവേണ്ടി എല്ലാ […]
Read More

കൊല്ലം പ്രവാസി അസോസിയേഷൻ റമദാൻ റിലീഫ് കിറ്റ് വിതരണം നടത്തി

കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ചാരിറ്റി വിങ്ങിന്റെ നേതൃത്വത്തിൽ പുണ്യ റമദാൻ മാസത്തിൽ ഡ്രൈ ഫുഡ്‌ കിറ്റ് വിതരണം സംഘടിപ്പിച്ചു.ഏരിയ കമ്മിറ്റികൾ കണ്ടെത്തിയ സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന 25 ഓളം അംഗങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്തത്. കെപിഎ ആസ്ഥാനത്തു നടന്ന ചടങ്ങ് കെപിഎ പ്രസിഡന്റ്‌ അനോജ് മാസ്റ്റർ ഉൽഘാടനം ചെയ്തു.സെക്രട്ടറി അനിൽകുമാർ സ്വാഗതം പറഞ്ഞ യോഗത്തിനു ട്രെഷറർ മനോജ്‌ ജമാൽ നന്ദി പറഞ്ഞു.വൈ.പ്രസിഡന്റ് കോയിവിള മുഹമ്മദ്‌ കുഞ്ഞ്,ചാരിറ്റി വിംഗ് കൺവീനർ സജീവ് ആയൂർ,നവാസ് കുണ്ടറ,നിഹാസ് പള്ളിക്കൽ എന്നിവർ […]
Read More

ബാബു കേവൽറാമിന്റെ വിയോഗത്തിൽ ഇന്ത്യൻ സ്‌കൂൾ അനുശോചിച്ചു

പ്രമുഖ വ്യവസായ സ്ഥാപനമായ കേവൽറാം ആൻഡ് സൺസ് ഗ്രൂപ്പിന്റെ ചെയർമാൻ ബാബു കേവൽറാമിന്റെ വിയോഗത്തിൽ ഇന്ത്യൻ സ്കൂൾ അഗാധമായ അനുശോചനം രേഖപ്പെടുത്തി. ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിന്, പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയിൽ അദ്ദേഹം നൽകിയ ശ്രദ്ധേയമായ സംഭാവനകൾ എപ്പോഴും നന്ദിയോടെ സ്മരിക്കപ്പെടും. ഇന്ത്യൻ സ്‌കൂളിനോടുള്ള തന്റെ പ്രതിബദ്ധത പ്രതിഫലിപ്പിച്ച അദ്ദേഹം സ്‌കൂളിന്റെ പരിപാടികളിൽ സജീവമായി പങ്കെടുത്തിരുന്നു. 2025 ജനുവരി 23ന് നടന്ന ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ ബാബു കേവൽറാം സന്നിഹിതനായിരുന്നുവെന്നത് സ്‌കൂളിന്റെ അക്കാദമിക […]
Read More

താനൂരിലെ പെൺകുട്ടികളെ നാടുവിടാൻ സഹായിച്ച യുവാവ് കസ്റ്റഡിയിൽ

താനൂരിലെ പെൺകുട്ടികളെ നാടുവിടാൻ സഹായിച്ച യുവാവ് കസ്റ്റഡിയിൽ. എടവണ്ണ സ്വദേശി റഹിം അസ്ലമിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുംബൈയിൽ നിന്ന് മടങ്ങിയ റഹിം അസ്ലത്തെ തിരൂരിൽ നിന്നാണ് താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.അതേസമയം പൂണെയിൽ നിന്ന് നിന്ന് പൊലീസ് കണ്ടെത്തിയ പെൺകുട്ടികളെ ഇന്ന് ഉച്ചയോടെ മലപ്പുറം താനൂരിലെത്തിക്കും. കോടതിയിൽ ഹാജരാക്കിയ ശേഷം കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിടും. വിദ്യാർത്ഥികൾക്ക് കൗൺസിലിംഗും രക്ഷിതാക്കൾക്ക് ബോധവത്കരണം നൽകും.ബുധനാഴ്‌ച ഉച്ചയ്ക്കാണ് പെണ്‍കുട്ടികള്‍ സ്‌കൂള്‍ യൂണിഫോമില്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. യൂണിഫോം മാറ്റി മറ്റൊരു വസ്ത്രം ധരിച്ച്‌ […]
Read More

ഭാവിയിൽ കേരളത്തിന്‌ വനിതാ മുഖ്യമന്ത്രി വരും; കെ.കെ ശൈലജ

ഭാവിയിൽ കേരളത്തിന്‌ വനിതാ മുഖ്യമന്ത്രി വരുമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ പറഞ്ഞു.എന്നും വനിതകൾക്ക് പരിഗണന നൽകുന്ന പാർട്ടിയാണ് സിപിഐഎം എന്നും കെ കെ ശൈലജ പറഞ്ഞു.സ്ത്രീ പ്രാതിനിധ്യം എല്ലാ മേഖലയിലും വർധിക്കണം. സ്ത്രീകൾ ലോകത്ത് 50 ശതമാനമുണ്ട്. വനിതകൾ കൂടുതൽ വളർന്നു വരുന്നുണ്ട്. പാർട്ടിയിൽ വനിതാ പ്രാതിനിധ്യം വർധിച്ചു വരുന്നു. ഇനിയും വർധിക്കണം. ബ്രാഞ്ച് സെക്രട്ടറി മുതൽ ഏരിയ സെക്രട്ടറി വരെ വനിതകൾ ആയി. ഇനി ജില്ലാ സെക്രട്ടറിയായി വരുമെന്നും കെ കെ […]
Read More

വോയ്‌സ് ഓഫ് ആലപ്പി ഇന്റെർ ക്രിക്കറ്റ് ടൂർണമെന്റിൽ ബാക്ക് വാട്ടർ ബ്ലാസ്റ്റേഴ്‌സ് ജേതാക്കൾ

ആലപ്പുഴ ജില്ലക്കാരുടെ ബഹ്‌റൈനിലെ കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പി, ഇന്റർ ക്രിക്കറ്റ് ടൂർണമെൻറ് സംഘടിപ്പിച്ചു. ജുഫൈറിലെ രണ്ട് ഗ്രൗണ്ടിലായി സംഘടിപ്പിച്ച മത്സരത്തിൽ വോയ്‌സ് ഓഫ് ആലപ്പിയുടെ 7 ഏരിയ കമ്മറ്റികളിൽ നിന്നുമുള്ള കായികതാരങ്ങൾ പങ്കെടുത്തു. ലീഗ് അടിസ്ഥാനത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ ബാക്ക് വാട്ടർ ബ്ലാസ്റ്റേഴ്‌സ് എന്ന പേരിൽ മത്സരിച്ച മുഹറഖ് ഏരിയ കമ്മറ്റി ജേതാക്കളായി. ബറാക്കസ് ഫൈറ്റേഴ്‌സ് (ഉമ്മൽ ഹസ്സം -ഹമദ് ടൗൺ ഏരിയ) രണ്ടാം സ്ഥാനക്കാരായി. കൂടാതെ ഓഫ് ദി സീരീസ് – മിഥു രെഹ്‌ന […]
Read More

ഒഐസിസി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു;നാലായിരത്തിലധികം ആളുകൾ ഇഫ്താർ വിരുന്നിൽ പങ്കെടുത്തു -രമേശ്‌ ചെന്നിത്തല മുഖ്യാഥിതിയായിരുന്നു

പുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ധ റമദാൻ നോമ്പിനോട് അനുബന്ധിച്ചു ഒഐസിസി യുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ഇഫ്താർ വിരുന്ന് ഈ വർഷവും വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടത്തിയ ഇഫ്താർ വിരുന്നിൽ മുൻ പ്രതിപക്ഷ നേതാവും, കോൺഗ്രസ്‌ വർക്കിങ് കമ്മറ്റി അംഗവും ആയ രമേശ്‌ ചെന്നിത്തല മുഖ്യാഥിതിയായി പങ്കെടുത്തു . ബഹ്‌റൈനിൽ വിവിധ സാമൂഹ്യ – സാംസ്കാരിക – മത സംഘടനകളുടെ നേതാക്കളും,വിവിധ തുറകളിൽ ഉള്ള ആളുകൾ ഉൾപ്പടെ നാലായിരത്തിലധികം ആളുകൾ ഇഫ്താർ […]
Read More

കെപിഫ് ലേഡീസ് വിംഗ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.

കോഴിക്കോട് ജില്ല പ്രവാസി ഫോറം ലേഡീസ് വിംഗ് ഇന്റർ നാഷണൽ വുമൺസ് ഡേയുടെ ഭാഗമായി കെസിഎ ഓഡിറ്റോറിയത്തിൽ വച്ച് ഇഫ്താർ വിരുന്നു സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ റമദാൻ കാലങ്ങളിൽ സുലഭമായി തയ്യാറാക്കുന്ന വിവിധ തരം പലഹാരങ്ങൾ ലേഡീസ് വിംഗ് മെംബേർസ്ന്റെ നേതൃത്വത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കി നോമ്പ് തുറയ്ക്ക് എത്തിച്ചത് ശ്രദ്ധയാകർഷിച്ചു, നോമ്പ് തുറയോടൊപ്പം വുമൺസ് ഡേ ആഘോഷത്തിന്റെ ഭാഗമായി കൺവീനർ സജ്‌ന ഷനൂബ് ജോയിന്റ് കൺവീനർ അഞ്ജലി സുജീഷും മറ്റു മെമ്പർമാരും ചേർന്ന് […]
Read More

ബിഡികെ റമ്ദാൻ രാത്രികാല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ റമ്ദാൻ മാസത്തിലെ രാത്രികാല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്ലേറ്റ്ലെറ്റ് ഉൾപ്പെടെയുള്ള ബ്ലഡ് ഡൊണേഷനിൽ 67 പേര് പങ്കാളികൾ ആയി. ബിഡികെ ബഹ്‌റൈൻ ചെയർമാൻ കെ. ടി. സലിം, ജനറൽ സെക്രട്ടറി ജിബിൻ ജോയ് , ട്രെഷർ സാബു അഗസ്റ്റിൻ, വൈസ് പ്രസിഡന്റ് സുരേഷ് പുത്തൻവിളയിൽ, ജോയിന്റ് സെക്രട്ടറി സിജോ ജോസ്, അസിസ്റ്റന്റ് ട്രെഷർ രേഷ്മ ഗിരീഷ്, ക്യാമ്പ് കോഓർഡിനേറ്റർ സുനിൽ […]
Read More